2022 ലെ ആഗോള CO2 ഉദ്‌വമനം റിക്കോഡ് നിലയിലാണ്. താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനാകും വിധം ഉദ്‌വമനം കുറയുന്ന ഒരു സൂചനയും കാണാനില്ല. Global Carbon Project ന്റെ കണക്കിലാണ് ഇക്കാര്യം കണ്ടത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 9 വര്‍ഷത്തിനകം താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനുള്ള സാദ്ധ്യത 50% മാത്രമാണ്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ 4060 കോടി ടണ്‍ CO2 (40.6 GtCO2) ഉദ്‌വമനമുണ്ടായി. 2021 നേക്കാള്‍ 1.0% … Continue reading ആഗോള CO2 ഉദ്‌വമനം കുറയുന്ന മട്ടില്ല
ടാഗ്: വാര്‍ത്ത
കാലാവസ്ഥാ മാറ്റം കൊടുംകാറ്റിന് ശക്തി കൂട്ടുന്നു
ഇയാന്‍ കൊടുങ്കാറ്റ് അടിച്ചതിന് ശേഷം ഫ്ലോറിഡയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു എന്ന് അധികാരികള്‍ പറഞ്ഞു. Category 4 ല്‍ ഉള്‍പ്പെടുന്ന ഈ കൊടുംകാറ്റ് ആ പ്രദേശത്ത് അടിച്ച ഏറ്റവും ശക്തമായ കൊടുംകാറ്റായിരുന്നു. 800 കിലോമീറ്റര്‍ വീതിയും 30 അടി വലിപ്പമുള്ള കണ്ണും ഉണ്ടായിരുന്നു അതിന്. കേന്ദ്രത്തില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയും ശക്തമായ കാറ്റ് ഉണ്ടായിരുന്നു. ഉപഗ്രഹ ചിത്രത്തില്‍ കൊടുംകാറ്റ് മൊത്തം സംസ്ഥാനത്തെ ആവരണം ചെയ്തതായാണ് രേഖപ്പെടുത്തിയത്. ശക്തമായ കാറ്റും വെള്ളപ്പൊക്കവും തീരപ്രദേശത്തെ തകര്‍ത്തു. 12 അടി പൊക്കത്തില്‍ … Continue reading കാലാവസ്ഥാ മാറ്റം കൊടുംകാറ്റിന് ശക്തി കൂട്ടുന്നു
ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല
ദശാബ്ദങ്ങളായുള്ള നിക്ഷേപമില്ലാതിരിക്കല്‍ കാരണം മിസിസിപ്പിയുടെ തലസ്ഥാന നഗരത്തിലെ കുടിവെള്ളം ഉപയോഗിക്കാനാകാത്ത നിലയിലായി. അതിനെതരെ ഗവര്‍ണറുടെ വീടിന് മുമ്പില്‍ സമരം നടക്കുകയാണ്. ഈ നഗരത്തിലെ 80% താമസക്കാരും കറുത്തവരാണ്. BISHOP WILLIAM BARBER II സംസാരിക്കുന്നു: 50 വര്‍ഷങ്ങളായി അത് തുടരുകയാണ്. 1.7 ലക്ഷം പേര്‍ക്ക് കുടിവെള്ളമില്ല. നഗരത്തിലെ 82% പേരും കറുത്തവരാണ്. കറുത്തവര്‍ക്കും, അംഗപരിമിതര്‍ക്കും, വെള്ളക്കാര്‍ക്കും വൃത്തികെട്ട, വിഷമയമാര്‍ന്ന ജലം കൊടുക്കുകയാണ്. MS സഹിച്ച വെള്ളക്കാരനായ ഒരു ഡോക്റ്റര്‍ പോലും സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. അത്രയേറെ കഷ്ടമാണ് … Continue reading ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല
കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു
University City യുടെ സമീപത്തുള്ള കൂടുതലും gentrified ആയ അയല്‍പക്കത്ത് താങ്ങാവുന്ന ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ ഫിലാഡല്‍ഫിയയിലെ താഴ്ന്ന വരുമാനമുള്ള കറുത്ത, Brown ജനങ്ങളുടെ ഭവന സാമൂഹ്യപ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. University City Townhomes എന്ന് വിളിക്കുന്ന സമുച്ചയം താഴ്ന്ന വരുമാനമുള്ളവര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചവയാണ്. അവരില്‍ കൂടുതലും മുതിര്‍ന്ന പൌരന്‍മാരും അംഗപരിമിതരും ആണ്. University of Pennsylvania ക്കും Drexel University ക്കും സമീപത്തുള്ള ആ സ്ഥലത്തിന്റെ ഉടമകള്‍ അത് പുതുക്കിപ്പണിയുന്നു എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണിത്. … Continue reading കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു
എങ്ങനെയാണ് മുതലാളിത്തവും, കോളനിവാഴ്ചയും, സാമ്രാജ്യത്വവും കാലാവസ്ഥ ദുരന്തത്തിന് ശക്തിപകര്‍ന്നത്
കാലാവസ്ഥ സമരം. കാലാവസ്ഥ അടിയന്തിരാവസ്ഥയില്‍ കൂടുതല്‍ പ്രവര്‍ത്തികളുണ്ടാകാനായി ലോക നേതാക്കളോടുള്ള അപേക്ഷയായി ഇതാണ് യുവ കാലാവസ്ഥ പ്രവര്‍ത്തകരുടെ ഇന്നത്തെ കരച്ചില്‍. പാകിസ്ഥാനിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയില്‍, ആഫ്രിക്കമുനമ്പിലെ തീവൃ വരള്‍ചയുണ്ടാക്കിയ സോമാലിയയെ പട്ടിണി, കൊടുങ്കാറ്റിന് ശേഷം പ്യൂട്ടോ റിക്കയലിലെ ഭൂരിപക്ഷത്തിനും ഊര്‍ജ്ജമില്ല. ഈ ആഴ്ചയുടെ തുടക്കത്തില്‍ കാലാവസ്ഥ അടിയന്തിരാവസ്ഥയിലെ പങ്കിന്റെ പേരില്‍ ഫോസിലിന്ധന കമ്പനികളെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുടേരസ് ശകാരിച്ചു. — സ്രോതസ്സ് democracynow.org | Sep 23, 2022
ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു
ആഫ്രിക്കയിലെ രാജ്യമായ ബുര്‍കിനോ ഫാസോയില്‍ ഈ വര്‍ഷം രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു. ജനുവരിയില്‍ നടന്ന അട്ടിമറിയിലൂടെ അധികാരം ഏറ്റെടുത്ത മറ്റൊരു സൈനിക ഉദ്യോഗസ്ഥനായ Lieutenant Colonel Paul-Henri Damiba യെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് Captain Ibrahim Traoré നയിക്കുന്ന ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അധികാരം പിടിച്ചെടുത്തു. പുറത്താക്കിയ പ്രസിഡന്റ് അഭയം തേടിയതെന്ന് കരുതുന്ന ഫ്രഞ്ച് എംബസിയെ പ്രതിഷേധക്കാര്‍ ശനിയാഴ്ച ആക്രമിച്ചു. വെള്ളിയാഴ്ചത്തെ അട്ടിമറിയുടെ ചില പിന്‍തുണക്കാര്‍ റഷ്യയുടെ പതാക തെരുവുകളില്‍ പാറിച്ച് 2015 മുതല്‍ … Continue reading ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു
അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍
ഫ്രാന്‍സിന്റെ കാര്‍ബണ്‍ അടിസ്ഥാനമായ വ്യവസായങ്ങള്‍ മൊത്തം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് തുല്യമാണ് അതിസമ്പന്നര്‍ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍. Cop27 UN കാലാവസ്ഥ സംഭാഷണത്തിലാണ് ഈ വിശകലനം പ്രസിദ്ധപ്പെടുത്തിയത്. 125 ശതകോടീശ്വരന്‍മാരുടെ നിക്ഷേപങ്ങളുടെ കാര്‍ബണ്‍ ആഘാതം ഗവേഷകര്‍ പഠിച്ചു. 183 കമ്പനികളിലെ അവരുടെ നിക്ഷേപം $2.4 ലക്ഷം കോടി ഡോളറാണ്. ഓരോ ശതകോടീശ്വരന്റേയും നിക്ഷേപത്തില്‍ നിന്ന് വര്‍ഷം തോറും 30 ലക്ഷം ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെടുന്നു. താഴെ ജീവിക്കുന്ന 90% ആളുകളുടെ ശരാശരി ഉദ്‌വമനം 2.76 ടണ്‍ ആണ്. 125 … Continue reading അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍
ബാള്‍ട്ടിമൂറിലെ “കുഷ്ണര്‍വില്ലി”യിലെ വാടകക്കാരെ കബളിപ്പിച്ചതിന്റെ കേസ്
മേരിലാന്റ് സംസ്ഥാനത്തിനും ബാള്‍ട്ടിമൂറിലെ പതിനായിരക്കണക്കിന് വാടക്കാര്‍ക്കും $32.5 ലക്ഷം ഡോളര്‍ കൊടുക്കാമെന്ന് ട്രമ്പിന്റെ മരുമകനായ Jared Kushner ഉം കൂടി ഉടമയായുള്ള വസ്തു കൈകാര്യം ചെയ്യുന്ന കമ്പനി സമ്മതിച്ചു. വാടകക്കാരെ ഭൂഉടമ കബളിപ്പിച്ച് അവരെ പരിതാപകരമായ ജീവിതഅവസ്ഥയിലേക്ക് തള്ളിയിട്ടതിന്റെ കേസാണിതെന്ന് Maryland ന്റെ Attorney General ആയ Brian Frosh പറഞ്ഞു. താഴ്ന്ന വരുമാനമുള്ള വാടകക്കാരെ കുഷ്ണറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കബളിപ്പിച്ചതിനെക്കുറിച്ച് ProPublica വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് കേസ് ഉണ്ടായത്. — സ്രോതസ്സ് democracynow.org | … Continue reading ബാള്‍ട്ടിമൂറിലെ “കുഷ്ണര്‍വില്ലി”യിലെ വാടകക്കാരെ കബളിപ്പിച്ചതിന്റെ കേസ്
ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി
Brothers of Italy പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയതോടെ തീവൃ വലതുപക്ഷ നേതാവ് Benito Mussolini ക്ക് ശേഷം ഇറ്റലിയില്‍ അത്തരത്തിലെ നേതാവായ Giorgia Meloni വിജയം പ്രഖ്യാപിച്ചു. ഇവര്‍ സ്പെയിനിലെ തീവൃ വലത് പാര്‍ട്ടിയായ Vox പാര്‍ട്ടിയോടും പോളണ്ടില്‍ അധികാരത്തിലിരിക്കുന്ന ദേശീയവാദി പാര്‍ട്ടിയായ Law and Justice പാര്‍ട്ടിയോടും സ്വീഡനിലെ അധികാരത്തിലിരിക്കുന്ന കുടിയേറ്റ വിരുദ്ധ, തീവൃവലത് പാര്‍ട്ടിയായ Sweden Democrats യോടും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സ്വീഡനിലെ നവ-നാസി പ്രസ്ഥാനത്തില്‍ നിന്നുണ്ടായ പാര്‍ട്ടിയാണ് Sweden … Continue reading ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി
ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്
ചിലവ് ചുരുക്കല്‍ നയങ്ങളുടെ ഭാഗമായിയുണ്ടായ സാമൂഹ്യ അസമത്വത്തിന്റെ പരിഭ്രമിപ്പിക്കുന്ന നിലകളെക്കുറിച്ചുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രസിദ്ധപ്പെട്ടിട്ടുണ്ട്. അത് കാരണം ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ മാസം ആദ്യം University of Glasgow ഉം Glasgow Centre for Population Health (GCPH) ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയ ഒരു പ്രബന്ധത്തില്‍ 2012 - 2019 കാലത്തെ 8 വര്‍ഷത്തില്‍ England, Wales, Scotland എന്നിവിടങ്ങളില്‍ 334,327 മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. NHS Greater Glasgow and … Continue reading ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്