അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍

ഫ്രാന്‍സിന്റെ കാര്‍ബണ്‍ അടിസ്ഥാനമായ വ്യവസായങ്ങള്‍ മൊത്തം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് തുല്യമാണ് അതിസമ്പന്നര്‍ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍. Cop27 UN കാലാവസ്ഥ സംഭാഷണത്തിലാണ് ഈ വിശകലനം പ്രസിദ്ധപ്പെടുത്തിയത്. 125 ശതകോടീശ്വരന്‍മാരുടെ നിക്ഷേപങ്ങളുടെ കാര്‍ബണ്‍ ആഘാതം ഗവേഷകര്‍ പഠിച്ചു. 183 കമ്പനികളിലെ അവരുടെ നിക്ഷേപം $2.4 ലക്ഷം കോടി ഡോളറാണ്. ഓരോ ശതകോടീശ്വരന്റേയും നിക്ഷേപത്തില്‍ നിന്ന് വര്‍ഷം തോറും 30 ലക്ഷം ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെടുന്നു. താഴെ ജീവിക്കുന്ന 90% ആളുകളുടെ ശരാശരി ഉദ്‌വമനം 2.76 ടണ്‍ ആണ്. 125 … Continue reading അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍

അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി

മീഥേന്റെ ആഗോള അന്തരീക്ഷ സാന്ദ്രത ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.2018 ലെ 1,866 parts per billion (ppb) (ശതകോടിക്ക് 1,866 കണം) ല്‍ നിന്ന് 2019 ല്‍ 1,875 ppb ല്‍ എത്തി. United States National Oceanographic and Atmospheric Administration (NOAA) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മീഥേന്‍ ശക്തമായ ഒരു ഹരിതഗൃഹ വാതകമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 25 മടങ്ങ് ആഗോളതപന ശക്തിയുള്ളതാണ് മീഥേന്‍. രേഖപ്പെടുത്തല്‍ തുടങ്ങിയ 1983 മുതലുള്ള കണക്കില്‍ 2019 … Continue reading അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി

നിക്ഷേപം കുറയുന്ന കറുത്തവരുടെ നഗരങ്ങളില്‍ കാലാവസ്ഥ പ്രശ്നത്തിന്റെ ആഘാതം വളരെ മോശമാണ്

80% കറുത്തവരുള്ള നഗരമായ മിസിസിപ്പിയിലെ ജാക്സണില്‍ കാലാവസ്ഥാ പ്രശ്നത്തിന്റെ കാര്യത്തില്‍ വര്‍ഗ്ഗവും ജാതിയും ഒന്നിച്ചാണ് പോകുന്നത്. ജാക്സണിലെ 1.8 ലക്ഷം പേര്‍ക്ക് മൂന്നാമത്തെ ദിവസവും കുടിവെള്ളം കിട്ടാതെയായി. നാം സംസാരിക്കുന്നത് കുടിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. നാം സംസാരിക്കുന്നത് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. പ്രശ്നം അനന്തമായി നീളും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനം കറുത്തവരുടെ നഗരങ്ങളില്‍ നിക്ഷേപം കുറക്കുകയാണെന്ന് മേയറും പറയുന്നത്. Kali Akuno സംസാരിക്കുന്നു — സ്രോതസ്സ് democracynow.org | Aug 31, 2022

ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും

ഗ്രീന്‍ലാന്റിലെ ഉരുകുന്ന മഞ്ഞ് പാളിയെക്കുറിച്ചൊരു പുതിയ പഠനം കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്ര നിരപ്പ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ഇരട്ടി വര്‍ദ്ധിക്കുമെന്ന് അതില്‍ പറയുന്നു. ഹരിത ഗൃഹ വാതക ഉദ്‌വമനം ലോകം ഇന്ന് പൂര്‍ണ്ണമായും നിര്‍ത്തിയാലും ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് കാരണം ഗ്രീന്‍ലാന്റെല 120 ലക്ഷം കോടി ടണ്‍ മഞ്ഞ് ഉരുകും എന്ന് Nature Climate Change ല്‍ വന്ന ഗവേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാശം ഇല്ലാതാക്കാനുള്ള അടിയന്തിര … Continue reading ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും

ശാസ്ത്രജ്ഞരെ കേള്‍ക്കാത്തതിനാല്‍ അറസ്റ്റ് വരിക്കുന്നു

https://twitter.com/i/status/1511819295101177867 Peter Kalmus and other climate scientists chained themselves to JPMorgan Chase bank in Los Angeles, California in protest of fossil fuels. Peter Kalmus climate scientist at NASA’s Jet Propulsion Lab. https://www.youtube.com/watch?v=RAlQO1WlpSE https://www.facebook.com/watch/?v=438294118058895

സമുദ്ര താപനില 2021 ല്‍ ഏറ്റവും കൂടിയ നിലയിലെത്തി

അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക സാന്ദ്രത, സമുദ്രനിരപ്പിന്റെ ആഗോള ശരാശരി നില, സമുദ്രതാപം ഇവയുടെ മുമ്പത്തെ റിക്കോഡുകള്‍ 2021 ല്‍ ഭേദിക്കപ്പെട്ടു. ലോക രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനപരമായി പുനസംഘടിപ്പിക്കാനുള്ള അര്‍ത്ഥവത്തായ ശ്രമങ്ങളുടെ ഇല്ലായ്മ കാരണം ഫോസിലിന്ധനങ്ങളാലുണ്ടാകുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥ മോശമാകുന്നതിനെ അടിവരയിടുന്ന കാര്യമാണിത്. State of the Climate ന്റെ 32ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. 67 രാജ്യങ്ങളില്‍ നിന്നുള്ള 530 ശാസ്ത്രജ്ഞരുള്‍പ്പെട്ട ഈ പഠനം U.S. National Oceanic and Atmospheric Administration (NOAA) ന്റെ National … Continue reading സമുദ്ര താപനില 2021 ല്‍ ഏറ്റവും കൂടിയ നിലയിലെത്തി

താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി

ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണാധികാരി, 5 ആണവനിലയങ്ങള്‍ തുടര്‍ന്നും ചൂടുവെള്ളം നദികളിലേക്ക് ഒഴുക്കുന്നത് അനുവദിക്കുന്ന താല്‍ക്കാലികമായ ഇളവ് നീട്ടി. ഇത് നാലാമത്തെ താപ തരംഗമാണ് ഫ്രാന്‍സില്‍ ഈ വേനല്‍ക്കാലത്തുണ്ടായത്. ഒപ്പം ഊര്‍ജ്ജ പ്രതിസന്ധിയും. അടുത്ത ആഴ്ചകളിലുണ്ടായ നദിയിലെ ഉയര്‍ന്ന താപനില, ഫ്രാന്‍സില്‍ അപ്പോള്‍ തന്നെ താഴ്ന്ന ആണവോര്‍ജ്ജോത്പാദനത്തിന് ഭീഷണിയായി. ദ്രവിക്കുന്ന പ്രശ്നത്താലും പരിപാലനത്തിനുമായി പകുതിയോളം ആണവനിലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. Bugey, Saint Alban, Tricastin, Blayais, Golfech നിലയങ്ങളില്‍ ജൂലൈ പകുതി കൊണ്ടുവന്ന ഇളവുകള്‍ തുടരണം എന്ന സര്‍ക്കാരിന്റെ അപേക്ഷ … Continue reading താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി