കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

Center for Public Integrity യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതപന സ്വാധീനകരുടെ(lobbyists ) എണ്ണം കഴിഞ്ഞി 5 വര്‍ഷങ്ങളില്‍ 300% വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 770 കമ്പനികള്‍ 2,000 ല്‍ അധികം കാലാവസ്ഥാമാറ്റ lobbyists നെ ജോലിക്കെടുക്കുകയും അമേരിക്കയുടെ കാലാവസ്ഥാമാറ്റ നയങ്ങളില്‍ ഇടപെടാന്‍ $9 കോടി ഡോളര്‍ ചിലവാക്കുകയും ചെയ്തു. കാലാവസ്ഥാമാറ്റ lobbyists ന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും അത്തരം വര്‍ദ്ധനവ് ബദല്‍ ഊര്‍ജ്ജം, പരിസ്ഥിതി, ആരോഗ്യം എന്നീ രംഗങ്ങളിലുണ്ടായില്ല. 8:1 എന്ന തോതിലാണ് അവരുടെ … Continue reading കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം

ലോക ബാങ്ക് കണക്ക്: 2030 ആകുമ്പോഴേക്കും വര്‍ഷം തോറും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ വേണ്ടി വരുന്ന പണം: $7500 കോടി ഡോളര്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വികസ്വര രാജ്യങ്ങള്‍ക്ക് $40000 കോടി ഡോളര്‍ ഉദ്വമനം കുറക്കാന്‍ വേണ്ടി ശതകോടിക്കണക്കിന് ഡോളര്‍ ഊര്‍ജ്ജ ഗവേഷണത്തിനും അതിന്റെ വികസനത്തിനും - from bbc

നാം ദിവസവും സ്വീകരിക്കുന്ന വിഷം

Mark Schapiro സംസാരിക്കുന്നു: നിങ്ങള്‍ ഉപയോഗിക്കുന്ന കണ്‍മഷിയിലെന്താണുള്ളതെന്ന് അറിയാമോ? നിങ്ങളുടെ കുട്ടികള്‍ കളിക്കുന്ന കളിപ്പാട്ടത്തിലെന്താണുള്ളതെന്നറിയാമോ? ക്യാന്‍സര്‍, വന്ധ്യത, തലച്ചോറിന്റേയും ഹോര്‍മോണിന്റേയും വൈകല്യം ഇവക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ നിയന്ത്രണം രാസവ്യവസായം എടുത്തുകളഞ്ഞോ? മേക്കപ്പ്. സ്ത്രീകള്‍ കണ്ണെഴുതുമ്പോള്‍, ലിപ്സ്റ്റിക്കിടുമ്പോള്‍, പൌഡറിടുമ്പോള്‍ ഈ ഉത്പന്നങ്ങളാരെങ്കിലും പരിശോധിച്ചവയാണോ എന്ന് ആലോചിക്കാറുണ്ടോ? നാം നമ്മുടെ ദേഹത്ത് പുരട്ടുന്ന സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചില വകുപ്പുകള്‍ പരിശോധിക്കുന്നുണ്ട് എന്നത് ധാരാളം അമേരിക്കക്കാര്‍ക്കുള്ള മിഥ്യാബോധമാണ്. രാസവസ്തുക്കളുടെ കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഗൌരവമാര്‍ന്ന പരിശോധന നടത്തുന്നുവെന്നും ആളുകള്‍ … Continue reading നാം ദിവസവും സ്വീകരിക്കുന്ന വിഷം

പഞ്ചാബിലെ യുറേനിയം മലിനീകരണം

പഞ്ചാബിലെ Bathinda, Faridkot എന്നീ നഗരങ്ങളില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ ജന്മ വൈകല്യങ്ങള്‍ കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പരിഭ്രമിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ സാവധാനം വിഷം ഏല്‍ക്കുന്നതായാണ് അവര്‍ സംശയിക്കുന്നത്. എന്തോ ഭീകരമായ ഒന്ന് ഇതിന്റെ പിറകിലുണ്ടെന്ന് അവര്‍ കരുതുന്നു. ജര്‍മ്മന്‍ ലാബുകളില്‍ ശാസ്ത്രജ്ഞര്‍ ഈ പ്രശ്നത്തെക്കുറിച്ച് പഠനം നടത്തി. ഫലം unequivocal ആയിരുന്നു. ഈ കുട്ടികളുടെ ശരീരത്തില്‍ കൂടിയ അളവില്‍ യുറേനിയം കണ്ടെത്തി. ഒരു കുട്ടിയില്‍ സുരക്ഷിതമായ നിലയേക്കാള്‍ 60 മടങ്ങ് യുറേനിയം കാണപ്പെട്ടു. യുറേനിയം … Continue reading പഞ്ചാബിലെ യുറേനിയം മലിനീകരണം

“ഞാന്‍ ആഗോള താപനത്തില്‍ വിശ്വസിക്കുന്നില്ല”

ബ്രിട്ടീഷ് കലാകരനായ Banksy നിര്‍മ്മിച്ച ചുവര്‍ എഴുത്താണിത് (graffiti). പ്രതിദിനം 8 കോടിയിലധികം ബാരല്‍ എണ്ണയും ടണ്‍കണക്കിന് കല്‍ക്കരിയും പ്രകൃതിവാതകവുമാണ് ലോകം ഇന്ന് കത്തിക്കുന്നത്. സമാനമായ മറ്റൊരു ചിത്രം ഇവിടെ. - from treehugger

ടയര്‍ കത്തിക്കുന്നത്

ഒഹായോയിലെ ചില ജനപ്രതിന്ധികള്‍ക്ക് ടയര്‍ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണ്. ടയര്‍ നിര്‍മ്മിക്കുന്നത് പ്രധാനമായും എണ്ണയില്‍ നിന്നാണ്. എണ്ണ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണെന്ന് തോന്നുന്നില്ല. ടയര്‍ കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുക. കേട്ടിട്ട് എളുപ്പം. നല്ല രീതിയില്‍ മലിനീകരണ നിയന്ത്രണം നടത്തിയാല്‍ ശുദ്ധമായി ചെയ്യാവുന്നതാണെന്ന് തോന്നും. എന്നാല്‍ ഡയോക്സിന്‍ (Dioxins) വളരെ അപകടകരമായ ക്യാന്‍സര്‍ദാദാവാണ്(carcinogens). വിവധ സിമന്റ് കമ്പനി, പേപ്പര്‍ കമ്പനി, boilers, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള stack gasses ലെ dioxin ന്റേയും furan ന്റേയും അളവിനേക്കുറിച്ചുള്ള പഠനം നടന്നിട്ടുണ്ട്. കല്‍ക്കരി … Continue reading ടയര്‍ കത്തിക്കുന്നത്

പവിഴപ്പുറ്റ് നാശം

“നാം ഇപ്പോഴെടുക്കുന്ന തീരുമാനം ദീര്‍ഘകാലമുള്ള മാനവരാശിയെ ബാധിക്കുന്നതാണെന്ന് മനസിലാക്കി ഭൂമിയിലെ ജീവന്റെ ഈ പ്രധാന ഘടകത്തെ സംരക്ഷിക്കാന്‍ നാം എല്ലാ ശ്രമവും നടത്തണം,” എന്ന് സര്‍ ഡേവിഡ് ആറ്റന്‍ബറോ(David Attenborough) പറഞ്ഞു. അന്തരീക്ഷത്തിലെത്തുന്ന CO2 ന്റെ മൂന്നിലൊന്ന് ജലത്തില്‍ ലയിച്ച് ചേരുകയാണ്. സമുദ്രം CO2 ആഗിരണം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അമ്ലമയമാകുന്നു. അതിനാല്‍ ആസ്ട്രേലിയിലെ Great Barrier Reef പോലുള്ള പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാനാവാതെ വരരന്നു. വെള്ളത്തിന്റെ ചൂട് കൂടുന്നതും പവിഴപ്പുറ്റുകളെ അലക്കുന്നതിന്(bleaching) കാരണമാകുന്നു. Zoological Society of … Continue reading പവിഴപ്പുറ്റ് നാശം

പുതിയ രോഗങ്ങള്‍ക്കായി തയ്യാറായിയിരിക്കുക

കാലാവസ്ഥാ മാറ്റത്തിന്റെ ആര്‍ക്ടിക്കിലെ ഫലത്തെക്കുറിച്ച് മാധ്യമ ശ്രദ്ധ പതിയുമ്പോള്‍, ആരും കാണാതെ കഴിഞ്ഞ 25 വര്‍ഷങ്ങളായി ലോകത്തെ ഉഷ്‌ണമേഖലാ (tropical) പ്രദേശം വലുതായി എന്ന് ആസ്ട്രേലിയയിലെ James Cook University പറയുന്നു. മനുഷ്യരാണ് അതിന് കാരണക്കാര്‍. കാലാവസ്ഥാ ശാസ്ത്രജ്ഞരും meteorologists ഉം ഉഷ്‌ണമേഖലാ പ്രദേശം 300 കിലോമീറ്റര്‍ വലുതായെന്നാണ് കണക്കാക്കുന്നത്. ഭാവിയില്‍ ഈ പ്രദേശത്തിന്റെ വളര്‍ച്ച പ്രവചിക്കാന്‍ പ്രയാസമാണ്. എന്നാലും അടുത്ത 25 കൊല്ലം കൊണ്ട് 222-553 കിലോമീറ്റര്‍ വലുതായേക്കാം. ഇതിനരികിലുള്ള മിതോഷ്‌മേഖലാ (sub-tropical) വരണ്ട(arid) പ്രദേശങ്ങള്‍ … Continue reading പുതിയ രോഗങ്ങള്‍ക്കായി തയ്യാറായിയിരിക്കുക

മഞ്ഞ് ഉരുകുന്നത്

ഭൂമി ചൂടാകുന്നതിനനുസരിച്ച് ഭൂമിയിലെ രണ്ട് വലിയ മഞ്ഞ് പാളികള്‍ -അന്റാര്‍കിടിക്കയിലും ഗ്രീന്‍ലാന്റിലും- ഉരുകി സമുദ്ര ജലനിരപ്പ് വളരെ അധികം ഉയര്‍ത്തുകയാണ്. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ഉരുകിയാല്‍ സമുദ്ര ജലനിരപ്പ് 7 മീറ്റര്‍ ഉയരും. പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളി ഉരുകിയാല്‍ 5 മീറ്റര്‍ ജലനിരപ്പുയരും. ഭാഗിഗമായി ഈ മഞ്ഞ് പാളികള്‍ ഉരുകിയാല്‍ തന്നെ സമുദ്രനിരപ്പ് വളരെയധികം ഉയരും എന്ന് Plan B 3.0: Mobilizing to Save Civilization എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. IPCC കണക്കാക്കിയ 18 … Continue reading മഞ്ഞ് ഉരുകുന്നത്

എക്സോണ്‍ മൊബില്‍ കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കുന്നു

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി ആഗോളതാപനത്തെ ചോദ്യം ചെയ്യുന്ന ലോബീ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നു. കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കില്ല എന്ന പൊതു പ്രതിജ്ഞക്ക് ശേഷമാണിതെന്ന് പുതിയ വാര്‍ത്ത. 2008 ല്‍ ലക്ഷക്കണക്കിന് പൌണ്ട് ഇത്തരം ഗ്രൂപ്പുകള്‍ക്ക് നല്‍കിയതായി കമ്പനി രേഖകള്‍ കാണിക്കുന്നു. ഡള്ളാസിലേയും ടെക്സാസിലേയും National Center for Policy Analysis (NCPA) ന് $75,000 (£45,500) ഡോളറും വാഷിങ്ടണ്‍ ഡിസിയിലെ Heritage Foundation ന് $50,000 ഡോളറും അവര്‍ നല്‍കി. London School … Continue reading എക്സോണ്‍ മൊബില്‍ കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കുന്നു