ഫ്ലോറിഡ നിയമസഭയിലെ കറുത്ത അംഗങ്ങള്‍ സഭയുടെ നടുക്കളത്തില്‍ സമരം നടത്തി

അസാധാരണമായ ഒരു സംഭവമാണ് ഈ ആഴ്ച സംസ്ഥാന നിയമസഭയുടെ (House) നടുക്കളത്തിലരങ്ങേറിയത്. "Stop the Black Attack" എന്നെഴുതിയ വസ്ത്രം ധരിച്ച കറുത്ത ഡമോക്രാറ്റുകള്‍ അത് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. അവര്‍ നടക്കളത്തിലേക്കിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. "കറുത്ത വോട്ടര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വരും," എന്നവര്‍ വിളിച്ച് പറഞ്ഞു. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവരുടെ യാഥാസ്ഥിതിക അജണ്ടകള്‍ കറുത്ത അംഗങ്ങളേയും ഡമോക്രാറ്റുകളേയും അവഗണിച്ച് അവരുടെ ഭരണത്തിലെ സഭയില്‍ നിരന്തരം പാസാക്കുകയാണ്. — സ്രോതസ്സ് orlandoweekly.com | … Continue reading ഫ്ലോറിഡ നിയമസഭയിലെ കറുത്ത അംഗങ്ങള്‍ സഭയുടെ നടുക്കളത്തില്‍ സമരം നടത്തി

അമേരിക്ക കഴിഞ്ഞ വര്‍ഷം 5% പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം ചെയ്തുള്ളു

പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിന്റെ വിഷമമിപ്പിക്കുന്ന സ്ഥിതിവരക്കണക്കുകള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളു. 580 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് 1950 - 2015 കാലത്ത് ലോകം ഉത്പാദിപ്പിച്ചത്. അതില്‍ 9% മാത്രമേ ഇതുവരെ പുനചംക്രമണം ചെയ്തിട്ടുള്ളു. ബാക്കിയുള്ളത്, കത്തിച്ച് കളയുകയോ, ഭൂമിയില്‍ കുഴിച്ചുമൂടുകയോ, ചുറ്റുപാടും വലിച്ചെറിയപ്പെടുകയോ ആണ് ഉണ്ടായത്. Environmental Protection Agency യുടെ കണക്ക് പ്രകാരം 2018 ല്‍ 8.7% പ്ലാസ്റ്റിക് അമേരിക്ക പുനചംക്രമണം ചെയ്തു. എന്നാല്‍ Last Beach Cleanup, Beyond Plastics എന്നീ സംഘടനകളുടെ … Continue reading അമേരിക്ക കഴിഞ്ഞ വര്‍ഷം 5% പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം ചെയ്തുള്ളു

ലോകത്തെ നദികളിലുള്ള മരുന്ന് മലിനീകരണം

ലണ്ടനിലെ തേംസ് ബ്രസീലിലെ ആമസോണ്‍ ഉള്‍പ്പടെ ലോകത്തെ 258 നദികളില്‍ നടത്തിയ പഠനത്തില്‍ carbamazepine, metformin, caffeine പോലുള്ള 61 മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി. രാജ്യത്തിന്റെ സാമൂഹ്യസാമ്പത്തിക സ്ഥിതിയും അവിടുത്തെ നദികളിലെ ഉയര്‍ന്ന മരുന്ന് മലിനീകരണവും തമ്മില്‍ ശക്തമായ ബന്ധം ഉണ്ട്. (താഴ്ന്ന-മദ്ധ്യ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ മലിനപ്പെടുന്നത്.) ലോകത്തെ ഏറ്റവും മലിനപ്പെട്ട രാജ്യങ്ങളും പ്രദേശങ്ങളും ആണ് ഏറ്റവും കുറവ് ഗവേഷണങ്ങള്‍ നടത്തപ്പെട്ടവ. (sub-saharan ആഫ്രിക്ക, തെക്കെ അമേരിക്ക, തെക്കനേഷ്യയുടെ ചില ഭാഗങ്ങള്‍). നാലിലൊന്ന് സ്ഥലങ്ങളില്‍ മലിനീകരാരികള്‍ … Continue reading ലോകത്തെ നദികളിലുള്ള മരുന്ന് മലിനീകരണം

ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു

Boris Johnson ന്റെ ആദ്യ ഇന്‍ഡ്യ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് ഇന്‍ഡ്യയിലേയും UAEയിലേയും, Cyprus യിലേയും Jordan യിലേയും ജോലിക്കാര്‍ ജൂലൈ 2020 - ജൂണ്‍ 2021 സമയത്ത് ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ Pegasus ഉപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ടോറന്റോ ആസ്ഥാനമായ ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ Citizen Lab നടത്തിയ വിശകലനത്തില്‍ 10 Downing Street മായി ബന്ധമുള്ള ഒരു ഉപകരണത്തില്‍ ഈ malware കണ്ടെത്തിയിരുന്നു. The New Yorker … Continue reading ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു

ജാമ്യം ലഭിക്കാക്കാത്തതിനാല്‍ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ നിരാഹാര സമരം തുടങ്ങി

കാലാവസ്ഥ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു ശാസ്ത്രജ്ഞന്‍ ജാമ്യം ലഭിക്കാക്കാത്തതിനാല്‍ നിരാഹാര സമരം തുടങ്ങി. ലണ്ടനിലെ Department for Business, Energy and Industrial Strategy ല്‍ വെച്ച് 24 ശാസ്ത്രജ്ഞര്‍ പങ്കടുത്ത പ്രതിഷേധത്തില്‍ നിന്ന് ജൈവശാസ്ത്രജ്ഞയായ Emma Smart യെ വ്യാഴാഴ്ച തടവില്‍ വെച്ചു എന്ന് സാമൂഹ്യ സംഘമായ Extinction Rebellion അവകാശപ്പെട്ടു. Charing Cross പോലീസ് സ്റ്റേഷനില്‍ തടവിലിട്ടിരിക്കുന്ന ഇപ്പോള്‍ ജലപാനം പോലും ഉപേക്ഷിച്ചിരിക്കുന്ന Smart ശനിയാഴ്ചത്തെ കോടതി വാദത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ … Continue reading ജാമ്യം ലഭിക്കാക്കാത്തതിനാല്‍ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ നിരാഹാര സമരം തുടങ്ങി

ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത്

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലുള്ള ബാഗ്ച ഗ്രാമത്തിൽ അധിവസിക്കുന്ന സഹരിയ ആദിവാസികളെ ആഫ്രിക്കൻ ചീറ്റകൾക്ക് ഇടമൊരുക്കാനായി കുടിയൊഴിപ്പിക്കുകയാണ്. അനേകം പേരുടെ ജീവനോപാധി തകർക്കുന്നതും കടുത്ത പാരിസ്ഥിതിക പ്രത്യാഘാതകൾ ക്ഷണിച്ചു വരുത്തുന്നതുമായ നീക്കമാണിത്. മധ്യപ്രദേശിലെ ശിവ്പൂർ ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബാഗ്ച ഗ്രാമം സഹരിയ ആദിവാസികളുടേതാണ്. സംസ്ഥാനത്തെ അതീവ ദുർബല ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവർക്കിടയിലെ സാക്ഷരത 42 ശതമാനമാണ്. വിജയ്പ്പൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബാഗ്ച ഗ്രാമത്തിൽ 2011ലെ സെൻസസ് അനുസരിച്ച് 556 ആണ് ജനസംഖ്യ. മണ്ണും … Continue reading ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത്

കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു

25 ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ പ്രബന്ധങ്ങളുടെ താളുകള്‍ UK Department for Business, Energy and Industrial Strategy യുടെ ജനാലകളില്‍ ഒട്ടിച്ച് വെച്ചു. അവര്‍ അവരുടെ കൈകളും പശവെച്ച് ജനാല ചില്ലില്‍ ഒട്ടിച്ചുവെച്ചു. സര്‍ക്കാര്‍ അവഗണിക്കുന്ന കാലാവസ്ഥ ശാസ്ത്രത്തെ വെളിച്ചത്തിലെത്തിക്കാനായാണ് അവര്‍ അത് ചെയ്തത്. Scientists for Extinction Rebellion എന്ന സംഘടനയുടെ അംഗങ്ങളായ ഈ ശാസ്ത്രജ്ഞര്‍ 11am ന് ശേഷം 1 Victoria Street, Westminster, London ലെ വകുപ്പിന്റെ കെട്ടടത്തിലെത്തി. ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും … Continue reading കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു

Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി

കഴിഞ്ഞ ശരല്‍കാലത്ത് Black Lives Matter ന്റെ മൂന്ന് നേതാക്കള്‍ — Patrisse Cullors, Alicia Garza, and Melina Abdullah — തെക്കന്‍ കാലിഫോര്‍ണിയയിലെ വിലപിടിച്ച ഒരു വീടിന്റെ നടുമുറ്റത്തെ ഒരു മേശക്ക് ചുറ്റുമിരുന്നു. George Floyd ന്റെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആ സ്ത്രീകള്‍ ഒരു യൂട്യൂബ് വീഡിയോ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. അവര്‍ തങ്ങളുടെ വംശീയ നീതി പ്രവര്‍ത്തികളെക്കുറിച്ചും കഴിഞ്ഞ വര്‍ഷം അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളേയും കുറിച്ച് വിവരിച്ചു. ഒരു സ്ത്രീയും തങ്ങളുടെ പിറകിലുള്ള … Continue reading Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി

230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേ‍ഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ

ആഗോളമായി ഫോസിലിന്ധനങ്ങള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡി കിട്ടുന്നത്. അത് GDP യുടെ 6.8% ആണ്. 2025 ആകുമ്പോഴേക്കും അത് GDPയുടെ 7.4% ആകും. 2020 ല്‍ 8% സബ്സിഡിയും 6% നികുതി ഇളവുകളും ആയിരുന്നു. ബാക്കിയുള്ളത് വിലയിലുള്‍പ്പെടുത്താത്ത പാരിസ്ഥിതിക വിലകളാണ്. ഈ വര്‍ഷം അമേരിക്കന്‍ സര്‍ക്കാര്‍ ഫോസിലിന്ധന കമ്പനികള്‍ക്ക് $73000 കോടി ഡോളര്‍ പണം നേരിട്ടും അല്ലാത്തതുമായ സബ്സിഡികള്‍ക്കായി നല്‍കി. 2025 ല്‍ അത് $85000 കോടി ഡോളര്‍ ആയി കൂടും. 2027 വരെയെങ്കിലും … Continue reading ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