കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങള്‍ എവിടേക്ക് പോകും?

പ്രകൃതി ഇന്ന് കാലാവസ്ഥാ മാറ്റത്തിന്റെ siege ല്‍ ആണ്. ഉയരുന്ന താപനില സസ്യങ്ങളേയും മൃഗങ്ങളേയും അവയുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ നിന്ന് പുറത്തേക്ക് തള്ളുകയാണ്. കാലാവസ്ഥാ മാറ്റവുമായി പിടിച്ച് നില്‍ക്കാന്‍ സ്പീഷീസുകള്‍ക്ക് വടക്കോട്ട്, ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക് ഒരു പാത വേണം. മനുഷ്യ നിര്‍മ്മിതിയെ കുറച്ചേ അത് ശല്യപ്പെടുത്താവൂ. വളരെ ഭംഗിയോടെ ഈ മാപ്പ് ആ പാതയാണ് കാണിച്ച് തരുന്നത്. (പാതകള്‍) Earth wind map ല്‍ നിന്ന് പ്രചോദനം നേടിയാണ് ഈ മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. താപനില, കാറ്റ്, മര്‍ദ്ദം … Continue reading കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങള്‍ എവിടേക്ക് പോകും?

ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്

മനുഷ്യന്‍ കാലാവസ്ഥ മാറ്റാന്‍ തുടങ്ങിയ കാലം 1830കളാണെന്ന് ആസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ കണ്ടെത്തി. ലോകത്തെ സമുദ്രങ്ങള്‍, ഭൂഘണ്ഢങ്ങള്‍, പവിഴപ്പുറ്റുകള്‍, ice cores, വൃക്ഷ വലയങ്ങള്‍, ഗുഹകളിലെ stalagmites എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അവരുടെ റിപ്പോര്‍ട്ട് Nature മാസികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഹരിതഗ്രഹവാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് 1830കളിലെ 280 parts per million ല്‍ നിന്ന് ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 295 ppm ആയി വര്‍ദ്ധിച്ചിരുന്നു. ഇന്നത് 400 ppm ല്‍ അധികമാണ്. — സ്രോതസ്സ് … Continue reading ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്

അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

20ആം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയില്‍ അന്റാര്‍ക്ടിക്ക മുനമ്പായിരുന്നു ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടായിക്കൊണ്ടിരുന്ന സ്ഥലം. പ്രാദേശിക പരിസ്ഥിതിക്ക് ഗൌരവകരമായ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടും ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തിക്കൊണ്ടും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളായിരുന്നു തകര്‍ന്ന് കടലില്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നത്. എന്നാല്‍ Nature മാസികയില്‍ വന്ന പുതിയ പഠന വിവരമനുസരിച്ച് 1990കള്‍ക്ക് ശേഷം ആ മുനമ്പില്‍ താപനില കുറയുന്നതായി കാണപ്പെടുന്നു. ആപേക്ഷികമായ ഈ തണുക്കലിന്റെ ഒരു കാരണം ഓസോണ്‍ പാളിയിലെ തുള ഇല്ലാതാകുന്നതാണ്. ചെറിയ തോതിലാണ് തണുക്കല്‍ സംഭവിക്കുന്നത്. 1990കള്‍ക്ക് ശേഷം … Continue reading അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

സൈബീരിയയില്‍ മഞ്ഞുരുകുന്നത് അപകടകാരിയായ ആന്ത്രാക്സ് ബാക്റ്റീരിയകളെ പുറത്തുവിടുന്നു

ദീര്‍ഘകാലമായി മൃതാവസ്ഥയിലായിരുന്ന ആന്ത്രാക്സ്(Anthrax) ബാക്റ്റീരിയകള്‍ക്ക് റഷ്യയിലെ താപതരംഗം കാരണം ജീവന്‍ വെച്ചു. രോഗം പിടിപെട്ട് 13 ആളുകളും ഒരു കുട്ടിയും മരിക്കുകയും 2,300 മാനുകള്‍ ചകുകയും ചെയ്തു. Siberian Times ന്റെ അഭിപ്രായത്തില്‍ "മൊത്തം 72 ആളുകള്‍ ആശുപത്രിയിലാണ്. വലിയ പകര്‍ച്ചവ്യാധിയാകുമോ എന്ന പേടിയിലാണ് ജനം. ആശുപത്രിയിലുള്ളവരില്‍ 41 പേര്‍ കുട്ടികളാണ്". പടിഞ്ഞാറന്‍ സൈബീരിയയില്‍ അടിയന്തിരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org

കാലാവസ്ഥാ മാറ്റത്തില്‍ ഭക്ഷ്യ അവശിഷ്ടങ്ങളുടെ പങ്കെന്താണ്?

