ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ “കാലാവസ്ഥാമാറ്റം”, “ആഗോളതപനം” എന്നീ വാക്കുകള്‍ നിരോധിച്ചു

കാലാവസ്ഥാമാറ്റത്തിന്റെ ദുരിതമനുഭവിക്കേണ്ടിവുന്ന തീരദേശ സംസ്ഥാനമായിട്ടു കൂടി "കാലാവസ്ഥാമാറ്റം", "ആഗോളതപനം" എന്നീ വാക്കുകള്‍ ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ നിരോധിച്ചു. റിപ്പബ്ലിക്കനായ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ(Rick Scott) കാലത്ത്, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ സന്ദേശങ്ങളിലും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും, ആഗോളതപനത്തെക്കുറിച്ചും പറയരുത് എന്ന് Department of Environmental Protection ന്റെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഉത്തരവില്‍ പറയുന്നു എന്ന് Florida Center for Investigative Reporting കണ്ടെത്തി. വടക്കെ കരോലിനയും, പെന്‍സില്‍വേനിയയും ഇതേ ഉത്തരവ് അതത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് ThinkProgress പറയുന്നു. [എത്ര സ്വതന്ത്രമായ രാജ്യം!]

അച്ഛന്റേയും സഹോദരന്റേയും സര്‍ക്കാരുകളില്‍ നിന്ന് ജബ് ബുഷ് ഉപദേശികളെയെടുക്കുന്നു

ഫ്ലോറിഡയിലെ മുമ്പത്തെ ഗവര്‍ണര്‍ ആയിരുന്ന റിപ്പബ്ലിക്കന്‍കാരുടെ അടുത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആകാന്‍ പോകുന്ന ജബ് ബുഷ്, വിദേശകാര്യനയത്തില്‍ തന്നെ സഹായിക്കാനായി അച്ഛന്റേയും സഹോദരന്റേയും സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചവരെ തന്നെ തെരഞ്ഞെടുക്കുന്നു എന്ന് വിമര്‍ശനമുയരുന്നു. 21 പേരുടെ ലിസ്റ്റില്‍ 19 പേരും ജോര്‍ജ്ജ് W ബുഷിന്റേയോ, ജോര്‍ജ്ജ് H.W. ബുഷിന്റേയോ, രണ്ടുപേരുടേയോ സര്‍ക്കാരിന്‍ പ്രവര്‍ത്തിച്ചവരാണ്. ജോര്‍ജ്ജ് W ബുഷിന്റെ homeland security സെക്രട്ടറിമാരായിരുന്ന Tom Ridge ഉം, മൈക്കല്‍ ഷെര്‍ടോഫും (Michael Chertoff), CIA ഡയറക്റ്റര്‍മാരായിരുന്ന Porter Goss ഉം … Continue reading അച്ഛന്റേയും സഹോദരന്റേയും സര്‍ക്കാരുകളില്‍ നിന്ന് ജബ് ബുഷ് ഉപദേശികളെയെടുക്കുന്നു

വാര്‍ത്തകള്‍

രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍

സിനിമ: യുദ്ധത്തിന്റെ ശരീരം

മുതിര്‍ന്നവര്‍ക്ക് മാത്രം. ഒരു യുദ്ധത്തിനും സമ്മതം മൂളരുത്. യുദ്ധം പൊട്ടത്തരമാണ്.

വാര്‍ത്തകള്‍

ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. 'ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു' Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops' Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% … Continue reading വാര്‍ത്തകള്‍