ടാഗ്: രാഷ്ട്രീയം
ഇറാഖ് യുദ്ധത്തെ സംബന്ധിക്കുന്ന ഹിലറി ക്ലിന്റണിന്റെ 1,200 ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു
അമേരിക്കയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി മുമ്പത്തെ secretary of state ഉം ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലറി ക്ലിന്റണ്‍ ഇറാഖ് യുദ്ധത്തിനെ സംബന്ധിച്ച 1,200 സ്വകാര്യ ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു. മുമ്പത്തെ secretary of state നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള "very strong material" അതിലുണ്ട് എന്ന് വിക്കീലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ച് പറഞ്ഞു. എന്നാലും ഇപ്പോഴത്തെ സര്‍ക്കാര്‍ അതിന് മുതിരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് commondreams.org
അവളുടെ അച്ഛന് ടെലിവിഷനില്‍ മരിച്ചു
പ്രശ്നം വ്യവസ്ഥയുടെ തന്നെയാണ്
വിനാശകാരിയായ ഹെന്റി കിസ്സിങ്ജര്‍
സാമൂഹ്യനീതിക്കായുള്ള സമരം തുടരും
ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു
തന്റെ നിയോജകമണ്ഡലത്തിലെ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ(Jo Cox) വെടിവെച്ചു കൊന്നു. രണ്ടു കുട്ടികളുടെ അമ്മയായ 41-വയസുകാരി മുമ്പ് Oxfam ല്‍ ജോലിചെയ്തിരുന്നു. പിന്നീട് ലേബര്‍ പാര്‍ട്ടി MP യായി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പിന്‍തുണച്ചിരുന്ന അവര്‍ Labour Friends of Palestine ന്റെ അംഗവുമായിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആദ്യമായി കൊല്ലപ്പെടുന്ന ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമാണ് Jo Cox. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ … Continue reading ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു
ഫണ്ട് കുറക്കുന്നതിനെതിരെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ ഇംഗ്ലണ്ടില്‍ സമരം നടത്തി
വന്‍തോതില്‍ ഫണ്ട് വെട്ടിച്ചുരുക്കുന്നതിനും, ക്ലാസിലെ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനും, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, സര്‍ക്കാര്‍ പൊതുവിദ്യാലയം അടച്ചുപൂട്ടുന്നതിനും എതിരെ ചൊവ്വാഴ്ച(5/7/16) ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രാജ്യം മൊത്തം അദ്ധ്യാപകര്‍ 24 മണിക്കൂര്‍ സമരം നടത്തി. ഇംഗ്ലണ്ടിലെ 22,000 സര്‍ക്കാര്‍ സ്കൂളില്‍ 7,000 എണ്ണം സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് commondreams.org






