മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി … Continue reading മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം

[ആദ്യമേ പറയട്ടേ ഞാന്‍ SBT ജോലിക്കാരനല്ല. ലോക സമ്പത്തിക രംഗത്തെ പിന്‍തുടരുന്ന ഒരു സാധരണക്കാരന്‍ മാത്രമാണ്.] SBI അസോസിയേറ്റഡ് ബാങ്കുകളെ വിഴുങ്ങാന്‍ പോകുന്നതായി വാര്‍ത്ത കേട്ടിട്ടുണ്ടാവുമല്ലോ. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. ഇടക്കിടക്ക് ആ വാര്‍ത്ത വരും. എന്നാല്‍ ഉടന്‍ തന്നെ ആ വാര്‍ത്ത തെറ്റാണെന്നും തങ്ങള്‍ അസോസിയേറ്റഡ് ബാങ്കുകളെ നിലനിര്‍ത്തുമെന്നും പറഞ്ഞ് SBI പത്രപ്രസ്ഥാവന ഇറക്കും. ഇത് നിരന്തരം നടന്നിരുന്ന കാര്യമാണ്. കുറച്ച് മാസം മുമ്പും അത്തരം വാര്‍ത്താദ്വന്ദങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് … Continue reading ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം

മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്

ഹോ... എന്തൊരു ചൂട് എന്ന് പറയാത്തവരാരും ഇപ്പോള്‍ നാട്ടിലുണ്ടാവില്ല. അസഹനീയമായ ചൂടാണ്. മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചിരുന്നത് പോലെ സൂര്യാഘാതമേറ്റ് കേരളത്തിലും ആളുകള്‍ മരിച്ചു തുടങ്ങി. അതേ സമയം വികസനത്തിന്റെ പേരില്‍ കാട് വെട്ടിത്തെളിക്കുകയും കുന്നുകള്‍ ഇടിച്ച് നിരത്തുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കുന്ന വാര്‍ത്തയാണ്. കുടിയേറ്റ കര്‍ഷകര്‍ കൃഷിയുടെ പേരില്‍ വന്‍തോതില്‍ മുഴുവന്‍ ജനങ്ങളുടേയും സ്വത്തായ കാട് വെട്ടിനശിപ്പിച്ച് ഭൂമി സ്വന്തമാക്കുന്നു. ഇതിനാലൊക്കെ സമൂഹത്തിലെ മൊത്തമാളുകളുടേയും ശ്രദ്ധ ചൂടുകൂടുന്നതിനെക്കിറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചുമൊക്കെ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും … Continue reading മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്

ഒരു എലിയുടെ ലൈംഗിക സദാചാരം

പ്രയറീ വോളുകള്‍(Prairie Voles) എന്നൊരു ജീവിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ വഴിയില്ല. കാരണം നമ്മുടെ നാട്ടിലുള്ള ജീവിയല്ല അത്. അമേരിക്കയില്‍ കാണപ്പെടുന്ന എലിയേപ്പോലുള്ള ഒരു ചെറിയ സസ്തനികളാണിവ. ഭൂമിക്കടിയിലെ മാളങ്ങളില്‍ താമസിക്കുന്നു. ഇവക്കൊരു പ്രത്യേകതയുണ്ട്. അവ ഒരിക്കലും ഇണ പിരിയാറില്ല എന്നതാണ് ആ പ്രത്യേകത. അതായത് അത് ആദ്യം കണ്ടെത്തുന്ന ഇണയുമായി മരണം വരെ വിശ്വസ്ഥത പുലര്‍ത്തുന്നു. ഇണകളിലൊന്നിന്റെ മരണ ശേഷമോ? ജീവിച്ചിരിക്കുന്ന ഇണ പിന്നീടൊരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല. ഹോ.. എത്ര ആത്മാര്‍ത്ഥമായ ബന്ധം അല്ലേ. കവികളും … Continue reading ഒരു എലിയുടെ ലൈംഗിക സദാചാരം

ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്

പുതിയ ഒരു മത സംഘടന കേരളത്തില്‍ രൂപീകരപ്പെട്ടു എന്ന കാര്യം ഇതിനകം താങ്കള്‍ അറിഞ്ഞിരിക്കുമല്ല. ഡിങ്കമതം എന്നാണ് അതിന്റെ പേര്. ധാരാളം ചെറുപ്പക്കാര്‍ ഈ മത സംഘടനയിലേക്ക് ഒഴുകി എത്തുന്നതായും വാര്‍ത്തയുണ്ട്. ഞാന്‍ ഒരു വിശ്വാസത്തിനും എതിരല്ല. താങ്കള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നത് കൊണ്ട് താങ്കള്‍ക്ക് സമാധാനം കിട്ടുന്നുവെങ്കില്‍ ഞാന്‍ എന്തിന് അതിനെ എതിര്‍ക്കണം. എല്ലാവരുടേയും സമാധാനമാണ് എനിക്ക് പ്രധാനം. സത്യത്തില്‍ മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനം തന്നെ വിശ്വാസമാണ്. എല്ലാ മതങ്ങളേയും അതിന്റെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന എനിക്ക് ഈ … Continue reading ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്

ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?

തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത് (കാണുക നല്ല ബ്രിട്ടീഷ് ഭരണം). ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തു എന്നൊക്ക അവരും പറയും. തീവണ്ടി കൊണ്ടുവന്നു, അണക്കെട്ട് പണിഞ്ഞു. അങ്ങനെ പട്ടിക നീളും. പക്ഷേ അവര്‍ ഇവിടെ എന്തൊക്കെ ചെയ്തതാണേലും അതെല്ലാം ഇവിടുന്നുള്ള സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നു. … Continue reading ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?

കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്?

കുട്ടികളുമായി പരിചയമുള്ള എല്ലാവര്‍ക്കും അനുഭവമുള്ള ഒരു കാര്യമാണ് അവര്‍ പറഞ്ഞാല്‍ കേള്‍ക്കില്ല എന്നത്. എന്ത് പറഞ്ഞോ അതിന്റെ വിപരീതമേ അവന്‍ ചെയ്യൂ എന്ന് മിക്ക രക്ഷകര്‍ത്താക്കളും പറയാറുണ്ട്. ഇപ്പോള്‍ മിഠായി തിന്നരുത്, അവിടെ പോകരുത്, അതെടുക്കരുത് തുടങ്ങി എന്തും. എന്താണ് അതിന്റെ രഹസ്യം. താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ? ഈ ലേഖനം വായിച്ചുനോക്കൂ. നമ്മുടെ ചിന്തകള്‍, ഓരോ ആശയവും, ഓരോ വാക്കും ഒരു ആശയചട്ടയാണ്. അത് ഓരോന്നും തലച്ചോറില്‍ ഓരോ ന്യൂറല്‍സര്‍ക്യൂട്ടായാണ് ഒരു സര്‍ക്യൂട്ടിലൂടെ സിഗ്നലുകള്‍ പായുമ്പോഴാണ് … Continue reading കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്?

ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം … Continue reading ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?

പ്രാചീന ഗ്രീക്കുകാരുടെ കാലം മുതല്‍ക്കുള്ള ഒരു ചൊല്ലാണ് ചരിത്രം ആവര്‍ത്തിക്കുന്നു എന്നത്. വെറുതെയല്ല ചരിത്രം ആവര്‍ത്തിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ചില മിനുക്ക് പണികള്‍ ചെയ്ത് പ്രശ്നത്തെ മൂടിവെക്കുന്നതിന്റെ ഫലമായാണ് ചരിത്രം ആവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് തലവേദന വന്നു. ആശുപത്രിയില്‍ പോയി മരുന്ന് കഴിച്ചു. തലവേദന മാറി. കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നേയും തലവേദന വന്നു. വീണ്ടും മരുന്ന് കഴിച്ചു. അപ്പോള്‍ കുറവ് കിട്ടി. ഇങ്ങനെ ഇടക്കിടക്കുണ്ടാവുന്ന തലവേദന നമ്മളില്‍ ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. അവസാനം … Continue reading ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?

ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി

മുമ്പ് ഒരു സ്ത്രീപീഡന വാര്‍ത്ത വന്നപ്പോള്‍ മല്യാളീസ് ഒക്കെ മഹാ വൃത്തികെട്ടവന്‍മാരാണ് എന്നൊക്കെ സമ്പന്നരും സെലിബ്രിറ്റികളും പ്രതികരിച്ചു. (കാണുക- വൃത്തികെട്ട മലയാളികള്‍). ആ ബഹളം കഴിഞ്ഞപ്പോള്‍ ആളുകളെല്ലാം മറന്നു. കാലം മുന്നോട്ട് പോയി. ദേ ഇപ്പോള്‍ വീണ്ടും മലയാളികള്‍ക്ക് എതിരെ വീണ്ടും സെലിബ്രിറ്റികള്‍ വക ചീത്തവിളി. കെ.സുരേന്ദ്രന്‍ പ്രസംഗം വിവര്‍ത്തനം ചെയ്തപ്പോള്‍ തെറ്റ് പറ്റി. തെറ്റ് ആര്‍ക്കും സംഭവിക്കാം. പക്ഷേ അത് ഒരു ആഘോഷമാക്കുകയാണ് ഇന്റര്‍നെറ്റ് സമൂഹം. അതിനെ വിമര്‍ശിച്ചുകൊണ്ട് ചില സിനിമ പ്രവര്‍ത്തകരും രംഗത്തുവന്നു. "പരിഹാസം … Continue reading ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി