8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു
ടാഗ്: വാര്ത്ത
തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
തദ്ദേശീയമായ ഘടകങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ സബ്സിഡി തെറ്റായി ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇൻഡ്യൻ വൈദ്യുതി വാഹന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ പിഴ ചുമത്തി. തദ്ദേശീയ ഘടകൾ ലഭ്യമാണോ ഈ മാനദണ്ഡത്തിന് ചേരുന്ന EV നിർമ്മാണ ചട്ടക്കൂട് ലഭ്യമാണോ എന്ന ചോദ്യങ്ങളാണ് നാം ചോദിക്കേണ്ടത്. നിർമ്മാണ പദ്ധതി മാർഗ്ഗരേഖ പിൻതുടരാത്തതിന്റെ പേരിൽ Okinawa Autotech ന് Rs 116 കോടി രൂപയും Hero Electric ന് Rs 133 കോടി രൂപയും ആണ് പിഴ ചുമത്തിയത്. Ola Electric … Continue reading തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
അതിനിടക്ക് മോസില്ലയിൽ, നിങ്ങൾക്ക് മൈക്രോസോഫ്റ്റിൽ പ്രവേശിച്ചാലേ ബഗ്സില്ല ഉപയോഗിക്കാനാകൂ…
Mozilla എന്നത് മൈക്രോസോഫ്റ്റിന്റേയും ഗൂഗിളിന്റേയും ഒരു useless thrall ആണ് എന്ന് ഞാൻ തുടർന്നും പറയുന്നു. ഞാൻ ശരിയാണെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. Firefox ഉപയോഗിക്കുന്നതിൽ ഒരു കാര്യവും ഇല്ല. അതിന് malicious keylogger (“Suggest”) ഉണ്ട്, അല്ലെങ്കിൽ മറ്റ് സ്പാമുകളോ scummy crap ഓ ഉണ്ട്. — സ്രോതസ്സ് baronhk.wordpress.com | 2021-11-08
അന്തരീക്ഷത്തിലെ കാർബണിന്റെ നില 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്തത്
2020 ൽ കാർബൺ ഡൈ ഓക്സൈഡ് നില കഴിഞ്ഞ 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത പുതിയ ഉന്നതിയിലെത്തി എന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വിഭാഗം പറയുന്നു. World Meteorological Organization ന്റെ Greenhouse Gas Bulletin ൽ ആണ് ഈ റിപ്പോർട്ട് വന്നത്. 2020 ൽ CO2 ന്റെ നില 413.2 parts per million (ppm) ആയി. വ്യവസായവൽക്കരണത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 149% വർദ്ധനവ്. 2019 മഹാമാരി സമയത്ത് ഫോസിലിന്ധന CO2 ൽ 5.6% കുറവ് … Continue reading അന്തരീക്ഷത്തിലെ കാർബണിന്റെ നില 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്തത്
മെക്സിക്കോയുടെ അനന്യ ഡിജിറ്റൽ ഐഡി നിര്‍ദ്ദേശം മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാണ്
നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി
ലോക് ഡൗൺ നിയമങ്ങൾക്ക് ഇളവ് വന്നതിന് ശേഷം പണമടക്കാനായി നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി. Which? പഠനം ആണ് ഇത് കണ്ടെത്തിയത്. നോട്ട് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ആളുകളിൽ ഇത് വലിയ വ്യാകുലത ഉണ്ടാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങൾ കറൻസി സൗഹൃദ പ്രതിജ്ഞ എടുക്കണമെന്നാണ് Which? പ്രോത്സാഹിപ്പിക്കുന്നത്. ഡിജിറ്റൽ പണമിടപാടിലേക്കുള്ള മാറ്റത്താൽ ദശലക്ഷക്കണക്കിന് വരുന്ന കാശ് ഉപയോഗിക്കുന്ന ആളുകൾക്കെതിരായി വിവേചനം കാണിക്കരുത്. കാശ് ഉപയോഗിക്കുന്നത് പ്രാദേശിക സമ്പദ്‍വ്യവസ്ഥയെ മെച്ചപ്പെടുത്തും. കാശെടുത്തവർ കൂടുതലും അത് പ്രാദേശികമായി തന്നെ … Continue reading നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി
ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോട്ടർമാരെ വിലക്കി
വികിലീക്സിന്റെ സ്ഥാപകനായ ജൂലിയൻ അസാഞ്ജിനെ കഴിഞ്ഞ നാല് വർഷങ്ങളായി ലണ്ടലിനിലെ അതിസുരക്ഷാ ജയിലായ ബൽമാർഷ് ജയിലിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചാരപ്പണി കുറ്റത്തിന്റെ പേരിലെ അമേരിക്കയിലേക്കുള്ള നാടുകടത്തലിനെതിരെ അദ്ദേഹം അവിടെ നിന്നും യുദ്ധം ചെയ്യുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് 175 വർഷത്തെ തടവായിരിക്കും കിട്ടുക. അസാഞ്ജിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ വ്യാകുലതയുടെ ഇടക്ക് അദ്ദേഹത്തെ കാണാനായി Reporters Without Borders ശ്രമിച്ചു. അതിനായി ശ്രമിച്ച ആദ്യത്തെ സന്നദ്ധ സംഘടനയായിരുന്നു അവർ. RSF ന്റെ പ്രതിനിധികളുടെ പ്രവേശനം ബ്രിട്ടൺ നിഷേധിച്ചു. കഴിഞ്ഞ 4 … Continue reading ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോട്ടർമാരെ വിലക്കി
മനുഷ്യനുണ്ടാക്കുന്ന ഭൗമ തപനത്തിന്റെ 90% ഉം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്
മനുഷ്യാൻ കാരണമായുള്ള കാലാവസ്ഥാ മാറ്റം ഭൂമിയുടെ ഊർജ്ജ തുലനത്തെ വികലമാക്കുന്നു. കേന്ദ്രീകരിക്കുന്ന താപത്തെ സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത് എന്ന് പുതിയ പഠനം പറയുന്നു. കഴിഞ്ഞ 50 വർഷങ്ങളിലെ തപനത്തിന്റെ 89% ഉം സമുദ്രങ്ങൾ ആഗിരണം ചെയ്തു. ബാക്കി വന്നതാണ് കരയും cryosphere ഉം അന്തരീക്ഷവും സ്വീകരിച്ചത്. മനുഷ്യൻ നടത്തിയ ഉദ്വമനത്തിന്റെ ഫലമായി 1971-2020 കാലത്ത് 381 zettajoules (ZJ) താപം ഭൂമിയിൽ കേന്ദ്രീകരിച്ചു എന്ന് Earth System Science Data ൽ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. — … Continue reading മനുഷ്യനുണ്ടാക്കുന്ന ഭൗമ തപനത്തിന്റെ 90% ഉം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്
വിസ്കൗൺസിൻ സുപ്രീംകോടതി സീറ്റിലേക്ക് പുരോഗമകാരി ജഡ്ജി വിജയിച്ചു
ചിക്കാഗോയിലും വിസ്കൗൺസിനിലും ആയി രണ്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളാണ് നടന്നത്. Wisconsin ൽ ജഡ്ജി Janet Protasiewicz സംസ്ഥാന സുപ്രീം കോടതിയിലേക്ക് വിജയിച്ചു. 15 വർഷത്തിന് ശേഷം പുരോഗമകാരികൾക്ക് കോടതിയിൽ നിയന്ത്രണം തിരിച്ച് കിട്ടിയിരിക്കുകയാണ്. അവരുടെ തെരഞ്ഞെടുക്കലോടെ വിസ്കൗൺസിനിൽ ഗർഭഛിദ്ര അവകാശം തിരികെ സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. — സ്രോതസ്സ് democracynow.org | Apr 05, 2023
വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു
45-വയസായ ഒരു ദളിത് പുരുഷനെ ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിൽ സവർണരായ ആളുകൾ തല്ലിക്കൊന്നു. ജാതി നിയമ പ്രകാരം വേറെ ഇരുന്ന് കഴിക്കുന്നതിന് പകരം എല്ലാവരുടേയും ഒപ്പമിരുന്ന് വിവാഹസദ്യ കഴിച്ചതിന് ശേഷമാണിത്. ലോഹാഘട്ട് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഇയാളെ മണിക്കൂറുകളോളം ശാരീരികമായി പീഡിപ്പിച്ചു എന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നു. പിന്നീട് അവിടെ നിന്ന് ഹൽദ്വാനിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് അയാൾ മരിച്ചു. ചമ്പാവത് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. ഒപ്പം SC/ST (Prevention of … Continue reading വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു