കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല

2015 ഒക്റ്റോബറില്‍ അതിരില്ലാ ഡോക്റ്റര്‍മാരുടെ (Doctors Without Borders) അഫ്ഗാനിസ്ഥാനിലെ Kunduz എന്ന സ്ഥലത്തെ ആശുപത്രിയില്‍ ബോംബാക്രമണം നടത്തിയ കുറഞ്ഞത് ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാരെയെങ്കിലും administrative ശിക്ഷക്ക് വിധേയരാക്കി എന്ന് പെന്റഗണ്‍ പറഞ്ഞു. ആ ആക്രമണത്തില്‍ 42 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഈ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ചിട്ടില്ല. ആക്രമണം ഒരു അപകടമായിരുന്നു എന്നാണ് പെന്റഗണ്‍ ഇപ്പോഴും പറയുന്നത്. "കൊല്ലാനും നശിപ്പിക്കാനും എന്ന ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ആക്രമണം എന്ന് ആശുപത്രിക്കകത്തെ കാഴ്ചയില്‍ നിന്ന് മനസിലാകും," … Continue reading കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല →

ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു

ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ ദാദാക്കളായ Foxconn, 60,000 തൊഴിലാളികളെ പിരിച്ചുവിടുകയും പകരം റോബോട്ടുകളെ ഉപയോഗിക്കുകയും ചെയ്തു. ഒരു ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജോലിക്കാരുടെ എണ്ണം 110,000 ല്‍ നിന്ന് 50,000 ലേക്ക് കുറച്ചു എന്ന് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ South China Morning Post നോട് പറഞ്ഞു. BBCക്ക് അയച്ചുകൊടുത്ത ഒരു പ്രസ്താവനയില്‍ Foxconn തൊഴില്‍ നഷ്ടത്തെ കുറച്ച് കാണിച്ചു. menial തൊഴിലുകളില്‍ നിന്ന് തൊഴിലാളികളെ സ്വതന്ത്രമാക്കി എന്ന് നല്ല വ്യാഖ്യാനമാണ് അവര്‍ കൊടുത്തത്. റോബോട്ടുകളുടെ … Continue reading ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു →

ബീജിങ്ങ് ഭൂമിയിലേക്ക് താഴുയാണ്

ചൈനയുടെ തലസ്ഥാനമായി ബീജിങ് ഭൂമിയിലേക്ക് താഴുയാണ് എന്ന് പുതിയ പഠനം കണ്ടെത്തി. നഗരത്തിന്റെ ഭൂഗര്‍ഭ ജലത്തിന്റെ ശോഷണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേന്ദ്ര ജില്ലകളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ചൈനക്ക് പ്രതിവര്‍ഷം 350 കോടി ലിറ്റര്‍ ജലം വേണം. ജല നിര്‍വ്വഹണം(management) ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഒരു തലവേദനയാണ്. കുറച്ച് വര്‍ഷം മുമ്പ് തെക്കന്‍ ചൈനയിലുണ്ടായ വരള്‍ച്ച ശതകോടിക്കണക്കിന്റെ നഷ്ടമാണുണ്ടാക്കിയത്. — സ്രോതസ്സ് thinkprogress.org | 2016

അന്റാര്‍ക്ടിക് വേട്ടയാടലില്‍ ജപ്പാനിന്റെ കപ്പലുകള്‍ 333 തിമിംഗലങ്ങളെ കൊന്നു

ജപ്പാനില്‍ നിന്നുള്ള തിമിംഗലവേട്ടക്കാര്‍ അന്റാര്‍ക്ടിക് വേട്ടയാടല്‍ കഴിഞ്ഞ് തുറമുഖത്ത് തിരിച്ചെത്തി. അവര്‍ 300 ല്‍ അധികം സസ്തനികളെയാണ് കൊന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. ഡിസംബറിലാണ് കപ്പലുകള്‍ തെക്കന്‍ സമുദ്രത്തിലേക്ക് വേട്ടക്കായി പോയത്. ലോകം മൊത്തം നിര്‍ത്തിവെക്കലുണ്ടായിട്ടും, ആസ്ട്രേലിയയുടേയും ന്യൂസിലാന്റിന്റേയും എതിര്‍പ്പുണ്ടായിട്ടും 333 minke തിമിംഗലങ്ങളെ കൊല്ലാനായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. ലക്ഷ്യം വെച്ച സംഖ്യ “ശാസ്ത്രീയ ഗവേഷണത്തില്‍” നിന്നെടുത്തതാണെന്ന് ജപ്പാനിലെ മല്‍സ്യ ബന്ധന ഏജന്‍സികള്‍ പ്രഖ്യാപിച്ചു. — സ്രോതസ്സ് news.discovery.com | 2016

ഫുകുഷിമ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് $62800 കോടി ഡോളറില്‍ അധികമാണ്

2011 ലെ Fukushima Daiichi ദുരന്തത്തിന്റെ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് ¥4.2 ലക്ഷം കോടിയിലധികം (ഏകദേശം $62800 കോടി ഡോളര്‍) ആയി. അത് തുടര്‍ന്നും വര്‍ദ്ധിക്കും എന്ന് Japan Times റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ആണവവികിരണ ശുദ്ധീകരണവും നഷ്ടപരിഹാരവും ഉള്‍പ്പടുന്നു. TEPCOയുടെ ഓഹരിവിലയുടെ മൊത്തം തുകയേക്കാള്‍ അധികമായിരിക്കും ഈ പ്രവര്‍ത്തിയുടെ ചിലവ് എന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അതേ സമയത്ത് സര്‍ക്കാരില്‍ നിന്ന് അധിക സഹായം TEPCO ആവശ്യപ്പെടുന്നതിനാല്‍ നികുതിദായകരുടെ ഭാരം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. — സ്രോതസ്സ് … Continue reading ഫുകുഷിമ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് $62800 കോടി ഡോളറില്‍ അധികമാണ് →

ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു

ഫെബ്രുവരി 3 ന് ഹൈദരാബാദിലെ Sattar Khan ന് UIDAI ഒരു കത്ത് അയച്ചു. അയാള്‍ ഇന്‍ഡ്യന്‍ പൌരനാണോ എന്ന സംശയത്തിലാണിത്. സത്താര്‍ ഇന്‍ഡ്യന്‍ പൌരനല്ല എന്നൊരു പരാതി/ആരോപണം കിട്ടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ആധാര്‍ നടപ്പാക്കുന്നത് Unique Identification Authority of India (UIDAI) ഇങ്ങനെയൊരു കത്ത് അയച്ചത്. പരാതി ആരാണ് കൊടുത്തത് എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പരാതി പ്രകാരം സത്താര്‍ തെറ്റായ രീതിയില്‍ വ്യാജ രേഖകള്‍ കൊടുത്താണ് ആധാര്‍ നേടിയത് എന്ന് UIDAI ആരോപിക്കുന്നു. Rangareddy … Continue reading ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു →

ചൈന വിരുദ്ധ സംഘത്തില്‍ ചേരാന്‍ ഇന്‍ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു

ചൈനയെ തന്ത്രപരമായി ഒറ്റപ്പെടുത്തുകയും, വളയുകയും, യുദ്ധത്തിന് തയ്യാറാകുകയും ചെയ്യുന്ന അമേരിക്കയുടെ ശ്രമത്തിന്റെ ഒരു “മുന്‍നിര രാജ്യം” ആയി മാറണമെന്ന് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയ US Pacific Command ന്റെ തലവന്‍ Admiral Harry Harris തുറന്ന് പറഞ്ഞു. ഇന്‍ഡ്യ-പസഫിക് സമുദ്രത്തില്‍ സംയുക്ത നിരീക്ഷണത്തിന് ഇന്‍ഡ്യയുടേയും അമേരിക്കയുടേയും നേവിയോടും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ ഏഷ്യ-പസഫിക് സൈനിക സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ജപ്പാനും ആസ്ട്രേലിയയും ആയി ഇന്‍ഡ്യ ചേരണമെന്നും “സുരക്ഷ” ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. — സ്രോതസ്സ് … Continue reading ചൈന വിരുദ്ധ സംഘത്തില്‍ ചേരാന്‍ ഇന്‍ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു →

കേരള സർക്കാരിനു ലീഗൽ നോട്ടീസ്. നിയമനങ്ങൾക്ക്‌ ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധം

സർക്കാർ ജോലിയിൽ പ്രവേശിയ്ക്കുന്നതിനും പുതിയ അപേക്ഷകള്‍ക്കും ആധാർ പരിശോധന നിർബ്ബന്ധമാക്കിയ ഉത്തരവ് പിൻവലിയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് കല്യാണി മേനോൻ സെൻ കേരള സർക്കാരിന് നോട്ടീസയച്ചു. സിറ്റിസണ്‍ ആക്ടിവിസ്റ്റും കെ. എസ് പുട്ടസാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചവരിലൊരാളുമാണ് കല്യാണി മേനോൻ സെൻ. റീ-തിങ്ക് ആധാർ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ , ആർട്ടിക്കിൾ 21 എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ഈ ലീഗൽ നോട്ടീസ് തയ്യാറാക്കിയത്. ഈ സംഘടനകൾ മേല്പറഞ്ഞ നോട്ടീസിനെ പിൻതാങ്ങിക്കൊണ്ട് … Continue reading കേരള സർക്കാരിനു ലീഗൽ നോട്ടീസ്. നിയമനങ്ങൾക്ക്‌ ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധം →

കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു

Sikhs For Justice മായി Disha Raviക്ക് ഒരു ബന്ധവും സ്ഥാപിക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ വക്കീല്‍ Siddharth Agarwal ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കാരണമില്ലാത്ത റിബലല്ല ദിശ രവി. “പരിസ്ഥിതിയുടെ കാരണമുണ്ട്, കൃഷിയുടെ കാരണമുണ്ട്, ഇവതമ്മിലുള്ള ബന്ധത്തിന്റേയും കാരണമുണ്ട്”. ജനുവരി 26 ന് നടന്ന സംഭവത്തിന് toolkit മായി ഒരു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന … Continue reading കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു →

ലോകത്തിലെ ഏറ്റവും കൂടുതല്‍ വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തു പുറത്തുവിടുന്നത് ചൈനയാണ്

വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തുക്കളുടെ ലോകത്തെ ഏറ്റവും വലിയ പ്രസരണക്കാര്‍ ചൈനയാണെന്ന് Environmental Science and Technology പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. ചൈനയിലെ 19 നദി മുഖത്ത് നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നും ഫ്ലൂറിന്‍ കലര്‍ന്ന 12 വസ്തുക്കള്‍ സ്വീഡന്‍, നോര്‍വ്വേ, ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തി. PFOS (perfluorooctane sulfonate), PFOA (perfluorooctanoic acid) എന്നീ രണ്ട് fluorinated വസ്തുക്കള്‍ പ്രത്യേകമായി അവര്‍ പരിശോധിച്ചു. കീടനാശിനികളും chrome plating നും ഉപയോഗിക്കുന്നതാണ് PFOS. eflon(ടെഫ്ലോണ്‍) എന്ന് വാണിജ്യമായി … Continue reading ലോകത്തിലെ ഏറ്റവും കൂടുതല്‍ വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തു പുറത്തുവിടുന്നത് ചൈനയാണ് →