കൊളറാഡോയിലെ Planned Parenthood ആശുപത്രിയില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെച്ചയാള്‍ പോലീസ് കസ്റ്റഡിയിലാണ്. വെള്ളക്കാരനായ ഒരാളാണ് വെടിവെച്ചത് എന്ന് പോലീസ് പറഞ്ഞു. — സ്രോതസ്സ് wsws.org ഫെമിനിസ്റ്റ കൊച്ചമ്മമാരുടെ അമേരിക്കയിലെ സ്വാതന്ത്ര്യം ഇത്രയേയുള്ളു.
ടാഗ്: വാര്‍ത്ത
24 കാലാവസ്ഥാ പ്രവര്‍ത്തകരെ ഫ്രാന്‍സ് COP21 ന് മുമ്പായി വീട്ടുതടങ്കലിലിട്ടു
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനമായ COP21 ന് മുമ്പ് തന്നെ ഫ്രഞ്ച് പോലീസ് 24 കാലാവസ്ഥാ പ്രവര്‍ത്തകരെ വീട്ടുതടങ്കലിലിട്ടു. COP21 സംഭാഷണങ്ങള്‍ക്ക് മുമ്പായി ഇവര്‍ പ്രകടനങ്ങള്‍ നടത്താതിരിക്കാനാണ് ഈ നടപടി എന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞു. എന്നാല്‍ പാരീസ് ആക്രമണത്തിന്റെ മറയില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയെ മുതലെടുക്കുകയാണ് സര്‍ക്കാര്‍ എന്ന് അവരുടെ വക്കീലന്‍മാരും Amnesty International ഉം ആരോപിക്കുന്നു. Agence France Presse ന്റെ അഭിപ്രായത്തില്‍ തടവിലാക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ "radical opposition movement" ഭാഗമാണത്രേ. — സ്രോതസ്സ് commondreams.org
ഊര്‍ജ്ജ നിലയങ്ങളുടെ രസ പരിധി നിയന്ത്രണത്തെ ജഡ്ജി തള്ളി
കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നും രസത്തിന്റേയും മറ്റ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളുടേയും പുറംന്തള്ളലിനെ നിയന്ത്രിക്കാന്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനപ്പെട്ട പരിസ്ഥിതി നിയമം സുപ്രീം കോടതി എടുത്തുകളഞ്ഞു. 5-4 വോട്ടിലായിരുന്നു ഈ വിധി. 5 യാഥാസ്ഥിതിക ജഡ്ജിമാര്‍ Environmental Protection Agency യോട് ആരോഗ്യ ഗുണങ്ങളെക്കാള്‍ കമ്പനികളുടെ ചിലവിന് പ്രാധാന്യം കൊടുക്കുകയായിരുന്നു വേണ്ടീയിരുന്നത് എന്ന് പറഞ്ഞു. — സ്രോതസ്സ് america.aljazeera.com
യൂണിയന്‍ പ്രവര്‍ത്തകനും കവിയുമായ ജോ ഹില്ലിന്റെ 100ആമത് ചരമ വാര്‍ഷികം
സ്വീഡനില്‍ 1879 ഒക്റ്റോബര്‍ 7 ന് ജനിച്ച ജോ ഹില്‍ (Joe Hill) അമേരിക്കയിലേക്ക് വന്ന് ഖനി തൊഴിലാളിയായി ജോലി ചെയ്തു. Industrial Workers of the World ന്റെ സജീവ പ്രവര്‍ത്തകനായി. "There is Power in a Union," "Rebel Girl", "Casey Jones-the Union Scab" തുടങ്ങിയ അദ്ദേഹത്തിന്റെ പ്രസിദ്ധമായ പാട്ടുകളാണ്. ഒരു കൊലപാതകത്തിന്റെ പേരിലുള്ള വിവാദപരമായ ഒരു വിചാരണക്ക് ശേഷം ഉട്ടയിലെ(Utah) firing squad അദ്ദേഹത്തെ നവംബര്‍ 19, 1915 ന് … Continue reading യൂണിയന്‍ പ്രവര്‍ത്തകനും കവിയുമായ ജോ ഹില്ലിന്റെ 100ആമത് ചരമ വാര്‍ഷികം
ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും TPP യിലെ ആരോഗ്യ നയങ്ങള്‍ക്കെതിരെ ഫൈസറിന്റെ ആസ്ഥാനത്ത് സമരം നടത്തി
Trans-Pacific Partnership എന്ന രഹസ്യ വാണിജ്യ കരാര്‍ മുഴുവന്‍ പുറത്തായതിന് ശേഷം ലോകം മൊത്തം അതിനെതിരെ പ്രതിഷേധം വളരുകയാണ്. ന്യൂസിലാന്റിലെ സമരങ്ങള്‍ക്ക് ശേഷം വാഷിങ്ടണ്‍ ഡിസിയില്‍ ധാരാളം പ്രതിഷേധ സമരം നടന്നു. ന്യൂയോര്‍ നഗരത്തില്‍ കോര്‍പ്പറേറ്റ് പേറ്റന്റുകള്‍ക്കെതിരെയും വിലകുറഞ്ഞ generic medications തടയുന്നതിനെതിരായും ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരുന്ന് ഭീമന്‍ ഫൈസറിന്റെ(Pfizer) ആസ്ഥാനത്ത് പ്രതിഷേധ സമരം നടത്തി.
അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ കൂട്ടക്കൊല വിചാരണയില്‍ അഫ്ഗാന്‍ ഇരകള്‍
16 അഫ്ഗാന്‍ പൌരന്‍മാരെ കശാപ്പ് ചെയ്ത U.S. Staff Sergeant Robert Bales ന്റെ വിചാരണയില്‍ ഡസന്‍കണക്കിന് അഫ്ഗാന്‍ ഇരകള്‍ മൊഴികൊടുത്തു. Joint Base Lewis-McChord ലെ കോടതിയില്‍ സമര്‍പ്പിച്ച ഒരു വീഡിയോ തെളിവില്‍ തങ്ങളുടെ പ്രീയപ്പെട്ടവരിലേക്ക് പായിച്ച വെടിയുണ്ടകളെക്കുറിച്ച് സാക്ഷികളായ ധാരാളം കുട്ടികള്‍ വിശദീകരിച്ചു. “ഞങ്ങള്‍ കുട്ടികളാണ്! ഞങ്ങള്‍ കുട്ടികളാണ്!” എന്ന് അലറി വിളിച്ചത് ഒരു കുട്ടി ഓര്‍ക്കുന്നതായി കോടതിയില്‍ പറഞ്ഞു.
കാലാവസ്ഥാ മാറ്റ സമ്മേളനത്തിന് പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല എന്ന് ഫ്രഞ്ച് അധികൃതര്‍
സുരക്ഷാ കാരണങ്ങളാല്‍ നവംബര്‍ 29 സമ്മേളനം തുടങ്ങുന്നതിന് നടത്താനുദ്ദേശിച്ചിരുന്ന പ്രകടനം റദ്ദാക്കി എന്ന് അധികാരികള്‍ പറഞ്ഞു. രണ്ട് ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതാക്ഷിച്ചിരുന്നത്. "സര്‍ക്കാരിന് പ്രകടനങ്ങളെ നിരോധിക്കാന്‍ കഴിയും, എന്നാല്‍ ഞങ്ങളുടെ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല ആസൂത്രണം ചെയ്തതതുപോലുള്ള പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും കാലാവസ്ഥാ നീതിയുടെ ശബ്ദം കേള്‍പ്പിക്കാന്‍ പാരീസിലെ ജനങ്ങള്‍ക്ക് വഴിയുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും" എന്ന് 350.org ന്റെ ഫ്രാന്‍സിലെ സംഘാടകനായ Nicolas Haeringer പറഞ്ഞു. ഫ്രഞ്ച് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ മൂന്ന് മാസത്തെക്ക് … Continue reading കാലാവസ്ഥാ മാറ്റ സമ്മേളനത്തിന് പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല എന്ന് ഫ്രഞ്ച് അധികൃതര്‍
ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി
ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ GCHQ നിയമവിരുദ്ധമായി ചാരപ്പണി നടത്തി എന്ന കാര്യം വ്യക്തമാക്കുന്നതില്‍ 22 ജൂണില്‍ തങ്ങള്‍ നടത്തിയ പ്രഖ്യാപനം പരാജയപ്പെട്ടു എന്ന് ബ്രിട്ടണിലെ രഹസ്യാന്വേഷണ സംഘത്തെ നിരീക്ഷിക്കുന്ന Investigatory Powers Tribunal (IPT) പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെ നിയമപരമായി ചോദ്യം ചെയ്യുന്ന 10 NGO കള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. "തെക്കെ ആഫ്രിക്കയിലെ Legal Resources Centre നോടൊപ്പം Egyptian Initiative for Personal Rights (EIPR) നെ അല്ല Amnesty International … Continue reading ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി
GMOകളെ ലേബല്‍ ചെയ്യണമെന്ന് 68% ഡോക്റ്റര്‍മാരും ആവശ്യപ്പെടുന്നു
358,000 അംഗങ്ങളാണ് SERMO യിലുള്ളത്. എല്ലാവരും അംഗീകാരം കിട്ടിയ ഡോക്റ്റര്‍. അമേരിക്കയിലേയും ക്യാനഡയിലേയും ഡോക്റ്റര്‍മാരെയാണ് ഇപ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിലേക്ക് സംഘത്തെ വിപുലീകരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. തങ്ങള്‍ കഴിക്കുന്ന ആഹാരത്തെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്ന് അവരില്‍ 68% പേരും കരുതുന്നു. പ്രത്യേകിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ നിലനില്‍ക്കുന്ന കാലത്ത്. നമ്മുടെ ഉപഭോഗവസ്തുക്കളെക്കുറിച്ച് അറിയാന്‍ നമുക്ക് അവകാശമുണ്ട്. — സ്രോതസ്സ് naturalsociety.com
ആര്‍ക്ടിക്കില്‍ ഖനനം നടത്താനുള്ള പദ്ധതി സ്റ്റാറ്റോയില്‍ ഉപേക്ഷിച്ചു
നോര്‍വ്വേയിലെ എണ്ണ കമ്പനിയായ സ്റ്റാറ്റോയില്‍(Statoil) ആര്‍ക്ടിക്കില്‍ ഖനനം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായി പറഞ്ഞു. അവര്‍ക്കുള്ള ലൈസന്‍സ് 2020 വരെയുണ്ടായിട്ടും അവര്‍ ഈ തീരുമാനം എടുത്തിരിക്കുകയാണ്. $700 കോടി ഡോളര്‍ ചിലവാക്കിയതിന് ശേഷം ഷെല്‍ ആര്‍ക്ടിക്കിലെ ഖനനം ഉപേക്ഷിച്ചതിന്റെ തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ ഈ കമ്പനിയും അതേ പാത സ്വീകരിക്കുന്നത്. [വളരെ നന്ദി]