അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു

ജൂലിയന്‍ അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ട്രമ്പ് സര്‍ക്കാര്‍ തയ്യാറാക്കി എന്ന് CNN കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. "ജൂലിയന്‍ അസ്സാഞ്ജിനും വിക്കിലീക്സിനും എതിരായ അന്വേഷ​ണം കുറഞ്ഞത് 2010 മുതല്‍ നടക്കുന്നതാണ്" എന്ന് CNN പറയുന്നു. സൈനിക ഹെലികോപ്റ്റര്‍ ഇറാഖിലെ സാധരണ ജനത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ രഹസ്യരേഖകള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് വിക്കീലീക്സിന് ലോകശ്രദ്ധ നേടിയിരുന്നു. U.S. Army Private ചെല്‍സി മാനിങ്ങിനെ അവയുടെ സ്രോതസ്സായി കണ്ട് ശിക്ഷിക്കുകയും ചെയ്തു. https://justice4assange.com/Donate.html — സ്രോതസ്സ് … Continue reading അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു

CIA ഉപയോഗിക്കുന്ന മാര്‍ബിളിന്റെ സ്രോതസ്‌കോഡ് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി

Vault 7 CIA ചോര്‍ച്ചയുടെ മൂന്നാം ഭാഗം വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി. നമുക്ക് ഇതിനകം പ്രാചരമുള്ള ഹാര്‍ഡ്‌വെയറുകളുടേയും സോഫ്റ്റ്‌വെയറുകളുടേയും കുഴപ്പങ്ങളെ ഉപയോഗപ്പെടുത്തിയ Year Zero ന്റെ ഫയലുകളും, Mac നേയും iPhone നേയും ചോര്‍ത്താനുപയോഗിക്കുന്ന Dark Matterഉം ആണ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയ മറ്റ് രണ്ട് ഭാഗങ്ങള്‍. Marble ല്‍ 676 സ്രോതസ്‌കോഡ് ഫയലുകള്‍ അടങ്ങിയിരിക്കുന്നു. CIAയുടെ കള്ള സോഫ്റ്റ്‍വെയറുകളുടെ ഉറവിടസ്ഥലത്തെ മറച്ച് വെക്കാനാണ് Marble Framework tool ഉപയോഗിക്കുന്നത്. ചില സമയത്ത് അവര്‍ തുടക്കരാജ്യത്തെ അമേരിക്ക അല്ലാതെ മറ്റേതെങ്കിലും … Continue reading CIA ഉപയോഗിക്കുന്ന മാര്‍ബിളിന്റെ സ്രോതസ്‌കോഡ് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി

CIA തങ്ങളുടെ ഉപകരണങ്ങളെ ഹാക്ക് ചെയ്യുന്നു എന്നകാര്യം സിസ്കോ അറിഞ്ഞത് വിക്കീലീക്സില്‍ നിന്നാണ്

അമേരിക്കന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഹാക്ക് ചെയ്യാന്‍ CIA ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിക്കിലീക്സ് ഈ മാസം പുറത്തിവിട്ടിരുന്നല്ലോ. സിസ്കോയിലെ (Cisco) എഞ്ജിനീയര്‍മാര്‍ക്ക് അതൊരു നിധിയാരുന്നു. കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിസ്കോയുടെ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ CIA ഉപയോഗിച്ചത് ആ സോഫ്റ്റ്‌വെയറുകള്‍ എങ്ങനെ ഉപയോഗിച്ചെന്ന് വിക്കീലീക്സ് വ്യക്തമാക്കിയിരുന്നു. അതില്‍ നിന്ന് സിസ്കോ എഞ്ജിനീയര്‍മാര്‍ക്ക് ഇപ്പോള്‍ ആ കുഴപ്പങ്ങള്‍ കണ്ടെത്താനാകുകയും പരിഹരിക്കുകയും ചെയ്തെന്ന് അവര്‍ പറയുന്നു. — സ്രോതസ്സ് cnbc.com

മറ്റ് രാജ്യങ്ങളില്‍ പഴിചാരിയാണ് CIA ചാരപ്പണി നടത്തുന്നത്

CIA യുടെ ഹാക്കിങ് പ്രോഗ്രാമായ “Marble” നെക്കുറിച്ചുള്ള പുതിയ രേഖകളും കൂടുതല്‍ വിവരങ്ങളും വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. ആ ഫയലുകള്‍ പ്രകാരം അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് അവരുടെ പ്രവര്‍ത്തനം മറച്ച് വെക്കാനാകും. Wikileaks ന്റെ Vault 7 “Marble” ല്‍ 676 ഫയലുകളാണ് കൊടുത്തിരിക്കുന്നത്. വിദേശ ഭാഷകളുപയോഗിച്ച് viruses, trojans, hacking attacks നെ മുഖംമൂടിയിട്ട് ഈ പ്രശ്നം കണ്ടെത്തുന്ന forensic investigators നെ തെറ്റിധരിപ്പിക്കുകയും CIAയുടെ ബന്ധം മറച്ച് വെക്കുകയും ചെയ്യാനാവും. റഷ്യന്‍, അറബിക്, കൊറിയന്‍, ചൈനീസ്, … Continue reading മറ്റ് രാജ്യങ്ങളില്‍ പഴിചാരിയാണ് CIA ചാരപ്പണി നടത്തുന്നത്

CIA 2008 മുതല്‍ iPhones ഹാക്കുചെയ്യുന്നു എന്ന് വിക്കീലീക്സ്

രഹസ്യാന്വേഷണ ഏജന്‍സിയായ CIA ആപ്പിളിന്റെ ഉപകരങ്ങള്‍ 2008 ഹാക്കുചെയ്യുന്നു എന്നതിന്റെ വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുവിട്ടു. 2007 ജൂണില്‍ വില്‍പ്പന തുടങ്ങിയ കാലം മുതല്‍ iPhoneകളെ CIA ബാധിച്ചിരുന്നു എന്ന് 'Dark Matter' എന്ന് വിളിക്കുന്ന പുതിയതായി പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നു. ചില സമയത്ത് പാഴ്സലായി പോകുന്ന ഉപകരണങ്ങള്‍ തുറന്ന് അതില്‍ ചാരപ്പണിക്കുള്ള സംവിധാനങ്ങള്‍ വെച്ച്, ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. — സ്രോതസ്സ് commondreams.org അമേരിക്കന്‍ കമ്പനി നിര്‍മ്മിത ഉപകരണങ്ങള്‍ കഴിവതും വാങ്ങിക്കാതിരിക്കുകയാണ് നല്ലത്.

ആപ്പിളും, മൈക്രോസോഫ്റ്റും, ഗൂഗിളും അടുത്ത 90 ദിവസങ്ങള്‍ക്കകം CIA കുരുക്കുകള്‍ ശരിയാക്കണം

സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ക്ക് അവരുടെ സംവിധാനങ്ങളിലെ കുഴപ്പങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാമെന്ന് വിക്കീലീക്സ് അറിയിച്ചു. 90 ദിവസങ്ങള്‍ക്കകം ആ പ്രശ്നങ്ങള്‍ പരിഹരിക്കണം. വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അസാഞ്ജ് Apple, Microsoft, Google പോലുള്ള കമ്പനികളെ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ബന്ധപ്പെട്ടപ്പോള്‍ കമ്പനികള്‍ പ്രതികരിച്ചില്ല എന്ന് അസാഞ്ജ് പറയുന്നു. — സ്രോതസ്സ് theinquirer.net

CIA ഉള്‍പ്പെടുത്തിയ ദുര്‍ബലതകള്‍ പരിഹരിക്കാന്‍ കമ്പനികള്‍ താല്‍പ്പര്യം കാണിക്കാത്തതിനെ അസാഞ്ജ് വിമര്‍ച്ചു

തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ CIA ചൂഷണം ചെയ്യുന്ന സുരക്ഷിതത്വ ദുര്‍ബലതകള്‍ പരിഹരിക്കാന്‍ വികീലിക്സ് നല്‍കി വിവരങ്ങള്‍ ഉപയോഗപ്പെടുത്താത്തതില്‍ വിക്കീലീക്സ് തലവന്‍ അസാഞ്ജ് ശക്തമായ വിമര്‍ശനം പ്രകടിപ്പിച്ചു. മോസില്ല പോലുള്ള സംഘങ്ങള്‍ അവരുടെ ഇമെയില്‍ സുരക്ഷിതത്വ ദുര്‍ബലതകളുടെ വിവരങ്ങളോട് പ്രതികരിച്ചുവെങ്കിലും ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഒരു പ്രതികരണവും നടത്തിയില്ല എന്ന് അദ്ദേഹം പറഞ്ഞു. — സ്രോതസ്സ് thehill.com

