ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്

ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിനിടക്കും ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയഗത്തിന്റെ വലിയ ഭാഗം വരുന്നത് പാക്കേജിങ്ങിനാണ്. 1.845 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഇന്‍ഡ്യയില്‍ 2018-19 കാലത്തുപയോഗിച്ചത്. അതിന്റെ 59% ഉം പാക്ക് ചെയ്യാനായി പോയി. രാജ്യത്തെ മൊത്തം പെട്രോ കെമിക്കല്‍ ഉപയോഗത്തിന്റെ (29.1 MMT) 37% പാക്ക് ചെയ്യാനായ പ്ലാസ്റ്റിക് നിര്‍മ്മിക്കാനായി ഉപയോഗിച്ചു. Centre for Science and Environment (CSE) ന്റെ ‘The Plastic Life Cycle’ പരിപാടിയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. — … Continue reading ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്

ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു

പങ്കാളിയാലോ കുടുംബാംഗത്താലോ ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നു. ഐക്യരാഷ്ട്ര സഭ തലവന്‍ Antonio Guterres പറഞ്ഞു. ലോകത്തെ ഏറ്റവും pervasive മനുഷ്യാവകാശ ലംഘനമാണ് ഇത്. ഇതിനെതിരെ ദേശീയ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ‘സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാനുള്ള’ അന്തര്‍ദേശീയ ദിനമായ നവംബര്‍ 25 നാണ് അദ്ദേഹം ഇത് പറഞ്ഞത്. — സ്രോതസ്സ് thewire.in | Yoshita Singh | 22/Nov/2022 [സിനിമ, ചാനല്‍, സാമൂഹ്യ മാധ്യമങ്ങള്‍, വിനോദം ആണ് … Continue reading ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു

L.A. നഗര സഭയിലെ 3 കൌണ്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് കറുത്തവരുടേയും ആദിവാസികളുടേയും ആഹ്വാനം

Los Angeles City Council പ്രസിഡന്റ് Nury Martinez നേതൃത്വ സ്ഥാനത്തു നിന്ന് രാജിവെച്ചു. നഗരത്തിലെ ആദിവാസി ജനങ്ങളെക്കുറിച്ച് വംശീയ ഭാഷയില്‍ സംസാരിച്ചത് പുറത്ത് വന്നതിനെ തുടര്‍ന്നാണിത്. ഒരു കൌണ്‍സിലറുടെ കറുത്ത മകന്‍ “കുട്ടിക്കുരങ്ങന്‍” ആണെന്ന് വിവരിച്ചതിനാണ് ഇത്. ലോസ് ആഞ്ജലസ് നഗര കൌണ്‍സിലംഗങ്ങളായ Kevin de León and Gil Cedillo, Ron Herrera എന്നിവരോടാണ് ഈ സംസാരം അവര്‍ നടത്തിയത്. Los Angeles County Federation of Labor ന്റെ തലവനായ Ron Herrera … Continue reading L.A. നഗര സഭയിലെ 3 കൌണ്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് കറുത്തവരുടേയും ആദിവാസികളുടേയും ആഹ്വാനം

റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത്

റഷ്യ വലിയ ആക്രണം ഉക്രെയ്നില്‍ നടത്തുന്നു. കീവ്, Lviv തുടങ്ങിയ നഗരങ്ങളെല്ലാം ആക്രമണത്തിലാണ്. റഷ്യയും ക്രൈമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉക്രെയ്ന്‍ തകര്‍ത്തു എന്ന് റഷ്യ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണങ്ങള്‍ തുടങ്ങിയത്. ഇതിനിടയില്‍ സമാധന ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത് എന്ന് പ്രശസ്ത ചിന്തകനായ നോം ചോംസ്കി അഭ്യര്‍ത്ഥിച്ചു. — സ്രോതസ്സ് democracynow.org | Oct 10, 2022

കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു

കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകളുടെ വെറും 13% മാത്രമാണ് അവര്‍ തിരിച്ച് പിടിച്ചത്. റിസര്‍വ്വ് ബാങ്കിന് Indian Express കൊടുത്ത വിവരാവകാശ അപേക്ഷക്ക് മറുപടി പ്രകാരം കഴിഞ്ഞ 5 വര്‍ഷം എഴുതിത്തള്ളിയ വായ്പകളില്‍ 1,32,036 കോടി രൂപ മാത്രമാണ് തിരികെ പിടിച്ചത്. എഴുതിത്തള്ളല്‍ കാരണം 10,09,510 കോടി രൂപയുടെ കിട്ടാക്കടം non-performing assets (NPAs) ബാങ്കുകളുടെ ബുക്കുകളില്‍ കുറക്കാന്‍ കഴിഞ്ഞു. — സ്രോതസ്സ് newsclick.in | 21 … Continue reading കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു

സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു

സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള Google Workspace ന്റേയും Microsoft Office 365 ന്റേയും സൌജന്യ പതിപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് French Ministry of National Education അഭ്യര്‍ത്ഥിച്ചു. EU ന്റെ General Data Protection Regulation (GDPR) മായും European Court of Justice ന്റെ Schrems II വിധിയുമായും, ഫ്രാന്‍സിന്റെ ആഭ്യന്തര നിയമങ്ങളുമായും ചേരുന്നതല്ല അവ എന്ന് മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ നിയമങ്ങളോട് exclusively subject ആയ സേവന ദാദാക്കളുടെ collaborative suites സ്ഥാപനങ്ങള്‍ … Continue reading സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു

നാസ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു, ആഗോള കാലാവസ്ഥ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്

Chase Bank ഓഫീസിന്റെ വാതിലില്‍ സ്വയം ബന്ധനസ്ഥരായ നാസ ശാസ്ത്രജ്ഞനേയും വേറെ മൂന്ന് പേരേയും ലോസ് ആഞ്ജലസില്‍ ബുധനാഴ്ച അറസ്റ്റ് ചെയ്തു. മറ്റെല്ലാ ബാങ്കുകളേക്കാളും കൂടുതല്‍ പണം JPMorgan Chase & Co.ആണ് ഫോസിലിന്ധനത്തില്‍ നിക്ഷേപിക്കുന്നത്. Sierra Club ഉം മറ്റ് പരിസ്ഥിതി സംഘങ്ങളും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണ് ഈ കാര്യം. കാലാവസ്ഥ പ്രശ്നത്തിന് ഉടന്‍ പരിഹാരം ആവശ്യപ്പെടുന്നതിന് പകരം പ്രതിഷേധക്കാര്‍ കമ്പനിയോട് കല്‍ക്കരിയില്‍ നിന്നും, വാതകത്തില്‍ നിന്നും, എണ്ണയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. … Continue reading നാസ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു, ആഗോള കാലാവസ്ഥ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്

ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്

1856 ല്‍ ആണ് Nalagarh ലെ Government Model Boys Senior Secondary School സ്ഥാപിതമായത്. 6-12 വരെയുള്ള ക്ലാസുകളിലായി 800 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു. മുമ്പത്തെ ഭൌതികശാസ്ത്ര അദ്ധ്യാപകനായ Jitender Kumar ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍. 6 കിലോവാട്ട് ശേഷിയുള്ള മൂന്ന് സൌരോര്‍ജ്ജ യൂണിറ്റുകള്‍ ഈ സ്കൂളില്‍ സ്ഥാപിക്കുന്നതിന് സഹായം Himachal Pradesh Council for Science Technology and Environment (HIMCOSTE) നല്‍കി. 18kW സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചത് 40 ദിവസം കൊണ്ടാണ്. മൊത്തം … Continue reading ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്

ക്യാനഡയിലെ 55,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ‘നിര്‍ദ്ദയമായ’ നിയമത്തിനെതിരെ സമരം ചെയ്യുന്നു

ഒന്റാറിയോയിലെ 55,000 ല്‍ അധികം വിദ്യാഭ്യാസ തൊഴിലാളികള്‍ തൊഴില്‍ ചെയ്യാതെ പുറത്ത് വന്ന് ശമ്പളത്തിന്റെ കാര്യത്തില്‍ ഒരു ‘നിര്‍ദ്ദയമായ’ ആയ നിയമത്തിനെതിരെ സമരത്തിന് പ്രതിജ്ഞയെടുത്തു. ഇവരെ പ്രതിനിധാനം ചെയ്യുന്ന Canadian Union of Public Employees വെള്ളിയാഴ്ച സമരം തുടങ്ങി. അതിവേഗത്തില്‍ പാസാക്കിയ Bill 28 സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിദിനം C$4,000 ($2,955; £2,260) ഡോളര്‍ പിഴയിടുന്ന ഒന്നാണ്. നമ്മുടെ കണ്‍മുമ്പില്‍ Charter of Rights and Freedoms പിച്ചിച്ചീന്തുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഇതിനെക്കുറിച്ച് … Continue reading ക്യാനഡയിലെ 55,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ‘നിര്‍ദ്ദയമായ’ നിയമത്തിനെതിരെ സമരം ചെയ്യുന്നു

അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു

Order of Hagal എന്ന നവനാസി സംഘടനക്കെതിരെ ഇറ്റലിയിലെ പോലീസ് ഒരു കൂട്ടം റെയ്ഡുകള്‍ നടത്തി. ഉക്രെയ്നിലെ Azov Battalion വുമായി ബന്ധമുള്ള ഇവര്‍ ആയുധങ്ങള്‍ ശേഖരിച്ച് വെക്കുകയും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്തു. നവംബര്‍ 15 ന് ആണ് Order of Hagal എന്ന നവ നാസി സംഘത്തിന്റെ 5 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അയാള്‍ ഉക്രെയ്നിലാണ്. ഉക്രെയ്ന്‍ സൈന്യവുമായി ഔദ്യോഗികമായി ലയിച്ച Azov Battalion നോടൊപ്പം ചേര്‍ന്ന് റഷ്യയുമായി … Continue reading അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു