ചുംബന സമരം ഫാഷിസ്​റ്റ് വിരുദ്ധ ചേരിയെ ദുർബലപ്പെടുത്തി

കോഴിക്കോട്: ചുംബന സമരം ഉയർത്തിയ ആശയങ്ങളുടെ ഉള്ള് പൊള്ളയാണെന്ന് തെളിഞ്ഞതായി പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ് അഭിപ്രായപ്പെട്ടു. ‘ലിബറൽ ഉട്ടോപ്യകളും കേരളീയ പൊതുമണ്ഡല രൂപവത്കരണവും’ തലക്കെട്ടിൽ എസ്​.ഐ.ഒ കോഴിക്കോട് വിദ്യാർഥി ഭവനത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരം അപരവത്കരിച്ചത് ഫാഷിസത്തിെൻറ ഏറ്റവും വലിയ ഇരകളായ മത, ജാതി ന്യൂനപക്ഷ സമൂഹങ്ങളെയായിരുന്നു. ബഹുജനങ്ങളെ അടക്കം നിശ്ശബ്ദരാക്കിയും പ്രതിസ്​ഥാനത്ത് നിർത്തിയുമുള്ള ഇത്തരം സമരങ്ങൾ ഫാഷിസത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തെയാണ് ഭിന്നിപ്പിക്കുന്നത്. എല്ലാത്തരം ലിബറൽ ഉട്ടോപ്യകളും ജനാധിപത്യ … Continue reading ചുംബന സമരം ഫാഷിസ്​റ്റ് വിരുദ്ധ ചേരിയെ ദുർബലപ്പെടുത്തി

സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനും 7 മുമ്പത്തേയും ഇപ്പോഴത്തേയും ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ സ്പെയിനിലെ ജഡ്ജി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 2010 ല്‍ ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലെ നിഷ്ടൂരമായ ആക്രമണത്തിന്റെ പേരിലാണ് വാറന്റ്. അന്തര്‍ദേശീയ കടലില്‍ കിടന്നിരുന്ന മാവി മര്‍മാര(Mavi Marmara)യിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ച് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി 9 ആളുകള്‍ അന്ന് കൊല്ലപ്പെട്ടു. പത്താമത്തെ ആള്‍ നാല് വര്‍ഷം ബോധമില്ലാതെ കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന സ്പെയിനിലെ സന്നദ്ധപ്രവര്‍ത്തകര്‍ നെതന്യാഹൂവിനെതിരെ കേസ് കൊടുത്തതിനെ … Continue reading സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു

ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി

WikiLeaks ഉം The Intercept ഉം ജൂലൈ 4 ന് പ്രസിദ്ധപ്പെടുത്തിയ വിവരം അനുസരിച്ച് "ബ്രസീല്‍ സര്‍ക്കാരിന്റെ 29 പ്രധാന ഫോണ്‍ നമ്പരുകളിലേക്കുള്ള ഫോണ്‍ വിളികള്‍ U.S. National Security Agency (NSA) ചോര്‍ത്തി" എന്ന് അറിയാനായി. അതായത് ഫോണ്‍ ടാപ്പിങ് ചെയ്തു. Rousseff മാത്രമല്ല, അവരുടെ assistant, secretary, chief of staff, അവരുടെ ഓഫീസ്, Presidential jetലെ ഫോണ്‍ എന്നിവയും ഉള്‍പ്പെടുന്നു. "പ്രസിഡന്റിന്റെ അടുത്തുള്ളവര്‍ മാത്രമല്ല, എന്നാല്‍ Central Bank ന്റെ തലവന്‍ ഉള്‍പ്പടെ … Continue reading ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി

കാലാവസ്ഥാ മാറ്റത്താല്‍ മഞ്ഞ് പുലികള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥയുടെ 30% നഷ്ടപ്പെടും

മഞ്ഞ് പുലികള്‍ ഇപ്പോള്‍ തന്നെ വംശനാശം നേരിടുന്ന നേരിടുന്ന ജീവികളാണ്. ലോകത്ത് ഇനി 4000-6500 എണ്ണമേ ബാക്കിയുള്ളു. എന്നാല്‍ പുതിയ പഠനം അനുസരിച്ച് കാലാവസ്ഥാ മാറ്റം അവയുടെ കഷ്ടപ്പാട് വര്‍ദ്ധിപ്പിക്കും എന്ന് കണ്ടെത്തി. ഇപ്പോഴത്തെ ഹരിതഗ്രഹവാതക ഉദ്‌വമന തോത് അനുസരിച്ച് മഞ്ഞ് പുലികളുടെ ഹിമാലയത്തിലെ ആവാസ്ഥലത്തിന് 30% കുറവുണ്ടാകും എന്ന് WWF ന്റെ ഗവേഷകര്‍ പറയുന്നു.

അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി

ഉട്ടയിലെ (Utah) ജനപ്രതിനിധികള്‍ രണ്ട് വശങ്ങളുടേയും വാദങ്ങള്‍ കേട്ട ശേഷം ശതകോടി ഡോളര്‍ ചിലവുള്ള അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനി വികസിപ്പിക്കാന്‍ അനുമതി കൊടുത്തു. സംസ്ഥാനത്തിന്റെ കിഴക്കെ പ്രദേശത്ത് നൂറ് കണക്കിന് ഏറ്റര്‍ കൂടുതലായി US Oil Sands എന്ന കമ്പനി ഖനനം വികസിപ്പിക്കാനായി എടുക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തും എന്ന് വാദിച്ചുകൊണ്ട് ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ ഖനിയുടെ സ്ഥലത്ത് സമരം നടത്തി. University of Utah Geology Professor ആയ Bill Johnson ഉം സമരത്തില്‍ പങ്കുകൊണ്ടു. … Continue reading അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി

അമേരിക്കക്കാര്‍ക്ക് ആരോഗ്യ ടൂറിസം

അമേരിക്കക്കാരുടെ ആരോഗ്യ ചിലവിനെ വിശകലനം ചെയ്യുന്ന Milliman Medical Index ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, തൊഴില്‍ദാദാക്കള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് (PPO) കിട്ടുന്ന നാല് പേരുടെ അമേരിക്കന്‍ കുടുംബങ്ങള്‍ പ്രതിവര്‍ശം ശരാശരി $24,671 ഡോളര്‍ ആരോഗ്യ സംരക്ഷണത്തിനായി ചിലവാക്കുന്നു. CDC യുടെ കണക്ക് പ്രകാരം അമേരിക്കയുടെ മൊത്തം ആരോഗ്യ ചിലവ് $2.9 ട്രില്യണ്‍ ഡോളറാണ്. ആരോഗ്യ ചിലവ് കുറക്കാനായി അമേരിക്കക്കാര്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ വര്‍ഷം 7.5 അമേരിക്കക്കാര്‍ ആരോഗ്യ ടൂറിസത്തിന് പോയി … Continue reading അമേരിക്കക്കാര്‍ക്ക് ആരോഗ്യ ടൂറിസം

ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു

സംശയാസ്പദമായ സാഹചര്യത്തില്‍ ടര്‍ക്കിയിലെ വെച്ച് ബ്രിട്ടീഷ് പത്രപ്രവര്‍ത്തക മരിച്ചു. ഒരു അന്തര്‍ദേശീയ അന്വേഷണം വേണം എന്നാണ് അവരുടെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. മുമ്പത്തെ BBC മാധ്യമപ്രവര്‍ത്തകയായിരുന്ന Jacqueline Sutton, Institute for War and Peace Reporting ന്റെ ഇറാഖിലെ മേധാവിയായിരുന്നു. ഇറാഖിലേക്കുള്ള വിമാനത്തില്‍ കയറേണ്ട അവരെ Atatürk Airport ലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അത് ആത്മഹത്യയാണെന്ന് ടര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവരുടെ സഹപ്രവര്‍ത്തകര്‍ അത് ചോദ്യം ചെയ്യുന്നു. അവര്‍ക്ക് മുമ്പ് Institute … Continue reading ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു

ഫ്രാക്കിങ് വളര്‍ച്ച ആണവവികിരണമുള്ള വാതകങ്ങളെ വീട്ടിനകത്തെത്തിക്കുന്നു

പെന്‍സില്‍വേനിയയിലെ ഫ്രാക്കിങ് വളര്‍ച്ചയുള്ള സ്ഥലത്തിനടുത്തുള്ള വീടുകളില്‍ ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നു എന്ന് Environmental Health Perspectives എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. Johns Hopkins Bloomberg School of Public Health ലെ ഗവേഷകരാണ് പഠനം നടത്തിയത്. മണമില്ലാത്ത, ക്യാന്‍സര്‍കാരിയായ, ആണവവികിരണമുള്ള വാതകമായ റഡോണിന്റെ അളവ് 2004 ന് ശേഷം പെന്‍സില്‍വേനിയ സംസ്ഥാനത്ത് വര്‍ദ്ധിച്ചു. ആ സമയത്തായിരുന്നു സംസ്ഥാനത്തിന്റെ Department of Environmental Protection (DEP) വകുപ്പ് വാതകഖനനത്തിനുള്ള പെര്‍മിറ്റുകള്‍ ധാരാളമായി നല്‍കിയത്. 2004 … Continue reading ഫ്രാക്കിങ് വളര്‍ച്ച ആണവവികിരണമുള്ള വാതകങ്ങളെ വീട്ടിനകത്തെത്തിക്കുന്നു

ഇടതുപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ താഴെയിറക്കി

പോര്‍ട്ടുഗലില്‍ അധികാരത്തിലേറി രണ്ടാഴ്ചക്കകം വലത്പക്ഷ സര്‍ക്കാരിനെ ചൂഷണനടപടികള്‍ കാരണം ഇടതുപക്ഷ പാര്‍ട്ടികള്‍ താഴെയിറക്കി. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, ലെഫ്റ്റ് ബ്ലോക്ക് പാര്‍ട്ടി അംഗങ്ങള്‍ സര്‍ക്കാരിന്റെ ചൂഷണപദ്ധതി(Austerity)യെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി. അത് സ്വാഭാവികമായി സര്‍ക്കാരിന്റെ രാജിക്ക് കാരണമായി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റേക്കും.

പ്രൊഫസര്‍മാരുടെ പ്രതിഷേധ ജാഥയില്‍ നിന്ന് 50 പേരെ പോലീസ് അറസ്റ്റുചെയ്തു

50 ല്‍ അധികം പ്രൊഫസര്‍മാരേയും അവരുടെ സഹപ്രവര്‍ത്തകരേയും ന്യൂയോര്‍ക് സിറ്റിയില്‍ നടന്ന പ്രതിഷേധ ജാഥയില്‍ നിന്ന് അറസ്റ്റുചെയ്തു. മാന്‍ഹാറ്റനിലെ City University of New York ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചു. കരാര്‍ ഇല്ലാത്തതിനും കുറഞ്ഞ ശമ്പളവും കാരണമാണ് പ്രൊഫസര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 2010 ന് ശേഷം തങ്ങള്‍ക്ക് ഒരു കരാര്‍ പോലും കിട്ടിയില്ല എന്നും കഴിഞ്ഞ 6 വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് നല്‍കുന്നില്ല എന്ന് CUNY പ്രൊഫസര്‍മാര്‍ പറഞ്ഞു.