എങ്ങനെയാണ് അമേരിക്കയിലെ ദേശീയ മാധ്യമങ്ങള്‍ ഫ്ലിന്റിന്റെ കാര്യത്തില്‍ പരാജയപ്പെട്ടത്

മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നം രണ്ട് വര്‍ഷത്തോളം കാലം ക്യാന്‍‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ മുതല്‍ ലഡ് വരെ ആയിരക്കണക്കിന് വീട്ടുകാരുടെ കുടിവെള്ളത്തില്‍ കലരുന്നതിന് ഇടയാക്കി. എന്നാല്‍ കഴിഞ്ഞ മാസം ഗവര്‍ണര്‍ Rick Snyder (R) സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ ആ പ്രശ്നത്തെക്കുറിച്ച് ഒരു വാര്‍ത്തയും അമേരിക്കയിലെ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നില്ല. എന്തുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ ഇങ്ങനെ പ്രതികരിച്ചത്? കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശീക മാധ്യമങ്ങള്‍ ഈ പ്രശ്നത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട് — തുടര്‍ന്ന് വായിക്കൂ mediamatters.org

മലിന ജലത്തിന് ബില്ല് വന്നതില്‍ ഫ്ലിന്റിലെ ജനം രോഷാകുരലായി

ലഡ് വിഷം ചേര്‍ന്ന വെള്ളം വിതരണം ചെയ്തത് പോരാഞ്ഞ് അതിന് ബില്ലും കൊടുക്കേണ്ടിവരുന്ന അവസ്ഥക്കെതിരെ മിഷിഗണിലെ ഫ്ലിന്റില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനം നിയോഗിച്ച തെരഞ്ഞെടുപ്പ് വഴിയല്ലാത്ത ഉദ്യോഗസ്ഥന്‍ ( unelected emergency manager) നഗരത്തിന്റെ കുടിവെള്ള സ്രോതസ് സ്വേഛാധിത്വപരമായി ഫ്ലിന്റ് നദിയായി മാറ്റിയതോടെയാണ് കുടിവെള്ളം മലിനമായത്. ദിവസം 100 ഡോളര്‍ ലാഭിക്കാനായിരുന്നു അയാള്‍ ഈ പണി ചെയ്തത്.

1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി

Lakota Pine Ridge Indian Reservation ല്‍ നൂറുകണക്കിന് ലകോടാക്കാരും (Lakotas) അവരെ പിന്‍തുണക്കുന്നവരും കുതിരപ്പുറത്ത് വൂണ്ടഡ് നീയിലെ(Wounded Knee) ശവപ്പറമ്പിലേക്ക് കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചു. ഡിസംബര്‍ 29, 1890 ന് അമേരിക്കന്‍ സൈന്യം സ്ത്രീകളും കുട്ടികളുമടക്കമുള്ള 300 ഓളം ഒഗ്ലാലാ ലകോടാ ഇന്‍ഡ്യക്കാരെ (Oglala Lakota Indians) കൊന്നു. Chief Big Foot Band Memorial Ride ഒരാഴ്ചക്ക് മുമ്പ് തെക്കെ ഡക്കോട്ടയിലെ(South Dakota) Bridgerല്‍ നിന്ന് തുടങ്ങി. 300 കിലോമീറ്ററോളം കുതിരപ്പുറത്ത് … Continue reading 1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി

പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു

Yettinahole പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് Coastal Karnataka Fishermen Action Committee ആവശ്യപ്പെടുന്നു. നേത്രാവതിയുടെ ഒരു പോഷകനദിയില്‍ നിന്നുള്ള ജലം ഗതിമാറ്റി ഒഴുക്കുന്നത് മല്‍സ്യബന്ധന വിഭാഗത്തെ സാരമായി ബാധിക്കും എന്ന് സംഘത്തിന്റെ സെക്രട്ടറിയായ Vasudeva Boloor പറയുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ മീന്‍പിടുത്തക്കാരുടെ 62 സംഘങ്ങള്‍ ഈ ആക്ഷന്‍ കമ്മറ്റിയെ പദ്ധതിക്കെതിരായ സമരത്തിന് പിന്‍താങ്ങിയിട്ടുണ്ട്. നദികള്‍ മഴവെള്ളം കടിലിലേക്കെത്തിക്കുന്നു. ആ വെള്ളത്തിന്റെ കൂടെ മീനിന് വേണ്ട ധാരാളം ആഹാരവും ഉണ്ട്. ആഴക്കടിലില്‍ … Continue reading പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു

ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി

ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ GCHQ നിയമവിരുദ്ധമായി ചാരപ്പണി നടത്തി എന്ന കാര്യം വ്യക്തമാക്കുന്നതില്‍ 22 ജൂണില്‍ തങ്ങള്‍ നടത്തിയ പ്രഖ്യാപനം പരാജയപ്പെട്ടു എന്ന് ബ്രിട്ടണിലെ രഹസ്യാന്വേഷണ സംഘത്തെ നിരീക്ഷിക്കുന്ന Investigatory Powers Tribunal (IPT) പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെ നിയമപരമായി ചോദ്യം ചെയ്യുന്ന 10 NGO കള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. "തെക്കെ ആഫ്രിക്കയിലെ Legal Resources Centre നോടൊപ്പം Egyptian Initiative for Personal Rights (EIPR) നെ അല്ല Amnesty International … Continue reading ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി

ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി

സൈബര്‍ സുരക്ഷയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളുടെ മേല്‍ വിപുലമായ രഹസ്യാന്വേഷത്തിനും അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കാനുമുള്ള അനുമതി കൊടുക്കുന്ന നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി. Cybersecurity Information Sharing Act(CISA) എന്ന ഈ നിയമ പ്രകാരം bulk user data സര്‍ക്കാരുമായി പങ്കുവെക്കുന്ന കോര്‍പ്പറേറ്റുകളെ Freedom of Information Act(FOIA) ന്റെ അടിസ്ഥാനത്തിലുള്ള വിവരം പങ്കുവെക്കുന്നതിനെ ആസ്പദമായ വിവരാവകാശ ചോദ്യങ്ങളില്‍ നിന്ന് വിമുക്താമക്കുന്നു. "#CISA നിയമത്തിന് വേണ്ടി ചെയ്ത ഓരോ വോട്ടും ഇന്റര്‍നെറ്റിനെതിരായ വോട്ടാണ്" എന്ന് … Continue reading ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി

ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് ഒബാമ സര്‍ക്കാര്‍ നിരോധിച്ചു

ഒബാമ സര്‍ക്കാരിന്റെ ഇനിയുള്ള കാലത്തേക്ക് ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് നിരോധിച്ചു. കുഴിക്കാനുള്ള പാട്ടക്കരാറുകള്‍ റദ്ദാക്കുകയും പുതിയ വേണ്ടെന്നും വെച്ചു. ആര്‍ക്ടിക്കിലെ $700 കോടി ഡോളറിന്റെ പദ്ധതി ഷെല്‍ വേണ്ടെന്ന് വെച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. [അവര്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍, അതാ നമ്മുടെ ഹീറോ ഇറങ്ങിയിരിക്കുന്നു. കഷ്ടം.]