ടെക്സാസിലെ വെള്ളപ്പൊക്കത്താല്‍ ഫോസിലിന്ധന വിഷങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു

Houston ലെ വള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്രൂഡോയില്‍, വിഷ രാസവസ്തുക്കള്‍ ഒക്കെ ടെക്സാസിലെ വെള്ളത്തില്‍ കലര്‍ന്നു. പൊതുജനത്തിന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ ഈ വിഷവസ്തുക്കളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ താല്‍പ്പര്യം കാണിച്ചില്ല എന്നാണ് ജനങ്ങളും വിദഗ്ദ്ധരും പറയുന്നത്. എണ്ണക്കിണറുകളില്‍ നിന്നും ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുമുള്ള ചോര്‍ച്ച ജലനിരപ്പുയര്‍ന്നോടെ വര്‍ദ്ധിക്കുകയായിരുന്നു. എന്നിട്ടും എണ്ണ വാതക വ്യവസായത്തെ നിയന്ത്രിക്കുന്ന Railroad Commission of Texas സുരക്ഷക്കായുള്ള ഒരു നടപടിയുമെടുത്തില്ല എന്ന ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പറയുന്നു. — സ്രോതസ്സ് commondreams.org

നദിയില്‍ നിന്ന് തീ വരുന്നു

ആസ്ട്രേലിയയിലെ Queensland ലെ Condamine നദിയില്‍ നിന്ന് വളരേധികം മീഥേന്‍ കുമിളകള്‍ വരുന്നു. അത് ഉപരിതലത്തിലെത്തി വലിയ തീജ്വാലകളായി മാറുന്നു. Origin Energy എന്ന കമ്പനി 2012 ല്‍ Chinchilla ക്ക് അടുത്തുള്ള കല്‍ക്കരി ഖനിയില്‍ കുഴിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് Condamine നദിയില്‍ മീഥേന്‍ കുമിളകള്‍ ആദ്യമായി വരാന്‍ തുടങ്ങിയത്. സമീപ പ്രദേശത്ത് നൂറ്കണക്കിന് ഖനന കിണറുകളുണ്ട്. Origin Energy, QGC, Arrow Energy എന്നീ മൂന്ന് കമ്പനികളാണ് ഈ പ്രദേശത്ത് ഖനനം നടത്തുന്നത്. — സ്രോതസ്സ് … Continue reading നദിയില്‍ നിന്ന് തീ വരുന്നു →

മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്

ഹോ... എന്തൊരു ചൂട് എന്ന് പറയാത്തവരാരും ഇപ്പോള്‍ നാട്ടിലുണ്ടാവില്ല. അസഹനീയമായ ചൂടാണ്. മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചിരുന്നത് പോലെ സൂര്യാഘാതമേറ്റ് കേരളത്തിലും ആളുകള്‍ മരിച്ചു തുടങ്ങി. അതേ സമയം വികസനത്തിന്റെ പേരില്‍ കാട് വെട്ടിത്തെളിക്കുകയും കുന്നുകള്‍ ഇടിച്ച് നിരത്തുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കുന്ന വാര്‍ത്തയാണ്. കുടിയേറ്റ കര്‍ഷകര്‍ കൃഷിയുടെ പേരില്‍ വന്‍തോതില്‍ മുഴുവന്‍ ജനങ്ങളുടേയും സ്വത്തായ കാട് വെട്ടിനശിപ്പിച്ച് ഭൂമി സ്വന്തമാക്കുന്നു. ഇതിനാലൊക്കെ സമൂഹത്തിലെ മൊത്തമാളുകളുടേയും ശ്രദ്ധ ചൂടുകൂടുന്നതിനെക്കിറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചുമൊക്കെ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും … Continue reading മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത് →

16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു

ലോസ് ആഞ്ജലസില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയയിലെ Aliso Canyon Storage Facility യില്‍ നിന്നുള്ള വലിയ മീഥേന്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ചോര്‍ച്ച സ്ഥിരമായി അടക്കാനുള്ള ആദ്യ പടിയാണിത്. അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ മീഥേന്‍ ചോര്‍ന്ന സംഭവമായിരുന്നു ഇത്. 2010 ലെ BP എണ്ണ ചോര്‍ച്ചക്ക് ശേഷമുള്ള ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം എന്നാണ് ഈ ചോര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. ചോര്‍ച്ച കാരണം 6,000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മീഥേന്‍ അതി … Continue reading 16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു →

കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ

കാലാവസ്ഥാ ബോധമുള്ള 21 കുട്ടികളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാനെതിരെ ആഗോളതപനത്തിന്റെ പേരില്‍ കേസ് കൊടുക്കുന്നു. പ്രതി ഫോസിലിന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി തങ്ങളുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമര്‍ത്ഥിക്കും നാശം സംഭവിക്കുന്നു എന്ന് ഈ ചെറു പരാതിക്കാര്‍ വാദിക്കുന്നു. Our Children’s Trust എന്ന പരിസ്ഥിതി സംഘടനയാണ് അവരെ പിന്‍തുണക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഒരു ഫെഡറല്‍ ജഡ്ജി വിധിച്ചു. ഇത് … Continue reading കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ →

എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു

കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. 1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം Los Angeles Times … Continue reading എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു →

ബംഗ്ലാദേശില്‍ 4 കല്‍ക്കരിനിലയ വിരുദ്ധ പ്രക്ഷോഭകരെ പോലീസ് കൊന്നു

തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ ലോകത്തെ ഏറ്റവും വലിയ കണ്ടല്‍കാടിനോട് ചേര്‍ന്ന് ചൈനയുടെ സഹായത്തോട് പണിയുന്ന രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ക്കെതിരയുണ്ടായ വലിയ പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെച്ചു. കുറഞ്ഞത് നാലുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും.. മരണ സംഖ്യ അതിലും കൂടുതലാണെന്ന് അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. [ആളുകള്‍ തമാശക്കല്ല പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ശരിക്കുള്ള കാരണങ്ങള്‍ അതിന്റെ പിറകിലുണ്ട്. അത് ആദ്യം കണ്ടുപിടിക്കുക. അല്ലാതെ അവരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയല്ല സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.]

115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി

വൈദ്യുതിക്കായി സ്കോട്‌ലാന്റ് കല്‍ക്കരി കത്തിക്കാന്‍ തുടങ്ങിയിട്ട് 115 വര്‍ഷങ്ങളായി. എന്നാല്‍ അവസാനത്തെ കല്‍ക്കരി നിലയമായ Longannet വൈദ്യുതി നിലയം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ കല്‍ക്കരി വൈദ്യുതിയോട് വിടപറഞ്ഞിരിക്കുകയാണ്. പ്രതിവര്‍ഷം 45 ലക്ഷം കല്‍ക്കരി കത്തിക്കുന്ന Longannet സ്കോട്‌ലാന്റിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ അഞ്ചിലൊന്നായിരുന്നു സംഭാവന ചെയ്തിരുന്നത്. ഒരിക്കല്‍ യൂറോപ്പിലെ ഏറ്റവും വലിയ കല്‍ക്കരിനിലയമായ അത് 46 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, പ്രധാന control room ല്‍ ഒത്തുചേര്‍ന്ന തൊഴിലാളികളുടേയും മാധ്യമപ്രവര്‍ത്തകരേയും സാക്ഷിനിര്‍ത്തി shut down ചെയ്തു. … Continue reading 115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി →

തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു

Gulf Coast ലെ താമസക്കാരായ നൂറുകണക്കിനാളുകള്‍ ന്യൂ ഓര്‍ലീന്‍സിലെ Superdome ല്‍ റാലികള്‍ നടത്തി. മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ പര്യവേഷണ പാട്ട കരാറുകള്‍ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒബാമ സര്‍ക്കാര്‍ അറ്റ്‍ലാന്റിക്കിനെ സംരക്ഷിക്കുകയും എന്നാല്‍ മെക്സിക്കന്‍ ഉള്‍ക്കടലും ആര്‍ക്ടിക് കടലും തുറന്നു കൊടുക്കുന്ന 5 വര്‍ഷത്തെ തീരക്കടല്‍ എണ്ണ ഖനന പരിപാടി പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് 4.3 കോടി ഏക്കര്‍ വൃത്തികെട്ട അപകടകരമായ ഫോസില്‍ ഇന്ധന ഖനനത്തിനായി കൊടുക്കുന്നത്. ഈ ലേലത്തെ ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച … Continue reading തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു →