Libor ഉം സാമ്പത്തിക തകര്‍ച്ചയേയും കുറിച്ചുള്ള അന്വേഷണത്തെ നയിച്ച മുമ്പത്തെ നിയമവകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ അന്വേഷണത്തെ നേരിട്ട വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു നിയമ സ്ഥാപനത്തില്‍ ജോലിക്ക് കയറി. Lanny Breuer മുമ്പ് നിയമ വകുപ്പിന്റെ ക്രിമിനല്‍ വിഭാഗത്തിന്റെ തലവനായിരുന്നു. വാള്‍സ്ട്രീറ്റും അതിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ (revolving door) പുതിയ ഉദാഹരമായി Breuer അയാളുടെ മുമ്പത്തെ തൊഴിലുടമ ആയ Covington & Burling എന്ന നിയമ സ്ഥാപനത്തല്‍ തിരിച്ചെത്തി. … Continue reading DOJ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥപനത്തില്‍ ചേര്‍ന്നു
മാസം: ഒക്ടോബര്‍ 2018
മുമ്പത്തെ SEC തലൈവി വാഷിങ്ടണിലെ ഉപദേശ സ്ഥാപനത്തില്‍ ചേര്‍ന്നു
വിരമിച്ച ശേഷം Securities and Exchange Commission ന്റെ മുമ്പത്തെ തലൈവി വാള്‍സ്ട്രീറ്റ് ബന്ധമുള്ള സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. രാജിവെക്കുന്നതിന് മുമ്പ് വരെ Mary Schapiro നാല് വര്‍ഷം SEC യുടെ തലവത്തിയായിരുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായ Promontory Financial Group ലാണ് അവര്‍ ചേര്‍ന്നത്. വലിയ സാമ്പത്തിക സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ സഹായിക്കുകയാണ് ആ സ്ഥാപനം ചെയ്യുന്നത്. (2013)
കൈയ്യുയര്‍ത്തൂ, വെടിവെക്കരുത്, എനിക്ക് ശ്വസിക്കാനാകുന്നില്ല
https://soundcloud.com/kimyadawson/at-the-seams At the Seams Kimya Dawson Left hands hold the leashes and the right hands hold the torches And Grandpas holding shotguns swing on porch swings hung on porches And the Grandmas in their gardens plant more seeds to cut their losses And the poachers with the pooches and the nooses preheat crosses And the … Continue reading കൈയ്യുയര്‍ത്തൂ, വെടിവെക്കരുത്, എനിക്ക് ശ്വസിക്കാനാകുന്നില്ല
പാലസ്തീന്‍ കവയത്രി ഡാരന്‍ ടടോര്‍ സ്വതന്ത്രയായി
42 ദിവസത്തെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം പാലസ്തീന്‍ കവയത്രി Dareen Tatour നെ സ്വതന്ത്രയാക്കി. അവരുടെ 5 മാസത്തെ തടവ് 97 ദിവസമായി കുറച്ചിരുന്നു. 2015 ഒക്റ്റോബറിലെ അറസ്റ്റിന് ശേഷം അവര്‍ അത്രതന്നെ സമയം ജയിലില്‍ ചിലവഴിച്ചിരുന്നു. വിചാരിച്ചതില്‍ നിന്നും ഒരു ദിവസം മുമ്പാണ് അവരെ വിട്ടയച്ചത്. അത് അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒരു ആശ്ചര്യം ആയിരുന്നു. — സ്രോതസ്സ് 972mag.com | Sept 21, 2018
15.11 ലക്ഷം റേഷന്‍ ഗുണഭോക്താക്കള്‍ ആധാര്‍ ബന്ധിപ്പിക്കല്‍ തട്ടിപ്പിന്റെ സാദ്ധ്യതയില്‍
— സ്രോതസ്സ് aadhaar.fail
യെമനിലെ മാനുഷിക പ്രശ്നം ലോകത്തിലെ ഏറ്റവും മോശമായതാണ്
നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു
Freedom of the Press Foundation ഉം കൊളംബിയ സര്‍വ്വകലാശാലയിലെ Knight First Amendment Institute ഉം ചേര്‍ന്ന് കൊടുത്ത വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെ ഭാഗമായി രഹസ്യ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്ന നിയമ വകുപ്പിന്റെ നിയമങ്ങളെക്കുറിച്ചുള്ള രേഖകള്‍ കിട്ടി. രഹസ്യ FISA കോടതി ഉത്തരവുകള്‍ ഉപയോഗിച്ച് (ദുരുപയോഗിച്ച്) പത്രപ്രവര്‍ത്തകരില്‍ രഹസ്യാന്വേഷണം നടത്തുന്നു എന്ന കാര്യം സാമൂഹ്യ സ്വാതന്ത്ര്യ വക്താക്കള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ഇതുവരെ അക്കാര്യം സമ്മതിച്ചിരുന്നില്ല. — സ്രോതസ്സ് … Continue reading നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു
എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയെക്കാൾ കൂടുതൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കാർ അറിയുന്നത്
യാത്ര ചെയ്യാനുള്ള ഉപകരണമെന്ന നിലയില്‍ നിന്ന് കാറിനെ ചക്രങ്ങളുള്ള അതി വിദഗ്ദധമായ ഒരു കമ്പ്യൂട്ടറായി കാര്‍ നിര്‍മ്മാതാക്കള്‍ മാറ്റിയതിനെ തുടര്‍ന്ന് അതിന് നിങ്ങളുടെ സ്വകാര്യ ശീലങ്ങളും സ്വഭാവങ്ങളും സ്മാര്‍ട്ട് ഫോണിനേക്കാളേറെ ശേഖരിക്കാനാകുന്നു. ഉപഭോക്താക്കളുടെ പ്രത്യേക അനുമതിയോടെയാണ് ആ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് കാര്‍ കമ്പനികള്‍ പറയുന്നുവെങ്കിലും സമ്മതം മിക്കപ്പോഴും ദീര്‍ഘമായ സേവന ഉടമ്പടിയില്‍ മുങ്ങിയിരിക്കുകയായിരിക്കും. ഉപഭോക്താക്കളെ എളുപ്പം നിരീക്ഷിക്കാവുന്ന സൈബര്‍ ബന്ധമുള്ള 7.8 കോടി കാറുകള്‍ ഇന്ന് ലോകത്തെ നിരത്തുകളിലുണ്ട് എന്ന് ABI Research പറയുന്നു. ഡ്രൈവറുടെ … Continue reading എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയെക്കാൾ കൂടുതൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കാർ അറിയുന്നത്
ജലസ്വകാര്യവല്ക്കരണത്തിനെ നിരോധിച്ച ആദ്യത്തെ അമേരിക്കന്‍ നഗരം
സോമാലിയയിലെ ക്ഷാമത്തില്‍ 260,000 പേര്‍ മരിച്ചു
2011 ല്‍ സോമാലിയയിലെ ക്ഷാമത്തില്‍ ഏകദേശം 260,000 പേര്‍ മരിച്ചു എന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. അവരുടെ ജനസംഖ്യയുടെ 5% ആണത്. മരിച്ചവരില്‍ പകുതി പേരും കുട്ടികളാണ്. ലോകരാജ്യങ്ങളുടെ അവഗണന പ്രശ്നത്തെ രൂക്ഷമാക്കി എന്ന് ഏക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നറീപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രതയുണ്ടാകുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു. ധാരാളം ആളുകള്‍ മരിച്ച സ്ഥലത്ത് സഹായ പ്രവര്‍ത്തകരെ ഭീകരവാദി സംഘമായ al-Shabab തടഞ്ഞതും പ്രശ്നത്തെ വഷളാക്കി. 2013