താരാവന്തി കൗർ അസ്വസ്ഥയാണ്. “ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജോലികൾ പോലും ഈ നിയമങ്ങൾ പാസ്സാക്കിയാൽ ഇല്ലാതാകും”, അവർ പറയുന്നു. അവർ പടിഞ്ഞാറൻ ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത് പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ്. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ജനുവരി 7-ന് രാത്രി ഇവിടെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളായ ബട്ടിൻഡാ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെത്തിച്ചേർന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ … Continue reading പഞ്ചാബിലെ കർഷകത്തൊഴിലാളികൾ
ഹാര്‍വാര്‍ഡിലെ പരിഹാസ്യമായ സ്ഥിതി
Cornel West The Tight Rope
വികേന്ദ്രീകൃത വെബ്ബിന് വേണ്ടിയുള്ള Peer-to-Peer ഡാറ്റാബേസ്
സെര്‍വ്വര്‍ ഇല്ലാത്ത, വികേന്ദ്രീകൃതമായ, peer-to-peer ഡാറ്റാബേസാണ് OrbitDB. അത് ഡാറ്റ സംഭരിക്കാനായി IPFS ഉപയോഗിക്കുന്നു. IPFS Pubsub ഉപയോഗിച്ച് അത് മറ്റ് peers മായി തന്നത്താനെ ഡാറ്റാബേസ് sync ചെയ്യുന്നു. തര്‍ക്കമില്ലാത്ത ഡാറ്റാബേസ് കൂട്ടിച്ചേര്‍ക്കലിന് CRDTs ഉപയോഗിക്കുന്ന അത് consistent ഡാറ്റാബേസ് ആണ്. ആയതിനാല്‍ വികേന്ദ്രീകൃത പ്രോഗ്രാമുകള്‍ക്ക്, ബ്ലോക്‌ചെയ്നുകള്‍ക്ക്, offline-first വെബ് പ്രോഗ്രാമുകള്‍ക്ക് അത് നല്ല ഒരു തെരഞ്ഞെടുപ്പാണ്. — സ്രോതസ്സ് orbitdb.org
എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്
ഇന്‍ഡ്യയില്‍ പ്രതിദിനം 28 കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്ന് 2021 State of India’s Environment (SoE) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ആസ്താനമായ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടനയാണ് ഈ പഠനം നടത്തിയത്. അടുത്ത കാലത്തെ ആത്മഹത്യ സംഖ്യകള്‍ SoE റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 5,957 കര്‍ഷകരും 24 സംസ്ഥാനങ്ങളിലെ 4,324 കര്‍ഷക തൊഴിലാളികളും 2019 ല്‍ ആത്മഹത്യ … Continue reading എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്
നിങ്ങളുടെ ജീവിതം പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഒരു സെക്കന്റു കൊണ്ട് തകര്‍ക്കാം
John Oliver
കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല
“ഏകദേശം 4 വർഷങ്ങൾക്കു മുൻപ് എന്‍റെ മകൻ മരിച്ചു. അതിന് ഒരു വർഷത്തിനു ശേഷം എന്‍റെ ഭർത്താവും മരിച്ചു”, 70-കാരിയായ ഭീമാ ടണ്ടാലെ പറഞ്ഞു. തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തെ വെയിലത്തിരുന്ന് ഒരു വർഷത്തിനുള്ളിൽ സംഭവിച്ച വലിയ നഷ്ടത്തിന്‍റെ വേദനകളെക്കുറിച്ച് അവർ പറഞ്ഞു. ഭർത്താവും മകനും പാടത്തു പണിയെടുക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഭീമയുടെ മകനായ ദത്തുവിന് മരിക്കുന്ന സമയത്ത് 30 വയസ്സും ഭർത്താവ് 60-കളുടെ മദ്ധ്യത്തിലുമായിരുന്നു. "അന്നുമുതൽ മരുമകളായ സംഗീതയോടൊപ്പം ഞാൻ വീട്ടുകാര്യങ്ങൾ നോക്കുന്നു”, കർഷകത്തൊഴിലാളി … Continue reading കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല
2020 ല്‍ ട്വിറ്ററിലും, ഫേസ്‌ബുക്കിലും കൂടുതല്‍ കള്ള വാര്‍ത്തകള്‍ വന്നു
മാധ്യമപ്രവര്‍ത്തനമാണെന്ന വ്യാജേന മോശം വെബ് സൈറ്റുകളില്‍ നിന്നുള്ള ട്വിറ്ററിലും ഫേസ്‌ബുക്കിലും വരുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാറുണ്ട്. German Marshall Fundൽ നിന്നുള്ള ഗവേഷണമനുസരിച്ച്, തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള കമ്പനികളുടെ ശ്രമങ്ങൾക്കിടയിലും 2020 ൽ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ ജേണലിസമായി വ്യാജവേഷം കെട്ടുന്ന അവമതിക്കപ്പെട്ട വെബ്‌സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം വർദ്ധിച്ചു. പരിശോധിക്കപ്പെട്ട് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയ അക്കൌണ്ടുകളില്‍ നിന്നുമാണ് കള്ള വെബ്‌സൈറ്റുകള്‍ ട്വിറ്ററില്‍ വ്യാപിക്കുന്നത്. മറ്റ് സൈറ്റുകളില്‍ നിന്നുള്ള തെറ്റായതോ തെറ്റിധാരണയുണ്ടാക്കുന്നതോ ആയ വിവരങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യപ്പെടുന്നു. കഴിഞ്ഞ … Continue reading 2020 ല്‍ ട്വിറ്ററിലും, ഫേസ്‌ബുക്കിലും കൂടുതല്‍ കള്ള വാര്‍ത്തകള്‍ വന്നു
എന്തുകൊണ്ടാണ് യുപിയിലെ കര്‍ഷകര്‍ പശ്ഛാത്തപിക്കുന്നത്
#FarmersProtest
ശാസ്ത്രത്തോടുള്ള ബഹുമാനം യാഥാര്‍ത്ഥ്യത്തെക്കാള്‍ കൂടുതല്‍ പാരമ്പര്യമാണ്
Terrible decline of the popularity of science, education, in mass consciousness Many Russians Think Climate Change is Propaganda to Weaken Their Economy RAI with A. Buzgalin (11/12)
റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു
അമേരിക്കയിലെ ഏറ്റവും വലിയ റിഫൈനറികള്‍ ടണ്‍ കണക്കിന് വായൂ മലിനീകാരികളെ ടെക്സാസിലെ അന്തരീക്ഷത്തിലെക്ക് പുറത്തുവിട്ടു എന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് വ്യക്തമായി. റിഫൈനറികളും പെട്രോ കെമിക്കല്‍ നിലയങ്ങളും അതി ശൈത്യം കാരണം അടച്ചിട്ടതോടെയാണ് ഇതുണ്ടായിരിക്കുന്നത്. ആര്‍ക്ടിക്കില്‍ നിന്ന് അടിച്ച അതിശൈത്യ കാറ്റ് വലിയ താപനില കുറവ് ഉണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും 40 ലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു. തണുപ്പ് പ്രകൃതിവാതക ഉത്പാദനത്തേയും വൈദ്യുതി ഉത്പാദനത്തേയും ബാധിച്ചു. അതിനാല്‍ അമേരിക്കയുടെ ഉള്‍ക്കടല്‍ … Continue reading റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു