ആഗോളതാപനത്തിന് 35ആം പിറന്നാള്‍

ആഗോളതാപനത്തിന് 35 വയസായി. ആഗോളതാപനം എന്ന വാക്കിന്റെ 35ആം വാര്‍ഷിമാണ് കഴിഞ്ഞത്. “Are we on the brink of a pronounced global warming?” എന്ന ലേഖനം Wally Broecker 1975 ആഗസ്റ്റ് 8 ന് Science മാസികയില്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്ര സാഹിത്യത്തില്‍ ആഗോളതാപനം എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് അന്നാണ്. (കുറഞ്ഞ പക്ഷം ശാസ്ത്ര ജേണലുകളുടെ ISI database ല്‍ ലഭ്യമായ 10,000 ശാസ്ത്ര ലേഖനങ്ങളില്‍ ആദ്യത്തേത്) “ഇപ്പോള്‍ കാണുന്ന തണുക്കല്‍ ഒരു പതിറ്റാണ്ടിനകം … Continue reading ആഗോളതാപനത്തിന് 35ആം പിറന്നാള്‍

ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള DDT സമുദ്രം പുറന്തള്ളുന്നു

1970കളില്‍ വന്‍തോതില്‍ നിരോധിച്ചെങ്കിലും ലോകത്തെ കടലുകളില്‍ നിന്ന് ഇപ്പോഴും DDT (dichlorodiphenyltrichloroethane) പുറത്തുവന്നുകൊണ്ടിരിക്കുന്നു. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നാണ് ബാക്കിയുള്ള DDT ഉപയോഗം നടക്കുന്നത്. കടല്‍വഴിയും അന്തരീക്ഷം വഴിയും ഇത് ഉത്തരാര്‍ദ്ധഗോളത്തിലേക്ക് എത്തുന്നതിനാല്‍ അവിടെയും സാന്ദ്രത കൂടുന്നു. 1940 - 1970 കാലത്ത് 15 ലക്ഷം ടണ്‍ DDT ലോകത്ത് മൊത്തം ഉപയോഗിച്ചു. കൃഷി നാശം വരുത്തുന്ന കീടങ്ങളെ കൊല്ലാനും രോഗംപരത്തുന്ന കൊതുകുകളെ കൊല്ലാനുമുള്ള പ്രധാന ആയുധമായിരുന്നു DDT. എന്നാല്‍ DDT വലിയ വിഭാഗം ജല ജീവികള്‍ക്കും പക്ഷികള്‍ക്കും ദോഷകരമായിരുന്നു. … Continue reading ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള DDT സമുദ്രം പുറന്തള്ളുന്നു

എക്സോണ്‍ ഇപ്പോഴും അവര്‍ക്ക് പണം കൊടുക്കുന്നു

കാലാവസ്ഥാ അവിശ്വാസികളായ സംഘടനകള്‍ക്ക് ExxonMobil കഴിഞ്ഞ വര്‍ഷം $13 ലക്ഷം ഡോളര്‍ നല്‍കി. Greenpeace Research Department ല്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ The Times (London) ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എക്സോണിന്റെ കോര്‍പ്പറേറ്റ് വാര്‍ഷിക Worldwide Giving Report ല്‍ നിന്ന് Greenpeace എല്ലാ വര്‍ഷവും ഈ വിവരങ്ങള്‍ കണ്ടെത്തുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് വൈകിയാണ് എത്തിയത്. ഓഹരി ഉടമകളുടെ വാര്‍ഷിക സമ്മേളനത്തിന് നല്‍കുന്നതിന് പകരം online ആയി മാത്രമാണ് അത് പ്രസിദ്ധീകരിച്ചത്. … Continue reading എക്സോണ്‍ ഇപ്പോഴും അവര്‍ക്ക് പണം കൊടുക്കുന്നു

21 വര്‍ഷങ്ങള്‍ക്ക് ശേഷവും Prince William Sound ലെ എണ്ണ ഇപ്പോഴും മലിനീകരണമുണ്ടാക്കുന്നു

1989 ലെ ചോര്‍ച്ച കാരണം 4.1 കോടി ലിറ്റര്‍ ക്രൂഡ് ഓയില്‍ Prince William Sound ലെ pristine waters ലേക്ക് ചോര്‍ന്നു. ഭൂമിക്ക് വാഗ്ദാനമെന്ന് പറയയുന്ന ഒരു വ്യവസായം അവസാനം അത് പോകുന്നിടമെന്നാം നശിപ്പിക്കുന്ന അവസ്ഥയാണ്. ജനങ്ങളുടെ ജീവിതവും വന്യജീവികളുടെ നാശവും വളരെ വലുതാണ്. ലക്ഷക്കണക്കിന് മീനുകളും പക്ഷികളും ചത്തു, ആയിരക്കണക്കിന് സമുദ്ര സസ്തനികളും ചത്തു. ആയിരക്കണക്കിന് ശുദ്ധീകരണ തൊഴിലാളികള്‍ രോഗികളായി, കണക്കാക്കാത്ര ആളുകള്‍ മരിച്ചു. Exxon എന്ന് പേരുള്ള ഒരു കമ്പനിയുടെ പൂര്‍ണ്ണമായ ഹൃദയശൂന്യത … Continue reading 21 വര്‍ഷങ്ങള്‍ക്ക് ശേഷവും Prince William Sound ലെ എണ്ണ ഇപ്പോഴും മലിനീകരണമുണ്ടാക്കുന്നു

മഡഗാസ്കറിലെ lemurs അപകടത്തില്‍

മഡഗാസ്കറിന്റെ പ്രത്യേക ജൈവവൈവിദ്ധ്യത്തിന്റെ പ്രതീകമായ lemur കാട്ടു കള്ളന്‍മാരില്‍ നിന്ന് ഭീഷണി നേരിടുന്നു. മഡഗാസ്കറിലെ രാഷ്ട്രീയ അനിശ്ചിതത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ സംരക്ഷണ നേട്ടങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. നൂറുകണക്കിന് സ്പീഷീസുകള്‍ക്ക് അപകടകരമാണീ അവസ്ഥ. വംശനാശം നേരിടുന്ന പല സ്പീഷീസുകളേയും തിരിച്ചറിഞ്ഞിട്ടുതന്നെയില്ല. 16 കോടി വര്‍ഷങ്ങളായി മറ്റ് ഭൂഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കര്‍. ആയിരക്കണക്കിന് വിചിത്ര ജീവികളുള്ള "സംരക്ഷണ hotspot" ആണ് ഈ പ്രദേശം. lemur ന്റെ തന്നെ 100 സ്പീഷീസുകള്‍ … Continue reading മഡഗാസ്കറിലെ lemurs അപകടത്തില്‍

“കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ

Rolling Stones ന്റെ പട്ടിക പ്രകാരം ഇവരാണ് ഏറ്റവും മുകളിലത്തെ 12 കാലാവസ്ഥാ കൊലയാളികള്‍. മാസികയുടെ അഭിപ്രായത്തില്‍, “ആഗോളതപനത്തെ തടയുന്നതിന്റെ പുരോഗതിയെ തടസപ്പെടുത്തുന്നതില്‍ ഭീമന്‍ എണ്ണയേയും ഭീമന്‍ കല്‍ക്കരിയേയും സഹായിക്കുന്ന മലിനീകരണമുണ്ടാക്കുകയും കള്ളം പറയുകയും ചെയ്യുന്നവരാണ് ഇവര്‍”. 1. ലാഭക്കാരന്‍The Profiteer - വാറന്‍ ബഫറ്റ് (Warren Buffett) അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന ഉപദേശി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ടിട്ട് മിക്കവരും അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ബഫറ്റ് “ആഗോളതപനത്തെ തടയാന്‍ പ്രസിഡന്റ് നടത്തുന്ന ശ്രമത്തെ ശക്തമായി ഇദ്ദേഹം എതിര്‍ക്കുന്നു. … Continue reading “കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ

സമുദ്രത്തിന് ശബ്ദം കൂടുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഒരു പ്രത്യാഘാതമാണ്: സമുദ്രത്തിന് ശബ്ദം കൂടുന്നത്. സമുദ്ര ജലത്തിലെ ചിര രാസവസ്തുക്കള്‍, ബോറിക് ആസിഡ് ഉള്‍പ്പടെ, ശബ്ദത്തെ ആഗിരണം ചെയ്യും എന്ന കാര്യം വളരെ മുമ്പ് മുതല്‍ക്ക് അറിയാവുന്ന ഒരു കാര്യമാണ്. ശബ്ദ തരംഗത്തിലെ ഊര്‍ജ്ജം ചില രാസപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും. CO2 ആഗിരണം ചെയ്യുന്നതുകൊണ്ട് സമുദ്രം കൂടുതല്‍ അമ്ലവത്കൃതമാകുകയാണ്. ഇത് സമുദ്രജലത്തിന്റെ രാസ ഘടന മാറ്റുന്നതിനാല്‍ കുറവ് രാസപ്രവര്‍ത്തനങ്ങളും കുറവ് ഊര്‍ജ്ജവും മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളു. ഊര്‍ജ്ജമുള്ളതുകൊണ്ട് ശബ്ദത്തിന് കൂടുതല്‍ … Continue reading സമുദ്രത്തിന് ശബ്ദം കൂടുന്നു

ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും

പ്രകൃതിവാതകത്തിന് വേണ്ടിയുള്ള ഖനനവും ഭൂഗര്‍ഭജല മലിനീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു. കുറഞ്ഞത് മൂന്ന് കിണറുകളിലെ വെള്ളത്തില്‍ hydraulic fracturing രീതിയിലെ പ്രകൃതിവാതക ഖനനത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ Wyoming ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഖനന സ്ഥലങ്ങളിലെ മലിനീകരണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ Environmental Protection Agency ഇത് ആദ്യമായാണ് വെള്ളത്തിന്റെ പരിശോധന നടത്തുന്നത്. സമീപപ്രദേശത്ത് ഖനനം തുടങ്ങിയതിന് ശേഷം തങ്ങളുടെ കിണറുകളിലെ വെള്ളത്തിന് ചുവയും ഇന്ധന ബാഷ്പവും കാണുന്നു … Continue reading ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും

കാലാവസ്ഥാ നൃത്തം

ലോക stage ല്‍ പരിചിതമായ നൃത്തം നടക്കുന്നുണ്ട്. അതിന്റെ പേരാണ് കാലാവസ്ഥാ Shuffle. അത് ദശാബ്ദങ്ങളായി നടന്നുവരുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലാളുകള്‍ അത് കാണുന്നു. എല്ലാ രാജ്യങ്ങളും സ്റ്റെപ്പുകള്‍ പരിശീലിക്കുന്നു. നൃത്തം അത്ര സങ്കീര്‍ണ്ണമല്ല. എല്ലാവരും ഒരു പോലെ നൃത്തം ചെയ്യുക എന്നതല്ല ലക്ഷ്യം. ഒരുതരം Clean Electric Slide. എന്നാല്‍ ആദ്യം, എല്ലാവരും നൃത്തസ്ഥലത്ത് എത്തിച്ചേരാതെ നിങ്ങള്‍ നൃത്തം ചെയ്യില്ല എന്ന വാശിപിടിക്കുക. എല്ലാവരും എത്തിച്ചേരുകയാണെങ്കില്‍ അവര്‍ അവര്‍ക്ക് തോന്നിയ പോലെയാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് … Continue reading കാലാവസ്ഥാ നൃത്തം