എല്ലാവരും മോശമായ കാര്യം എന്ന് പറയുന്ന ഭക്ഷ്യ അവശിഷ്ടങ്ങളെന്നത് ഏറ്റവും എളുപ്പമുള്ള പരിസ്ഥിതി പ്രശ്നമാണ്. ഒന്നുമില്ലെങ്കില്‍ അത് പണം നഷ്ടപ്പെടുത്തതല്ലേ. ഇത്തിരി മിച്ചം പിടിക്കാന്‍ അത് വീട്ടുകാരാണ് താല്‍പ്പര്യം കാണിക്കാതിരിക്കുക. ഒരു വ്യത്യാസമുണ്ടാക്കുന്നതില്‍ ഒരു നല്ല രംഗവുമാണ് അത്. കാരണം ധാരാളം ഗുണമാണ് ആ നഷ്ടം ഇല്ലാതാക്കിയാല്‍ നമുക്ക് ലഭിക്കുക. ഭൂമി, ജലം എന്നിവയുടം മെച്ചപ്പെട്ട ഉപയോഗം, ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഉദ്‌വമനങ്ങള്‍ കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭക്ഷ്യ അവശിഷ്ടങ്ങള്‍ കുറച്ചാല്‍ നമുക്ക് കിട്ടും. വലിയ തോതില്‍ … Continue reading കാലാവസ്ഥാ മാറ്റത്തില്‍ ഭക്ഷ്യ അവശിഷ്ടങ്ങളുടെ പങ്കെന്താണ്?

പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

ആരോഗ്യത്തെക്കുറിച്ചും, കാലാവസ്ഥാ പ്രശ്നങ്ങളേയും കുറിച്ചുള്ള പൊതു സംശയങ്ങളുടെ കഥാ പുസ്തകം പ്രചരിപ്പിച്ച് തുടങ്ങിയത്, മുമ്പ് കരുതിയിരുന്നത് പോലെ പുകയില ഭീമന്‍മാരല്ല. എന്നാല്‍ അത് എണ്ണ ഭീമന്‍മാരാണ് ചെയ്തതെന്ന് പുതിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റത്തില്‍ തുടങ്ങി പൊതു താല്‍പ്പര്യ പ്രശ്നങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനായി പുകയില, ഫോസിലിന്ധന കമ്പനികള്‍ ഒരേ public relations സ്ഥാപനങ്ങളേയും ഒരേ think tanks നേയും, ചിലസമയത്ത് ഒരേ ഗവേഷകരേയും ആണ് ഉപയോഗിച്ചത് എന്ന് Center for International Environmental Law (CIEL) പ്രസിദ്ധീകരിച്ച … Continue reading പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി

2010 ജൂണിലായിരുന്നു മുമ്പ് ആര്‍ക്ടിക് കടലിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലെത്തിയത്. എന്നാന്‍ അതിനേക്കാള്‍ 260,000 sq km കുറഞ്ഞ് ഈ ജൂണില്‍ അവിടുത്തെ മഞ്ഞ് ഏറ്റവും താഴ്ന്ന അളവിലെത്തി. 1981-2010 കാലത്തെ ശരാശരിയെക്കാള്‍ 13.6 ലക്ഷം sq km കുറവാണ്. National Snow and Ice Data Center ആണ് ഈ വിവരങ്ങള്‍ നല്‍കിയത്. ജൂണ്‍ പകുതിക്ക് ശേഷം ദിവസം 74,000 sq km എന്ന തോതിലായിരുന്നു കടല്‍ മഞ്ഞ് ഇല്ലാതായത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ 70% അധികം … Continue reading ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി

തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി

ഓഫീസിലെത്തി ഒരു ദിവസത്തിന് മുമ്പ് ബ്രിട്ടണില്‍ തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തിലെത്തിയ പ്രധാന മന്ത്രി തെരേസ മേയ് സര്‍ക്കാരിന്റെ കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി. "ഞെട്ടിപ്പിക്കുന്നത്" എന്നും "ശുദ്ധ വിഢിത്തം" എന്നുമാണ് ആളുകള്‍ അതിനോട് പ്രതികരിച്ചത്. Department for Energy and Climate Change (DECC) ആണ് മേയുടെ കലിക്ക് പാത്രമായത്. പരിസ്ഥിതിയുടെ ഉത്തരവാദിത്തം Business, Energy & Industrial Strategy ലേക്ക് മാറ്റുകയും ചെയ്തു. കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ നേരിടാന്‍ രാജ്യം പ്രാപ്തമായില്ല എന്ന റിപ്പോര്‍ട്ട വന്ന ആഴ്ചതന്നെയാണ് … Continue reading തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി