പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 2

പനിമാരയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് മറ്റുചില മുന്നണികളിലും പൊരുതണമായിരുന്നു. ഇത്തരം പോരാട്ടങ്ങളില്‍ ചിലത് വീട്ടില്‍ തന്നെയായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനത്തില്‍ പ്രചോദിതരായി തൊട്ടുകൂടായ്മയ്ക്കെതിരെ അവര്‍ പ്രവര്‍ത്തിച്ചു. “ഒരുദിവസം ഗ്രാമത്തിലെ ഞങ്ങളുടെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് 400 ദളിതരുമായി ഞങ്ങള്‍ ജാഥ നയിച്ചു”, ചമാരു പറഞ്ഞു. ബ്രാഹ്മണര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. പക്ഷെ അവരില്‍ ചിലര്‍ ഞങ്ങളെ പിന്തുണച്ചു. ഒരുപക്ഷെ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതായിരിക്കാം. ആ സമയത്തെ അവസ്ഥ അതായിരുന്നു. ഗാംവടിയ (ഗ്രാമ മുഖ്യന്‍) ആയിരുന്നു ക്ഷേത്രത്തിന്‍റെ മാനേജിംഗ് ട്രസ്റ്റി. അദ്ദേഹം ക്ഷോഭിച്ച് പ്രതിഷേധമെന്നോണം ഗ്രാമംവിട്ടു. … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 2

BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു

ഇന്‍ഡ്യയിലെ ഭരണ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ URLs നോടൊപ്പം സംശയിക്കാത്ത വായനക്കാരെ വ്യാജവാര്‍ത്തകളിലേക്ക് നയിക്കുന്ന script കൂട്ടിച്ചേര്‍ക്കാനും WhatsApp അകൌണ്ടുകള്‍ ഹാക്ക് ചെയ്യുകയും ഏറ്റെടുക്കുകയും വേണ്ട സാങ്കേതികവിദ്യ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് രാഷ്ട്രീയ നടത്തിപ്പുകാര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായി സാമൂഹ്യമാധ്യമ ഗതിയില്‍ കുത്തിത്തിരുപ്പ് നടത്താനും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ലക്ഷ്യം വെക്കാനും സൈബര്‍ നടത്തിപ്പുകാര്‍ രഹസ്യ 'Tek Fog' ആപ്പ് നിര്‍മ്മിച്ചതിനെക്കുറിച്ച് 20 മാസത്തെ അന്വേഷണത്തിന് ശേഷം … Continue reading BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 1

സ്വാതന്ത്ര്യത്തിന്‍റെ പത്ത് കഥകള്‍ - 2: പാവപ്പെട്ട ഒഡിയ ഗ്രാമീണര്‍ സമ്പല്‍പൂര്‍ കോടതി പിടിച്ചെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ “ഈ പരാതികളെല്ലാം തിരികെയെടുത്ത്‌ കീറിക്കളയൂ”, ചമാരു പറഞ്ഞു. “അവയ്ക്ക് സാധുതയില്ല. ഈ കോടതി അവയെ പ്രോത്സാഹിപ്പിക്കില്ല.” മജിസ്ട്രേറ്റ് ആകുന്നത് അദ്ദേഹം ശരിക്കും ആസ്വദിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇത് 1942 ഓഗസ്റ്റിലായിരുന്നു, രാജ്യം സമരച്ചൂടിലും. സമ്പല്‍പൂരുള്ള കോടതിയും തീര്‍ച്ചയായും അങ്ങനെയായിരുന്നു. ചമാരു പരീദയും കൂട്ടാളികളും ചേര്‍ന്ന് കോടതി പിടിച്ചെടുത്തതേയുണ്ടായിരുന്നുള്ളൂ. ചമാരു സ്വയം ന്യായാധിപനായി പ്രഖ്യാപിച്ചു. ജിതേന്ദ്ര പ്രധാന്‍ അദ്ദേഹത്തിന്‍റെ “സഹായി”യായി. പൂര്‍ണ്ണചന്ദ്ര … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 1

തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു

പുനരുത്പാദിതോര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ ഇന്‍ഡ്യ തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെങ്കിലും പവനോര്‍ജ്ജം വലിയ അവഗണനയാണ് നേരിടുന്നത്. കാലാവസ്ഥ അടിയന്തിരാവസ്ഥയോടുള്ള പ്രതികരണമായി പവനോര്‍ജ്ജ വികസനത്തിനായി ചെറിയ-ഘട്ട നാഴികക്കല്ലുകള്‍ രാജ്യം നടപ്പാക്കണം. Source: MNRE ഇന്‍ഡ്യയിലെ പവനോര്‍ജ്ജ രംഗത്ത് ഏറ്റവും മുകളില്‍ നില്‍ക്കുന്നത് തമിഴ്നാടാണ്. രാജ്യത്തെ പവനോര്‍ജ്ജ ഉത്പാദനത്തിന്റെ 25% ഉം വരുന്നത് അവിടെ നിന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും പഴയ കാറ്റാടികള്‍ പണ്ട് 1990കളില്‍‌ സ്ഥാപിച്ചവയാണ്. അവയുടെ ചെറിയ hub പൊക്കവും താഴ്ന്ന ശേഷിയും കാരണം ഭാഗികമായേ അവ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളു. … Continue reading തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു

സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരിക്കുന്നതിന് മുമ്പ് 84-വയസുള്ള ഝാര്‍ഘണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമി ദീര്‍ഘകാലമായി കഷ്ടപ്പെടുകായിരുന്നു എന്ന് ആ ജസ്യൂട്ട് പാതിരിയോടൊപ്പം മുംബൈയുടെ പ്രാന്തപ്രദേശത്തെ Taloja ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞയാള്‍ പറയുന്നു. തടവുകാരന്‍ Iklakh Rahim Shaikh നെ മാര്‍ച്ച് 2019 നാണ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യത്തേയും അദ്ദേഹത്തിന്റെ ചികില്‍സയിലും ജയിലധികാരധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള 14-താളുള്ള കത്ത് അയാള്‍ എഴുതി. — സ്രോതസ്സ് thewire.in | Sukanya Shantha … Continue reading സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന

ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ദശലക്ഷക്കണക്കിന് ഇന്‍ഡ്യന്‍ സ്ത്രീകള്‍ക്ക് Rs. 84,000 കോടി രൂപ മൂല്യം വരുന്ന പ്രസവാനുകൂല്യത്തിനുള്ള അവരുടെ നിയമപരമായ അവകാശം കഴിഞ്ഞ 7 വര്‍ഷങ്ങളായി യൂണിയന്‍ സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യത്തിനുള്ള വകുപ്പ് 2013 ല്‍ National Food Security Act ല്‍ കൊണ്ടുവന്നു. നിയമത്തിന്റെ ഭാഗം 4 പ്രകാരം എല്ലാ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലകൊടുക്കുന്ന അമ്മമാര്‍ക്കും പോ‍ഷകാഹാരത്തിനും കുറഞ്ഞത് Rs. 6,000 രൂപ വരുന്ന പ്രസവാനുകൂല്യത്തിനുള്ള അര്‍ഹതയുള്ളവരാക്കി. കേന്ദ്ര സര്‍ക്കാര്‍ അത് ഗഡുക്കളായി നല്‍കും. നിയമപരമായ ഈ … Continue reading ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു

ഇലക്ട്രല്‍ ബോണ്ട് വില്‍പ്പനയുടെ 19ാം ഘട്ടം ജനുവരി 1 മുതല്‍ 10 വരെ നടക്കും എന്ന് ഡിസംബര്‍ 30, 2021 ന് യൂണിയന്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. ഈ ബോണ്ടുകളിലൂടുള്ള രഹസ്യമായ സംഭാവനയുടെ വലിയ വ്യാകുലതകള്‍ രാഷ്ട്രീയക്കാരും അവകാശ സാമൂഹ്യപ്രവര്‍ത്തകരും വീണ്ടും ഉയര്‍ത്തി. ഈ പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതി ഇതുവരെ എടുക്കാത്തതിനേയും അവര്‍ ചോദ്യം ചെയ്തു. BJP ആണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. 2019-20 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ഇലക്ട്രല്‍ … Continue reading ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു

ഇന്ത്യയുടെ മുഖ്യന്യായാധിപന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട മുഖ്യന്യായാധിപന് "അന്വേഷണാത്മക പത്രപ്രവർത്തനം എന്ന കാഴ്ചപ്പാട് നിർഭാഗ്യവശാൽ മാദ്ധ്യമങ്ങളുടെ മണ്ഡലത്തിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നു... നമ്മൾ വളർന്നു കൊണ്ടിരുന്ന സമയത്ത് വലിയ അപവാദങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന വാർത്താ പത്രങ്ങൾക്കായി ആകാംക്ഷപൂർവ്വം കാത്തിരിക്കുമായിരുന്നു. പത്രങ്ങൾ ഒരിക്കലും നമ്മെ നിരാശപ്പെടുത്തിയില്ല” എന്ന താങ്കളുടെ ഏറ്റവും പ്രസക്തമായ നിരീക്ഷണത്തിന് നന്ദി. മാദ്ധ്യമങ്ങളെക്കുറിച്ച് അപൂർവമായാണ് അടുത്തകാലത്ത് ഇത്തരത്തിൽ സത്യസന്ധമായ വാക്കുകൾ പറയുന്നത്. താങ്കളുടെ പഴയ ചങ്ങാത്തം എന്തായിരുന്നു എന്ന്, കുറച്ചു സമയമാണെങ്കിൽ പോലും, ഓർമ്മിച്ചതിന് നന്ദി. 1979-ൽ ഈനാട് എന്ന പത്രത്തിൽ ചേർന്ന് … Continue reading ഇന്ത്യയുടെ മുഖ്യന്യായാധിപന് ഒരു തുറന്ന കത്ത്

IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

IIT Delhi, Jamia Milia Islamia, Indian Medical Association, Oxfam India, Nehru Memorial Museum and Library ഉള്‍പ്പടെയുള്ള ഏകദേശം 6,000 entities ന് FCRA registration ശനിയാഴ്ച മുതല്‍ റദ്ദാക്കി. ചിലര്‍ FCRAക്കുള്ള അപേക്ഷ പുതുക്കാതിരിക്കുകയോ, ചിലവയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളിക്കളയുകയോ ആണുണ്ടായത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. Foreign Contribution (Regulation) Act മായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റില്‍ വിദേശ ധനസഹായം റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്ത സ്ഥാപനങ്ങളില്‍ Indira Gandhi National Centre … Continue reading IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി

റേഷന്‍ കട ഉടമകള്‍ പൊതു വിതരണ വ്യവസ്ഥയില്‍ നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് അഹ്മദാബാദ് പോലീസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണം സിലിക്കണ്‍ പോലുള്ള ഒരു പദാര്‍ത്ഥം കൊണ്ട് നിര്‍മ്മിച്ച ഗുണഭോക്താക്കളുടെ വിരലടയാളങ്ങളുടെ 1,100 അച്ചുകള്‍ കണ്ടെത്തി. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതി ഞെട്ടിപ്പിക്കുന്നതാണ്. ഏത് രേഖകളും endorse, ആപ്പുകളുടേയും മൊബൈല്‍ ഫോണുകളുടേയും പൂട്ട് തുറക്കാനും, വിരലടയാളം മാത്രം അടിസ്ഥാനമാക്കിയ ബയോമെട്രിക് തടസങ്ങള്‍ മറികടക്കാനും ഒക്കെ ഇത് അവര്‍ ഉപയോഗിക്കുന്നു. ഡിസംബര്‍ 2019 മുതല്‍ തുടരുന്ന അന്വേഷണത്തില്‍ … Continue reading റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി