തേനീച്ച ദുരന്തം

തേനീച്ചകളുടെ എണ്ണം കുറയുന്ന അമേരിക്കയിലെ നാലാമത്തെ വര്‍ഷമാണ് ഇത്. മൂന്നിലൊന്ന് തേനീച്ച കോളനികള്‍ ഇപ്രാവശ്യം തകരും. 2006 ല്‍ അമേരിക്കയില്‍ 24 ലക്ഷം തേനീച്ച കൂടുകളുണ്ടായിരുന്നു. എന്നാല്‍ colony collapse disorder (CCD) എന്ന ഒരു പ്രതിഭാസം കാരണം ലക്ഷക്കണക്കിന് കോളനികള്‍ ഇല്ലാതായി. അതിന് ശേ‍ഷം അമേരിക്കയില്‍ 30 ലക്ഷം തേനീച്ച കോളനികളും ലോകം മൊത്തം ശതകോടിക്കണക്കിന് തേനീച്ചകളും ഇല്ലാതായി. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ക്കറിയില്ല. Apiary Inspectors of America യും Agricultural Research … Continue reading തേനീച്ച ദുരന്തം

അതിഭയങ്കര എണ്ണ ചോര്‍ച്ചയുണ്ടായിട്ടും എക്സോണ്‍ പണം അടക്കാതെ രക്ഷപെട്ടതെങ്ങനെ?

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹപ്രവര്‍ത്തകനായ ഒരു മുക്കുവന്‍ എന്റെ വീട്ടില്‍ അതിരാവിലെ എത്തി പറഞ്ഞ “We’ve had the Big One,” എന്ന ആ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അലാസ്കയിലെ Prince William Sound ല്‍ Exxon Valdez ന്റെ എണ്ണ ചോര്‍ന്നതിനെക്കുറിച്ചായിരുന്നു അത്. അലാസ്കയിലെ Cordova പ്രദേശത്തെ ചെറിയ മീന്‍പിടുത്ത സമൂഹത്തില്‍ മുക്കുവനായി ജീവിക്കുന്ന ഒരാണ് ഞാന്‍. ഞങ്ങളുടെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു അന്ന് നടന്നത്. Exxon Valdez മായി പൂര്‍ണ്ണമായ സാദൃശ്യത്തോടെ ഇപ്പോള്‍ BP … Continue reading അതിഭയങ്കര എണ്ണ ചോര്‍ച്ചയുണ്ടായിട്ടും എക്സോണ്‍ പണം അടക്കാതെ രക്ഷപെട്ടതെങ്ങനെ?

ലൂസിയാനയിലെ എണ്ണ ചോര്‍ച്ച വിചാരിച്ചതിലും 5 ഇരട്ടി വലുതാണ്

ശൂന്യാകാശത്ത് നിന്നുള്ള കാഴ്ച്ചയില്‍ പ്രതിദിനം 25,000 ബാരല്‍ എണ്ണ ചോര്‍ച്ചയുണ്ടാകുന്നതായി കണ്ടെത്തി. അമേരിക്കന്‍ സര്‍ക്കാരും എണ്ണ ഭീമന്‍ BP പറയുന്നത് 5,000 ബാരല്‍ വീതമേ ചോര്‍യ്യയുള്ളു എന്നാണ്. 11 rig തൊഴിലാളികളെ കൊന്ന ഏപ്രില്‍ 20 ന് നടന്ന പൊട്ടിത്തെറി കുറഞ്ഞത് 90 ലക്ഷം ബാരല്‍ എണ്ണ ചോരുന്നതിന് കാരണമായിട്ടുണ്ട്. 1989ല്‍ അലാസ്കയില്‍ നടന്ന Exxon Valdez ചോര്‍ച്ചയേക്കാള്‍ വലുതാണ് ഈ ചോര്‍ച്ച. അന്ന് 1.1 കോടി ബാരല്‍ എണ്ണ ചോര്‍ന്ന് കടലില്‍ പരന്നു. 5,000 ബാരല്‍ … Continue reading ലൂസിയാനയിലെ എണ്ണ ചോര്‍ച്ച വിചാരിച്ചതിലും 5 ഇരട്ടി വലുതാണ്

പോസിറ്റീവ് നെറ്റ് എനര്‍ജി വീട്

തണുപ്പ് രാജ്യമായ സ്വീഡനിലെ Malmo ല്‍ നിര്‍മ്മിച്ചിരിക്കുന്ന പോസിറ്റീവ് നെറ്റ് എനര്‍ജി വീടാണ് Villa Åkarp. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജം തിരിച്ച് പിടിക്കല്‍, ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വഴി പ്രതിവര്‍ഷം ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ ഊര്‍ജ്ജം ആ വീട് ഉത്പാദിപ്പിക്കുന്നു. Karin Adalberth ആണ് ആ വീട് നിര്‍മ്മിച്ചത്. സ്വീഡനില്‍ വളരെ കുറവ് സൂര്യപ്രകാശം മാത്രമാണ് ലഭിക്കുന്നത്. അതിന് പരിഹാരമായി പണിതവര്‍ ഊര്‍ജ്ജ വിതരണ കമ്പനിയായ E.On മായി ഒരു കാരറിലേര്‍പ്പെട്ടു. സൂര്യനില്ലാത്ത മാസങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് വീട് … Continue reading പോസിറ്റീവ് നെറ്റ് എനര്‍ജി വീട്

കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്?

കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടത് ആരുടേയും കുഴപ്പമല്ല. മനുഷ്യര്‍ക്ക് സമ്മതിച്ച് കൊടുക്കാന്‍ വയ്യാത്തതിനാലുമല്ല, ചൈനയുടെ കുഴപ്പവുമല്ല, UN ന്റെ കഴിവില്ലായ്മയുമല്ല. പരസ്പരം കുറ്റംപറയാന്‍ ധാരാളം കാരണമുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന് കളിയുടെ ഗതിമാറ്റാനുള്ള പ്രത്യേക ശക്തിയുണ്ട്. എന്നാല്‍ അത് ഉപയോഗിച്ചില്ല. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഫോസില്‍ ഇന്ധനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയും എന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും അവരുടെ ഒപ്പം അതേ തീരുമാനം എടുത്തേനെ. അമേരിക്ക മുന്നോട്ട് വന്നാല്‍ മാത്രം EU, ജപ്പാന്‍, ചൈന, ഇന്‍ഡ്യ തുടങ്ങിയ എല്ലാ രാജ്യങ്ങളും … Continue reading കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്?

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു

കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു http://jagadees.wordpress.com/2010/06/08/black-carbon-causing-himalayan-glacier-melting/ ആര്‍ക്ടിക്കും അന്റാര്‍ക്ടിക്കയും കഴിഞ്ഞാല്‍ ഹിമാലയത്തിലെ മഞ്ഞും മഞ്ഞ്പാളികളുമാണ് ഭൂമിയിലെ ഏറ്റവും വലിയ ജല സ്രോതസ്സുകള്‍. ഈ മൂന്നാം ധൃവത്തിലെ മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം ഏഷ്യയിലെ വന്‍ നദികളായ, ഗംഗ, സിന്ധു, ബ്രഹ്മപുത്ര, Mekong, Yellow, Yangtze നദികളിലേക്ക് പ്രവഹിക്കുന്നു. അതിന്റെ കരകളില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനത്തിന്റെ ജീവിതം ഈ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശം ഇരട്ടി വേഗത്തിലാണ് ചൂടായിക്കൊണ്ടിരിക്കുന്നത്. … Continue reading കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു

നീല തിമിംഗല പാട്ടിന്റെ ആവൃത്തി കുറയുന്നു

ഇണയെ ആകര്‍ഷിക്കാനായി നീല തിമിംഗലം പാട്ടുപാടുന്നതിന്റെ ശബ്ദനില കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കുറയുന്നതായി UC San Diego യുടെ Scripps Institution of Oceanography യിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. വംശനാശം സംഭവിക്കുന്ന ആ മൃഗത്തിന്റെ നിലനില്‍പ്പിന് ചിലപ്പോള്‍ സഹായകരമായേക്കും ഇതെന്ന് അവര്‍ കരുതുന്നു. പാട്ടിന്റെ ആവൃത്തിയില്‍ (pitch) താഴേക്കുള്ള ഒരു വളവാണ് Bellvue, Colo. ല്‍ പ്രവര്‍ത്തിക്കുന്ന WhaleAcoustics ലെ Mark McDonald ഉം NOAA Fisheries Southwest Fisheries Science Center ലെ Sarah Mesnick … Continue reading നീല തിമിംഗല പാട്ടിന്റെ ആവൃത്തി കുറയുന്നു

മെര്‍ക്കുറിയും ധൃവക്കരടികളെ കൊല്ലുന്നു

കല്‍ക്കരി താപവൈദ്യുത നിലയങ്ങള്‍, incinerators, ക്ലോറിന്‍ ഉത്പാദന നിലയങ്ങള്‍, തുടങ്ങിയ മനുഷ്യ നിര്‍മ്മിതമായ സ്രോതസ്സുകളില്‍ നിന്ന് മെര്‍ക്കുറി മഞ്ഞിലേക്കും വെള്ളത്തിലേക്കും എത്തിച്ചേരുന്നു എന്നത് മുമ്പേ കണ്ടെത്തിയ കാര്യമാണ്. ഭക്ഷ്യ ശൃംഖലയിലൂടെയും അത് മുകളിലേക്ക് പോകുന്നു. ധൃവക്കരടികളുടെ ആഹാരത്തില്‍ ഇതെങ്ങനെ എത്തിച്ചേരുന്നു എന്നത് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. ഭാവിയില്‍ ഇത് കൂടുതലാവും എന്നാണ് അവര്‍ പറയുന്നത്. പ്രകൃതിദത്തമായി കാണപ്പെടുന്ന ഒരു മൂലകമാണ് മെര്‍ക്കുറി(രസം). എന്നാല്‍ പ്രതിവര്‍ഷം 150 ടണ്‍ മെര്‍ക്കുറി വൈദ്യുത നിലയങ്ങളും വ്യവസായ സ്ഥാപനങ്ങളും പ്രകൃതിയലേക്ക് പുറന്തള്ളുന്നു. … Continue reading മെര്‍ക്കുറിയും ധൃവക്കരടികളെ കൊല്ലുന്നു

ആഗോള ഉപരിതല താപനില സെപ്റ്റംബറില്‍ രണ്ടാം സ്ഥാനത്ത്

1880 മുതല്‍ക്കുള്ള രേഖകള്‍ പ്രകാരം കടലിന്റേയും കരയുടേയും മൊത്തത്തിലുള്ള ആഗോള ഉപരിതല താപനില രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് National Climatic Data Center നടത്തിയ വിശകലത്തില്‍ കണ്ടെത്തി. കരയുടെ താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്താണ്. 2005 ല്‍ ആയിരുന്നു ഏറ്റവും കൂടിയത് രേഖപ്പെടുത്തിയത്. ആഗോള സമുദ്രോപരിതല റിക്കോഡനുസരിച്ച് അഞ്ചാം സ്ഥാനത്തും വന്നു. ആഗോള താപനിലയുടെ പ്രസക്ത ഭാഗങ്ങള്‍ 20 ആം നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ശരാശരി താരനിലയായ 15 ഡിഗ്രിയേക്കാള്‍ ആഗോള കരകടല്‍ ഉപരിതല … Continue reading ആഗോള ഉപരിതല താപനില സെപ്റ്റംബറില്‍ രണ്ടാം സ്ഥാനത്ത്