സാമൂഹ്യ മാധ്യമ അള്‍ഗോരിഥം വലതുപക്ഷ രാഷ്ട്രീയ പക്ഷാപാതിയാണ്

യാഥാസ്ഥിതിക ട്വീറ്റുകളെ കൂടുതല്‍ ശക്തമാക്കി പ്രചരിപ്പിക്കുകയാണ് അവരുടെ അള്‍ഗോഥം ചെയ്യുന്നതെന്ന് ട്വിറ്റര്‍ നടത്തിയ ആഭ്യന്തര ഗവേഷണത്തില്‍ കണ്ടെത്തി. വലതുപക്ഷ influencers നേയും വലുതുപക്ഷ വാര്‍ത്താ സൈറ്റുകളേയും ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. വ്യക്തിപരമാക്കപ്പെട്ട അള്‍ഗോരിഥങ്ങള്‍ തെരഞ്ഞെടുക്കുന്നതും ക്രമം നിശ്ഛയിക്കുന്നതുമായ ഉള്ളടക്കമാണ് ട്വിറ്ററിന്റെ [എല്ലാ സാമൂഹ്യ നിന്ത്രണ മാധ്യമങ്ങളിലും] home timeline ല്‍ വരുന്നത്. സ്ഥിരമായി ചില ഉള്ളടക്കങ്ങളെ ഉയര്‍ന്ന മാര്‍ക്കിടുന്നതു വഴി ഈ അള്‍ഗോരിഥങ്ങള്‍ സന്ദേശങ്ങളെ ശക്തിപ്പെടുത്തുന്നു. അതേ സമയം മറ്റ് ചിലതിന്റെ ദൃശ്യത കുറക്കുകയും ചെയ്യുന്നു. … Continue reading സാമൂഹ്യ മാധ്യമ അള്‍ഗോരിഥം വലതുപക്ഷ രാഷ്ട്രീയ പക്ഷാപാതിയാണ്

ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി

കമ്പനിയുടെ ഏറ്റവും വലിയ കമ്പോളമായ ഇന്‍ഡ്യയില്‍ "കള്ളം, വിദ്വേഷപ്രസംഗം, അക്രമത്തിന്റെ ആഘോഷം തുടങ്ങിയവയുമായി കലഹത്തിലാണ്" എന്ന് ഫേസ്‌ബുക്കിന്റെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നു. "തീപിടിപ്പിക്കുന്നതും, തെറ്റിധരിപ്പിക്കുന്നതുമായ മുസ്ലീംവിരുദ്ധ ഉള്ളടക്കം" നിറഞ്ഞ ഗ്രൂപ്പുകളും താളുകളും ഉണ്ടെന്ന് സാമൂഹ്യമാധ്യമ വമ്പന്റെ ഗവേഷകര്‍ പറയുന്നു. ഒരു ഫേസ്‌ബുക്ക് ഗവേഷകന്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന് തോന്നിക്കത്തവിധം ഒരു പുതിയ അകൌണ്ട് നിര്‍മ്മിച്ചതായി 2019 ഫെബ്രുവരിയില്‍ New York Times പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ പറയുന്നു. "ഒരു ലളിതമായ രീതിയിലായിരുന്നു അടുത്ത മൂന്ന് മാസം ആ അകൌണ്ട് … Continue reading ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി

കോവിഡ്-19 വാക്സിന്‍ അമേരിക്ക പൂഴ്ത്തിവെക്കുന്നത് അവസാനിപ്പിക്കണം

അമേരിക്ക ഉള്‍പ്പടെയുള്ള അതി സമ്പന്ന രാജ്യങ്ങള്‍ (HICs) അധികമുള്ള വാക്സിന്‍ പൂഴ്ത്തിവെക്കുന്നതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കോവിഡ്-19 കാരണം മരിക്കുന്ന സ്ഥിതിയിലാണ് എന്ന് Doctors Without Borders/Médecins Sans Frontières (MSF) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മൂന്നാം-dose boosters കൊടുക്കുന്നത് കൂടി പരിഗണിച്ചാലും അതിസമ്പന്ന രാജ്യങ്ങള്‍ ഏകദേശം 87 കോടി വാക്സിന്‍ പൂഴ്തിവെച്ചിരിക്കുകയാണ്. അമേരിക്കയില്‍ മാത്രം 50 കോടി വാക്സിന്‍ പൂഴ്ത്തിവെച്ചിരിക്കുന്നു. അത് വേഗം ദരിദ്ര-മദ്ധ്യ വരുമാന രാജ്യങ്ങളില്‍ വിതരണം ചെയ്താല്‍ 2022 പകുതിയോടെ അവിടെയുള്ള ഏകദേശം പത്ത് … Continue reading കോവിഡ്-19 വാക്സിന്‍ അമേരിക്ക പൂഴ്ത്തിവെക്കുന്നത് അവസാനിപ്പിക്കണം

ഫേസ്‌ബുക്കിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

എങ്ങനെയാണ് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് പുതിയ ഒരു കൂട്ടം ആരോപണങ്ങളുമായി രണ്ടാമത്തെ ഫേസ്‌ബുക്ക് whistleblower മുന്നോട്ട് വന്നിരിക്കുകയാണ്. ഫേസ്‌ബുക്കിന്റെ മുമ്പത്തെ integrity team അംഗമാണ് ആ വ്യക്തി എന്ന് Washington Post റിപ്പോര്‍ട്ട് ചെയ്തു. അവരുടെ പ്ലാറ്റ്ഫോമിലെ വിദ്വേഷ പ്രസംഗം, വ്യാജവാര്‍ത്ത എന്നിവയേക്കാള്‍ ലാഭത്തിനാണ് കമ്പനി പ്രാധാന്യം കൊടുത്തത് എന്ന് അതില്‍ പറയുന്നു. ഫേസ്‌ബുക്കിന്റെ പൊതു പ്രസ്ഥാവനകളും ആഭ്യന്തര തീരുമാനമെടുക്കലും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് ആ വ്യക്തി ആരോപിക്കുന്നു. ആളുകളെ ബന്ധിപ്പിക്കാനുള്ള വികസ്വര രാജ്യങ്ങളിലേക്കുള്ള … Continue reading ഫേസ്‌ബുക്കിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

1956 ലെ കൂട്ടക്കൊലയെ അംഗീകരിക്കാനുള്ള നിയമത്തെ ഇസ്രായേല്‍ ഇല്ലാതാക്കി

1956 ലെ Kafr Qasem കൂട്ടക്കൊലയെ ഇസ്രായേല്‍ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം ക്നെസറ്റില്‍ പാസായില്ല. IDF സേന 48 അറബ് പൌരന്‍മാരെ കൊന്ന സംഭവമായിരുന്നു അത്. ഇസ്രായേലിന്റെ പാര്‍ളമെന്റിലെ ചര്‍ച്ചകള്‍ക്ക് അവസാനം 93 ന് 12 എന്ന വോട്ടോടെ നിയമം തള്ളിക്കളഞ്ഞു. ഒരു നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പട്ടാളക്കാര്‍ അറബ് പൌരന്‍മാരെ Kafr Qasem ല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്. അതില്‍ കൂടുതല്‍ പേര്‍ക്കും നിരോധനാജ്ഞയെക്കുറിച്ച് ചിലപ്പോള്‍ അറിവുണ്ടായിരുന്നില്ലായിരിക്കാം. മരിച്ച 48 പേരില്‍ ആറുപേര്‍ … Continue reading 1956 ലെ കൂട്ടക്കൊലയെ അംഗീകരിക്കാനുള്ള നിയമത്തെ ഇസ്രായേല്‍ ഇല്ലാതാക്കി

ആഗോളമായി പീഡന ഉള്ളക്കത്തെക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു, പക്ഷെ ഒന്നും ചെയ്തില്ല

വര്‍ഷങ്ങളോളം ഫേസ്‌ബുക്കിലെ ജോലിക്കാര്‍ മുന്നറീപ്പ് കൊടുത്തിരുന്നിട്ടും കമ്പനി ആഗോള സേവനത്തിനായി മുന്നോട്ട് പോകുമ്പോള്‍ പീഡന ഉള്ളക്കം ഏറ്റവും കൂടുതല്‍ ദോഷം ഉണ്ടാക്കുന്ന രാജ്യങ്ങളില്‍ അവയെ നിയന്ത്രിക്കാനായി ഫേസ്‌ബുക്ക് പരാജയപ്പെട്ടു. 5 മുമ്പത്തെ ജോലിക്കാരുമായി നടത്തിയ അഭിമുഖത്തിലും കമ്പനിയുടെ ആഭ്യന്തര രേഖകള്‍ പരിശോധിച്ചതില്‍ നിന്നും Reuters കണ്ടെത്തിയതാണ് അത്. ഒരു ദശാബ്ദമായി ലോകത്തെ ഒന്നാമത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായി മാറാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇപ്പോള്‍ 190 ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 160 ല്‍ അധികം ഭാഷകളിലായി 28 കോടിയിലധികം … Continue reading ആഗോളമായി പീഡന ഉള്ളക്കത്തെക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു, പക്ഷെ ഒന്നും ചെയ്തില്ല

2020ല്‍ ഹരിതഗൃഹവാതക നില ഏറ്റവും കൂടിയ നിലയിലെത്തി

ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ കൂടിവരുന്ന ഗതി 2021 ഉം തുടര്‍ന്നു എന്ന് World Meteorological Organisation (WMO) പുറത്തിറക്കിയ പുതിയ GHG ബുള്ളറ്റിനില്‍ പറയുന്നു. carbon dioxide (CO2), methane (CH4), nitrous oxide (N2O) എന്നീ പ്രധാന ഹരിതഗൃഹവാതകങ്ങള്‍ മുമ്പത്തെ വര്‍ഷങ്ങളേക്കാള്‍ 2020 ല്‍ കൂടുതല്‍ സാന്ദ്രതയിലെത്തി. അമേരിക്കയിലെ ഹവായ്‌യിലെ Mauna Loa നിലയവും ആസ്ട്രേലിയയിലെ Cape Grim നിലയവും അളക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ജൂലൈ 2021 ന് യഥാക്രമം 416.96 parts per … Continue reading 2020ല്‍ ഹരിതഗൃഹവാതക നില ഏറ്റവും കൂടിയ നിലയിലെത്തി

ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ

Brittney Poolaw നെ വിചാരണ ചെയ്ത് നാല് വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചതിനെ National Association for Pregnant Women (NAPW) അപലപിച്ചു. ഒക്റ്റോബര്‍ 5 ന് Brittney Poolaw എന്ന 20 വയസുകാരിയായ ഒക്ലോഹോമയിലെ സ്ത്രീയെ 17 ആഴ്ച ആയ ഗര്‍ഭം അലസിയതിന് കൊലപാതകക്കുറ്റം എടുത്താണ് ജയില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭം അലസല്‍ അനുഭവിച്ച അവര്‍ Comanche County Hospital ല്‍ ആരോഗ്യ സഹായത്തിന് പോയിരുന്നു. മാര്‍ച്ച് 17, 2020 ന് അവരെ … Continue reading ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ

പ്രധാന ഉപയോക്താക്കള്‍ക്കുള്ള പരിപാടി ഫേസ്‌ബുക്ക് നിരീക്ഷണ സംഘത്തില്‍ നിന്ന് രഹസ്യമാക്കിവെച്ചു

ഫേസ്‌ബുക്ക് അവരുടെ "Cross-Check" പരിപാടിയെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. അതുവഴി അവര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോണിന്റെ സാധാരണ ഉള്ളടക്ക നിയന്ത്രണ നിയമങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് VIP ഉപയോക്താക്കളെ സംരക്ഷിച്ചു എന്ന് കമ്പനിയുടെ മേല്‍നോട്ട ബോര്‍ഡ് പറയുന്നു. സാങ്കേതികവിദ്യ വമ്പന്‍ Cross-Check ന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും പെട്ടെന്ന് കിട്ടുന്നതല്ല എന്ന് മേല്‍നോട്ട ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കുന്ന ഫേസ്‌ബുക്കിന്റെ Cross-Check ഉപയോഗം രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ഉന്നത ഉപയോക്താക്കള്‍ക്ക് മാത്രമാണ്. 2020 ല്‍ … Continue reading പ്രധാന ഉപയോക്താക്കള്‍ക്കുള്ള പരിപാടി ഫേസ്‌ബുക്ക് നിരീക്ഷണ സംഘത്തില്‍ നിന്ന് രഹസ്യമാക്കിവെച്ചു

ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ

Charlottesville, Virginia യില്‍ സവര്‍ണ്ണാധിപത്യക്കാര്‍ മാരകമായ “Unite the Right” റാലി നടത്തി നാല് വര്‍ഷത്തിന് ശേഷം അക്രമപ്രവര്‍ത്തി ചെയ്യാനായി നിയമവിരുദ്ധമായ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഫെഡറല്‍ സിവില്‍ വിചാരണക്ക് തുടക്കമായി. ഓഗസ്റ്റ് 11, 2017 ന് വെറുപ്പിന്റെ വേനലിന്റെ അത്യുന്നതിയില്‍ നൂറുകണക്കിന് സവര്‍ണ്ണാധിപത്യക്കാര്‍ University of Virginia യില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അവര്‍ തോമസ് ജഫേഴ്സണിന്റെ പ്രതിമക്ക് ചുറ്റും കൂടി നിന്ന് “നിങ്ങള്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” “യഹുദര്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” … Continue reading ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