ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍

“ഗോമാതാവിനെ” സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി Yogi Adityanath ന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന പരാതികള്‍ വരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗോശാല പ്രൊജക്റ്റിന്റെ ധനസഹായം നിര്‍ത്തി മൃഗങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനാലാണിത്. ധനസഹായം കിട്ടിയില്ലെങ്കില്‍ ഗോശാലയില്‍ നിന്ന് എല്ലാ പശുക്കളേയും തുറന്ന് വിടുമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് Banda ജില്ലയിലെ Bundelkhand ല്‍ നിന്നുള്ള ഒരു ഡസനിലധികം പഞ്ചായത്ത് തലവന്‍മാര്‍ മുഖ്യമന്ത്രിക്ക് അയച്ചു. 43 ഗോശാലകളാണ് അവര്‍ നടത്തുന്നത്. അവിടെ 15,000 ഉപേക്ഷിക്കപ്പെട്ട പശുക്കളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പശുഓരോന്നിനും … Continue reading ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍

സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും

സ്ത്രീകള്‍ക്കെതിരായ അവഹേളനങ്ങളും അക്രമങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത് നമ്മുടെ നാട്ടില്‍ മാത്രമുള്ള ഒരു കാര്യമല്ല. സമ്പന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പടെ ലോകം മുഴുവന്‍ അതാണ് അവസ്ഥ. അതിനൊരു മാറ്റം കൊണ്ടുവരാനായി എല്ലാവരും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാള്‍ക്ക് നാള്‍ അക്രമം കൂടിവരികയാണ്. അതുകൊണ്ട് എത്രയും വേഗം നമ്മുടെ മാറ്റത്തിനായ പ്രവര്‍ത്തികളെ വിമര്‍ശനബുദ്ധിയോട് കൂടി കാണണമെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ത്ഥ പ്രശ്നത്തെ കാണാതെ നിഴലുകള്‍ക്കെതിരെ യുദ്ധം നടത്തുന്നതാണ് ഫലം ഒന്നും വരാത്തതിന്റെ കാരണം. അന്തസ് എന്നത് ഒരു പൊതുബോധമാണ്. … Continue reading സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും

കാലിഫോര്‍ണിയയിലെ ലോക്ഡൌണ്‍ മഹാമാരി കാരണമുള്ള അമിത മരണത്തെ കുറച്ചു

സാധാരണ വര്‍ഷങ്ങളില്‍ മരിക്കുന്നതിനേക്കാള്‍ മഹാമാരിയുടെ ആദ്യ ആറ് മാസ കാലം കാലിഫോര്‍ണിയയില്‍ കുറഞ്ഞത് 20,000 പേര്‍ മരിച്ചു. അതില്‍ ആനുപാതികമല്ലാതെയാണ് വൃദ്ധര്‍, കറുത്തവര്‍, ലാറ്റിനോകള്‍, ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ എന്നിവര്‍ മരിച്ചത് എന്ന് UC San Francisco ലെ ഗവേഷകര്‍ നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. അധികം വന്ന മരണം ഏകദേശം മഹാമാരി കാരണമായ മരണമായാണ് കണക്കിലെടുത്തത്. മഹാമാരിയുടെ ഉയര്‍ന്ന മരണ സംഖ്യയിലും മാര്‍ച്ച് 19 മുതല്‍ മെയ് 9 വരെയുള്ള ആദ്യത്തെ ലോക്ഡൌണ്‍ അധികം വരുന്ന മരണസംഖ്യ … Continue reading കാലിഫോര്‍ണിയയിലെ ലോക്ഡൌണ്‍ മഹാമാരി കാരണമുള്ള അമിത മരണത്തെ കുറച്ചു

കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഒരു പ്രധന ഫേസ്‌ബുക്ക് അകൌണ്ട് സാമൂഹ്യ മാധ്യമ ഭീമന്‍ ഞായറാഴ്ച വൈകിട്ട് നീക്കം ചെയ്തു. വലിയ ഓണ്‍ലൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. ‘Kisan Ekta Morcha’ എന്ന അകൌണ്ടിന് ഒരു ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. Kisan Andolan ന്റെ ഔദ്യോഗിക platform ആയും അതിനെ കണക്കാക്കിയിരുന്നു. പ്രതിഷേധത്തിന്റെ പുതിയ വിവരങ്ങള്‍, കര്‍ഷ യൂണിയന്‍ നേതാക്കളുടെ പ്രസംഗ വീഡിയോകള്‍, കേന്ദ്രം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ക്ക് മറുപടി … Continue reading കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു

ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു

പണക്കാര്‍ക്ക് കൊടുക്കുന്ന നികുതി ഇളവ് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചും തൊഴിലില്ലായ്മ കുറച്ചും ഫലത്തില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും എന്നാണ് നവലിബറല്‍ gospel പറയുന്നത്. എന്നാല്‍ 18 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ പഠിച്ചതില്‍ നിന്ന് "trickle down" സിദ്ധാന്തത്തെക്കുറിച്ചുള്ള പുരോഗമനവാദികളുടെ വിമര്‍ശനം ശരിയായിരുന്നു എന്ന് കണ്ടെത്തി. ലഭ്യത-വശത്തെ (supply-side) സാമ്പത്തിക ശാസ്ത്രം അസമത്വത്തെ വര്‍ദ്ധിപ്പിക്കും, നികുതിയുടെ വലതുപക്ഷ സമീപനത്തിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ അതിസമ്പന്നരാണ് എന്നാതായിരുന്ന വിമര്‍ശനങ്ങള്‍. London School of Economics ലെ International … Continue reading ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു

10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്

പഞ്ചാബിലെ 14 ജില്ലകളില്‍ നിന്നുള്ള കുറഞ്ഞത് 10,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. ഒരു വനിത കര്‍ഷകയാണ് അവരെ നയിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി കൃഷിക്കാരിയായി ജീവിക്കുന്ന Bhatindaയില്‍ നിന്നുള്ള Harinder Bindu ആണ് അവരെ നയിക്കുന്നത്. കേന്ദ്രം വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുന്നത് വരെ എല്ലാം നേരെയായിരുന്നു. നിയമങ്ങള്‍ക്കെതിരെ രാജ്യം മൊത്തം പ്രതിഷേധം ഉയര്‍ന്നു. പ്രത്യേകിച്ച് ബിന്ദുവിന്റെ സംസ്ഥാനമായ പഞ്ചാബിലും. മാസങ്ങളായി അവര്‍ പ്രതിഷേധത്തിലാണ്. രാഷ്ട്ര തലസ്ഥാനത്ത് തങ്ങളുടെ ശബ്ദം ഉയര്‍ത്താനായി നവംബര്‍ 26 ന് … Continue reading 10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്