ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു

മൈക്രോസോഫ്റ്റിന്റെ വീഡിയോ ഫോണ്‍ സേവനമായ സ്കൈപ്പില്‍ authenticate ചെയ്യാന്‍ വേണ്ടി ആധാര്‍ നമ്പര്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. “വളരെ unique ആയ ഈ ID systemത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. Skype ഉം ആയി അതിനെ കൂട്ടിച്ചേര്‍ക്കുന്ന പരിപാടികള്‍ ഞങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ ഒരു ലഘുവായ അടിസ്ഥാനത്തിലായിരിക്കും അത്,” Microsoft Corporation പ്രസിഡന്റ് Brad Smith പറഞ്ഞു. — സ്രോതസ്സ് thehindu.com എന്തിന്? ഇന്‍ഡ്യാ മഹാരാജ്യം. അവിടുത്തെ പൌരന്‍മാര്‍, അവരുടെ പ്രധാനപ്പെട്ട് സര്‍ക്കാര്‍ … Continue reading ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു →

എങ്ങനെയാണ് അമേരിക്കയിലെ ദേശീയ മാധ്യമങ്ങള്‍ ഫ്ലിന്റിന്റെ കാര്യത്തില്‍ പരാജയപ്പെട്ടത്

മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നം രണ്ട് വര്‍ഷത്തോളം കാലം ക്യാന്‍‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ മുതല്‍ ലഡ് വരെ ആയിരക്കണക്കിന് വീട്ടുകാരുടെ കുടിവെള്ളത്തില്‍ കലരുന്നതിന് ഇടയാക്കി. എന്നാല്‍ കഴിഞ്ഞ മാസം ഗവര്‍ണര്‍ Rick Snyder (R) സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ ആ പ്രശ്നത്തെക്കുറിച്ച് ഒരു വാര്‍ത്തയും അമേരിക്കയിലെ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നില്ല. എന്തുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ ഇങ്ങനെ പ്രതികരിച്ചത്? കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശീക മാധ്യമങ്ങള്‍ ഈ പ്രശ്നത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട് — തുടര്‍ന്ന് വായിക്കൂ mediamatters.org

മലിന ജലത്തിന് ബില്ല് വന്നതില്‍ ഫ്ലിന്റിലെ ജനം രോഷാകുരലായി

ലഡ് വിഷം ചേര്‍ന്ന വെള്ളം വിതരണം ചെയ്തത് പോരാഞ്ഞ് അതിന് ബില്ലും കൊടുക്കേണ്ടിവരുന്ന അവസ്ഥക്കെതിരെ മിഷിഗണിലെ ഫ്ലിന്റില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനം നിയോഗിച്ച തെരഞ്ഞെടുപ്പ് വഴിയല്ലാത്ത ഉദ്യോഗസ്ഥന്‍ ( unelected emergency manager) നഗരത്തിന്റെ കുടിവെള്ള സ്രോതസ് സ്വേഛാധിത്വപരമായി ഫ്ലിന്റ് നദിയായി മാറ്റിയതോടെയാണ് കുടിവെള്ളം മലിനമായത്. ദിവസം 100 ഡോളര്‍ ലാഭിക്കാനായിരുന്നു അയാള്‍ ഈ പണി ചെയ്തത്.

1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി

Lakota Pine Ridge Indian Reservation ല്‍ നൂറുകണക്കിന് ലകോടാക്കാരും (Lakotas) അവരെ പിന്‍തുണക്കുന്നവരും കുതിരപ്പുറത്ത് വൂണ്ടഡ് നീയിലെ(Wounded Knee) ശവപ്പറമ്പിലേക്ക് കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചു. ഡിസംബര്‍ 29, 1890 ന് അമേരിക്കന്‍ സൈന്യം സ്ത്രീകളും കുട്ടികളുമടക്കമുള്ള 300 ഓളം ഒഗ്ലാലാ ലകോടാ ഇന്‍ഡ്യക്കാരെ (Oglala Lakota Indians) കൊന്നു. Chief Big Foot Band Memorial Ride ഒരാഴ്ചക്ക് മുമ്പ് തെക്കെ ഡക്കോട്ടയിലെ(South Dakota) Bridgerല്‍ നിന്ന് തുടങ്ങി. 300 കിലോമീറ്ററോളം കുതിരപ്പുറത്ത് … Continue reading 1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി →

പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു

Yettinahole പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് Coastal Karnataka Fishermen Action Committee ആവശ്യപ്പെടുന്നു. നേത്രാവതിയുടെ ഒരു പോഷകനദിയില്‍ നിന്നുള്ള ജലം ഗതിമാറ്റി ഒഴുക്കുന്നത് മല്‍സ്യബന്ധന വിഭാഗത്തെ സാരമായി ബാധിക്കും എന്ന് സംഘത്തിന്റെ സെക്രട്ടറിയായ Vasudeva Boloor പറയുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ മീന്‍പിടുത്തക്കാരുടെ 62 സംഘങ്ങള്‍ ഈ ആക്ഷന്‍ കമ്മറ്റിയെ പദ്ധതിക്കെതിരായ സമരത്തിന് പിന്‍താങ്ങിയിട്ടുണ്ട്. നദികള്‍ മഴവെള്ളം കടിലിലേക്കെത്തിക്കുന്നു. ആ വെള്ളത്തിന്റെ കൂടെ മീനിന് വേണ്ട ധാരാളം ആഹാരവും ഉണ്ട്. ആഴക്കടിലില്‍ … Continue reading പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു →