ആണവോര്‍ജ്ജത്തെക്കുറിച്ച് അമേരിക്ക പറയുന്നത്

Princeton, N.J. യിലെ ഊര്‍ജ്ജ കമ്പനിയായ NRG Energy രണ്ട് ആണവനിലയങ്ങള്‍ Bay City, Tex. ല്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സിന് വേണ്ടി Nuclear Regulatory Commission നില്‍ അപേക്ഷ കൊടുത്തു. അടുത്ത 18 മാസം ഇത്തരത്തിലുള്ള 19 അപേക്ഷകളാണ് NRC പ്രതീക്ഷിക്കുന്നത്. അംഗീകാരം കിട്ടിയാല്‍ 2005 ലെ Energy Policy Act അനുസരിച്ച് അവര്‍ക്ക് loan guarantees കിട്ടും. ഇത്ര അധികം അപേക്ഷകള്‍ വരുന്നത് ആണവോര്‍ജ്ജം സാമ്പത്തികമായി ലാഭകരമാണെന്നതിന്റെ തെളിവാണ് എന്ന് ആണവോര്‍ജ്ജ ദല്ലാള്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിഢിത്തം. … Continue reading ആണവോര്‍ജ്ജത്തെക്കുറിച്ച് അമേരിക്ക പറയുന്നത്

പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്

ഹരിത തൊഴില്‍ ചര്‍ച്ചകളില്‍ ഒരു പുതിയ പോയന്റ്: അമേരിക്കയില്‍ കല്‍ക്കരി ഖനന വ്യവസായത്തില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ പവനോര്‍ജ്ജ വ്യവസായത്തില്‍ ജോലി ചെയ്യുന്നു. 2008 ല്‍ പവനോര്‍ജ്ജ വ്യവസായത്തിലെ തൊഴിലവസരം 85,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70% വളര്‍ച്ച. American Wind Energy Association പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. കല്‍ക്കരി ഖനന വ്യവസായത്തില്‍ 81,000 പേരേ ജോലി ചെയ്യുന്നുള്ളു. 2007 ലെ U.S. Department of Energy ല്‍ നിന്നാണ് ആ വിവരം. … Continue reading പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്

അമേരിക്ക പവനോര്‍ജ്ജ രംഗത്തെ ലോകനേതാവാകും

പവനോര്‍ജ്ജത്തിന് വേണ്ടിയുള്ള അമേരിക്കയിലെ ദേശീയ വാണിജ്യ സംഘടനയുടെ അഭിപ്രായത്തില്‍ 2008 ല്‍ ഈ വ്യവസായം വലിക കുതിപ്പ് നേടിയ വര്‍ഷമായിരുന്നു. റിക്കോഡ് വരുമാനം തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലഭിച്ചു. 2008 ല്‍ $1800 കോടി ഡോളറായിരുന്നു വരുമാനം. ആ വര്‍ഷം അമേരിക്ക പവനോര്‍ജ്ജോത്പാദനത്തില്‍ ജര്‍മ്മനിയെ മറികടന്നു എന്ന് American Wind Energy Association അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആ വേനല്‍ കാലത്ത് അമേരിക്കയില്‍ മൊത്തം 20,000 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 2006 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണിത്. … Continue reading അമേരിക്ക പവനോര്‍ജ്ജ രംഗത്തെ ലോകനേതാവാകും