CIAയുടെ ഹാക്കിങ സംവിധാനങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതിനെച്ചൊല്ലി ചൈന തങ്ങളുടെ വ്യാകുലത അറിയിച്ചു

ചൈനീസി കമ്പനികളുടെ ഉല്‍പ്പന്നങ്ങളുള്‍പ്പടെ ഏത് ഉപകരമായാലും CIAക്ക് അത് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതില്‍ ചൈന തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. സുരക്ഷാ ദൌര്‍ബല്യത്തെ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന നാശത്തെ തടയാനായി ഡസന്‍ കണക്കിന് കമ്പനികള്‍ പരക്കംപായുകയാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘം ഇനി എന്താണ് ചെയ്യാന്‍ പോകുന്നതറിയണമെന്ന് ചില കമ്പനികള്‍ പറയുന്നത്. "രഹസ്യങ്ങള്‍ കേള്‍ക്കുകയും, നിരീക്ഷിക്കുകയും, മോഷ്ടിക്കുകയും ചെയ്യുന്നത് നിര്‍ത്താനും ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും എതിരായ ഇന്റര്‍നെറ്റ് ഹാക്കിങ് നിര്‍ത്താനും ഞങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്," എന്ന് … Continue reading CIAയുടെ ഹാക്കിങ സംവിധാനങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതിനെച്ചൊല്ലി ചൈന തങ്ങളുടെ വ്യാകുലത അറിയിച്ചു

CIAയുടെ ചാരപ്പണി ഉപകരണങ്ങള്‍ പുറത്തായി

7 മാര്‍ച്ച് 2017 ന് വിക്കീലീക്സ് U.S. Central Intelligence Agency യെക്കുറിച്ചുള്ള ചോര്‍ച്ചകളുടെ പുതിയ സീരീസ് തുടങ്ങി. "Vault 7" എന്ന കോഡ് നാമമുള്ള ആ സഞ്ചയം ഏജന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യ രേഖകളാണ്. അടുത്ത കാലത്ത് CIAക്ക് malware, viruses, trojans, weaponized "zero day" exploits, malware remote control systems, അതിന്റെ രേഖകള്‍ തുടങ്ങി അവരുടെ ക്രാക്കിങ് ആയുധങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഉപയോഗിക്കുന്ന ആളുകള്‍ക്ക് CIAയുടെ അത്ര തന്നെ ക്രാക്കിങ് ശക്തി … Continue reading CIAയുടെ ചാരപ്പണി ഉപകരണങ്ങള്‍ പുറത്തായി

വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു

യെമനിലെ സാനായില്‍ (Sana'a) പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള 500 ല്‍ അധികം രേഖകളുടെ ഒരു സഞ്ചയമാണ് യെമന്‍ ഫയലുകള്‍(Yemen Files). യെമനിലെ യുദ്ധം 31.5 ലക്ഷം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. വര്‍ഷിച്ച ബോംബുകളിലധികവും അമേരിക്ക കൊടുത്തതാണെന്ന് മാത്രമല്ല ഈ യുദ്ധത്തില്‍ ആഴത്തില്‍ ഇടപെടുന്നവര്‍ കൂടിയാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ്, യെമന്‍ സൈന്യത്തിന് അമേരിക്ക ആയുധം കൊടുക്കുന്നതിന്റേയും, പരിശീനലനം കൊടുക്കുന്നതിന്റേയും, ധനസഹായം കൊടുക്കുന്നതിന്റേയും ഒക്കെ രേഖാമൂലമായ തെളിവുകള്‍ യെമന്‍ ഫയലുകള്‍. മറ്റ് കാര്യങ്ങളും ഈ രേഖകള്‍ വ്യക്തമാക്കുന്നതിനോടൊപ്പം ശേഖരിച്ച … Continue reading വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു