https://cdn.thewire.in/wp-content/uploads/2021/08/05110730/3069650125_f655db6631_c-e1628141897641.jpg A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) സബര്‍മതി ആശ്രമം വീണ്ടും വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പൊതു താല്‍പ്പര്യ ഹര്‍ജി ഗൂജറാത്ത് ഹൈക്കോടതി സെപ്റ്റംബര്‍ 8 ന് തള്ളി. ആശ്രമം പുതുക്കാനുള്ള സര്‍ക്കാരിന്റെ Rs 1,200-കോടി രൂപ പദ്ധതിയെ തുടക്കം മുതല്‍ തുഷാര്‍ ഗാന്ധി എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് മഹാത്മ ഗാന്ധി 1917 - … Continue reading സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി
ടാഗ്: വാര്‍ത്ത
വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടര്‍ന്ന പോലീസ് കറുത്തവനെ തെറ്റായി അറസ്റ്റ് ചെയ്തു
ബോസ്റ്റണിലെ പോലീസ് ഉദ്യോഗസ്ഥന്‍ വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടരുകയായിരുന്നു. എന്നാല്‍ അയാള്‍ വീട്ടിലേക്ക് നടന്ന് പോയ 20-വയസ് പ്രായമുള്ള ഒരു കറുത്തവനെ ആണ് പിടികൂടിയത്. അയാളെ നിലത്ത് മറിച്ചിട്ട് മുട്ടുകാല്‍ വെച്ച് കൊങ്ങായ്ക്ക് അമര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. അയാള്‍ കുറ്റകൃത്യം ചെയ്തു എന്നതിന് ഒരു തെളിവും ഇല്ലാതെയാണ് ഉദ്യോഗസ്ഥന്റെ ഈ പ്രവര്‍ത്തി. ഫെബ്രുവരി 2021 ല്‍ തന്റെ ജോലിസ്ഥലത്തു നിന്ന് പണി കഴിഞ്ഞ് Donovan Johnson തന്റെ വീട് എത്തുന്നതിന് ഏതാനും മിനിട്ടുകള്‍ അകലെവെച്ചാണ് ഈ സംഭവം ഉണ്ടായത്. … Continue reading വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടര്‍ന്ന പോലീസ് കറുത്തവനെ തെറ്റായി അറസ്റ്റ് ചെയ്തു
ചുവന്ന തിരമാലക്ക് തുടക്കം കുറിച്ച സമരം
സെപ്റ്റംബര്‍ 10, 2012, ന് ചിക്കാഗോയിലെ ആയിരക്കണക്കിന് സഹ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപരോടൊപ്പം ഞാന്‍ ജോലിസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോന്നു. അദ്ധ്യാപകരെ ദുഷ്ടരായി കാണുന്നതും അമേരിക്കയില്‍ മൊത്തം വന്‍തോതില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്ത 30 വര്‍ഷത്തെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നേരിട്ടതിന് ശേഷം എല്ലായിടത്തേയും അദ്ധ്യാപകര്‍ തിരികെ യുദ്ധം ചെയ്യാന്‍ തയ്യാറായിരുന്നു. തിരികെ സമരം ചെയ്താല്‍ സാദ്ധ്യതകളെന്തെക്കെ ആകാം എന്ന് 2012 ലെ സമരത്തിന് മുമ്പ് തന്നെ രാഷ്ട്രീയ വികാസം ചിക്കാഗോയിലെ ഞങ്ങളെ പോലുള്ള ധാരാളം ആളുകള്‍ക്ക് … Continue reading ചുവന്ന തിരമാലക്ക് തുടക്കം കുറിച്ച സമരം
സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍
ദീര്‍ഘ കാലം Useful Idiots എന്ന പരിപാടി നടത്തിയിരുന്ന Katie Halper കഴിഞ്ഞ ആഴ്ച തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. The Hill’s Risingല്‍ നിന്ന് അവരെ പിരിച്ചുവിട്ടതാണ് കാരണം. ഇസ്രായേലിന്റെ പാലസ്തീന്‍ നയങ്ങളെ വിമര്‍ശിക്കുന്നത് തങ്ങളുടെ നയമല്ലെന്ന് അതിന്റെ എഡിറ്റര്‍ എഴുതി. Krystal Ball, Saagar Enjeti ന്റേയും left-right സംഘം നയിച്ചിരുന്ന 2019 - 2021 കാലത്ത് ഈ സ്വതന്ത്ര മാധ്യമ സ്ഥാപനത്തിന് കാഴ്ചക്കാരില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. അതിന് ശേഷം അതിന് മാറ്റം സംഭവിച്ചു. — സ്രോതസ്സ് … Continue reading സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍
ഷിറീന്‍ രണ്ട് പ്രാവശ്യം കൊല്ലപ്പെട്ടു
പാലസ്തീന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക Shireen Abu Akleh ന്റെ മരണത്തില്‍ തങ്ങളുടെ ഒരു സൈനികന്‍ ഉത്തരവാദിയാണെന്ന് ഇസ്രായേല്‍ ആദ്യമായി സമ്മതിച്ചു. കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ ജനീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തുന്ന റെയ്ഡിനെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന അവരെ മെയ് 11 നാണ് തലയില്‍ വെടിവെച്ച് കൊന്നത്. പാലസ്തീന്‍ പോരാളികളുടെ വെടിവെപ്പിന് പ്രതികരണമായ ഇസ്രായേല്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ Abu Akleh “യാദൃശ്ഛികമായി” ചെന്ന് പെട്ടതാണെന്ന് ഇസ്രായേല്‍ പറഞ്ഞു. എന്നാല്‍ ദൃക്സാക്ഷികള്‍ പറയുന്നതും Shireen കൊല്ലപ്പെട്ട സ്ഥലത്തെ വീഡിയോയില്‍ കാണുന്നതും … Continue reading ഷിറീന്‍ രണ്ട് പ്രാവശ്യം കൊല്ലപ്പെട്ടു
അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി
മീഥേന്റെ ആഗോള അന്തരീക്ഷ സാന്ദ്രത ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.2018 ലെ 1,866 parts per billion (ppb) (ശതകോടിക്ക് 1,866 കണം) ല്‍ നിന്ന് 2019 ല്‍ 1,875 ppb ല്‍ എത്തി. United States National Oceanographic and Atmospheric Administration (NOAA) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മീഥേന്‍ ശക്തമായ ഒരു ഹരിതഗൃഹ വാതകമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 25 മടങ്ങ് ആഗോളതപന ശക്തിയുള്ളതാണ് മീഥേന്‍. രേഖപ്പെടുത്തല്‍ തുടങ്ങിയ 1983 മുതലുള്ള കണക്കില്‍ 2019 … Continue reading അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി
ജലത്തിന്റെ സ്വകാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം
കഴിഞ്ഞ ആഴ്ച മുഴുവനും ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ Jackson, Mississippi യിലെ ജനങ്ങള്‍ ഒരു വെള്ളം തിളപ്പിച്ചുപയോഗിക്കുക ഉപദേശത്തിലാണുള്ളത്. കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന ദരിദ്ര നഗരം അല്ലായിരുന്നു ഇതെങ്കില്‍ ഈ വാര്‍ത്തക്ക് 24/7 മാധ്യമ ശ്രദ്ധ കിട്ടുമായിരുന്നു. ഈ പ്രശ്നത്തില്‍ മോശമായി ഇടപെട്ട ശതകോടി ഡോളര്‍ കോര്‍പ്പറേറ്റിന്റെ പങ്കിനെക്കുറിച്ചും തീര്‍ച്ചയായും മാധ്യമശ്രദ്ധ ഉണ്ടാകുകയില്ല. 2013 ല്‍ Siemens മായും ജാക്സണ്‍ നഗരം ജല മീറ്ററുകളും ബില്ലിങ് സംവിധാനവും പുതുക്കാനുള്ള ഒരു കരാറില്‍ ഒപ്പുവെച്ചു. ഇതില്‍ ഒരു അപകട സാദ്ധ്യതയുമില്ലെന്ന് … Continue reading ജലത്തിന്റെ സ്വകാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം
കഴിഞ്ഞ ദശാബ്ദത്തില്‍ 1,700 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു
കഴിഞ്ഞ ദശാബ്ദത്തില്‍ 1,700 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. അതായത് രണ്ട് ദിവസത്തില്‍ ശരാശരി ഒരു കൊലപാതകം. Global Witness ന്റെ കണക്ക് പ്രകാരം വാടകകൊലയാളികള്‍, സംഘടിത ക്രിമിനല്‍ സംഘങ്ങള്‍, സ്വന്തം സര്‍ക്കാരുകള്‍ കുറഞ്ഞത് 1,733 ഭൂമി, പരിസ്ഥിതി സംരക്ഷകരെയാണ് 2012 - 2021 കാലത്ത് കൊന്നത്. ബ്രസീല്‍, കൊളംബിയ, ഫിലിപ്പീന്‍സ്, മെക്സികോ, ഹൊണ്ടൂറസ് എന്നിവയാണ് ഏറ്റവും മാരകമായ രാജ്യങ്ങള്‍. 2012 മുതല്‍ ഈ സംഘടന എല്ലാ വര്‍ഷവും കൊല്ലപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. … Continue reading കഴിഞ്ഞ ദശാബ്ദത്തില്‍ 1,700 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു
പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു
ഈ സെപ്റ്റംബറില്‍ ഉക്രെയിനില്‍ നിന്നുള്ള നവ നാസികള്‍ നയിക്കുന്ന Azov പ്രസ്ഥാനം അമേരിക്കയിലെത്തി. ഈ സമയത്ത് Azov നെ “തുറന്ന് നവ-നാസി” എന്ന് പറയുന്നത് New York Times നിര്‍ത്തി. ഒപ്പം ഈ തീവൃ ദേശീയവാദി സംഘടനയെ “celebrated” എന്ന് വിശേഷിപ്പിച്ചു. Azovന്റെ അമേരിക്ക പര്യടനത്തിന്റെ വാര്‍ത്ത വന്നതിന് ശേഷം ഈ തീവൃ-ദേശീയവാദി സംഘടനയുടെ അമേരിക്കയിലുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കോണ്‍ഗ്രസിനെ സ്വാധീനിച്ച് തങ്ങള്‍ക്കുള്ള ആയുധ, പരിശീലന സഹായം തടഞ്ഞ നിയമത്തെ റദ്ദാക്കുക ഉള്‍പ്പടെയുള്ള വിവരങ്ങളാണത്. — … Continue reading പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു
24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു
ഈ ജൂലൈയില്‍ 23.9 ലക്ഷം അകൌണ്ടുകള്‍ ആണ് വാട്ട്സാപ്പ് ഇന്‍ഡ്യയില്‍ നിരോധിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ പോസ്റ്റിന്റെ ആദ്യത്തെ എഴുത്തുകാരനെക്കുറിച്ചുള്ള വിവരം കൈമാറാം എന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ കമ്പനി നേരിട്ടാണ്14.2 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചത്. ഇന്‍ഡ്യയില്‍ വ്യാജ വാര്‍ത്തയും വിദ്വേഷ പ്രസംഗവും പ്രചരിപ്പിക്കുന്നു എന്ന് വിമര്‍ശനം കേള്‍ക്കുന്ന ഈ കമ്പനി, ജൂണില്‍ 22.1 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചിരുന്നു. — … Continue reading 24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു