ആണവവികിരണമുള്ള ട്രിഷിയം രണ്ടാമതും ചോര്‍ന്നതിനെത്തുടര്‍ന്ന് മിനസോട്ടയിലെ ആണവ നിലയം അടച്ചിട്ടു

മിസിസിപ്പി നദിയുടെ സമീപത്തെ ഭൂഗർഭജലത്തിലേക്ക് ആണവവികിരണമുള്ള ട്രിഷിയം ചോർന്നതിനെത്തുടർന്ന് മിനസോട്ടയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനി Monticello ആണവനിലയം താൽക്കാലികമായി അടച്ചിട്ടു. നവംബറിന് ശേഷം Xcel Energy റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ചോർച്ചയാണിത്. നിലയം പെട്ടെന്ന് അടച്ചിട്ടതിന്റെ ഫലമായി മിസിസിപ്പി നദിയൽ പെട്ടെന്നുണ്ടായ താപനിലാവ്യത്യാസം കാരണം മീനുകൾ കൂട്ടത്തോടെ ചത്തു എന്ന് മിനസോട്ടയിലെ മലിനീകരണ നിയന്ത്രണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് democracynow.org | Mar 28, 2023

ടെന്നസിയില്‍ പുറത്താക്കപ്പെട്ട ജനപ്രതിനിധി ജസ്റ്റിന്‍ ജോണ്‍സിനെ തിരികെയെടുത്തു

ഡമോക്രാറ്റിക് പ്രതിനിധി Justin Jones നെ തിരിച്ചെടുക്കാനായി Metropolitan Council of Nashville തിങ്കളാഴ്ച വോട്ടിട്ട് ഐക്യകണ്ഠേനെ പാസാക്കി. ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ നടന്ന കൂട്ടക്കൊലക്ക് ശേഷം തോക്കുകള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയതിന് ദിവസങ്ങള്‍ക്ക് മുമ്പ് Tennessee House of Representatives ല്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനായി റിപ്പബ്ലിക്കന്‍മാര്‍ വോട്ടെടുപ്പ് നടത്തി പാസാക്കിയിരുന്നു. — സ്രോതസ്സ് democracynow.org | Apr 11, 2023

തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം

അടുത്തകാലത്തെ സ്കൂള്‍ വെടിവെപ്പിനെ തുടര്‍ന്ന് പുതിയ തോക്ക് നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ റിപ്പബ്ലിക്കന്‍മാര്‍ക്ക് എല്ലാ വസ്തുതകളും കാണണം എന്ന് പറഞ്ഞു എന്ന് ഹൌസ് സ്പീക്കര്‍ Kevin McCarthy ബുധനാഴ്ച പറഞ്ഞു. അത് New York Congressmember Jamaal Bowman ഉം Kentucky Republican Congressmember Thomas Massie ഉം തമ്മില്‍ സഭയില്‍ വലിയ ഏറ്റുമുട്ടലിന് കാരണമായി. കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നത് വിസമ്മതിക്കുകയാണ് റിപ്പബ്ലിക്കന്‍മാരെന്ന് Bowman ആരോപിച്ചു. "അവര്‍ ഭീരുക്കളാണ്! 9-വയസ്- മൂന്ന് 9-വയസ് കുട്ടുകള്‍. അവര്‍ … Continue reading തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം

ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നതാല്‍ bowhead തിമിംഗലത്തിന്റെ ദേശാടനത്തിന് മാറ്റം വരുന്നു

ശീതകാലത്ത് Bering–Chukchi–Beaufort (BCB) ലെ bowhead തിമിംഗലങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ ബെറിങ് കടലിലേക്ക് ദേശാടനം നടത്തുന്നില്ല എന്ന് ഗവേഷണം കണ്ടെത്തി. അതിന് പകരം അവ ക്യാനഡയിലെ Beaufort കടലില്‍ തന്നെ നില്‍ക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം കടലിലെ മഞ്ഞ് കുറയുന്നതിനാലാണ് ദേശാടനത്തിലെ ഈ മാറ്റം സംഭവിക്കുന്നത്. കപ്പലിടിക്കുന്നത്, ജലത്തിനടിയിലെ ശബ്ദം, വലയില്‍ കുരുങ്ങുക തുടങ്ങിയവ bowhead തിമിംഗലങ്ങള്‍ അനുഭവിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും എന്നതാണ് ഈ മാറ്റത്തിന്റെ അര്‍ത്ഥം. ആദിവാസി സമൂഹത്തിന് പോഷകാഹാരത്തിനും സാംസ്കാരിക നിലനില്‍പ്പിനും അവയെ ആശ്രയിക്കാനും … Continue reading ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നതാല്‍ bowhead തിമിംഗലത്തിന്റെ ദേശാടനത്തിന് മാറ്റം വരുന്നു

മഹാരാഷ്ട്രയിലെ കർഷകർ അണിനിരക്കുന്നു

തങ്ങൾക്ക് നൽകിയ നിരവധി വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നതും നോക്കി ഇനിയും കാത്തിരിക്കാൻ വയ്യെന്ന് അറിയിച്ചുകൊണ്ട് അകോലെയിൽനിന്നും അഹമ്മദ്നഗർ ജില്ലയിലെ ലോണിലേക്ക് മൂന്ന് ദിവസത്തെ പ്രകടനത്തിനായി ആയിരക്കണക്കിന് കർഷകർ ഒത്തുചേരുന്നു. മഹാരാഷ്ട്ര റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ ലോണിയിലെ വീടിന് മുമ്പിൽ, ഏപ്രിൽ 28-നാണ് പ്രകടനം സമാപിക്കുക. കടുത്ത ചൂടും 39-നോടടുക്കുന്ന അന്തരീക്ഷോഷ്മാവുമുണ്ടായിട്ടും ഇതിൽ അണിചേരാൻ തീരുമാനിച്ചുറച്ച് വന്ന ഏറെ പ്രായം ചെന്ന പൌരന്മാരുടെ സാന്നിധ്യത്തിൽനിന്നുതന്നെ, ഈ കർഷകരുടെ നിരാശയും അമർഷവും മനസ്സിലാക്കാവുന്നതേയുള്ളു. മാർച്ചിന്റെ രണ്ടാം ദിവസം, 27 … Continue reading മഹാരാഷ്ട്രയിലെ കർഷകർ അണിനിരക്കുന്നു

ഇസ്രായേലിലെ ജനാധിപത്യ ഭാവിക്ക് വേണ്ടി ബ്രിട്ടണിലെ യഹൂദര്‍ തുറന്ന കത്തെഴുതി

പുരോഹിതരും സമുദായ നേതാക്കളും ഉള്‍പ്പെടെയുള്ള 100 പ്രമുഖ ബ്രിട്ടീഷ് യഹൂദര്‍ ഇസ്രായേല്‍ സര്‍ക്കാരിന് judicial overhaul ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു തുറന്ന കത്തെഴുതി. Defend Israeli Democracy U.K. എന്ന സംഘടനയാണ് ഈ കത്തിന് തുടക്കം കുറിച്ചത്. “മൂല്യങ്ങള്‍ക്കും യഹൂദ രാജ്യത്തിന്റെ അടിത്തറയായ സ്ഥാപനങ്ങള്‍ക്കും ഉണ്ടാകുന്ന ഭീഷണി”യുടെ ഇടയിലും “ഇസ്രായേലിന്റെ ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള വ്യാകുലത” വ്യക്തമാക്കിക്കൊണ്ടാണ് കത്ത് തുടങ്ങുന്നത്. സര്‍ക്കാരിന്റെ തീരുമാനങ്ങളെ ഹൈക്കോടതി തടയുന്നത് അവസാനിപ്പിക്കാനുള്ള നിയമം സര്‍ക്കാര്‍ പാസാക്കിയതിന് ശേഷം ഇസ്രായേയിലെ നീതിന്യായ വ്യവസ്ഥയിലുണ്ടായ യുദ്ധത്തിന്റെ … Continue reading ഇസ്രായേലിലെ ജനാധിപത്യ ഭാവിക്ക് വേണ്ടി ബ്രിട്ടണിലെ യഹൂദര്‍ തുറന്ന കത്തെഴുതി

മൂന്ന് വര്‍ഷത്തില്‍ 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി

2019-2021 കാലത്തെ മൂന്ന് വര്‍ഷത്തില്‍ ഇന്‍ഡ്യയില്‍ നിന്ന് 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി. അതില്‍ കൂടുതലും മദ്ധ്യപ്രദേശില്‍ നിന്നാണ് എന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. 2021 ല്‍ രാജ്യം മൊത്തം 18 വയസില്‍ കൂടുതലുള്ള 375,058 സ്ത്രീകളെയാണ് കാണാതായത്. അതില്‍ 90,113 പേര്‍ 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളാകും. 2019-2021 കാലത്ത് രാജ്യം മൊത്തം 18 വയസിന് മേലെയുള്ള 10,61,648 സ്ത്രീകളേയും മൈനറായ 2,51,430 പെണ്‍കുട്ടികളേയും കാണാതായി എന്ന ഡാറ്റ കഴിഞ്ഞ ആഴ്ച പാര്‍ളമെന്റില്‍ ആഭ്യന്തരവകുപ്പ് … Continue reading മൂന്ന് വര്‍ഷത്തില്‍ 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി

മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു

ബിസിനസ് ഡിഗ്രിയുള്ള മാനേജർമാർ (“ബിസിനസ് മാനേജർമാർ”) തങ്ങളുടെ ജോലിക്കാരുടെ ശമ്പളം കുറക്കും എന്നതിന് ഈ പ്രബന്ധം അമേരിക്കയിൽ നിന്നും ഡൻമാർക്കിൽ നിന്നും തെളിവുകൾ നൽകുന്നു. ബിസിനസ് മാനേജർ ആയി ജോലി കിട്ടി 5 വർഷത്തിനകം, തൊഴിലാളികളുടെ ശമ്പളത്തിൽ 6% കുറവുണ്ടാകുന്നു. അദ്ധ്വാന പങ്ക് 5% കുറയുന്നു. ഡൻമാർക്കിലത് 3% ഉം 3% ഉം ആണ്. ബിസിനസ് മാനേജർമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ വ്യത്യസ്ഥ പ്രവണതകളിലല്ല ഇത് ചെയ്യുന്നത്. കൂടിയ ഉത്പാദനമോ, നിക്ഷേപമോ, തൊഴില്‍ വര്‍ദ്ധനവോ ഇതുവഴിയുണ്ടാകുന്നില്ല. വ്യവസായത്തിനുള്ളിൽ ബിസിനസ് … Continue reading മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു

ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി മോസില്ല ജോലിക്കെടുത്തു

ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി(Senior Vice President) മോസില്ല ജോലിക്കെടുത്തു. ട്വിറ്ററില്‍ നിന്നും ഫേസ്‌ബുക്കില്‍ നിന്നും കൂടുതലാളുകളെ മോസില്ല ജോലിക്കെടുക്കുകയാണ്. (മൈക്രോസോഫ്റ്റില്‍ നിന്നുമുണ്ട്.) അടുത്തകാലത്തെ മോസില്ലയുടെ നയങ്ങളും ദിശകളും വിശദീകരിക്കുന്നതില്‍ ഇത് സഹായിക്കും. അതുകൊണ്ട് സ്വകാര്യതയെക്കുറിച്ച് മറന്നേര്. — സ്രോതസ്സ് techrights.org | 08.18.23

ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്

സമീപ പ്രദേശത്തെ രാസവസ്തു ചോര്‍ച്ചക്ക് ശേഷം ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ വെള്ളം സുരക്ഷിതമായി കുടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്ന് നഗരത്തിലെ ജല വകുപ്പ് ചൊവ്വാഴ്ച പറഞ്ഞു. വെള്ളിയാഴ്ച നടന്ന Bucks Countyയിലെ രാസവസ്തു ചോര്‍ച്ച കുടിവെള്ളത്തെ ബാധിച്ചില്ല എന്നും കുടിവെള്ളം കുടിക്കാനും ഉപയോഗിക്കാനും സുരക്ഷിതമാണെന്ന് Philadelphia Department of Water പ്രഖ്യാപിച്ചു. രാസ നിലയത്തിലെ പൈപ്പ് വെള്ളിയാഴ്ച പൊട്ടിയതിനെ തുടര്‍ന്ന് താമസക്കാരോട് മുന്‍കരുതലായി കുപ്പിവെള്ളം ഉപയോഗിക്കാന്‍ നഗരം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ലാക്റ്റക്സ് വൃത്തിയാക്കുന്ന ജലത്തില്‍ … Continue reading ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്