ലോകത്തെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ പകുതി വടക്കേ ആഫ്രിക്കയയിലും മദ്ധ്യപൂര്‍വ്വേഷ്യയിലുമാണുള്ളത്. അബുദാബിയിലെ Clean Energy Business Council ന്റെ മാപ്പ് പ്രകാരം ഈ സ്ഥലത്ത് 150 ല്‍ അധികം പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ഈ രാജ്യങ്ങളാണ് ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ 36%വും നല്‍കുന്നത് ഇവര്‍ക്ക് മൊത്തം നിക്ഷേപത്തിന്റെ 52% കൈവശമുണ്ട്. പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിച്ച് തങ്ങളുടെ എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. — സ്രോതസ്സ് bloomberg.com
ടാഗ്: വാര്‍ത്ത
ആമസോണ്‍ മലിനീകരണത്തെക്കുറിച്ചുള്ള കേസില്‍ ഷെവ്രോണ്‍ സാക്ഷി കളവ് പറയുകയാണെന്ന് സമ്മതിച്ചു
ഇക്വഡോര്‍ ആമസോണില്‍ പരിസര മലിനീകരണം നടത്തിയതിന്റെ നഷ്ടപരിഹാരം നല്‍കാതിരിക്കാനായി ഷെവ്രോണിന്റെ(Chevron) പക്ഷത്ത് നിന്ന ഒരു പ്രധാന സാക്ഷി, താന്‍ ഇതുവരെ കള്ളം പറയുകയായിരുന്നു എന്ന് സമ്മതിച്ചു. Texaco കമ്പനി നടത്തിയ വിപുലമായ മലിനീകരണത്തിന് 2011 ല്‍ ആദിവാസികളായ പരാതിക്കാര്‍ $900 കോടി ഡോളറിന്റെ വിധി നേടിയതായിരുന്നു. ടെക്സകോയെ പിന്നീട് ഷെവ്രോണ്‍ വിലക്ക് വാങ്ങി. എന്നാല്‍ പരാതിക്കാര്‍ "അഴിമതി"യുള്ള മാര്‍ഗ്ഗങ്ങളിലൂടെയാണ് വിജയിച്ചതെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒരു ജഡ്ജി വിധിച്ചു. ഇക്വഡോറിലെ ജഡ്ജി Alberto Guerra ക്ക് മൂന്ന് … Continue reading ആമസോണ്‍ മലിനീകരണത്തെക്കുറിച്ചുള്ള കേസില്‍ ഷെവ്രോണ്‍ സാക്ഷി കളവ് പറയുകയാണെന്ന് സമ്മതിച്ചു
കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര്‍ 3 നടന്ന ആക്രമണത്തില്‍ 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്‍പ്പടെ 30 പേര്‍ മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള്‍ തങ്ങളുടെ കിടക്കയില്‍ വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്‍ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന്‍ സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്
ജനങ്ങളുടെ പ്രതിഷേധത്താല്‍ റൊമേനിയയുടെ പ്രധാന മന്ത്രി രാജിവെച്ചു
ഒരു ക്ലബ്ബിലെ തീപിടുത്തത്തില്‍ 32 പേര്‍ മരിച്ചതിനെ തുടര്‍ന്ന് വളര്‍ന്ന വമ്പന്‍ പ്രതിഷേധനം കാരണം റൊമേനിയയുടെ പ്രധാന മന്ത്രി Victor Ponta രാജി വെച്ചു. അഴിമതി ഇല്ലാതാക്കണം എന്ന ആവശ്യവുമായി പതിനായിരക്കണക്കിന് ആളുകള്‍ Bucharest ലെ തെരുവിലിറങ്ങിയിരിക്കുകയാണ്. "അഴിമതിക്കാരായ ആളുകളെ വ്യവസ്ഥ സ്വയം പുറത്താക്കുന്നില്ലെങ്കില്‍ ജനം അവരുടെ നീതി നടപ്പാക്കും. 1989 ല്‍ ആളുകള്‍ സ്വാതന്ത്ര്യത്തിനായി സമരം ചെയ്തുവെങ്കില്‍ ഇപ്പോള്‍ 2015 ല്‍ ഞങ്ങള്‍ നീതിക്കായി സമരം ചെയ്യുകയാണ്," എന്ന് ഒരു പ്രതിഷേധക്കാരന്‍ അല്‍ ജസീറയോട് പറഞ്ഞു.
അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ “ദേശാഭിമാനത്തിന്” ചിലവാക്കി
അരിസോണ സെനറ്റര്‍മാരായ Jeff Flake ഉം John McCain ഉം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ NFL ഉം മറ്റ് സ്പോര്‍ട്സ് ലീഗുകള്‍ക്കും "paid-for patriotism" ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും വേണ്ടി ചിലവാക്കി എന്ന് പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ സൈന്യവും സ്പോര്‍ട്സ് ലീഗുകളും തമ്മിലുള്ള $68 ലക്ഷം ഡോളറിന്റെ കരാറുകളുടെ വിവരം ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സൈന്യം സ്പോര്‍ട്സ് ടീമുകള്‍ക്കായി പരസ്യത്തിന് ചിലവാക്കിയ $5.3 കോടി ഡോളറിന്റെ ചെറിയ അംശമേ ഇത് വരുന്നുള്ളു … Continue reading അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ “ദേശാഭിമാനത്തിന്” ചിലവാക്കി
പ്രതിപക്ഷത്തിന്റെ റാലിക്ക് മുന്നേ മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു
സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കികൊണ്ട് മാലിദ്വീപിന്റെ പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു. ജയില്‍ കഴിയുന്ന മുമ്പത്തെ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പാര്‍ട്ടി പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട അവസരത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഈ നീക്കം നടന്നത്. മാലിയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു നഷീദ്. കാലാവസ്ഥാ മാറ്റത്തിനെതിരായ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ലോക ശ്രദ്ധ നേടിയിരുന്നു. മുമ്പത്തെ ഏകാധിപതിയായ Maumoon Abdul Gayoom ന്റെ അനുയായികള്‍ 2012 ല്‍ അദ്ദേഹത്തെ പട്ടാള അട്ടിമറിയുടെ ഫലമായി പുറത്താക്കി. Gayoom നിയേഗിച്ച ഒരു … Continue reading പ്രതിപക്ഷത്തിന്റെ റാലിക്ക് മുന്നേ മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു
തെരഞ്ഞെടുപ്പ് ചിലവ് 600 കോടിയില്‍ അധികം
2012 ലെ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ബുക്കുകളിലായപ്പോള്‍ ഫെഡറല്‍ സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടികളുടേയും മൊത്തം ചിലവ് $600 കോടി ഡോളറില്‍ അധികമാണെന്ന് കണ്ടെത്തി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സ്വകാര്യ സംഭാവന കൊടുത്ത വ്യക്തി കാസിനോ ശതകോടീശ്വരന്‍ Sheldon Adelson ആണ്. Mitt Romney ഉള്‍പ്പടെ 8 സ്ഥാനാര്‍ത്ഥികള്‍ക്ക് അയാള്‍ $5.3 കോടി ഡോളര്‍ സംഭാവന കൊടുത്തു.
വംശനാശം സ്പീഷീസുകളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ ഇന്‍ഡ്യന്‍ പക്ഷികളും
International Union for Conservation of Nature (IUCN) പ്രസിദ്ധീകരിച്ച 2015 ലെ പക്ഷികളുടെ Red List പ്രകാരം ഇന്‍ഡ്യയിലെ 180 പക്ഷികള്‍ ഭീഷണിയിലാണെന്ന് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 173 ആയിരുന്നു. ഒരു സ്പീഷീസാണ് ഈ വര്‍ഷം Red List നിന്ന് നീങ്ങിയത്. Bombay Natural History Society (BNHS)-India, BirdLife International(UK) എന്നീ സ്ഥാപനങ്ങളും മറ്റ് സഹായ സംഘങ്ങളും ഈ പഠനത്തില്‍ പങ്കെടുത്തു. പുല്‍ത്തകിടികളും, ചതുപ്പ് നിങ്ങളും പോലുള്ള ആവാസവ്യവസ്ഥയുടെ വലിയ നാശമുണ്ടാകുന്നു … Continue reading വംശനാശം സ്പീഷീസുകളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ ഇന്‍ഡ്യന്‍ പക്ഷികളും
ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്ലയര്‍ നശിപ്പിക്കാനുത്തരവിട്ടിരുന്നു
പഴയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള ഒരു രഹസ്യ റിപ്പോര്‍ട്ട് 2003 ല്‍ കടന്നുകയറ്റം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് നശിപ്പിക്കാനുത്തരവിട്ടിരുന്നു എന്ന് ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് യുദ്ധം അന്തര്‍ദേശീയ നിയമപ്രകാരം തെറ്റാണെന്ന് വ്യക്തമാക്കുന്ന ആ റിപ്പോര്‍ട്ട് "കത്തിച്ചുകളയാന്‍" അറ്റോര്‍ണി ജനറല്‍ Lord Goldsmith ഉത്തരവിട്ടതായി ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് പുറത്ത് പറയാതെ The Mail എഴുതി. ബ്ലയറിന്റെ വക്താവ് ഈ വാര്‍ത്ത "nonsense" ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു.
ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി
സൈബര്‍ സുരക്ഷയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളുടെ മേല്‍ വിപുലമായ രഹസ്യാന്വേഷത്തിനും അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കാനുമുള്ള അനുമതി കൊടുക്കുന്ന നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി. Cybersecurity Information Sharing Act(CISA) എന്ന ഈ നിയമ പ്രകാരം bulk user data സര്‍ക്കാരുമായി പങ്കുവെക്കുന്ന കോര്‍പ്പറേറ്റുകളെ Freedom of Information Act(FOIA) ന്റെ അടിസ്ഥാനത്തിലുള്ള വിവരം പങ്കുവെക്കുന്നതിനെ ആസ്പദമായ വിവരാവകാശ ചോദ്യങ്ങളില്‍ നിന്ന് വിമുക്താമക്കുന്നു. "#CISA നിയമത്തിന് വേണ്ടി ചെയ്ത ഓരോ വോട്ടും ഇന്റര്‍നെറ്റിനെതിരായ വോട്ടാണ്" എന്ന് … Continue reading ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി