തൊഴിലാളികള്‍ക്ക് രാഷ്ട്രീയ പ്രതിനിധാനം വേണം

[ഒരു Weimar നിമിഷം ഉയരുകയാണ്.] അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിഞ്ഞ വര്‍ഷം ശക്തി നേടി. ആദ്യത്തെ ആമസോണ്‍ പണ്ടകശാലയിലും ആപ്പിള്‍ കടയിലും യൂണിയന്‍ രൂപീകരണം വിജയകരമായി നടന്നു. 70% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ പിന്‍തുണക്കുന്നു. തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ യൂണിയനുണ്ടാക്കാന്‍ സഹായിക്കുന്ന Protecting the Right to Organize Act, (PRO Act) എന്നൊരു നിയമം ഡമോക്രാറ്റുകള്‍ കൊണ്ടുവരുന്നുണ്ട്. റിപ്പബ്ലിക്കന്‍മാര്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം വന്നാല്‍ അത് പരാജയപ്പെടും. — സ്രോതസ്സ് democracynow.org | Nov 02, 2022

മനുഷ്യ ആരോഗ്യത്തിന് മേലെ മഹാപ്രളയത്തിന് ശേഷമുള്ള തീവൃ കാലാവസ്ഥയുടെ cascading ഫലം

പാകിസ്ഥാനിലെ വേനല്‍ക്കാലത്തെ വെള്ളപ്പെക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉന്നതിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ അവശേഷിക്കുന്ന ആ പ്രളയം, ശമിച്ചതല്ല: പൊങ്ങിയ വെള്ളം പിന്‍വലിയാന്‍ ആറ് മാസം എടുക്കും എന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. തുടക്കത്തിലെ നാശം വലുതായിയിരുന്നു. 1,500 ല്‍ അധികം ആളുകള്‍ മരിച്ചു. അതില്‍ പകുതി കുട്ടികളായിരുന്നു. 2022 ലെ മണ്‍സൂണ്‍ സമയത്ത് റിക്കോഡ് ഭേദിച്ച മഴയും ഹിമാനികള്‍ ഉരുകിയതും catastrophic വെള്ളപ്പൊക്കത്തിന് കാരണമായി. എന്നാല്‍ വെള്ളപ്പൊക്കത്തിന്റെ മാനുഷിക ആഘാതം ദീര്‍ഘകാലം നിലനില്‍ക്കും. 80 ലക്ഷം ആളുകളാണ് മാറിത്താമസിക്കുന്നത്. — സ്രോതസ്സ് yaleclimateconnections.org … Continue reading മനുഷ്യ ആരോഗ്യത്തിന് മേലെ മഹാപ്രളയത്തിന് ശേഷമുള്ള തീവൃ കാലാവസ്ഥയുടെ cascading ഫലം →

1948 ല്‍ പാലസ്തീന്‍കാരെ കൊന്നതിനെക്കുറിച്ചുള്ള സിനിമക്കെതിരെയുള്ള ആക്രമണം

1948 സ്വാതന്ത്ര്യത്തിന്റെ യുദ്ധം അഥവ പാലസ്തീനി നക്ബ സമയത്ത് ഇസ്രായേലി പട്ടാളക്കാര്‍ ഒരു പാലസ്തീന്‍ കുടുംബത്തെ കൊല്ലുന്നതിനെക്കുറിച്ചുള്ള ജോര്‍ദാനില്‍ നിന്നുള്ള സിനിമക്കെതിരെ ഇസ്രായേലിന്റെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും നടത്തുന്ന അക്രമാസക്തമായ ആക്രമണത്തെ അതിന്റെ സൃഷ്ടാക്കള്‍ അപലപിച്ചു. Farha ക്ക് എതിരായ എല്ലാ പ്രചരണ പരിപാടികളും ആ സിനിമ ലോകം മുഴുവനുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഞങ്ങളെ പിന്‍തിരിപ്പിക്കില്ല എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. — സ്രോതസ്സ് Jews For Justice For Palestinians | | Dec … Continue reading 1948 ല്‍ പാലസ്തീന്‍കാരെ കൊന്നതിനെക്കുറിച്ചുള്ള സിനിമക്കെതിരെയുള്ള ആക്രമണം →

സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

കരസേന, നാവിക സേന, വ്യോമസേന ഈ മൂന്ന് സായുദ്ധ വിഭാഗങ്ങളിലും കൂടി മൊത്തം 1,35, 891 അവസരങ്ങളുണ്ട് എന്ന് സര്‍ക്കാര്‍ പാര്‍ളമെന്റില്‍ പറഞ്ഞു. ജൂലൈ 1, 2022 ലെ കണക്ക് പ്രകാരം കരസേനയില്‍ 118,485 ഉം സെപ്റ്റംബര്‍ 30, 2022 ന്റെ കണക്ക് പ്രകാരം നാവിക സേനയില്‍ 11,587 ഉം വ്യേമസേനയില്‍ 5,819 ഉം വീതം അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന് പ്രതിരോധ മന്ത്രി അജയ് ഭട്ട് ലോക്സഭയില്‍ രേഖാമൂലം പറഞ്ഞു. പ്രതിരോധ രംഗത്ത്, കരസേനയില്‍ 3.7% … Continue reading സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി →

തെറ്റായി ജയിലിടക്കപ്പെട്ട രണ്ട് പേര്‍ക്ക് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം ന്യൂയോര്‍ക്ക് കൊടുത്തു

1965 ല്‍ Malcolm X നെ കൊന്നു എന്ന പേരില്‍ തെറ്റായി ശിക്ഷിക്കപ്പെട്ട് ദശാബ്ദങ്ങളായി ജയിലില്‍ കഴിഞ്ഞ രണ്ട് പേരുടെ കേസ് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ന്യൂയോര്‍ക്ക് നഗരവും ന്യൂയോര്‍ക്ക് സംസ്ഥാനവും സമ്മതിച്ചു. Muhammad Aziz നും മരിച്ച് പോയ Khalil Islam നും എതിരായ കുറ്റത്തില്‍ നീതിയുടെ ഗൌരവകരമായ തോല്‍വി നടന്നു എന്ന് കഴിഞ്ഞ വര്‍ഷം ഒരു ജഡ്ജി പറഞ്ഞിരുന്നു. Manhattan DA യുടെ ഓഫീസും Innocence Project ഉം നടത്തിയ … Continue reading തെറ്റായി ജയിലിടക്കപ്പെട്ട രണ്ട് പേര്‍ക്ക് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം ന്യൂയോര്‍ക്ക് കൊടുത്തു →

നോര്‍വ്വേയിലെ അഭയാര്‍ത്ഥി കൌണ്‍സില്‍ ഇസ്രായേലിന് മുന്നറീപ്പ് നല്‍കുന്നു

നാല് വര്‍ഷത്തിനകത്ത് ഇസ്രായേല്‍ അതിന്റെ അഞ്ചാം തെരഞ്ഞെടുപ്പ് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ ഫലം മിക്കവാറും അഴിമതി വിചാരണ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മുമ്പത്തെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അധികാരത്തിലെത്തുന്നതായിരിക്കും. കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ ഇസ്രായേല്‍ സൈന്യം രാത്രി റെയ്ഡില്‍ മാരകമായ ആക്രമണം നടത്തുന്നതിനിടക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുദ്ധക്കുറ്റ സാദ്ധ്യതയെക്കുറിച്ച് ഇസ്രായേലിനെ അന്വേഷിക്കണമെന്ന് International Criminal Court നോട് Amnesty International ആഗസ്റ്റില്‍ ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Nov 01, 2022

കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു

കന്‍സാസില്‍ 14,000-ബാരല്‍ ക്രൂഡോയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ക്യാനഡയുടെ TC Energy അമേരിക്കയിലെ അവരുടെ Keystone പൈപ്പ് ലൈന്‍ അടച്ചു. ഒരു ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. കന്‍സാസില്‍ നിന്ന് 32 km തെക്കുള്ള Steele City, Nebraska ലെ പ്രധാന junction ല്‍ നടന്ന ചോര്‍ച്ചയുടെ കാരണം അറിയില്ല. 2010 ല്‍ തുടങ്ങിയ പൈപ്പ് ലൈനിലെ മൂന്നാമത്തെ ചോര്‍ച്ചയാണിത്. ക്യാനഡയിലെ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ഭാരം കൂടിയ ക്രൂഡോയില്‍ അമേരിക്കയുടെ തീരത്തെത്തെത്തിച്ച് ശുദ്ധീകരിക്കുന്നതിലെ നിര്‍ണ്ണായകമായ ധമനിയാണ് … Continue reading കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു →

വംശനാശം സംഭവിച്ച ‘കുരങ്ങ് ലെമൂര്‍’ മനുഷ്യ ഫോസിലുകളോട് സാദൃശ്യം കാണിക്കുന്നു

വംശംനശിച്ച lemurs ന്റെ പല്ലുകളുടെ വിശകലനം, മനുഷ്യ പരിണാമത്തിന്റെ ആകര്‍ഷമായ തെളിവുകള്‍ വ്യക്തമാക്കുന്നു എന്ന് University of Otago നടത്തിയ പഠനം കാണിക്കുന്നു. Archaeolemur എന്ന കുരങ്ങ് ലെമൂറിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ലെമൂറുകള്‍ക്കില്ലാത്ത പുതിയ anatomical features ആയി വായുടെ മുന്നില്‍ grooming ന് വേണ്ടി ഒരു 'tooth comb' ഉണ്ടായിരുന്നു. American Journal of Biological Anthropology ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 447 പല്ലുകളിലെ chipping നെ വിശകലനം ചെയ്തും മറ്റ് സസ്തനികളുടെ … Continue reading വംശനാശം സംഭവിച്ച ‘കുരങ്ങ് ലെമൂര്‍’ മനുഷ്യ ഫോസിലുകളോട് സാദൃശ്യം കാണിക്കുന്നു →

രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?

2019 ലെ പതിപ്പിന്റെ ലളിതമായ പുനര്‍ജന്മമല്ല Indian Data Protection Bill 2022 ന്റെ പുതിയ അവതാരം. സ്വകാര്യത ഒരു മൌലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ പുട്ടസ്വാമി വിധിക്ക് നിയമ ചട്ടക്കൂട് നല്‍കുകയായിരുന്നു അതിന്റെ മുമ്പത്തെ ലക്ഷ്യം. 2022 ലെ നിയമത്തിന്റെ ലക്ഷ്യം വ്യത്യസ്ഥമാണ്. അത് സ്വകാര്യതക്കുള്ള പൌരന്റെ അവകാശം ഉദ്‌ഘോഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് അതിനെ മറികടക്കാനും അനുവദിക്കുന്നു. അതിന്റെ മറ്റൊരു ലക്ഷ്യം തദ്ദേശീയവും വിദേശീയവും ആയ വലിയ ബിസിനസിന് നമ്മുടെ ഡാറ്റ അവരുടെ ലാഭത്തിനായി ഉപയോഗിക്കാനും സൌകര്യം … Continue reading രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം? →

ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”

മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ച് ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് ഭയപ്പെടുത്തി അകറ്റിനിര്‍ത്താന്‍ Governor Ron DeSantis നെ പോലുള്ള റിപ്പബ്ലിക്കന്‍മാര്‍ ശ്രമിക്കുന്നു. വോട്ടര്‍ തട്ടിപ്പിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യാനായി ഒരു തെര‍ഞ്ഞെടുപ്പ് പോലീസ് സേന രൂപീകരിച്ചിരിക്കുകയാണ് DeSantis. ഈ അറസ്റ്റ് കൂടുതലും കറുത്തവരെ ലക്ഷ്യം വെച്ചാണ്. 14 ലക്ഷം ആളുകളാണ് ഈ സംസ്ഥാനത്ത് മുമ്പത്തെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകള്‍. മുമ്പത്തെ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ തട്ടിപ്പ് ആരോപണങ്ങില്‍ ഒരുപാട് വ്യാജമായതിനാല്‍ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്. ശരിയായ വോട്ടര്‍മാരെ ബാലറ്റില്‍ … Continue reading ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്” →