ജയിലിലടക്കപ്പെട്ട സൌദിയിലെ ബ്ലോഗര്‍ Raif Badawiക്ക് Sakharov മനുഷ്യാവകാശ സമ്മാനം ലഭിച്ചു

യൂറോപ്യന്‍ പാര്‍ളമെന്റിന്റെ Sakharov മനുഷ്യാവകാശ സമ്മാനം ജയിലിലടക്കപ്പെട്ട സൌദിയിലെ ബ്ലോഗര്‍ Raif Badawiക്ക് ലഭിച്ചു. രാഷ്ട്രീയ സാമൂഹ്യ ചര്‍ച്ചക്കായി ഒരു വെബ് സൈറ്റ് സ്ഥാപിച്ച അദ്ദേഹത്തെ 2012 ലാണ് സൌദി ഭരണകൂടം അറസ്റ്റ് ചെയ്തത്.പത്തുവര്‍ഷം തടവും 1,000 ചാട്ടയടിയും അദ്ദേഹത്തിനെതിരെ വിധിച്ചു. "സമ്മാനം വാങ്ങാനായി അദ്ദേഹത്തെ സ്വതന്ത്രനാക്കണം" എന്ന് യൂറോപ്യന്‍ പാര്‍ളമെന്റിന്റെ പ്രസിഡന്റ് Martin Schulz ആവശ്യപ്പെട്ടു.

ജോലിക്കാരന്‍ ഫെഡറല്‍ റിസര്‍വ്വില്‍ നിന്നും രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനെ ശിക്ഷിച്ചു

Federal Reserve Bank of New Yorkല്‍ നിന്നും രഹസ്യവിവരങ്ങള്‍ ജോലിക്കാരന്‍ ചോര്‍ത്തിയതിന് സാമ്പത്തിക ഭീമനായ ഗോള്‍ഡ്‌മന്‍ സാച്ചസിന്(Goldman Sachs) $5 കോടി ഡോളറിന്റെ പിഴ ചുമത്തി. സര്‍ക്കാരും വാള്‍സ്റ്റ്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഉദാഹരണമാണ് ഈ സംഭവം. New York Federal Reserve ല്‍ ഏഴ് വര്‍ഷം ജോലിചെയ്തയാളാണ് രോഹിത്ത് ബന്‍സല്‍. 2014 ല്‍ അയാള്‍ ഗോള്‍ഡ്‌മന്‍ സാച്ചസില്‍ ചേര്‍ന്നു. Fed ല്‍ ജോലി ചെയ്തിരുന്നതുകൊണ്ട് കമ്പനികളെ ഉപദേശീക്കാനാവില്ല എന്ന് Fed ന്റെ ethics board … Continue reading ജോലിക്കാരന്‍ ഫെഡറല്‍ റിസര്‍വ്വില്‍ നിന്നും രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനെ ശിക്ഷിച്ചു

ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

അമേരിക്കയുടെ പുതിയ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം തടഞ്ഞ നൂറിലധികം മുതര്‍ന്ന പൌരന്‍മാരായ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് അമേരിക്ക പുതിയ സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നത്. സമ്മത രേഖകളിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പണി പുനരാരംഭിച്ചതിനാലാണ് പ്രതിഷേധ സമരം നടന്നത്. ഒകിനാവയുടെ ഗവര്‍ണര്‍ നിര്‍മ്മാണത്തിനുള്ള അനുമതി "നിയമപരമായ തെറ്റുകള്‍" കാരണം ഈ മാസം റദ്ദാക്കിയിരുന്നു. എന്നാല്‍ ടോക്യോയുടെ Transport Ministry ആ തടസത്തെ overrule ചെയ്തു. ഒകിനാവയിലെ കൂടുതല്‍ ജനങ്ങളും ആ കേന്ദ്രത്തിന് … Continue reading ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

ലോകത്തെ 60,000 വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം രേഖപ്പെടുത്തുന്നത്

Carbon Monitoring for Action (CARMA) എന്നത് Center for Global Development നിര്‍മ്മിച്ച് ഒരു വെബ് ആപ്ലിക്കേഷനാണ്. ലോകത്തെ 60,000 വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഹരിത ഗ്രഹ വാതക ഉദ്‌വമനം ഈ വെബ് ആപ്ലിക്കേഷന്‍ രേഖപ്പെടുത്തുന്നു.

അമേരിക്കന്‍ പിന്‍തുണയുള്ള സംഘം Doctors Without Borders(MSF) ന്റെ ആശുപത്രിയില്‍ ബോംബിട്ടു

സൌദി നേതൃത്വം നല്‍കുന്ന അമേരിക്കന്‍ പിന്‍തുണയുള്ള സംഘം യെമനിലെ Doctors Without Borders(MSF) ന്റെ ആശുപത്രിയില്‍ ബോംബിട്ടു. രണ്ട് ആശുപത്രി ജീവനക്കാര്‍ക്കും രണ്ട് രോഗികള്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞതായി MSF അറിയിച്ചു. തിങ്കളാഴ്ച രാത്രിയില്‍ രണ്ട് മണിക്കൂര്‍ സമയം അവര്‍ ആക്രമണം നടത്തി. ആശുപത്രിയുടെ മേല്‍ക്കൂരയില്‍ MSF ന്റെ ലോഗോ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ആശുപത്രിയുടെ GPS coordinates പല പ്രാവശ്യം സൌദി നേതൃത്വം നല്‍കുന്ന സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പും അവര്‍ ആ വിവരങ്ങള്‍ സൈനിക സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു

ഡസന്‍കണക്കിന് ബ്രിട്ടീഷ് പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നു

ധാരാളം ബ്രിട്ടീഷ് സര്‍വ്വകലാശാലകളിലെ 30 ല്‍ അധികം പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തില്‍ പങ്കുചേര്‍ന്നു. "പാലസ്തീന്‍ ഭൂമി ഇസ്രായേല്‍ കൈയ്യേറുന്നതിലും സഹിക്കാന്‍ പറ്റാത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതിലും തങ്ങള്‍ക്ക് അതിയായ വ്യസനമുണ്ട്" എന്നവര്‍ പ്രസ്ഥാവന നടത്തി. അവര്‍ ഇനി ഇസ്രായേല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ ഇസ്രായേലില്‍ പോകുകയോ ചെയ്യില്ല. കൈയ്യേറിയഭൂമിയിലെ ഇസ്രായേലിന്റെ അതിക്രമങ്ങളുടെ പ്രതികരണമായാണ് ഈ പ്രവര്‍ത്തി. ഇസ്രായേല്‍ സൈന്യം 60 പാലസ്തീന്‍കാരെ വധിച്ചു. 10 ഇസ്രായേലികളും കൊല്ലപ്പെട്ടു.

സൌദി അറേബ്യക്ക് $1125 കോടി ഡോളറിന്റെ യുദ്ധക്കപ്പലുകള്‍ അമേരിക്ക വില്‍ക്കുന്നു

ഒബാമ സര്‍ക്കാര്‍ സൌദി അറേബ്യക്ക് $1125 കോടി ഡോളര്‍ വില വരുന്ന നാല് ആധുനിക ലോക്ക്ഹീഡ് മാര്‍ട്ടില്‍ യുദ്ധക്കപ്പലുകള്‍ വില്‍ക്കാനുള്ള കരാന് ഒപ്പുവെച്ചു. സൌദിക്ക് ആയുധങ്ങള്‍ കൈമാറരുത് എന്ന Amnesty International അഭ്യര്‍ത്ഥനക്ക് ശേഷമാണ് അമേരിക്ക ഇത് ചെയ്യുന്നത്. അമേരിക്കക്ക് വേണ്ടി യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സൌദി യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിനെ അനുകൂലിക്കുന്ന നടപടിയാണിത്.

Grafenrheinfeld ആണവനിലയം അടച്ചുപൂട്ടുന്നു

33 വര്‍ഷം പഴക്കമുള്ള Grafenrheinfeld ആണവനിലയം എന്നത്തേകുമായി അടച്ചുപൂട്ടുന്നു. 2022 ഓടെ എല്ലാ വാണിജ്യ ആണവനിലയങ്ങളും അടച്ചുപൂട്ടാനുള്ള Atomic Energy Act 2011 ജൂലൈയില്‍ പാസാക്കിയതിന് ശേഷം ആദ്യം അടച്ചുപൂട്ടുന്ന നിലയമാണിത്. ആണവ വൈദ്യുതിയുടെ ദുരന്തപരമായ സാമ്പത്തിക വശം കാരണം ഏഴ് മാസം മുമ്പേ അടച്ചുപൂട്ടുകയാണ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ ജര്‍മ്മനിയിലെ വളര്‍ച്ച കാരണം നിയത്തിന്റെ ഉടമകളായ E.ON ന് അത് ലാഭകരമായി നടത്തിക്കൊണ്ടുപോകാനും ആവുന്നില്ല. — സ്രോതസ്സ് greenpeace.org

പുതിയ ക്രോമിയം നിങ്ങളുടെ കമ്പ്യൂട്ടറില്‍ Eavesdropping Tool ഇന്‍സ്റ്റാള്‍ ചെയ്യും

Chrome Hotword Shared Module ഒരു ശബ്ദം audio-snooping “black box” ആണ്. അത് കുത്തിവെക്കുന്ന pre-compiled code ന് എന്തൊക്കെ ചെയ്യാനുള്ള ശേഷിയുണ്ടെന്ന് അത് നല്‍കിയ കോര്‍പ്പറേറ്റിന് മാത്രമേ അറിയൂ. “സമ്മതമില്ലാതെ ഗൂഗിളിന്റെ കോഡ് ഒരു black box ഡൌണ്‍ലോഡ് ചെയ്ത് മൈക്രോഫോണിനെ നിങ്ങളുടെ മുറിയിലെ ശബ്ദങ്ങളെല്ലാം ശ്രദ്ധിക്കാനുള്ള ഉപകരണമാക്കി മാറ്റി,” എന്ന് Falkvinge എഴുതി. — സ്രോതസ്സ് 21stcenturywire.com

കറുത്തവരുടെ പ്രധാനപ്പെട്ട പള്ളികള്‍ക്ക് തീവെക്കുന്നു

മിസൌറി സംസ്ഥാനത്തിലെ സെന്റ് ലൂയീസ് പ്രദേശത്ത് കറുത്തവരുടെ പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നു. രണ്ടാഴ്ച സമയത്തില്‍ എഴ് പള്ളികളാണ് അഗ്നിക്കിരയായത്. Shrine of St. Joseph ആയിരുന്നു ഏഴാമത്തേത്. ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് വിപുലീകരിച്ചു.