കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്‌ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന്‍ "ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു" എന്ന് … Continue reading കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു →

എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു

North Sea എണ്ണ വ്യവസായത്തിന് മേല്‍ ചുമത്തുന്ന കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു. അതില്‍ നിന്നും £1 ബല്യണ്‍ പൌണ്ട് ശേഖരിച്ച് വികസിത രാജ്യങ്ങളിലെ കാലാവസ്ഥാമാറ്റത്തിന്റെ നാശങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കും. എണ്ണ ഉത്പാദന രാജ്യം കൊണ്ടുവരുന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയാണിത്. ഒരു ടണ്‍ CO2 ന് എണ്ണ കമ്പനികളില്‍ നിന്ന് ഇപ്പോള്‍ ചുമത്തുന്ന £21 പൌണ്ട് നികുതി എന്നതില്‍നിന്നും £45 പൌണ്ടായി (Nkr410) ഉയര്‍ത്തും. മീന്‍പിടുത്ത വ്യവസായത്തിനും CO2ടണ്ണിന് £5.50 പൌണ്ടാകും (Nkr50) ചുമത്തുക. അങ്ങനെ … Continue reading എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു →

ആഗോള ഊര്‍ജ്ജ സബ്സിഡി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ലോക ബാങ്കിന്റെ പുതിയ കണക്ക് പ്രകാരം ആഗോള ഊര്‍ജ്ജ സബ്സിഡി $5.3 ലക്ഷം കോടി ഡോളര്‍ ($5.3 trillion) ആണ്. 2011 ല്‍ IMF കണക്കാക്കിയതിനേക്കാള്‍ ഇരട്ടിയാണ് പുതിയ കണക്ക്. ലോകത്തിന്റെ മൊത്തം GDP യുടെ 6.5% വരുന്ന ഇത് ആരോഗ്യ സംരക്ഷണത്തിന് ലോകത്തെ സര്‍ക്കാരുകള്‍ മൊത്തം ചിലവാക്കുന്ന പണത്തേക്കാള്‍ അധികം ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മൊത്തം ആരോഗ്യ സംരക്ഷണ ചിലവ് ലോകത്തിന്റെ മൊത്തം GDP യുടെ 6% മേ വരുന്നുള്ളു. ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള … Continue reading ആഗോള ഊര്‍ജ്ജ സബ്സിഡി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി →

സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍

വാഷിങ്ടണ്‍ D.C.യിലെ National Museum of Natural History ന് മുമ്പായി തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ മ്യൂസിയത്തിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗമാണ്. കോക്ക് സഹോദരങ്ങളുമായി ബന്ധമുണ്ടാക്കിയതിനേയും, ഡേവിഡ് കോക്കില്‍ നിന്ന് $1.5 സംഭാവന വാങ്ങി Hall of Human Origins നിര്‍മ്മിച്ചതിനുമെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. മുമ്പ് നടന്ന കലാവസ്ഥാ മാറ്റങ്ങള്‍ മനുഷ്യനെ വളരെ കൂടുതല്‍ adaptable സ്വഭാവക്കാരനാക്കി എന്ന, കൂടുതലും ഊഹത്തില്‍ അടിസ്ഥാനമായ പുതിയ … Continue reading സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍ →

ആര്‍ക്ടിക്കില്‍ കുഴിക്കുന്ന പദ്ധതി ഷെല്‍ ഉപേക്ഷിച്ചു

കുഴിക്കാന്‍ പറ്റിയ സീസണ്‍ അവസാനിക്കാന്‍ പോകുന്ന അവസരത്തില്‍ ചക്ചി കടലില്‍ (Chukchi) എണ്ണ കണ്ടെത്താനുള്ള ഷെല്ലിന്റെ വിശ്വാസം ഇല്ലാതെയായി. അലാസ്കയില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയ ആ പരിസ്ഥിതി ലോല പ്രദേശത്തെ എണ്ണ പര്യവേഷണം നിര്‍ത്തുന്നതായി കഴിഞ്ഞ ദിവസം Royal Dutch Shell പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വര്‍ഷമാണ് ഒബാമ സര്‍ക്കാരില്‍ നിന്ന് എണ്ണ പര്യവേഷണത്തിനുള്ള പെര്‍മിറ്റ് അവര്‍ക്ക് കിട്ടിയത്. എന്നാല്‍ കമ്പനിയുടെ ഇപ്പോഴത്തെ അഭിപ്രായത്തില്‍ പര്യവേഷണം പരാജയമായിരുന്നു. ആ പ്രദേശം … Continue reading ആര്‍ക്ടിക്കില്‍ കുഴിക്കുന്ന പദ്ധതി ഷെല്‍ ഉപേക്ഷിച്ചു →

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ചേര്‍ന്ന് നിക്ഷേപം പിന്‍വലിക്കാനാഹ്വാനം ചെയ്യുന്നു

ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരിക്കുന്ന $9100 കോടി ഡോളറിന്റെ endowment പിന്‍വലിക്കാന്‍ University of Californiaയുടെ 10-campus നിയന്ത്രിക്കുന്ന കമ്മറ്റിയോട് UC Berkeley Faculty Association അപേക്ഷിച്ചു. അതുപോലെ എണ്ണ, കല്‍ക്കരി, പ്രകൃതിവാതക കോര്‍പ്പറേറ്റുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന ഒരു രേഖ Boston University യുെട അദ്ധ്യാപകര്‍ വിതരണം ചെയ്തു. 245 അദ്ധ്യാപകര്‍ അതില്‍ ഒപ്പുവെച്ചിട്ടുണ്ട്. Harvard, University of Washington, തുടങ്ങിയ സര്‍വ്വകലാശാലകളിലേയും അദ്ധ്യാപകര്‍ ഇതുപോലെ വിജ്ഞാപനമിറക്കിയിരുന്നു. — സ്രോതസ്സ് grist.org

ബില്‍ ഗേറ്റ്സിനോട് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സിയാറ്റില്‍ ആവശ്യപ്പെടുന്നു

Bill and Melinda Gates’ Foundation ലോകത്തെ ഏറ്റവും വലിയ ധര്‍മ്മസ്ഥാപനം ആണ്. ആരോഗ്യരംഗത്തെ ഗവേഷണത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. 2013 ലെ നികുതി അടവ് വിവരങ്ങളില്‍ നിന്ന് ഫോസിലിന്ധന കമ്പനികളില്‍ അവര്‍ മൊത്തം $140 കോടി ഡോളര്‍ ആണ് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അറിയാന്‍ കഴിയും. മുമ്പത്തെ മേയര്‍ Michael McGinn ന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധം സിയാറ്റിലില്‍ തുടങ്ങി. “എല്ലാ മനുഷ്യര്‍ക്കും ആരോഗ്യകരമായി ജീവിക്കാനുള്ള അവകാശമുണ്ട്” എന്നതാണ് അവരുടെ മുദ്രാവാക്യം. ഫോസിലിന്ധനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്സ് നിക്ഷേപങ്ങള്‍ … Continue reading ബില്‍ ഗേറ്റ്സിനോട് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സിയാറ്റില്‍ ആവശ്യപ്പെടുന്നു →

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് $20 കോടി ഡോളര്‍ നിക്ഷേപം University of California പിന്‍വലിച്ചു

കല്‍ക്കരിയുടേയും ടാര്‍മണ്ണിന്റേയും $20 കോടി ഡോളര്‍ വരുന്ന ഓഹരികള്‍ തങ്ങള്‍ പിന്‍വലിച്ചു എന്ന് University of California പ്രഖ്യാപിച്ചു. പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള വ്യാകുലതകളാലും ഫോസില്‍ ഇന്ധനങ്ങളുടെ അപകട സാദ്ധ്യതകളാലുമാണ് ഇത്തരം ഒരു നടപടിയെടുത്തത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ രണ്ട് വ്യവസായത്തിന്റെ ഓഹരി വില കഴിഞ്ഞ മാസങ്ങളില്‍ കുറയുന്നതായി നാം കണ്ടല്ലോ.