ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലേക്ക് നടന്ന് പോകുന്ന കുടിയേറ്റക്കാരില്‍ ഒരാളാണ് തോളില്‍ ഒരു ചെറിയ കുട്ടിയുമായി പോകുന്ന ദിവസ കൂലിക്കാരനായ ബണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യം മൊത്തം 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം അവര്‍ക്ക് വേറൊരു വഴിയും ഇല്ലാതായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ബണ്ടിയുടെ ഗ്രാമം ഡല്‍ഹിയില്‍ നിന്ന് 150kms അകലെയാണ്. രണ്ട് ദിവസം എടുക്കും അയാള്‍ക്കും മൂന്ന് കുട്ടികള്‍ക്കും സ്വന്തം വീട്ടിലേക്ക് എത്തുവാനാ. അവര്‍ക്ക് വേണ്ടത്ര പണമോ ആഹാരമോ ഇല്ല. — സ്രോതസ്സ് ndtv.com … Continue reading ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു
ടാഗ്: വാര്‍ത്ത
ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം
രാജ്യം മുഴുവന്‍ CAA വിരുദ്ധ സമരവും തലസ്ഥാനത്തെ അക്രമവും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അന്തര്‍ദേശീയ വനിത ദിനത്തില്‍ ലണ്ടനില്‍ നടന്ന ജാഥ ഷാഹീന്‍ബാഗിലെ സ്ത്രീകള്‍ക്ക് പിന്‍തുണ അര്‍പ്പിച്ചു. Million Women Rise March ന്റെ ഭാഗമായായിരുന്നു പ്രതിഷേധങ്ങള്‍. അവര്‍ കൊടുത്ത പത്രപ്രസ്താവന, "ഡിസംബര്‍ 14 മുതല്‍ ഡല്‍ഹിയില്‍ നടന്നുവരുന്ന സ്ത്രീകളുടെ കൈയ്യേറ്റ സമരം പ്രതീകാത്മകമാണ്. അത് ഇന്‍ഡ്യയില്‍ മുഴുവന്‍ നൂറുകണക്കിന് ഷാഹീന്‍ബാഗുകളുണ്ടാകാന്‍ പ്രചോദനം നല്‍കി. എല്ലാ തരത്തിലുമുള്ള അടിച്ചമര്‍ത്തലുകളെ വെല്ലുവിളിക്കുന്ന ഭാവിക്ക് വേണ്ടിയുള്ള ഒരു ബദല്‍ കാഴ്ചപ്പാട് അത് മുന്നോട്ട് … Continue reading ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം
വെറുപ്പെന്ന താല്‍ക്കാലിക പ്രതീകത്തെക്കാള്‍ വലുതാണ് ഇന്‍ഡ്യ
Modi: Last Week Tonight with John Oliver (HBO)
കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു
അമേരിക്കയിലെ തോക്കിന്റേയും വെടിയുണ്ടയുടേയും വില്‍പ്പന വളരെ വലുതായിരിക്കുകയാണ് എന്ന് തോക്ക് വില്‍പ്പനക്കാര്‍ അറിയിക്കുന്നു. രാജ്യത്ത് കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്. കാലിഫോര്‍ണിയയിലും, ഒക്ലാഹോമയിലും മറ്റിടങ്ങളിലും ആളുകള്‍ തോക്ക് വില്‍ക്കുന്ന കടകളുടെ മുമ്പില്‍ വലിയ വരിയായി നിന്നാണ് തോക്ക് വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി വെടിയുണ്ടകളുടെ അഭൂതപൂര്‍വ്വമായ വില്‍പ്പനയാണ് കണ്ടത് എന്ന് പടക്കോപ്പുകളുടെ വെബ് സൈറ്റായ Ammo.com പറയുന്നു. അവരുടെ വില്‍പ്പന 77% വര്‍ദ്ധിച്ചു. വരുമാനം 309% വര്‍ദ്ധിച്ചു. കൊറോണവൈറസിനെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിച്ചതിന് ശേഷമാണ് ഇതുണ്ടായിരിക്കുന്നത്. കഴിഞ്ഞ … Continue reading കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു
ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി
ക്ഷേമപരിപാടിയിലെ തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിനായുള്ള യാന്ത്രിക രഹസ്യാന്വേഷണ വ്യവസ്ഥ മനുഷ്യാവകാശത്തെ ലംഘിക്കുന്നതിനാല്‍ അത് ഉടന്‍ നിര്‍ത്താന്‍ ഡച്ച് കോടതി ഉത്തരവിട്ടു. ക്ഷേമപരിപാടികളുടേയും മറ്റ് കേന്ദ്ര സേവനങ്ങളുടേയും നടത്തിപ്പിനായി ലോകം മൊത്തം സര്‍ക്കാരുകള്‍ കൃത്രിമ ബുദ്ധി(AI)യേയും risk modelling നേയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ് ഈ വിധി വന്നിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയും, രഹസ്യമായും, വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയുമാണ് “ഡിജിറ്റല്‍ ക്ഷേമ രാഷ്ട്രം” എന്ന് വിളിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. ദരിദ്രരെ ചാരപ്പണി നടത്തുക, സ്വകാര്യതയും മനുഷ്യാവകാശ പെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുക, ഏറ്റവും ദുര്‍ബലരായവരെ ശിക്ഷിക്കു … Continue reading ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി
AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു
ആറ് All India Institute of Medical Sciences (AIIMS) സ്ഥാപനങ്ങളിലെ ഏകദേശം 47% ഒഴിവുകളും ശൂന്യമായി കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി Dr Harsh Vardhan പറഞ്ഞു. Bhopal, Bhubaneshwar, Jodhpur, Patna, Raipur, Rishikesh എന്നിവിടങ്ങളിലെ ശാഖകളിലാണിത്. രാജ്യ സഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണദ്ധേഹം ഇത് പറഞ്ഞത്. ഓരോ AIIMS ലും വവിധ വകുപ്പുകളിലായി മൊത്തം 305 ഒഴിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആറ് AIIMS ശാഖകളിലും കൂടി അംഗീകാരം കിട്ടിയ 1,830 … Continue reading AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു
കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി
കൊറോണ വൈറസിനേയും COVID-19 നേയും കുറിച്ചുള്ള ചില ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഒരു “bug in an anti-spam system” കാരണം ഉണ്ടായതാണെന്ന് ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റായ Guy Rosen പറഞ്ഞു. പ്രശ്നം കണ്ടെത്തിയതിന് ശേഷം കമ്പനി ഇത് പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. Verge ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം Rosen പറഞ്ഞു, ഫേസ്‌ബുക്ക് ഈ പ്രശ്നം പരിഹരിക്കുകയും അത് ബാധിച്ച പോസ്റ്റുകളെ പഴയ സ്ഥതിയിലെത്തിക്കുകയും ചെയ്തു. — സ്രോതസ്സ് theverge.com … Continue reading കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി
ഇന്റല്‍ ചിപ്പിന് മറ്റൊരു സുരക്ഷ പ്രശ്നവും കൂടി, ഇത്തവണ അത് പരിഹരിക്കാവുന്നതല്ല
ഇന്റല്‍ പ്രോസസുകള്‍ക്ക് പുതിയ ദൌര്‍ബല്യം ഗവേഷകര്‍ കണ്ടെത്തി. ഒരു അവകാശവാദം അത് പരിഹരിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റല്‍ ചിപ്പിന് ധാരാളും കുഴപ്പങ്ങള്‍ കണ്ടെത്തുന്നുണ്ട്. CVE-2019-0090 എന്ന ഈ പ്രശ്നം കണ്ടെത്തിയത് Positive Technologies ആണ്. നിങ്ങള്‍ക്ക് 10ആം തലമുറക്ക് മുമ്പുള്ള ഇന്റല്‍ ചിപ്പുണ്ടെങ്കില്‍ നിങ്ങളെ ഇത് ബാധിക്കും. — സ്രോതസ്സ് gamingonlinux.com | 6 Mar 2020
2019 ല്‍ പ്രധാന വാര്‍ത്ത ചാനലുകള്‍ നാല് മണിക്കൂറില്‍ കുറവ് സമയമേ കാലാവസ്ഥാ മാറ്റ വാര്‍ത്തകള്‍ക്ക് കൊടുത്തുള്ളു
Media Matters for America പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മൊത്തം പ്രക്ഷേപണം ചെയ്യപ്പെട്ട വാര്‍ത്തകളുടെ വെറും 1% മാത്രമാണ് ആഗോളതപനത്തെക്കുറിച്ച് ചെയ്തത്. 2019 ല്‍ ഇവര്‍ അതിന് മുമ്പ് ചെയ്തതിനേക്കാള്‍ കൂടുതല്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നും പഠനത്തില്‍ കണ്ടെത്തി. പക്ഷേ വാര്‍ത്തകളുടെ ഗുണമേന്മ “പൊതുവേ താഴ്ന്നതായിരുന്നു.” തീവൃ കാലാവസ്ഥ ബാധിച്ചവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ ചാനലുകള്‍ കറുത്തവര്‍ക്ക് പ്രതിനിധാനം കൊടുക്കുന്നില്ല. 2018 നേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ 2019 കൊടുത്തുവെങ്കിലും മൊത്തം വാര്‍ത്തകളുമായി താരതമ്യം … Continue reading 2019 ല്‍ പ്രധാന വാര്‍ത്ത ചാനലുകള്‍ നാല് മണിക്കൂറില്‍ കുറവ് സമയമേ കാലാവസ്ഥാ മാറ്റ വാര്‍ത്തകള്‍ക്ക് കൊടുത്തുള്ളു
കോവിഡ് 19: പഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്
ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നത് മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. പകരം ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിടണമെന്നാണ് നിർദേശം. ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തടയുകയാണ് ലക്ഷ്യം. — സ്രോതസ്സ് manoramaonline.com | Mar 06, 2020 കേന്ദ്രീകൃത തിരിച്ചറിയല്‍ പരിപാടി തകരാനുള്ള പുതിയ കാര്യം. ഇത് പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ്. പക്ഷേ റേഷന്‍ കടകളുടെ കാര്യം പറയുന്നില്ലല്ലോ. കോവിഡ് രാജ്യം മുഴുവന്‍ … Continue reading കോവിഡ് 19: പഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്