ഓഹരികള്‍ തകരുന്നു

കടപ്രശ്നത്തിന് അമേരിക്ക പരിഹാരമൊന്നും ചെയ്യുന്നില്ല എന്നതാണ് യുറോപ്പ്യരേയും മറ്റ് രാജ്യക്കാരേയും വിഷമിപ്പിക്കുന്ന സംഗതി. കടം കൊടുക്കുന്നവര്‍ക്ക് ധനസഹായം നല്‍കി, പക്ഷേ യഥാര്‍ത്ഥ കടത്തിന്റെ (subprime mortgage debts)കാര്യത്തില്‍ ഒന്നും ചെയ്തില്ല. മാധ്യമങ്ങളൊന്നുമറിയാതെ Federal Reserve കഴിഞ്ഞ കുറേ മാസങ്ങളായി ചവറിന് പകരം $85000 കോടി ഡോളര്‍ കൊടുത്തു. ഇതാണ് Congress ല്‍ ചര്‍ച്ച ചെയ്ത $70000 കോടി ഡോളര്‍. ബാങ്കുകാര്‍ പരസ്പരം കൈമാറിയ securities ന് ധനസഹായം നല്‍കിയപ്പോള്‍ അതിനടിയിലുള്ള യഥാര്‍ത്ഥ subprime debts എഴുതിത്തള്ളിയില്ല. പകരം … Continue reading ഓഹരികള്‍ തകരുന്നു

AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത്

$8500 കോടി ഡോളര്‍ നികുതിദായകരില്‍ നിന്നുള്ള ധനസഹായം കിട്ടിയതിന് ശേഷം AIG അധികാരികള്‍ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. വായ്പാഭീമന്‍ AIGയുടെ അധികാരികളിമായി House Oversight Committee സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ AIG അധികാരികള്‍ ഒരാഴ്ച്ചത്തെ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. നികുതി ദായകരില്‍ നിന്നുള്ള $8500 കോടി ഡോളര്‍ കിട്ടിയതിന് ശേഷമാണ് ഇത്. ആഘോഷത്തിന്റെ മൊത്തം ചിലവ് $440,000 ഡോളറാണ്. മുറിവാടക $200,000 ഡോളര്‍, ആഹാരത്തിന് $150,000 ഡോളര്‍, spa യില്‍ $23,000 ഡോളര്‍ വെച്ച് ചിലവായി. … Continue reading AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത്

ജിമ്മികാര്‍ട്ടറുടെ സോളാര്‍ പാനലുകള്‍ക്ക് എന്ത് സംഭവിച്ചു

1979 ല്‍ ജീര്‍ഘവീക്ഷണത്തോടെ വൈറ്റ് ഹൌസിന്റെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു. ആ symbolic പാനലിനെ 1986 റീഗണ്‍ പ്രസിഡന്റായപ്പോള്‍ എടുത്തുമാറ്റി. 1991 ല്‍ Maine ലെ പരിസ്ഥിതി സ്നേഹികളുടെ കോളേജായ Unity College വാങ്ങുകയും അവരുടെ കാന്റീനില്‍ സ്ഥാപിക്കുകയും ചെയ്തു. സ്വിസ് കലാകാരായ Christina Hemauer ഉം Roman Keller ഉം ചേര്‍ന്ന് സമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ച് ആ സോളാര്‍ പാനലുകള്‍ പോയ വഴിയെ പോകുന്നു "A Road not Taken" എന്ന ഡോക്കുമെന്ററിയില്‍. - … Continue reading ജിമ്മികാര്‍ട്ടറുടെ സോളാര്‍ പാനലുകള്‍ക്ക് എന്ത് സംഭവിച്ചു

വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും

University of Chicago യില്‍ നയോമി ക്ലെയിന്‍(Naomi Klein) സംസാരിക്കുന്നു: വായ്പാത്തകര്‍ച്ച ലോകം മുഴുവനുള്ള സാമ്പത്തിക കമ്പോളങ്ങളിലേക്ക് വ്യാപിക്കുകയാണ്. സെപ്റ്റംബറില്‍ 160,000 പേര്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. സാമ്പത്തിക ഉരുകിയൊലിക്കലില്‍ മൂലം നേരിട്ടുണ്ടായ നഷ്ടത്തെ ഇതില്‍ കൂട്ടിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ 70000 കോടി ഡോളറിന്റെ ധനസഹായം നിമിത്തം വാള്‍സ്റ്റ്രീറ്റ് ഇപ്പോള്‍ സുഖമായി ശ്വാസം വലിക്കുന്നുണ്ട്. എന്നാല്‍ അത്ര പെട്ടെന്ന് പഴയ പോലെ ആകില്ല. 2002ല്‍ മില്‍റ്റണ്‍ ഫ്രീഡ്മാന്‍ (Milton Friedman) 90 വയസായ സമയത്ത് പിറന്നാള്‍ ആഘോഷത്തിന് … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും

റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച്

House ല്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ട 700000 കോടി ഡോളറിന്റെ ധനസഹായ നിയമം വീണ്ടും പരിഷ്കരിച്ച് അവതരിപ്പിക്കാന് പോകുന്നു. Senate ല്‍ അത് 74 ന് 25 എന്ന വോട്ടില്‍ വിജയിക്കുകയുണ്ടായി. House ലെ 432 സീറ്റിലേക്കും തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാന് പോകുകയാണ്. അതാകാം ജനപ്രിയമല്ലാത്ത ഈ നിയമത്തിനെതിരെ വോട്ട് ചെയ്യാന്‍ ജനപ്രതിനിധികളെ പ്രേരിപ്പിച്ചത്. സെനറ്റില്‍ 100 പേര് മാത്രമേ ഇപ്പോള് തെരഞ്ഞെടുപ്പ് നേരിടുന്നുള്ളു. രണ്ടാമത്തെ പ്രാവശ്യമെങ്കിലും ഈ നിയമം പാസ്സാക്കിയെടുക്കാന് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, കൈക്കൂലിക്കാരും(lobbyists), ബാങ്കുകാരും, … Continue reading റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച്

അമേരിക്കയിലെ മരങ്ങളെ കൊല്ലുന്നതിനെക്കുറിച്ച്

പ്രാദേശികമായ കാലാവസ്ഥാമാറ്റം അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള പ്രായമായ മരങ്ങളെ (old growth trees) കൊല്ലുന്നു. മരങ്ങള്‍ നശിക്കുന്നതിന്റെ തോത് 1955 ന് ശേഷം ഇരട്ടിയായെന്നാണ് പഠനം കാണിക്കുന്നത്. ഇത്തരം മരങ്ങളുടെ നാശം ആ പ്രദേശത്തിന്റെ ecology യെ ബാധിക്കുകയും വനം ശേഖരിക്കുന്ന കാര്‍ബണിന്റെ അളവ് കുറക്കുകയും ചെയ്യും. Science ജേണലാണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്. കീടങ്ങളുടെ ആക്രമണം, വായൂ മലിനീകരണം തുടങ്ങി പല കാരണങ്ങളും പരിശോധിച്ച്, അല്ല എന്നുറപ്പ് വരുത്തിയാണ് പ്രാദേശിക താപനിലാ വര്‍ദ്ധനവാണ് പ്രധാന കാരണം … Continue reading അമേരിക്കയിലെ മരങ്ങളെ കൊല്ലുന്നതിനെക്കുറിച്ച്

അമേരിക്കയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം

കാലാവസ്ഥ തകര്‍ക്കുന്ന കാര്യത്തില്‍ ആളുകള്‍ കരുതുന്നതിനേക്കാള്‍ വളരെ വലുതാണ് അമേരിക്കയുടെ പങ്ക്. ചൈനയെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ള രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളുന്നത് മാത്രമല്ല, ലോകത്ത് പ്രതിശീര്‍ഷ CO2 ഉദ്‌വമനം ഏറ്റവും കൂടുതലുള്ള രാജ്യമായത് മാത്രമല്ല, അമേരിക്കന്‍ സമ്പദ്ഘടന മറ്റ് ലോക രാജ്യങ്ങളേക്കാറേറെ ഉദ്‌വമനം നടത്തുന്നു എന്നതാണ് പ്രധാന കാര്യം. അമേരിക്കയുടെ സമ്പദ്ഘടന എത്രമാത്രം ഉദ്‌വമനം നടത്തുന്നു എന്നതിനെക്കുറിച്ച് S&R പരിശോധന നടത്തി. അവര്‍ കണ്ടെത്തിയത് അനുസരിച്ച് ഔദ്യോഗിക കണക്കിനേക്കാള്‍ 20% കൂടുതലാണ് ഇത്. … Continue reading അമേരിക്കയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം