നികുതി വെട്ടിപ്പിന് ബെനിനിലെ കോടീശ്വരന് $30 കോടി ഡോളര്‍ പിഴ

Benin ലെ ഏറ്റവും വിജയിയായ ഒരു ബിസിനസുകാരനായ Sébastien Ajavon ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ $30 കോടി ഡോളര്‍ പിഴ ചാര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ Ajavon പങ്കെടുത്തിരുന്നു. Ajavon ന്റെ കമ്പനികള്‍ 2014, 2015, 2016 കാലത്ത് വലിയ നികുതി വെട്ടിപ്പുകളാണ് നടത്തിയത്. കോടിക്കണക്കിന് ഡോളര്‍ നികുതായണ് Ajavon കൊടുക്കാനുള്ളത്. — സ്രോതസ്സ് forbes.com | Aug 30, 2017

അലാ അബ്ദ് എല്‍ ഫത്തയെ സ്വതന്ത്രനാക്കൂ അമേരിക്കേ

ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ രാഷ്ട്രീയ തടവുകാരനായ Alaa Abd El-Fattah യുടെ അമ്മയും സഹോദരിയും (Laila Soueif, Sanaa Seif) അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, കേസിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഈജിപ്റ്റിലെ മനുഷ്യാവകാശ ലംഘനങ്ങളും തന്റെ അനന്തമായ തടവ് ശിക്ഷയും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി Sharm el-Sheikh ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം തുടങ്ങിയ ദിവസം El-Fattah ഒരു ജല സമരം തുടങ്ങിയിരുന്നു. — സ്രോതസ്സ് democracynow.org | Nov 22, 2022

തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി

വെള്ളക്കാരനെ കൊലപാതക ശ്രമത്തിന്റെ കുറ്റം തെക്കെ ആഫ്രിക്കയിലെ പോലീസ് ചാര്‍ത്തി. മറ്റ് രണ്ടുപേര്‍ക്ക് എതിരെ ആക്രമക്കുറ്റവും ചാര്‍ത്തി. ഒഴിവുകാലത്ത് നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ ശ്രമിച്ച കറുത്ത കൌമാരക്കാര്‍ക്കെതിരെയായിരുന്നു ആക്രമണം നടന്നത്. അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഒരു വെള്ളക്കാരന്‍ കറുത്ത കുട്ടിയെ ശ്വാസംമുട്ടിക്കുന്നതും മുഖത്ത് അടിക്കുന്നതും മറ്റൊരു കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതും വെള്ളത്തിനടിയിലേക്ക് താഴ്ത്തുന്നതുമൊക്കെ അതില്‍ കാണാം. Bloemfontein ലെ ഒരു ഒഴിവുകാല റിസോട്ടില്‍ ക്രിസ്തുമസ് ദിനത്തിലാണ് ഈ സംഭവമുണ്ടായത്. — സ്രോതസ്സ് washingtonpost.com | Dec … Continue reading തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി →

റ്വാണ്ടയിലെ വംശഹത്യ വിഭവചൂഷണത്താലും അമേരിക്കയുടെ സൈനികവല്‍ക്കരണത്താലുമാണ്

https://www.youtube.com/watch?v=FgtOXEJYm08 Judi Rever's book “In Praise of Blood”

ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു

ആഫ്രിക്കയിലെ രാജ്യമായ ബുര്‍കിനോ ഫാസോയില്‍ ഈ വര്‍ഷം രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു. ജനുവരിയില്‍ നടന്ന അട്ടിമറിയിലൂടെ അധികാരം ഏറ്റെടുത്ത മറ്റൊരു സൈനിക ഉദ്യോഗസ്ഥനായ Lieutenant Colonel Paul-Henri Damiba യെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് Captain Ibrahim Traoré നയിക്കുന്ന ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അധികാരം പിടിച്ചെടുത്തു. പുറത്താക്കിയ പ്രസിഡന്റ് അഭയം തേടിയതെന്ന് കരുതുന്ന ഫ്രഞ്ച് എംബസിയെ പ്രതിഷേധക്കാര്‍ ശനിയാഴ്ച ആക്രമിച്ചു. വെള്ളിയാഴ്ചത്തെ അട്ടിമറിയുടെ ചില പിന്‍തുണക്കാര്‍ റഷ്യയുടെ പതാക തെരുവുകളില്‍ പാറിച്ച് 2015 മുതല്‍ … Continue reading ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു →

നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ്

നമീബിയയില്‍ നിന്ന് മദ്ധ്യപ്രദേശിലെ Kuno National Park ലേക്ക് 8 ചീറ്റപ്പുലികളെ സെപ്റ്റംബര്‍ 17 ന് ഇന്‍ഡ്യ കൊണ്ടുവരും. വര്‍ഷങ്ങളായി ഈ പാര്‍ക്ക്, ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നുള്ള എഷ്യന്‍ സിംഹങ്ങളെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് അത് നല്‍കിയില്ല. അതിന്റെ പ്രത്യാഘാതം സിംഹങ്ങള്‍ക്ക് ദോഷകരമായിരുന്നു. 2013 - 2018 കാലത്ത് 413 ഏഷ്യന്‍ സിംഹങ്ങള്‍ ചത്തു. മിക്കതും മോശം ചുറ്റുപാട് കാരണമാണ് ചത്തത്. Kuno ലേക്ക് കേന്ദ്രം ചീറ്റകളെ കൊണ്ടുവരുന്നതോടെ സിംഹങ്ങള്‍ക്ക് അവയുടെ പുതിയ വാസസ്ഥലം മിക്കവാറും … Continue reading നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ് →

പാട്രീസ് ലുമുംബയുടെ പല്ല് അടങ്ങിയ ശവപ്പെട്ടി കൊലപാതകത്തിന് ആറ് ദശാബ്ദത്തിന് ശേഷം കോംഗോക്ക് തിരിച്ച് കൊടുക്കുന്നു

1961 ല്‍ കൊല്ലപ്പെട്ട സ്വാതന്ത്ര്യ നേതാവ് Patrice Lumumba യുടെ slain ന് Democratic Republic of Congo മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണത്തിന് തയ്യാറെടുക്കുന്നു. തിങ്കളാഴ്ച മുമ്പത്തെ കോളനി ശക്തിയായിരുന്ന ബല്‍ജിയം അദ്ദേഹത്തിന്റെ ഒരു പല്ല് തിരികെ കൊടുക്കുന്നു. ലുമുമ്പയുടെ ശരീരം മുറിക്കുകയും ആസിഡില്‍ ലയിപ്പിക്കുകയും ചെയ്ത സമയത്ത് സഹായം കൊടുത്ത ബല്‍ജിയക്കാരനായ പോലീസുകാരന്‍ ഒരു trophy യായി എടുത്തതാണ് ആ പല്ല്. ലുമുമ്പയുടെ ശേഷിക്കുന്ന ഏക ശരീരഭാഗമാണ് ആ പല്ല് എന്ന് കരുതുന്നു. 1960 … Continue reading പാട്രീസ് ലുമുംബയുടെ പല്ല് അടങ്ങിയ ശവപ്പെട്ടി കൊലപാതകത്തിന് ആറ് ദശാബ്ദത്തിന് ശേഷം കോംഗോക്ക് തിരിച്ച് കൊടുക്കുന്നു →

സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി

പോര്‍ട്ടുഗല്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മൂടിക്കൊണ്ട് സഹാറയില്‍ നിന്നുള്ള വലിയ ഒരു പാളി swath മൂടുന്നത് ധാരാളം ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ Storm Celia ല്‍ നിന്ന് ശക്തമായ കാറ്റ് സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടി അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നു. തെക്കന്‍ കാറ്റ് ആ പൊടിയെ വടക്കോട്ട് കൊണ്ടുപോയി യൂറോപ്പിലേക്ക് എത്തിക്കുന്നു. സ്പെയിനിലെ പൊടിയുടെ സാന്ദ്രത വായൂ ഗുണമേന്മയുടെ നിര്‍ദ്ദേശിക്കപ്പെട്ട നിലയേക്കാള്‍ അഞ്ച് മടങ്ങ് മോശമായ സ്ഥിതിയിലാണെന്ന് European Environment Agency അഭിപ്രായപ്പെട്ടു. … Continue reading സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി →

സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം

1987 ല്‍ മുന്‍ഗാമിയായ Thomas Sankara യെ അട്ടിമറിയില്‍ കൊന്നതിന്റെ പങ്ക് കാരണം Burkina Fasoയുടെ മുമ്പത്തെ പ്രസിഡന്റ് Blaise Compaore ന് ഒരു സൈനിക നീതിന്യായക്കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കി. അധികാരത്തിലെത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 37 വയസുള്ള സ്വാധീനശക്തിയുള്ള മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായ സങ്കാരയെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യത്തിന്റെ തലസ്ഥാനമായ Ouagadougou ല്‍ വെച്ച് വെടിവെച്ച് കൊന്നു. Compaore യുടെ മുമ്പത്തെ ഉന്നത പങ്കാളികളായ Hyacinthe Kafando നും Gilbert Diendere നും ജീവപര്യന്ത … Continue reading സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം →