കോവിഡിന് തലച്ചോറിനെ ചുരുക്കുകയും അതിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാനും കഴിയും

കോവിഡ് ബാധിച്ചതിന് മുമ്പും അതിന് ശേഷവും എടുത്ത തലച്ചോറിന്റെ സ്കാനുകള്‍ താരതമ്യം ചെയ്യുന്ന ആദ്യത്തെ പഠനം അനുസരിച്ച് കോവിഡിന് തലച്ചോറിനെ ചുരുക്കുകയും അതിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാനും കഴിയും എന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും മണക്കുന്നതിന്റേയും മാനസിക ശേഷിയുടെ ഭാഗങ്ങളിലേയും. subjects ന് രേഗബാധയുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണിത്. — സ്രോതസ്സ് theguardian.com | Linda Geddes, Ian Sample | Mar 7, 2022

കോവിഡ്-19 സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം മോശമാക്കി

പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മലിനീകാരികളാണ് സമുദ്രത്തിലെത്തുന്നത്. ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് കടലില്‍ തള്ളുന്നതിന് തുല്യമാണിത്. ഈ ദുരന്തത്തിന് പല കാരണങ്ങളുണ്ട്. തിമിംഗലം, മീനുകള്‍, കടല്‍പക്ഷികള്‍, ആമകള്‍, ധാരാളം മറ്റ് മൃഗങ്ങള്‍ ആ പ്ലാസ്റ്റിക് തിന്നുകയും കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കോവിഡ്-19 ന് മുമ്പത്തെ കാര്യമാണ്. കോവിഡ്-19 കാരണം ഓരോ മാസവും 12900 കോടി മാസ്കുകളും 6500 കോടി ഗ്ലൌസുകളുമാണ് ഉപയോഗിക്കപ്പെടുന്നത്. — സ്രോതസ്സ് scientificamerican.com | Aug 17, 2020

അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം

പുതിയ കരാറ് പ്രകാരം അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ Purdue Pharma യുടെ ഉടമകളായ Sackler കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം. മുമ്പത്തെ ഒത്തുതീര്‍പ്പിനെക്കാള്‍ $170 കോടി ഡോളര്‍ കൂടുതലാണ് പുതിയ തുക. ആയിരക്കണക്കിന് കേസുകളുടെ ഇടക്ക് 2019 ല്‍ Purdue പാപ്പരാകല്‍ അപേക്ഷ കൊടുത്തു. അവര്‍ നിര്‍മ്മിച്ച OxyContin പോലുള്ള മരുന്നുകള്‍ ആണ് ഓപ്പിയോയിഡ് പ്രശ്നത്തിന് കാരണമായത്. നിയമപരവും നിയമവിരുദ്ധവുമായ opioid വേദനസംഹാരികളോടുള്ള ആസക്തി അമേരിക്കയിലെ തുടരുന്ന ഒരു പ്രശ്നമാണ്. 1999 - 2019 … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം

റഷ്യ ഗേറ്റിനേക്കാള്‍ വലിയ ഒരു സമ്മാനം ട്രമ്പിന് ആവശ്യപ്പെടാനില്ല

https://soundcloud.com/katie-halper/russiagate-is-trumps-victory-with-matt-taibbi-aaron-mate Matt Taibbi, Aaron Mate

വളരെ ലഘുവായ മദ്യപാനം പോലും തലച്ചോറിന് ദോഷമുണ്ടാക്കും

36,000 ല്‍ അധികം പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് മദ്യപാനവും തലച്ചോറിന്റെ വ്യാപ്തത്തിന്റെ കുറവും തമ്മിലുള്ള ബന്ധം കണ്ടെത്തി. ദിവസം ശരാശരി ഒരു യൂണിറ്റ് മദ്യത്തില്‍ (അതായത് പകുതി ബിയര്‍) കുറവ് പോലും കഴിക്കുന്നവരില്‍ പോലും ഈ കുറവ് ഉണ്ടാകുന്നു. അതില്‍ കൂടുതല്‍ കഴിക്കുന്നതിനനുസരിച്ച് വ്യാപ്തത്തിലെ കുറവ് വര്‍ദ്ധിക്കുന്നു. അമിത മദ്യപാനം വലിയ നാശമാണുണ്ടാക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ തലച്ചോറിന്റെ ഘടനയും വലിപ്പവും മാറുകയും ബുദ്ധിക്ക് ഹാനിയുണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ലഘുവായതെന്ന് കരുതപ്പെട്ടിരുന്ന -- … Continue reading വളരെ ലഘുവായ മദ്യപാനം പോലും തലച്ചോറിന് ദോഷമുണ്ടാക്കും

ക്രഡിറ്റ് സ്യൂസിന്റെ വെളിപ്പെടുത്തലുകള്‍

Credit Suisse ലെ 30,000 ബാങ്ക് അകൌണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഏകാധിപതികള്‍, കുറ്റവാളികള്‍, ഉദ്യോഗസ്ഥര്‍, പീഡനം നടത്തിയ ബിസിനസ് വമ്പന്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, പണം വെളുപ്പിക്കലുകാര്‍, അഴിമതി ഉള്‍പ്പടെയുള്ള മറ്റ് ഗൌരവകരമായ കുറ്റകൃത്യം തുടങ്ങിയവയില്‍ നിന്നുള്ള ബൃഹത്തായ സമ്പത്തിന്റെ കണക്ക് അതില്‍ കാണാം. എല്ലാ മുതലാളിത്ത രാജ്യങ്ങളിലേയും ഭരിക്കുന്ന പ്രമാണിവര്‍ഗ്ഗത്തിന്റെ സാമ്പത്തിക പരാന്നഭോജിത്വം, തട്ടിപ്പ്, നിയമവിരുദ്ധത എന്നിവ അത് വ്യക്തമാക്കുന്നു. ബാങ്കിന്റെ 15 ലക്ഷം ഉപഭോക്താക്കളുടെ $10800 കോടി ഡോളറിന്റെ ഒരു ചെറിയ ഭാഗത്തിന്റെ വിവരമേ പുറത്തുവന്നിട്ടുള്ളു. … Continue reading ക്രഡിറ്റ് സ്യൂസിന്റെ വെളിപ്പെടുത്തലുകള്‍