ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം

http://njaanmanoj.blogspot.com/2009/08/blog-post.html അഹിംസയിലൂടെ ജനാധിപത്യപരമായി നടത്താത്ത സമരം ഗുണ്ടായിസമാണ്. കാരണം ശാശ്വതമായ ശരികള്‍ എന്നൊന്നില്ല. മനുഷ്യന് കൂടുതല്‍ അറിവ് വരുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ശരിയായ പുതിയ ശരികള്‍ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലുമൊരാശയത്തിന്റെ പേരില്‍ ആരെയെങ്കിലും കൊല്ലുന്നത് തെറ്റാണ്. ജനാധിപത്യപരമായി പടിപടിയായുണ്ടാക്കാവുന്ന മാറ്റങ്ങളെ വിജയിക്കുകയുള്ളു. എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് അതിന്റെ ആത്മാവ് നിലനിര്‍ത്താണമെങ്കില്‍ മാത്രമേ അതിന് ജീവിക്കാനാവൂ. എന്തിനെതിരെ സമരം ചെയ്തുവോ അത് പുതിയ വേഷത്തിലും ഭാവത്തിലും എത്തുമ്പോള്‍ എതിര്‍ക്കാനാവതെ പനിയുടെ രോഗാണുവിനെ നശിപ്പിക്കാവാത്ത ശ്വേത രക്താണുവിനെ പോലെ പരാജപ്പെടുന്നു. … Continue reading ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം

ഗംഗയും കടലിലെ ഉയരുന്ന ജലനിരപ്പും

കടലിലെ ഉയരുന്ന ജലനിരപ്പിനാല്‍ ഭീഷണി നേരിടുകയാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ ഗംഗ. ജലനിരപ്പുയരുന്നതോടൊപ്പം ഉപ്പ് വെള്ളം നദിയിലൂടെ മുകളിലേക്ക് കയറും. അത് വലിയ ഒരു ഭൂപ്രദേശത്തെ ആവസവ്യവസ്ഥയെ തകര്‍ക്കും എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. കല്‍ക്കത്തയിലെ സര്‍വ്വകലാശാല നടത്തിയ പഠന പ്രകാരം ഗംഗാനദിയിലെ കണ്ടല്‍ ചെടികളിലില്‍ വലിയ വളര്‍ച്ചയാണ് കാണുന്നതെന്ന് National Coastal Zone Management Authority (NCZMA) ന്റെ Pranabes Sanyal പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലെ ചില പ്രദേശങ്ങളില്‍ സമുദ്രനിരപ്പുയരുന്നത് പ്രതിവര്‍ഷം 3.14 … Continue reading ഗംഗയും കടലിലെ ഉയരുന്ന ജലനിരപ്പും

ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്

ഇന്‍ഡ്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞന്റെ 38 ദിവസത്തെ നിരാഹാര സമരത്തിന്റെ ഫലമായി വലിയ ഒരു ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പണിയുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. അതോടെ Indian Institute of Technology കാണ്‍പൂരിലെ dean ആയിരുന്ന പ്രൊഫസര്‍ എ.ഡി.അഗര്‍വാള്‍ സമരം നിര്‍ത്തി. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാതെ എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്താന്‍ തയ്യാറായി. ഇന്‍ഡ്യ, പാകിസ്ഥാന്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ പണിയുന്ന നൂറുകണക്കിന് അണക്കെട്ടുകളില്‍ ഒന്നാണ് 600MW … Continue reading ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്

ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

2032 ആകുമ്പോഴേക്കും ഇന്‍ഡ്യക്ക് വൈദ്യുതോത്പാദനം നാലിരട്ടി കൂട്ടി 700 ഗിഗാവാട്ടാക്കണം. അതിന്റെ 10% ല്‍ താഴെ (63 ഗിഗാവാട്ട്) മാത്രമാണ് ആണവ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി വരുന്ന ചിലവോ? $8000 കോടി ഡോളര്‍. വെറും $1500 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളില്‍ നിക്ഷേപിച്ചാല്‍ 15 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. അപ്പോള്‍ $7500 കോടി ഡോളര്‍ നിക്ഷേപിച്ചാല്‍ 75 ഗിഗാവാട്ട് വൈദ്യുതി. ആണവോര്‍ജ്ജത്തിന്റെ 63 ഗിഗാവാട്ടിനേക്കാള്‍ അധികം. പവനേര്‍ജ്ജത്തിന് ഇന്‍ഡ്യയില്‍ നല്ല സാധ്യതയാണ്. 2002-2007 … Continue reading ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം

അമേരിക്കയിലെ Clinton Foundation ഉം ഗുജറാത്ത് സര്‍ക്കരും Integrated Solar City എന്ന പ്രൊജക്റ്റ് തുടങ്ങാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സംസ്ഥാനത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാകും (FDI) ഇത്. പടിപടിയായി 5,000 Mw ഉത്പാദിപ്പിക്കാനാണ് പരിപാടി. മൊത്തം ചിലവ് ഏകദേശം Rs 20,000 കോടി രൂപയാണ് പ്രതിക്ഷിക്കുന്നത്. സാധാരണ നിലയങ്ങളേക്കാള്‍ 70% കുറവാണ് ഈ തുക. ഗ്ലാസും പാനലുകളും തുടങ്ങി എല്ലാം ഗുജറാത്തില്‍ തന്നെ ഉണ്ടാക്കുന്നതിനാല്‍ ചിലവ് വളരെ കുറക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. താപ … Continue reading ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം

ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക

. ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക ആണവ കള്ളങ്ങള്‍ തള്ളിക്കളയുക. ഒരു മണ്ടത്തരത്തിനു വേണ്ടി പണം മുടക്കാതിരിക്കുക. ആണവനിലയം - വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ യുദ്ധക്കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കമിഡീസ് സൂര്യപ്രകാശം ഉപയോഗിച്ചതോര്‍ക്കുക. ആ ശക്തി നമുക്ക് അന്നേ അറിയാം. ഫോസില്‍ ഇന്ധന ലോബിയെ തകര്‍ത്ത് പുനരുത്പാദിതോര്‍ജ്ജ സ്രോതസുകള്‍ വികസിപ്പിക്കുക, ഉപയോഗിക്കുക. ദയവുചെയ്ത് ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വായിക്കുക. 3 ബില്ല്യണ്‍, 4.5 ബില്ല്യണ്‍ €5.5 ബില്ല്യണ്‍** … Continue reading ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക

കോസി നദിയിലെ വെള്ളപ്പൊക്കം

കോസി നദി ബീഹാറിലാണെന്ന് ഇന്ന് ഇന്‍ഡ്യയിലുള്ളവര്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ അതിനെ ബീഹാറിന്റെ ദുഖം എന്നാണ് വിളിക്കുന്നത്. 2007 ലെ വെള്ളപ്പൊക്കം ബാധിച്ചത് 48 ലക്ഷം ആളുകളെയാണ്. 2008 ല്‍ ലക്ഷം ആളുകളും. ഭീകരിയാണോ ഈ നദി? ഇത് പ്രകൃതി ദുരന്തങ്ങള്‍ മാത്രമോ അതോ ഇത് മനുഷ്യ നിര്‍മ്മിതമോ? കൊസി നദി ഒഴുകാന്‍ തുടങ്ങിയിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങളായി. ഇതൊരു ഭൂമി നിര്‍മ്മിക്കുന്ന നദിയാണ്. ഹിമാലയത്തില്‍ നിന്ന് ചെളി ഒഴുക്കിക്കൊണ്ടുവന്ന് നദി അതിന്റെ കരകളില്‍ നിക്ഷേപിക്കുന്നു. വടക്കേ ബീഹാറിലെ ജനങ്ങള്‍ … Continue reading കോസി നദിയിലെ വെള്ളപ്പൊക്കം

ചാന്ദ്നി ചൗക്കിന് “ഹരിത” റിക്ഷ

സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന റിക്ഷകള്‍ ഒക്റ്റോബര്‍ 2 ന് ഡെല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ പ്രവര്‍ത്തനം തുടങ്ങും. 210 കിലോ ഭാരംമുള്ള മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. സൗര സെല്ലുകളില്‍ നിന്ന് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്ന ഇവക്ക് ഒരു ചാര്‍ജ്ജിങ്ങില്‍ നിന്നും 70 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയും. മുഴുവന്‍ ചാര്‍ജ്ജ് ആകാന്‍ 5 മണിക്കൂര്‍ വേണം. ഇവ ഡല്‍ഹി മെട്രോ സ്റ്റേഷനുകളുടെ സമീപമാണ് ഓടുക. - from TheHindu ePaper 23/8/08

രാജസ്ഥാന്‍ ഗ്രാമത്തിന് സൗരോര്‍ജ്ജ വൈദ്യുതി

രാജസ്ഥാന്‍ ജില്ലയായ അല്‍വാറിലെ ഗൊവാഡാ ഡിയോറി (Gowada Deori) ഗ്രാമത്തില്‍ ഒറ്റപ്പെട്ട കുഗ്രാമത്തില്‍ Conergy AG എന്ന അന്താരാഷ്ട്ര renewable ഊര്‍ജ്ജ കമ്പനി സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നു. ന്യൂ ഡല്‍ഹിയിലെ Lodge Elysium Masonic Trust വുമായി പാര്‍ട്ട്ണര്‍ഷിപ്പ് ഉള്ള ഇവര്‍ സ്ഥാപിച്ച ഈ നിലയം ആ ഗ്രാമത്തിലെ 500 ആളുകള്‍ക്ക് പ്രയോജനമാകും. 940 വാട്ട്സ് ആണ് ഇതിന്റെ ശേഷി. 93 വീടുകള്‍ക്കും, 2 അമ്പലങ്ങള്‍ക്കും ഒരു സ്കൂളിനും വെളിച്ചം നല്‍കാന്‍ ഇതിനു കഴിയും. Renewable ഊര്‍ജ്ജ … Continue reading രാജസ്ഥാന്‍ ഗ്രാമത്തിന് സൗരോര്‍ജ്ജ വൈദ്യുതി

ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം

ഇന്നലെ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് എം.പി മാര്‍ തങ്ങളുടെ വില പറഞ്ഞ ദിവസമായിരുന്നു. ഇന്‍ഡ്യന്‍ സമ്പന്നരും അമേരിക്കയും വിജയിച്ച ദിവസവും. അമേരിക്കയിലേ പോലെ ജന പ്രതിനിധികളേ കോര്‍പ്പറേറ്റുകളുടെ ലോബീയിസ്റ്റുകള്‍ നിയന്ത്രിക്കുന്ന പാവകളാക്കിതിന്റെ ദിനം. 3% മാനമുള്ള ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി 6% ആക്കിയില്ലെങ്കില്‍ ഇന്‍ഡ്യ അന്ധകാരത്തിലേക്ക് പോകുമെന്ന്! എന്തുകൊണ്ട് നമുക്ക് 97% ഊര്‍ജ്ജം നല്‍കുന്ന സ്രോതസിനെ ഇങ്ങനെ അവഗണിക്കാനാകുന്നു.  ദിവസവും വിലകൂടിവരുന്നതും പരിമിതവും ഇറക്കുമതി ചെയ്യുന്നതുമായ എണ്ണക്ക് പകരം ആണ് ആണവോര്‍ജ്ജം എന്ന്! യുറേനിയം എവിടെനിന്ന് വരുന്നു? അതും … Continue reading ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം