ഫ്ലോറിഡ നിയമസഭയിലെ കറുത്ത അംഗങ്ങള്‍ സഭയുടെ നടുക്കളത്തില്‍ സമരം നടത്തി

അസാധാരണമായ ഒരു സംഭവമാണ് ഈ ആഴ്ച സംസ്ഥാന നിയമസഭയുടെ (House) നടുക്കളത്തിലരങ്ങേറിയത്. "Stop the Black Attack" എന്നെഴുതിയ വസ്ത്രം ധരിച്ച കറുത്ത ഡമോക്രാറ്റുകള്‍ അത് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. അവര്‍ നടക്കളത്തിലേക്കിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. "കറുത്ത വോട്ടര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വരും," എന്നവര്‍ വിളിച്ച് പറഞ്ഞു. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവരുടെ യാഥാസ്ഥിതിക അജണ്ടകള്‍ കറുത്ത അംഗങ്ങളേയും ഡമോക്രാറ്റുകളേയും അവഗണിച്ച് അവരുടെ ഭരണത്തിലെ സഭയില്‍ നിരന്തരം പാസാക്കുകയാണ്. — സ്രോതസ്സ് orlandoweekly.com | … Continue reading ഫ്ലോറിഡ നിയമസഭയിലെ കറുത്ത അംഗങ്ങള്‍ സഭയുടെ നടുക്കളത്തില്‍ സമരം നടത്തി →

ഒരു ധാര്‍മ്മിക പുനരുജ്ജീവനത്തിനായുള്ള ആഹ്വാനം

https://www.ted.com/talks/rev_william_barber_and_rev_liz_theoharis_tedwomen_2018 Reverend William Barber and Reverend Liz Theoharis

230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേ‍ഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍ →

ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി

ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ദരിദ്രരെ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്താത്ത പുതിയ ഒരു രാഷ്ട്രീയ വ്യവഹാരം ആവശ്യപ്പെട്ടുകൊണ്ട് ദരിദ്രരായ നൂറുകണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തിങ്ങളാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ ജാഥ നടത്തി. അമേരിക്കയുടെ സമ്പത്തിന്റെ കേന്ദ്രമായ വാള്‍സ്ട്രീറ്റിലും അവര്‍ പ്രകടനം നടത്തി. New York Poor People's Campaign ആണ് Moral March on Wall Street നെ നയിച്ചത്. അമേരിക്കന്‍ ആദിവാസികളുടെ മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ New York Stock Exchange ല്‍ പോകുകയും … Continue reading ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി →

അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക പദ്ധതിതന്ത്രം

Michael Hudson Super Imperialism: The Economic Strategy of American Empire