പടിഞ്ഞാറെ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തില്‍ അമേരിക്കക്ക് മൌനം

സ്വതന്ത്ര ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ അമേരിക്ക അപലപിച്ചെങ്കിലും അതേപോലെ പടിഞ്ഞാറെ സഹാറക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുന്നില്ല. അവിടെ 1975 മുതല്‍ മൊറോക്കോ അധിനിവേശം നടത്തുകയാണ്. അവിടെയുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരും Sahrawis ആദിവാസികളും നിഷ്ഠൂരമായ അടിച്ചമര്‍ത്തലാണ് അനുഭവിക്കുന്നതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. രാജ്യം വെള്ളക്കാരുടേയോ, ക്രിസ്ത്യാനികളുടേയോ, യൂറോപ്യനോ അല്ലാതാകുമ്പോള്‍ പടിഞ്ഞാറിന്റെ കാപട്യവും വിവേചനവും വ്യക്തമാക്കുന്നതാണ് രണ്ട് രാജ്യങ്ങളോടുമുള്ള അമേരിക്കയുടെ പരിഗണന. — സ്രോതസ്സ് democracynow.org | Mar 21, 2022

ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു

ലോകം മുഴുവന്‍ അപലപിച്ചതും യുദ്ധക്കുറ്റ സാദ്ധ്യതയുള്ളതുമായ സൈനിക ആക്രമണം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉക്രെയ്നില്‍ പൂര്‍ണ്ണമായ വലിപ്പത്തില്‍ നടത്തിയതിന് തൊട്ട് മുമ്പ് അമേരിക്ക അവരുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണം സോമാലിയയില്‍ നടത്തി. ഈ ദരിദ്ര രാജ്യത്തില്‍ അമേരിക്ക കഴിഞ്ഞ 15-വര്‍ഷങ്ങളായാണ് ആക്രമണം നടത്തുന്നത്. Duduble ന് അടുത്ത് തങ്ങളുടെ പങ്കാളി സൈന്യത്തിന് നേരെ ആക്രമിച്ചതിന്റെ പേരില്‍ ആണ് al-Shabab അക്രമകാരികളെ ലക്ഷ്യം വെച്ച് കൊണ്ട് വ്യോമാക്രമണം നടത്തിയത് എന്ന് U.S. Africa Command (AFRICOM) … Continue reading ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു →

പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി

ഈ ആഴ്ച ആദ്യം Burkina Faso യില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് Roch Marc Christian Kaboré നെ പുറത്താക്കിക്കൊണ്ട് സൈന്യം അധികാരം പിടിച്ചെടുത്തു. ഭരണഘടനയെ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു എന്ന് രാഷ്ട്ര ടെലിവിഷനില്‍ അട്ടിമറിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ചെറുപ്പക്കാരനായ ഓഫീസര്‍ പറഞ്ഞു. ആ ഓഫീസറിനൊപ്പം Burkina Fasoയുടെ പുതിയ നേതാവ് Lt. Col. Paul-Henri Sandaogo Damiba ഉം ഉണ്ടായിരുന്നു. രാജ്യത്തെ മൂന്ന് സൈനിക വിഭാഗത്തിലൊന്നിന്റെ കമാന്‍ഡര്‍ ആണ് Damiba. ആഫ്രിക്കയിലുട നീളം പട്ടാള … Continue reading പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി →

അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു

ഓഗസ്റ്റ് 18, 2020 ന് മാലി പ്രസിഡന്റ് Ibrahim Boubacar Keïta നെ പട്ടാളക്കാര്‍ അട്ടിമറിച്ചു. അതിന് ശേഷം ആഫ്രിക്കയിലൊട്ടാകെ പട്ടാള അട്ടിമറികളുടെ ഒരു തരംഗമാണുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ചാഡിലെ ദീര്‍ഘകാലമായി പ്രസിഡന്റായി ഇരുന്ന Idriss Déby മരിച്ചതിനെ തുടര്‍ന്ന് Chad ലെ സൈനിക കൌണ്‍സില്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് മെയ് 24, 2021 ന് മാലിയില്‍ ആ വര്‍ഷത്തെ രണ്ടാമത്തെ അട്ടിമറി നടന്നു. സെപ്റ്റംബര്‍ 5 ന് Guinea യിലെ സൈന്യം രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു →

പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു

കോളനിവാഴ്ചവിരുദ്ധ നേതാവായ Patrice Lumumbaയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക അനുസ്മരിച്ചു. ബല്‍ജിയത്തില്‍ നിന്ന് കോംഗോയെ മോചിപ്പിക്കാനുള്ള സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അതില്‍ വിജയിച്ച അദ്ദേഹം കോംഗോയുടെ ആദ്യത്തെ പ്രധാനനമന്ത്രിയായി. 1958 ല്‍ അദ്ദേഹം Congolese National Movement രൂപീകരിച്ചു. സ്വതന്ത്ര മതേതര രാഷ്ട്രം രൂപീകരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറി. 1960 ലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ലുമുംബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേണല്‍ Mobutu Sese Seko ന്റെ സൈനിക … Continue reading പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു →

ചിന്താ പരാജിതന്‍ ബ്രുകിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുതിര്‍ന്ന പ്രഗല്‍ഭാംഗം

The first Moderate Rebels Thought Loser segment stars Brookings Institution senior fellow Shadi Hamid, a staunch supporter of US military intervention and NATO’s catastrophic 2011 regime change war in Libya.

ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു

55 വര്‍ഷം മുമ്പ് 1966 ല്‍ ബാര്‍ഡോസ് ഒരു സ്വതന്ത്ര രാജ്യമായെങ്കിലും രാഷ്ട്രത്തിന്റെ തലവന്‍ ഇതുവരെ രാജ്ഞി എലിസബത്ത് ആയി തുടരുകയായിരുന്നു. ക്യാനഡ, ആസ്ട്രേലിയ, ജമെയ്ക തുടങ്ങിയ പല മുമ്പത്തെ ബ്രിട്ടീഷ് കോളനികള്‍ക്കും സമാനമായ ഏര്‍പ്പാടാണ് ബ്രിട്ടീഷ് രാജവംശവുമായുള്ളത്. Barbados ന് തങ്ങളുടെ കോളനി ഭൂതകാലത്തില്‍ നിന്ന് വേര്‍പെടാനുള്ള സമയം ആയി എന്ന് പറഞ്ഞ പ്രധാനമന്ത്രി Mia Mottley ഈ വേര്‍പെടലിനെ മുന്നോട്ട് നീക്കി. ബാര്‍ഡോസിന് ബ്രിട്ടണ്‍ അടിമത്ത നഷ്ടപരിഹാരം കൊടുക്കണമെന്ന ആഹ്വാനവും ഇതോടൊപ്പം ഉണ്ടായിരിക്കുന്നു. — … Continue reading ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു →