കോഡ് പിങ്കിന്റെ മദിയ ബഞ്ചമിനെ വെനെസ്വലന്‍ വലതുപക്ഷവാദികള്‍ ആക്രമിച്ചു

യുദ്ധ വിരുദ്ധ സംഘടനയായ CodePink ന്റെ സഹസ്ഥാപികയായ Medea Benjamin നെ കഴിഞ്ഞ ദിവസം വെനെസ്വലന്‍ വലതുപക്ഷത്തിന്റെ വക്താക്കളായ ആളുകള്‍ Congressional Venezuela Democracy Caucusന്റെ Capitol Hill ലെ ഒരു പത്രസമ്മേളനത്തില്‍ വെച്ച് ആക്രമിച്ചു. വെനെസ്വലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നികോളാസ് മഡൂറോയെ പുറത്താക്കാനുള്ള ശ്രമത്തിനെതിരെ ബഞ്ചമിനും CodePink ലെ സഹപ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം തലസ്ഥാന പോലീസ് വ്യൂഹം 5 വാഹനങ്ങളില്‍ ബഞ്ചമിന്റെ വീട്ടിലെത്തുകയും പത്രസമ്മേളനം നടത്തിയ Wasserman Schultz നെ ആക്രമിച്ചു എന്ന് പറഞ്ഞ് … Continue reading കോഡ് പിങ്കിന്റെ മദിയ ബഞ്ചമിനെ വെനെസ്വലന്‍ വലതുപക്ഷവാദികള്‍ ആക്രമിച്ചു →

അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് ആര് തൊഴില് കൊടുക്കും

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ 3 കോടിയിലധികം ഹിന്ദുക്കളുണ്ട്. അവരില്‍ പകുതി പോലും ഇവിടെ എത്തിയാല്‍ അവര്‍ക്ക് ആര് തൊഴില് നല്‍കും? അവരെ എവിടെ താമസിപ്പിക്കും? ഇവിടെയുള്ളവര്‍ക്ക് പോലും തൊഴില്‍ കൊടുക്കാനാകുന്നില്ല. പാകിസ്ഥാനി, അഫ്ഗാനിസ്ഥാനി, ബംഗ്ലാദേശികള്‍ക്ക് ജോലികൊടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള്‍ ആലോചിക്കുന്നത്‍?‍ സ്വന്തം കുട്ടികള്‍ക്ക് ജോലി വേണ്ടേ? അവര്‍ക്ക് രേഖകളൊന്നുമില്ലല്ലോ. അവര്‍ക്ക് ആര് രേഖകള്‍ നല്‍കും? ഭാരത സര്‍ക്കാര്‍ കൊടുക്കും, അല്ലേ? പാകിസ്ഥാനി, അഫ്ഗാനിസ്ഥാനില്‍ നിന്നുമൊക്കെ വരുന്നവര്‍ക്ക് ഭാരത സര്‍ക്കാര്‍ രേഖകളുണ്ടാക്കിക്കൊടുക്കും. ഇവിടെയുള്ളവരെ രേഖയില്ലാത്തതിന് പുറത്താക്കും. ഇതാണോ? രാജ്യം … Continue reading അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് ആര് തൊഴില് കൊടുക്കും →

49 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ആണവായുധ വ്യവസ്ഥയെ സഹായിക്കുന്നു

അമേരിക്കയിലെ 49 സര്‍വ്വകലാശാലകള്‍ "nuclear weapons complex" നെ സഹായിക്കുന്നു. International Campaign to Abolish Nuclear Weapons (ICAN) ന്റെ , "Schools of Mass Destruction: American Universities in the U.S. Nuclear Weapons Complex"എന്ന പുതിയ റിപ്പോര്‍ട്ടില്‍ ആണ് ഇത് പറയുന്നത്. 49 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിരിക്കുന്നു. ആ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ഈ പ്രശ്നത്തെ ഏറ്റെടുക്കണം. പ്രശസ്തമായ സര്‍വ്വകലാശാലകളായ Stanford, Georgetown, MIT തുടങ്ങിയ സര്‍വ്വകലാശാലകളും ഇതില്‍ … Continue reading 49 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ആണവായുധ വ്യവസ്ഥയെ സഹായിക്കുന്നു →

ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും

ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ ഫേസ്‌ബുക്ക് കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ ഗ്രേഡ് കൂടുതല്‍ താഴുന്നതായി ഗവേഷണം കാണിക്കുന്നു. എന്നാല്‍ ഉയര്‍ന്ന മാര്‍ക്കുകളുള്ള കുട്ടികള്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന സമയം അവരുടെ മാര്‍ക്കിനെ ബാധിക്കുന്നില്ലെന്നും അവര്‍ കണ്ടെത്തി. ദിവസം ശരാശരി രണ്ട് മണിക്കൂര്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ചിലര്‍ ദിവസം 8 മണിക്കൂര്‍ വരെ സാമൂഹ്യ മാധ്യമ സൈറ്റില്‍ സമയം ചിലവഴിക്കുന്നവരാണ്. Computers & Education എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും →

ഫ്രാന്‍സിലുടനീളം പെന്‍ഷന്‍ കുറക്കലിനെതിരെ വലിയ ജാഥകളും സമരങ്ങളും നടന്നു

പ്രസിഡന്റ് Emmanuel Macron കൊണ്ടുവന്ന പെന്‍ഷന്‍ കുറക്കലിനെതിരെ 8 ലക്ഷത്തിലധികം തൊഴിലാളികളും ചെറുപ്പക്കാരും ഫ്രാന്‍സിലുടനീളം പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തി. തീവണ്ടി, പൊതുഗതാഗത തൊഴിലാളികള്‍ ഡിസംബര്‍ 5 മുതല്‍ നടത്തിവരുന്ന സമരം തുടര്‍കൊണ്ടിരിക്കുന്നു. പാരീസിലെ തീവണ്ടി ഗതാഗതവും പൊതുഗതാഗതവും അടച്ചുപൂട്ടപ്പെട്ട നിലയിലാണ്. 10% ല്‍ അധികം സര്‍ക്കാര്‍ സ്കൂള്‍ ജോലിക്കാരും സമരത്തിലാണ്. കഴിഞ്ഞ ദിവസം വലിയ കൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും ഫ്രാന്‍സിലുടനീളം പ്രകടനം നടത്തി. — സ്രോതസ്സ് wsws.org | 11 Dec 2019

പുരോഗമനക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലും സിയാറ്റിലിലും വിജയിച്ചു

രണ്ട് പടിഞ്ഞാറന്‍ തീരത്തെ പുരോഗമനകാരികളായ സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിച്ചു. Chesa Boudin ഒരു public defender ഉം ജയിലിലടക്കപ്പെട്ട മാതാപിതാക്കളുടെ മകനുമാണ്. അദ്ദേഹം സാന്‍ ഫ്രാന്‍സിസ്കോയിലെ ജില്ലാ അറ്റോര്‍ണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നഗരത്തിലെ മഹാ ജയിലിലടക്കലിനേയും വ്യവസ്ഥാപിതമായ വംശീയതയേയും, പോലീസ് അതിക്രമങ്ങളേയും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. Boudin ന്റെ വിജയം വന്നുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സിയാറ്റില്‍ സിറ്റി കൌണ്‍സില്‍ അംഗമായ ക്ഷമാ സാവന്ത് ജയിച്ചു എന്ന വാര്‍ത്തയും വന്നു. ആറ് വര്‍ഷമായി അവര്‍ ആ … Continue reading പുരോഗമനക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലും സിയാറ്റിലിലും വിജയിച്ചു →

ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്

കാലിഫോര്‍ണിയയിലെ ഭവന പ്രശ്നത്തില്‍ സാങ്കേതികവിദ്യ ഭീമനായ ആപ്പിള്‍ $250 കോടി ഡോളര്‍ നിക്ഷേപം നടത്തി സഹായിക്കാമെന്ന വാഗ്ദാനത്തിനെതിരെ ബര്‍ണി സാന്റേഴ്സ് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം നടത്തി. സാന്‍ ഫ്രാന്‍സിസ്കോ പ്രദേശത്ത് ആപ്പിള്‍ വികസിച്ചപ്പോള്‍ ഉണ്ടായ വില വര്‍ദ്ധനവ് ഈ പ്രശ്നത്തിന് കാരണമായിട്ടുണ്ട്. "റിയലെസ്റ്റേറ്റ് വായ്പ വ്യവസായത്തിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നു എന്ന പ്രഖ്യാപനം കാലിഫോര്‍ണിയയുടെ ഭവന പ്രശ്നത്തെ സൃഷ്ടിക്കുന്നതിലെ കമ്പനിയുടെ പങ്കില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ളതാണ്. നികുതിദായകരില്‍ നിന്നുള്ള $80 കോടി ഡോളര്‍ സബ്സിഡിയായി വാങ്ങുകയും, കോടിക്കണക്കിന് ഡോളര്‍ … Continue reading ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ് →

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി

സൈന്യത്തിന്റേയും പോലീസിന്റേയും വലതുപക്ഷ പ്രക്ഷോഭകാരികളുടേയും ഭീഷണി കാണിച്ച് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി രാജിവെപ്പിച്ചു. അവര്‍ മൊറാലസിന്റെ പാര്‍ട്ടി അംഗങ്ങളുടെ വീടുകള്‍ കത്തിക്കുകയും പ്രസിഡന്റിന്റെ പിന്‍തുണക്കാരെ ആക്രമിക്കുകയും, ബൊളീവിയയുടെ മേയറെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ലോകം മൊത്തമുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും മൊറാലസിനെ പുറത്താക്കിയതിനേയും രാജ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലാത്തതിനേയും അപലപിച്ചു. മുമ്പത്തെ വലതുപക്ഷ പ്രസിഡന്റ് Carlos Mesa ഉം പ്രതിപക്ഷ നേതാവായ Luis Fernando Camacho ന്റേയും ഉത്തരവോടുകൂടി നടക്കുന്ന അക്രമത്തില്‍ “കൂടുതല്‍ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുന്നത് … Continue reading ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി →

82-വയസുള്ള ബ്രിട്ടീഷ് സൈക്കിള്‍ യാത്രക്കാരന്‍ 16 ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി

ഇംഗ്ലണ്ടിലെ 82-വയസുള്ള സൈക്കിള്‍ യാത്രക്കാരനാണ് Russ Mantle. അദ്ദേഹം അത്ഭുതകരമായ ഒരു നാഴികക്കല്ല് കടന്നു. സൈക്കിളില്‍ 16 ലക്ഷം കിലോമീറ്റര്‍ യാത്ര നടത്തി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് രണ്ട് പ്രാവശ്യം പോയി വരുന്ന ദൂരം. അവസാനത്തെ ആറ് കിലോമീറ്റര്‍ Mytchett ടൌണിലെ ഒരു കനാലിന്റെ സമീപത്തൂടെ ഒരു ചായക്കടയിലേക്ക് അദ്ദേഹം ഒരു കൂട്ടം സുഹൃത്തുക്കളുമായാണ് യാത്ര ചെയ്തത്. 1952 മുതല്‍ അദ്ദേഹം യാത്ര ചെയ്യുന്നത് വിശദമായി രേഖപ്പെടുത്തി തുടങ്ങി. കൈകൊണ്ടെഴുതിയ പുസ്തകത്തില്‍ എത്ര സമയം സൈക്കിളില്‍ ഇരുന്നു, … Continue reading 82-വയസുള്ള ബ്രിട്ടീഷ് സൈക്കിള്‍ യാത്രക്കാരന്‍ 16 ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി →

ഗര്‍ഭത്തെക്കുറിച്ചുള്ള അമ്മയുടെ ആകാംഷ ദുഖസംസാരത്തിനോടുള്ള കുഞ്ഞിന്റെ പ്രതികരണത്തെ മാറ്റുന്നു

ഒരു പഠനം ഗര്‍ഭത്തെക്കുറിച്ചുള്ള ആകാംഷയേയും ദുഖസംസാരത്തിനോട് കുഞ്ഞിന്റെ തലച്ചോര്‍ പ്രതികരിക്കുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്നു. Aalto University ലേയും ഫിന്‍ലാന്റിലെ University of Turku ലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്ന് ഗര്‍ഭത്തിന്റെ 24 ആം ആഴ്ചയില്‍ ഉയര്‍ന്ന ആകാംഷ നില ഉണ്ടായിരുന്ന അമ്മമാര്‍ പ്രസവിക്കുന്ന കുട്ടികളുടെ തലച്ചോര്‍ ദുഖ ശബ്ദത്തിലുള്ള സംസാരത്തോട് കുറഞ്ഞ പ്രതികരണമാണ് കാണിക്കുന്നത് എന്ന് കണ്ടെത്തി. ഗര്‍ഭത്തിന്റെ 34 ആഴ്ചയില്‍ ഈ ഫലം കുറവാണ്. അതായത് ഗര്‍ഭകാലത്തിന്റെ അവസാനത്തേക്കാള്‍ മദ്ധ്യ കാലത്തുള്ള ശിശുക്കളിലേക്കാണ് ഗര്‍ഭത്തെക്കുറിച്ചുള്ള … Continue reading ഗര്‍ഭത്തെക്കുറിച്ചുള്ള അമ്മയുടെ ആകാംഷ ദുഖസംസാരത്തിനോടുള്ള കുഞ്ഞിന്റെ പ്രതികരണത്തെ മാറ്റുന്നു →