വിരമിച്ച സെനറ്റര്‍ ജെസി ഹെംസ് മരിച്ചു

വടക്കെ കരോലിനയിലെ മുമ്പത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെസി ഹെംസ്(Jesse Helms) 86 ആം വയസില്‍ മരിച്ചു. 1960കളില്‍ ഹെംസ് പൌരാവകാശ സമരത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. "കുറ്റകൃത്യങ്ങളുടെ തോതും ഉത്തരവാദിത്തമില്ലായ്മയും നീഗ്രോകളില്‍ വളരെ കൂടുതലാണ്. അത് പരിഹരിക്കണം" എന്ന് ഹെംസ് ഒരിക്കല്‍ എഴുതി. 1983 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ദിനത്തിനായുള്ള നിയമത്തിനെതിരെ വോട്ടു ചെയ്തു. AIDS മരുന്ന് ഗവേഷണത്തിനും ചികില്‍സക്കും ഹെംസ് എതിരായിരുന്നു. വിദേശകാര്യരംഗത്ത് ഹെംസ് ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയെയും എല്‍ സാല്‍വഡോറിലെ മരണ സംഘത്തിനേയും … Continue reading വിരമിച്ച സെനറ്റര്‍ ജെസി ഹെംസ് മരിച്ചു

ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് ഒബാമ സര്‍ക്കാര്‍ നിരോധിച്ചു

ഒബാമ സര്‍ക്കാരിന്റെ ഇനിയുള്ള കാലത്തേക്ക് ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് നിരോധിച്ചു. കുഴിക്കാനുള്ള പാട്ടക്കരാറുകള്‍ റദ്ദാക്കുകയും പുതിയ വേണ്ടെന്നും വെച്ചു. ആര്‍ക്ടിക്കിലെ $700 കോടി ഡോളറിന്റെ പദ്ധതി ഷെല്‍ വേണ്ടെന്ന് വെച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. [അവര്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍, അതാ നമ്മുടെ ഹീറോ ഇറങ്ങിയിരിക്കുന്നു. കഷ്ടം.]

മിഡ്‌വെസ്റ്റിലെ ഏറ്റവും വലിയ മട്ടുപ്പാവ് കൃഷിയിടം

20,000 ചതുരശ്ര അടി സ്ഥലത്ത് പച്ചക്കറികളും ഔഷധസസ്യങ്ങളും വളര്‍ത്തുന്ന Chicago Botanic Garden ആണ് മിഡ്‌വെസ്റ്റിലെ ഏറ്റവും വലിയ മട്ടുപ്പാവ് കൃഷിയിടം. McCormick Place West ല്‍ ആണിത്. ഇപ്പോള്‍ വലിയ ശ്രദ്ധ കിട്ടുന്ന പച്ച മേല്‍ക്കൂരയുടെ അമേരിക്കയിലെ നേതാവാണ് ചിക്കാഗോ. ഈ നഗരത്തില്‍ 55 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന 500 ല്‍ അധികം മട്ടുപ്പാവ് കൃഷിയിടങ്ങള്‍ ഉണ്ട്. എന്നാലും ഇത് ചെറിയ സംഖ്യയാണ്. ഇത് നഗരത്തിന്റെ മൊത്തം മട്ടുപ്പാവുകളുടെ 0.1% ആകുന്നുള്ളു. … Continue reading മിഡ്‌വെസ്റ്റിലെ ഏറ്റവും വലിയ മട്ടുപ്പാവ് കൃഷിയിടം

ഡല്‍ഹിയില്‍ പ്രതിദിനം 80 പേര്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു

പുതിയ ഒരു പഠനം അനുസരിച്ച് ഡല്‍ഹിയിലെ വായൂ മലിനീകരണം പ്രതിവര്‍ഷം 10,000 to 30,000 പേരെ കൊല്ലുന്നു എന്ന് കണ്ടെത്തി. അതായത് തലസ്ഥാന നഗരത്തിലെ PM2.5 കാര​ണം പ്രതിദിനം 80 ജീവന്‍ ഇല്ലാതാകുന്നു. ശ്വാസകോശ രോഗങ്ങളെക്കാള്‍ ഹൃദയാഘാതമാണ് മരണത്തിന്റെ പ്രധാന കാരണം. ഇന്‍ഡ്യയിലെ പുറത്തുള്ള മലിനീകരണം ആളുകളെ കൊല്ലുന്നതില്‍ അഞ്ചാം സ്ഥാനത്താണ്. 2013 ലെ Global Burden of Disease പഠനം കണക്കാക്കിയത്. 2010 ന് ശേഷം ഏകദേശം 627,000 മുന്‍പേയുള്ള മരണം സംഭവിച്ചി. കൂടുതലും ശ്വാസകോശ … Continue reading ഡല്‍ഹിയില്‍ പ്രതിദിനം 80 പേര്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു

സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ്

കാര്‍ യാത്ര ഉപേക്ഷിച്ച് സൈക്കിള്‍ യാത്രയോ കാല്‍നടയോ സ്വീകരിച്ചവര്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തുഷ്ടി മെച്ചപ്പെടുത്തി എന്ന് University of East Anglia യും Centre for Diet and Activity Research ഉം നടത്തിയ പഠനം കണ്ടെത്തി. British Household Panel Survey വഴി ബ്രിട്ടണിലെ 18,000 യാത്രക്കാരെയാണ് പഠനത്തിനായി പരിഗണിച്ചത്. വിലയില്ല എന്ന തോന്നല്‍, ഉറക്കമില്ലായ്മ, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ്, സന്തോഷമില്ലായ്മ തുടങ്ങിയ മാനസികാരോഗ്യ സൂചകങ്ങളെ അവര്‍ നിരീക്ഷിച്ചു. ജോലിക്ക് പോകാനായി കാറുപയോഗിക്കുന്നവരെ അപേക്ഷിച്ച് നടക്കുകയോ … Continue reading സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ്

24 kW ന്റെ അതിവേഗ ചാര്‍ജ്ജിങ് സ്റ്റേഷന്‍ ChargePoint തുടങ്ങി

പലചരക്ക് കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളില്‍ സ്ഥാപിക്കാവുന്ന 24 kW ന്റെ Express 100 എന്ന അതിവേഗ ചാര്‍ജ്ജിങ് സ്റ്റേഷന്‍ ChargePoint വിപണിയിലിറക്കി. Express 100 ന് 100 RPH (miles of range per hour) ചാര്‍ജ്ജിങ് തോതാണുള്ളത്. അതിവേഗ ചാര്‍ജ്ജറുകള്‍ വണ്ടിക്കാര്‍ക്ക് 20-30 മിനിട്ട് നേരം ചാര്‍ച്ച് ചെയ്ത് അടുത്ത സ്റ്റേഷനിലെത്താന്‍ സഹായിക്കും. ഇപ്പോള്‍ തന്നെ ChargePoint ന്റെ നെറ്റ്‌വര്‍ക്കില്‍ 144 സ്ഥലങ്ങളുണ്ട്. — സ്രോതസ്സ് greencarcongress.com

കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്‌ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന്‍ "ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു" എന്ന് … Continue reading കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു

North Sea എണ്ണ വ്യവസായത്തിന് മേല്‍ ചുമത്തുന്ന കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു. അതില്‍ നിന്നും £1 ബല്യണ്‍ പൌണ്ട് ശേഖരിച്ച് വികസിത രാജ്യങ്ങളിലെ കാലാവസ്ഥാമാറ്റത്തിന്റെ നാശങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കും. എണ്ണ ഉത്പാദന രാജ്യം കൊണ്ടുവരുന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയാണിത്. ഒരു ടണ്‍ CO2 ന് എണ്ണ കമ്പനികളില്‍ നിന്ന് ഇപ്പോള്‍ ചുമത്തുന്ന £21 പൌണ്ട് നികുതി എന്നതില്‍നിന്നും £45 പൌണ്ടായി (Nkr410) ഉയര്‍ത്തും. മീന്‍പിടുത്ത വ്യവസായത്തിനും CO2ടണ്ണിന് £5.50 പൌണ്ടാകും (Nkr50) ചുമത്തുക. അങ്ങനെ … Continue reading എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു

ലോകത്തെ മൊത്തം സമ്പത്തിന്റെ 50% വും ഇപ്പോള്‍ കൈയ്യാളുന്നത് 1% ആളുകളാണ്

Credit Suisse ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോക ജനസംഖ്യയുടെ 1% വരുന്ന അതി സമ്പന്നരാണ് ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ 50% വും നിയന്ത്രിക്കുന്നത്. സമ്പത്തിന്റെ ഇതുവരെയുള്ളതിലേക്കും ഏറ്റവും തീവൃമായ കേന്ദ്രീകരണമാണിത്. ഇതിന് വിപരീതമായി ലാറ്റിനമേരിക്കയില്‍ ശരാശരി ഗാര്‍ഹിക സമ്പത്ത് 17% കുറഞ്ഞു, യൂറോപ്പില്‍ 12% കുറഞ്ഞു. ജനത്തെ പിഴിയല്‍ തുടരുന്നു.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാ ഉന്‍മൂലനത്താല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്

മനുഷ്യന്‍ കാരണമായുള്ള ജൈവവൈവിദ്ധ്യ നാശത്തോടെ ലോകത്തെ ആറാമത്തെ മഹാ ഉന്‍മൂലനം 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുടങ്ങിയത് എന്ന് Science Advances ന്റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ശേഷിക്കുന്ന ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കണം എന്ന് പഠനം നടത്തിയ ഗവേഷകര്‍ അപേക്ഷിച്ചു. എന്നാല്‍ അതിനുള്ള സമയം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അതിവേഗം ജീവജാലങ്ങളുടെ വൈവിദ്ധ്യം കുറയുന്ന സംഭവമാണ് മഹാ ഉന്‍മൂലനം. നാലില്‍ മൂന്ന് ജീവികളും വളരെ കുറഞ്ഞ സമയത്ത് ഭൂമുഖത്തുനിന്ന് ഇല്ലാതാകും. Pinta Island … Continue reading ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാ ഉന്‍മൂലനത്താല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്