ക്യാനഡയുടെ ഫോസില്‍ ഇന്ധന സബ്സിഡി

കഴിഞ്ഞ വര്‍ഷം ക്യാനഡ സര്‍ക്കാര്‍ ശരാശി $180 കോടി ഡോളര്‍ (CAD) എണ്ണ, പ്രകൃതിവാതക, കല്‍ക്കരി കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കി. ക്യാനഡയിലെ ഫോസില്‍ ഇന്ധനകമ്പനികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ സബ്സിഡി മാത്രമല്ല പൊതു സഹായമായി നല്‍കുന്നത്. സര്‍ക്കാരിന്റെ Export Development Canada $270 കോടി ഡോളറും $570 കോടി ഡോളറും എണ്ണ പ്രകൃതിവാതക പ്രോജക്റ്റുകള്‍ക്കായി നല്‍കുന്നുണ്ട്. മിക്ക പ്രോജക്റ്റുകളും വിദേശത്താണ്. 2009 ല്‍ ക്യാനഡ ആദ്യമായി ഫോസിലിന്ധന സബ്സിഡി ഇല്ലാതാക്കുമെന്ന് മറ്റ് G20 രാജ്യങ്ങളോടൊപ്പം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ … Continue reading ക്യാനഡയുടെ ഫോസില്‍ ഇന്ധന സബ്സിഡി →

ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് … Continue reading ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു →

വടക്കന്‍ കടലിനെ രക്ഷപെടുത്താന്‍ UK സര്‍ക്കാര്‍; പക്ഷേ സോളാറിന് ഒന്നുമില്ല

കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ബ്രിട്ടണിന്റെ എണ്ണ തലസ്ഥാനമായ Aberdeen ലേക്ക് പറന്നു. അവിടെ ചെന്ന് North Sea എണ്ണ വ്യവസായത്തെ ഉദ്ധരിക്കാന്‍ £25 കോടി പൌണ്ടിന്റെ അടിയന്തിര സഹായവും പ്രഖ്യാപിച്ചു. വില ഇടിവുകാരണം എണ്ണ വ്യവസായം വലിയ കഷ്ടത്തിലാണ്. പല സമ്പദ് വ്യവസ്ഥകളും പുനരുത്പാദിതോര്‍ജ്ജ രംഗത്തേക്ക് പണം ഒഴുക്കുമ്പോഴും ബ്രിട്ടണിന് ഇപ്പോഴും എണ്ണയും പ്രകൃതിവാതകവുമാണ് പ്രീയം. — കൂടുതല്‍ ഇവിടെ priceofoil.org

ഫ്രാക്കിങ് വസ്തുവിലയെ ബാധിക്കുന്നു

shale gas കിണറിനടുത്ത് താമസിക്കുന്നത് നിങ്ങളുടെ വീടിന്റെ വിലയെ ബാധിക്കും എന്ന് അമേരിക്കിയിലെ ഏറ്റവും പഴയതും അംഗീകാരമുള്ളതുമായ American Economic Review നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. അമേരിക്കിയിലെ പ്രധാനപ്പെട്ട ഫ്രാക്കിങ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ വസ്തുവക വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ശരാശരി 14% അതായത് $30,000 ഡോളറോളം നഷ്ടം സംഭവിക്കുന്നതായി അവര്‍ കണക്കാക്കി. — സ്രോതസ്സ് priceofoil.org മുമ്പ് ബ്രിട്ടണിലോ മറ്റോ കാറ്റാടി കമ്പനി കാറ്റാടി സ്ഥാപിക്കുന്നത് തങ്ങളുടെ വസ്തുവില കുറക്കും എന്ന് പറഞ്ഞ് വീട്ടുകാര്‍ ഈ … Continue reading ഫ്രാക്കിങ് വസ്തുവിലയെ ബാധിക്കുന്നു →

അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു

സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന, ശതകോടീശ്വരന്‍ വില്യം കോക്കിന്റെ(William Koch) ഒരു കല്‍ക്കരി കമ്പനി ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഒബാമ സര്‍ക്കാര്‍ $1.4 കോടി ഡോളര്‍ കമ്പനിക്ക് നല്‍കാന്‍ പോകുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കല്‍ക്കരിയുടെ ഉത്പാദനത്തെ പ്രോല്‍സാഹിപ്പിക്കാനായി ദശാബ്ദങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി ആണ് ഇത്. കോക്കിന്റെ Oxbow Carbon LLC എന്ന കമ്പനിയുടെ ഭാഗമാണ് Oxbow Mining. പടിഞ്ഞാറെ കൊളറാഡോയിലെ Elk Creekല്‍ ആണ് ഈ ഖനി. രണ്ട് വര്‍ഷം മുമ്പ് തീപിടുത്തവും ഇടിഞ്ഞ് പോകലും സംഭവിച്ചതിനാല്‍ … Continue reading അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു →

1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു

കാലാവസ്ഥാ മാറ്റം ഒരു പൊതു പ്രശ്നമായി ഉയര്‍ന്ന് വരുന്നതിന് 7 വര്‍ഷം മുമ്പേ എണ്ണഭീമന്‍ ExxonMobil ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്ന് പുതിയതായി പുറത്തുവന്ന ഒരു ഇമെയില്‍ സന്ദേശം വ്യക്തമാക്കുന്നു. എന്നിട്ടും അവര്‍ കാലാവസ്ഥാ മാറ്റം അംഗീകരിക്കാതിരിക്കാനായി 30 വര്‍ഷത്തോളം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി. 1981 ല്‍ കമ്പനിക്ക് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആദ്യമായി "താല്‍പ്പര്യമുണ്ടായി" എന്ന് എക്സോണിന്റെ മുമ്പത്തെ കാലാവസ്ഥ വിദഗ്ദധനായ Lenny Bernstein ന്റെ ഒരു ഇമെയില്‍ എഴുതി. ഗ്രീന്‍പീസിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റ സിദ്ധാന്തത്തിനെതിരെ … Continue reading 1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു →

വാതക ചോര്‍ച്ചയെ തുടര്‍ന്ന് 7.5 കോടി കിലോ മീഥേന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നു

കാലിഫോര്‍ണിയയിലെ ലോസാഞ്ജലസില്‍ പ്രകൃതി വാതക സംഭരണിയില്‍ നിന്ന് പ്രകൃതി വാതകം ചോര്‍ന്നതിനോടൊപ്പം മീഥേനും ചോര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന അധികൃതര്‍ മുന്നറീപ്പ് നല്‍കി. ഇതുവരെ 7.5 കോടി കിലോ മീഥേന്‍ ചോര്‍ന്നിട്ടുണ്ടാവും. ആഗോളതപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമാണ് മീഥേന്‍. "ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറ്റവും വലിയ മീഥേന്‍ ചോര്‍ച്ചയാണിത്," എന്ന് Environmental Defense Fund ന്റെ Tim O’Connor പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് 1,700 വീട്ടുകാരെ ഒഴിപ്പിക്കുകയും രണ്ട് സ്കൂളുകള്‍ അടച്ചിടുകയും ചെയ്തു. ചോര്‍ച്ചയുടെ കാരണം അറിയില്ല.

ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

മിനസോട്ടയിലെ സെന്റ് പോളില്‍ ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയില്‍ വളരുന്ന ടാര്‍-മണ്ണ് എണ്ണ പൈപ്പ് ലൈനുകള്‍ക്കെതിരെ പ്രകടനം നടത്തി. പ്രത്യേകിച്ച് Alberta Clipper പൈപ്പ് ലൈന്‍. Midwest ലെ ജനങ്ങള്‍ 350.org ന്റെ ബില്‍ മകിബന്‍, Sierra Club ന്റെ പ്രസിഡന്റ് Aaron Mair, Indigenous Environmental Network ന്റെ ഡയറക്റ്റര്‍ Tom Goldtooth എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍ മണ്ണ് എണ്ണക്കെതിരെയുള്ള സമരത്തിന് അണിനിരന്നു. ക്യാനഡയിലെ അല്‍ബര്‍ട്ട പ്രദേശത്തെ Athabasca യിലെ കാര്‍ബണ്‍ സാന്ദ്രത കൂടിയ ഇന്ധനമാണ് ടാര്‍ … Continue reading ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു →

എക്സോണിന്റെ ഓഹരികള്‍ ഗേറ്റ്സ് ഫൌണ്ടേഷന്‍ വിറ്റു

ഫോസിന്ധനങ്ങളില്‍ നിന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൌണ്ടേഷന്‍(Bill and Melinda Gates Foundation) നിക്ഷേപം പിന്‍വലിക്കണം എന്ന സന്നദ്ധപ്രവര്‍ത്തകരുടെ വളരുന്ന പ്രതിഷേധത്തിനിടക്ക് അവര്‍ വാര്‍ഷിക നികുതി രേഖകള്‍ സമര്‍പ്പിച്ചു. ആ രേഖകള്‍ പ്രകാരം ഗേറ്റ്സ് ഫൌണ്ടേഷന്റെ ഫോസിലിന്ധന നിക്ഷേപം മൂന്നില്‍ രണ്ട് കുറവുണ്ടായിട്ടുണ്ട് എന്ന് മനസിലാക്കാം. മുമ്പ് അവര്‍ക്ക് $140 കോടി ഡോളര്‍ ആയിരുന്ന നിക്ഷേപം ഇപ്പോള്‍ $47.5 കോടി ഡോളറായി കുറഞ്ഞു. അതിന്റെ കൂടുതലും എക്സോണ്‍ മൊബിലിന്റെ(Exxon Mobil) ഓഹരികള്‍ വിറ്റതില്‍ നിന്നുമാണ്. $82.4 … Continue reading എക്സോണിന്റെ ഓഹരികള്‍ ഗേറ്റ്സ് ഫൌണ്ടേഷന്‍ വിറ്റു →