നരേന്ദ്ര മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാരിന് വലുതും അന്യായവുമായ ഗുണങ്ങളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ഫേസ്‌ബുക്ക് ചെയ്തുകൊടുക്കുന്നത്. ഫെബ്രുവരി 2019 നും നവംബര്‍ 2020 നും (22 മാസങ്ങള്‍) ഇടക്ക് നടന്ന 10 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ 29% കുറവ് ഫീസ് ആണ് പരസ്യത്തിനായി അവര്‍ വാങ്ങിയത്. അങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്താനായി അവര്‍ക്ക് കഴിഞ്ഞു. Reporters’ Collective (TRC) ന്റെ Kumar Sambhav ഉം സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ad.watch ന്റെ … Continue reading എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്
ടാഗ്: വാര്‍ത്ത
ഒമിക്രോണ്‍ BA.2 വകഭേദം മഹാമാരിയുടെ പുതിയ ആഗോള വര്‍ദ്ധനവിന് കാരണമാകുന്നു
ദശലക്ഷത്തിലെ പുതിയ മരണങ്ങളുടെ 7-ദിവസത്തെ തോത് Hong Kong ല്‍ 29.18 ആയി. ജനുവരി 23, 2021 ന് ബ്രിട്ടണിലുണ്ടായ ശൃംഗമായ 18.31നേക്കാള്‍ 50% അധികമാണിത്. ജനുവരി 13, 2021 ന് അമേരിക്കയിലുണ്ടായ ശൃംഗമായ 10.22 നേക്കാള്‍ മൂന്നിരട്ടിയാണത്. കോവിഡ്-19 മരണങ്ങള്‍ ഹോങ്കോങ്ങില്‍ അമിതമായി വര്‍ദ്ധിക്കുകയാണ്. വരും ദിവസങ്ങളില്‍ പത്ത് ലക്ഷം ആളുകളില്‍ 50% ല്‍ അധികമാകാനാണ് സാദ്ധ്യത. spike മാംസ്യത്തില്‍ I1221T മ്യൂട്ടേഷനോടുകൂടിയ BA.2 Omicron വകഭേദം ആണ് ഹോങ്കോങ്ങിലെ 100% അണുബാധയും. ലോകം മൊത്തം … Continue reading ഒമിക്രോണ്‍ BA.2 വകഭേദം മഹാമാരിയുടെ പുതിയ ആഗോള വര്‍ദ്ധനവിന് കാരണമാകുന്നു
മദ്ധ്യ പൂര്‍വ്വേഷ്യ പഠന സംഘം BDS നെ പിന്‍തുണച്ചു
ഇസ്രായേലിന്റെ വംശവെറിക്കും വംശഹത്യക്കും എതിരെ ബഹിഷ്കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, ഉപരോധം നടപ്പാക്കുക എന്ന പാലസ്തീന്‍ പൌര സമൂഹത്തിന്റെ 2005 ലെ ആഹ്വാനത്തെ Middle East Studies Association പിന്‍തുണച്ചതിനെ Jewish Voice for Peace സ്വാഗതം ചെയ്തു. പാലസ്തീന്‍കാര്‍ക്ക് വിദ്യാഭ്യാസത്തിനും കൂടിയുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന ഇസ്രായേലിന്റെ അടിച്ചമര്‍ത്തലിനെതിരായി വര്‍ദ്ധിച്ച് വരുന്ന എതിര്‍പ്പിന്റെ തെളിവാണിത്. മദ്ധ്യ പൂര്‍വ്വേഷ്യയിലെ ധൈഷണികരുടെ പ്രധാന സംഘടന ആയ MESA ഈ BDS പ്രമേയം പാസാക്കിയത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. BDS ന്റെ … Continue reading മദ്ധ്യ പൂര്‍വ്വേഷ്യ പഠന സംഘം BDS നെ പിന്‍തുണച്ചു
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആസ്ട്രേലിയയിലെ പ്രധാനമന്ത്രി വെള്ളപ്പൊക്ക പ്രശ്നത്തിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ആസ്ട്രേലിയയുടെ കിഴക്കെ തീരത്ത് തുടരുന്ന വെള്ളപ്പൊക്കം ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്ന് പ്രധാനമന്ത്രി Scott Morrison പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ Queensland ലും വടക്കന്‍ New South Wales (NSW) ലും രണ്ടാഴ്ചയായി തുടരുന്ന വലിയ വെള്ളപ്പൊക്കം പതിനായിരങ്ങളെ ബാധിച്ചതിന് ശേഷമാണിത്. Queensland ന്റെ തലസ്ഥാനമായ Brisbane ലും വടക്കന്‍ NSW ലും ജനങ്ങള്‍ക്ക് ദുരന്തത്തെക്കുറിച്ച് ഒരു മുന്നറീപ്പും കൊടുത്തിരുന്നില്ല. Lismore ലെ മൂന്നില്‍ രണ്ട് ഭൂമിയും വാസയോഗ്യമല്ല എന്ന് പ്രഖ്യാപിക്കപ്പെട്ടു. 1956 ലെ റിക്കോഡായ 782.2mm നെ … Continue reading ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആസ്ട്രേലിയയിലെ പ്രധാനമന്ത്രി വെള്ളപ്പൊക്ക പ്രശ്നത്തിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
കോവിഡിന് തലച്ചോറിനെ ചുരുക്കുകയും അതിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാനും കഴിയും
കോവിഡ് ബാധിച്ചതിന് മുമ്പും അതിന് ശേഷവും എടുത്ത തലച്ചോറിന്റെ സ്കാനുകള്‍ താരതമ്യം ചെയ്യുന്ന ആദ്യത്തെ പഠനം അനുസരിച്ച് കോവിഡിന് തലച്ചോറിനെ ചുരുക്കുകയും അതിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാനും കഴിയും എന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും മണക്കുന്നതിന്റേയും മാനസിക ശേഷിയുടെ ഭാഗങ്ങളിലേയും. subjects ന് രേഗബാധയുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണിത്. — സ്രോതസ്സ് theguardian.com | Linda Geddes, Ian Sample | Mar 7, 2022
കോവിഡ്-19 സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം മോശമാക്കി
പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മലിനീകാരികളാണ് സമുദ്രത്തിലെത്തുന്നത്. ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് കടലില്‍ തള്ളുന്നതിന് തുല്യമാണിത്. ഈ ദുരന്തത്തിന് പല കാരണങ്ങളുണ്ട്. തിമിംഗലം, മീനുകള്‍, കടല്‍പക്ഷികള്‍, ആമകള്‍, ധാരാളം മറ്റ് മൃഗങ്ങള്‍ ആ പ്ലാസ്റ്റിക് തിന്നുകയും കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കോവിഡ്-19 ന് മുമ്പത്തെ കാര്യമാണ്. കോവിഡ്-19 കാരണം ഓരോ മാസവും 12900 കോടി മാസ്കുകളും 6500 കോടി ഗ്ലൌസുകളുമാണ് ഉപയോഗിക്കപ്പെടുന്നത്. — സ്രോതസ്സ് scientificamerican.com | Aug 17, 2020
അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം
പുതിയ കരാറ് പ്രകാരം അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ Purdue Pharma യുടെ ഉടമകളായ Sackler കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം. മുമ്പത്തെ ഒത്തുതീര്‍പ്പിനെക്കാള്‍ $170 കോടി ഡോളര്‍ കൂടുതലാണ് പുതിയ തുക. ആയിരക്കണക്കിന് കേസുകളുടെ ഇടക്ക് 2019 ല്‍ Purdue പാപ്പരാകല്‍ അപേക്ഷ കൊടുത്തു. അവര്‍ നിര്‍മ്മിച്ച OxyContin പോലുള്ള മരുന്നുകള്‍ ആണ് ഓപ്പിയോയിഡ് പ്രശ്നത്തിന് കാരണമായത്. നിയമപരവും നിയമവിരുദ്ധവുമായ opioid വേദനസംഹാരികളോടുള്ള ആസക്തി അമേരിക്കയിലെ തുടരുന്ന ഒരു പ്രശ്നമാണ്. 1999 - 2019 … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം
വളരെ ലഘുവായ മദ്യപാനം പോലും തലച്ചോറിന് ദോഷമുണ്ടാക്കും
36,000 ല്‍ അധികം പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് മദ്യപാനവും തലച്ചോറിന്റെ വ്യാപ്തത്തിന്റെ കുറവും തമ്മിലുള്ള ബന്ധം കണ്ടെത്തി. ദിവസം ശരാശരി ഒരു യൂണിറ്റ് മദ്യത്തില്‍ (അതായത് പകുതി ബിയര്‍) കുറവ് പോലും കഴിക്കുന്നവരില്‍ പോലും ഈ കുറവ് ഉണ്ടാകുന്നു. അതില്‍ കൂടുതല്‍ കഴിക്കുന്നതിനനുസരിച്ച് വ്യാപ്തത്തിലെ കുറവ് വര്‍ദ്ധിക്കുന്നു. അമിത മദ്യപാനം വലിയ നാശമാണുണ്ടാക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ തലച്ചോറിന്റെ ഘടനയും വലിപ്പവും മാറുകയും ബുദ്ധിക്ക് ഹാനിയുണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ലഘുവായതെന്ന് കരുതപ്പെട്ടിരുന്ന -- … Continue reading വളരെ ലഘുവായ മദ്യപാനം പോലും തലച്ചോറിന് ദോഷമുണ്ടാക്കും
ക്രഡിറ്റ് സ്യൂസിന്റെ വെളിപ്പെടുത്തലുകള്‍
Credit Suisse ലെ 30,000 ബാങ്ക് അകൌണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഏകാധിപതികള്‍, കുറ്റവാളികള്‍, ഉദ്യോഗസ്ഥര്‍, പീഡനം നടത്തിയ ബിസിനസ് വമ്പന്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, പണം വെളുപ്പിക്കലുകാര്‍, അഴിമതി ഉള്‍പ്പടെയുള്ള മറ്റ് ഗൌരവകരമായ കുറ്റകൃത്യം തുടങ്ങിയവയില്‍ നിന്നുള്ള ബൃഹത്തായ സമ്പത്തിന്റെ കണക്ക് അതില്‍ കാണാം. എല്ലാ മുതലാളിത്ത രാജ്യങ്ങളിലേയും ഭരിക്കുന്ന പ്രമാണിവര്‍ഗ്ഗത്തിന്റെ സാമ്പത്തിക പരാന്നഭോജിത്വം, തട്ടിപ്പ്, നിയമവിരുദ്ധത എന്നിവ അത് വ്യക്തമാക്കുന്നു. ബാങ്കിന്റെ 15 ലക്ഷം ഉപഭോക്താക്കളുടെ $10800 കോടി ഡോളറിന്റെ ഒരു ചെറിയ ഭാഗത്തിന്റെ വിവരമേ പുറത്തുവന്നിട്ടുള്ളു. … Continue reading ക്രഡിറ്റ് സ്യൂസിന്റെ വെളിപ്പെടുത്തലുകള്‍
എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നായി ALEC നിയമങ്ങളുണ്ടാക്കുന്നു
സ്വാധീനമുള്ള വലുതപക്ഷ സ്വാധീനിക്കല്‍ സംഘമായ American Legislative Exchange Council (ALEC) പുതിയ ഒരു കൂട്ടം സംസ്ഥാന നിയമങ്ങള്‍ കൊണ്ടുവരുന്നു. എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ തടയാനാണ് അത്. വമ്പന്‍ എണ്ണക്കമ്പനികളേയും മറ്റ് യാഥാസ്ഥിതിക സൌഹൃദ വ്യവസായങ്ങളേയും സംരക്ഷിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇസ്രായേലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിനെ ശിക്ഷിക്കുന്ന നിയമങ്ങളുടെ മാതൃകയിലായിരിക്കും അത് എഴുതിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിന് ശേഷം West Virginia, Oklahoma, Indiana എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമനിര്‍മ്മാതാക്കള്‍ ALEC ന്റെ കരട് നിയമത്തിന്റെ … Continue reading എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നായി ALEC നിയമങ്ങളുണ്ടാക്കുന്നു