വ്യാജവാര്‍ത്തയുടേയും, സൈബര്‍ മുഠാളത്തിന്റേയും പേരില്‍ ഫേസ്ബുക്കിനും ഗൂഗിളിനും വിമര്‍ശനം

തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും സൈബര്‍ മുഠാളത്തത്തിന്റേയും കാരണത്താല്‍ ആസ്ട്രേലിയ സര്‍ക്കാര്‍ കമ്മറ്റി കഴിഞ്ഞ ദിവസം മുമ്പത്തെ ഫേസ്ബുക്കിനേയും(Meta) ഗൂഗിളിനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കോവിഡ്-19 നെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ YouTube ല്‍ കൊടുത്തതിനെക്കുറിച്ച് ഗൂഗിളിന്റെ ഡയറക്റ്റര്‍ ആയ Lucinda Longcroft നോട് ചോദിക്കുകയും കോവിഡിന്റെ തെറ്റായ വിവരങ്ങളുള്ള United Australia Party (UAP)യുടെ 9 പരസ്യങ്ങള്‍ അവരെ കാണിക്കുകയും ചെയ്തു. ടിറ്റ്വറിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. Metaയുടെ പ്രതിനിധികളും കമ്മറ്റിക്ക് മുമ്പാകെ എത്തി. ആസ്ട്രേലിയന്‍ … Continue reading വ്യാജവാര്‍ത്തയുടേയും, സൈബര്‍ മുഠാളത്തിന്റേയും പേരില്‍ ഫേസ്ബുക്കിനും ഗൂഗിളിനും വിമര്‍ശനം

2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്

വിവാദപരമായ ചാരപ്പണി ഉപകരണമായ Pegasus, ഇസ്രായേലുമായുള്ള വലിയ ആയുധ കരാറിന്റെ ഭാഗമായിരുന്നു എന്ന് New York Times റിപ്പോര്‍ട്ട് പറയുന്നു. സൈനിക തരത്തിലെ സോഫ്റ്റ്‌വെയര്‍ ആയ ഈ ചാരപ്പണിയുപകരണം NSO Group ആണ് നിര്‍മ്മിച്ചത്. ഇന്‍ഡ്യയും ഇസ്രായേലുമായി നടത്തിയ അത്യാധുനികമായ ആയുധങ്ങളുടേയും രഹസ്യാന്വേഷണ ഉപകരണങ്ങളുടേയും $200 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് അത് വാങ്ങിയത്. NSOയുടെ Pegasus ചാരപ്പണി ഉപകരണത്തില്‍ നിന്ന് എങ്ങനെയാണ് ഇസ്രായേല്‍ ലോകം മൊത്തം നയന്ത്രപരമായ മേല്‍ക്കൈ നേടിയത് എന്നും അമേരിക്കയുടെ Federal Bureau … Continue reading 2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്

ഉക്രെയ്നില്‍ അമേരിക്ക വിതച്ചത് കൊയ്യുകയാണോ

ഉക്രെയ്നിന്റെ പേരിലെ വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദത്തില്‍ അമേരിക്കക്കാര്‍ എന്താണ് വിശ്വസിക്കേണ്ടത്? രണ്ട് പക്ഷത്തുമുണ്ടാകുന്ന ഭീഷണിയോടും വലുതാക്കുന്നതിനോടുമുള്ള പ്രതികരണമായി അമേരിക്കയും റഷ്യയും ഒരു പോലെ പറയുന്നത് തങ്ങള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയാണെന്നാണ്. അമേരിക്കയുടേയും പടിഞ്ഞാറന്‍ നേതാക്കളുടേയും “പരിഭ്രമം” ഇപ്പോള്‍ തന്നെ ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കി എന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് Zelensky മുന്നറീപ്പ് നല്‍കി. — സ്രോതസ്സ് commondreams.org | Medea Benjamin, Nicolas J.S. Davies | Jan 31, 2022

സവര്‍ണ്ണാധിപത്യക്കാരോടും സ്വകാര്യ കമ്പോളത്തോടും പങ്കാളികളാകാന്‍ കഴിയില്ല

Daniel Aldana Cohen A Climate Sociologist Explains the Green New Deal (Pt 1/2)

രോഗികളുടേയും വയോജനങ്ങളുടേയും പീഡന പേടകം

ഒരാഴ്ചക്ക് മുമ്പ് തന്റെ ജയില്‍ “പീഡന പേടകം” ആണെന്ന് വിവരിച്ച അമേരിക്കന്‍ ആദിവാസി നേതാവായ Leonard Peltier ന് കോവിഡ് ബാധിച്ചു. ഫ്ലോറിഡയിലെ Coleman Federal Correctional Complex ജയിലില്‍ കഴിയുന്ന തനിക്കും മറ്റുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ ലഭിച്ചില്ലെന്നും അവഗണയും അസ്ഥിരതയും അനുഭവിക്കുകയാണെന്നും ധാരാളം ആരോഗ്യ പ്രശ്നങ്ങളനുഭവിക്കുന്ന Peltier പറഞ്ഞു. “ഉപേക്ഷിക്കപ്പെട്ട അവഗണിക്കപ്പെട്ട സ്ഥിതി രോഗികളുടേയും വയോജനങ്ങളുടേയും ഒരു പീഡനപേടകം പോലെ തോന്നുന്നു,” എന്ന് Leonard Peltier പ്രസ്ഥാവനയില്‍ എഴുതി. വടക്കെ ഡക്കോട്ടയിലെ Lakota, Chippewa Native … Continue reading രോഗികളുടേയും വയോജനങ്ങളുടേയും പീഡന പേടകം

ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു

ഡന്‍മാര്‍ക്കിലെ ധാരാളം ആളുകള്‍ക്ക് ‘വിദേശി പാസ്പോര്‍ട്ട്’ ആണുള്ളത്. അത് പ്രകാരം അവര്‍ക്ക് രാജ്യമില്ല. കാരണം അവര്‍ക്ക് ഡന്‍മാര്‍ക്കിന്റെ പാസ്പോര്‍ട്ട് കിട്ടില്ല, അതുപോലെ വിദേശത്തേതും കിട്ടില്ല. ധാരാളം അഭയാര്‍ത്ഥികളുടെ കാര്യം അങ്ങനെയാണെങ്കിലും ഡന്‍മാര്‍ക്കില്‍ ജനിക്കുന്ന അവരുടെ കുട്ടികളുടെ സ്ഥിതിയും കടുത്ത നിയമം കാരണം അത് തന്നെയാണ്. 2012 - 2014 കാലത്ത് 8,000 - 9,000 പേര്‍ക്കാണ് Alien’s Passport കൊടുത്തത്. അടുത്ത വര്‍ഷങ്ങളില്‍ അത് പ്രതിവര്‍ഷം 14,000 എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു എന്ന് Danish Immigration Service രേഖകള്‍ … Continue reading ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു

പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു

Pegasus ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തകര്‍ രാജ്യത്തിനെതിരേയും ആ ഉപകരണം നിര്‍മ്മിച്ച ഇസ്രായേലിലെ NSOക്കും എതിരെ കേസ് കൊടുക്കുന്നു. മൊബൈല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ രാജ്യത്തെ പത്രപ്രവര്‍ത്തരെ പെഗസസ് ലക്ഷ്യം വെച്ചു എന്ന് ഒരു കൂട്ടം പത്രങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ Pegasus Project കഴിഞ്ഞ വര്‍ഷം വ്യക്തമാക്കി. പെഗസസ് വാങ്ങിയെന്ന് നവംബറില്‍ ഹംഗറിയിലെ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആദ്യമായി സമ്മതിച്ചു. ആറ് വാദികളുടെ പേരില്‍ നിയമ നടപടി തുടങ്ങുന്നത് Hungarian Civil Liberties Union (HCLU) … Continue reading പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു

വസ്ത്രമുണക്കികള്‍ വായുവിലെ അതിസൂഷ്മ നാരുകളുടെ ശ്രദ്ധിക്കപെടാത്ത സ്രോതസ്സാണ്

തുണി കഴുകുന്നത് മലിനജലത്തിലേക്ക് സൂഷ്മ നാരുകള്‍ പുറത്തുവിടുന്നു എന്ന് നമുക്കറിയാമെങ്കിലും വസ്ത്രമുണക്കിക്ക് എത്രമാത്രം പാരിസ്ഥിതിക ആഘാതമുണ്ടെന്ന് വ്യക്തമായിരുന്നില്ല. ഒറ്റ ഒരു dryer പ്രതിവര്‍ഷം 12 കോടി സൂഷ്മനാരുകള്‍ പുറത്തുവിടുന്നു. അത് തുണിഅലക്കുയന്ത്രത്തേക്കാള്‍ കൂടുതലാണ് എന്ന് ഇപ്പോള്‍ ACS ന്റെ Environmental Science & Technology Letters റിപ്പോര്‍ട്ട് ചെയ്യുന്നു. പരുത്തി പോലുള്ള പ്രകൃതിദത്തമായ തുണികളില്‍ നിന്നും, സൂഷ്മപ്ലാസ്റ്റിക്കുകളായി കണക്കക്കപ്പെടുന്ന പോളിയെസ്റ്റര്‍ പോലുള്ള കൃത്രിമമായ തുണികളില്‍ നിന്നും സൂഷ്മനാരുകള്‍ വരുന്നു. സൂഷ്മനാരുകളെ പ്രകൃതിയിലേക്ക് പുറത്തുവിടുന്നത് ഒരു പ്രശ്നമാണ്. കാരണം … Continue reading വസ്ത്രമുണക്കികള്‍ വായുവിലെ അതിസൂഷ്മ നാരുകളുടെ ശ്രദ്ധിക്കപെടാത്ത സ്രോതസ്സാണ്