NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്

മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ കോടതി 10 മണിക്കൂര്‍ വിചാരണ നടത്തി വലിയൊരു തട്ടിപ്പായ CityTime ന്റെ ബുദ്ധികേന്ദ്രത്തിന്റെ മൂന്ന് പേരെ കൂടി ശിക്ഷിച്ചു. Mark Mazer, Gerard Denault, Dimitri Aronshtein. ദശലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ച ശമ്പള സംവിധാനം നിര്‍മ്മിക്കുന്ന New York Cityയുടെ കരാറുകാര്‍ കഴി‍ഞ്ഞ ഒരു ദശാബ്ദങ്ങളായി നടന്ന് വരുന്ന ഈ വമ്പന്‍ ഗൂഢാലോചയില്‍ കുറ്റവാളികളാക്കപ്പെടുന്ന ആറാമത്തേതും, ഏഴാമത്തേതും, എട്ടാമത്തേതും ആയ ആളുകളാണ് ഇവര്‍. സത്യത്തില്‍ പ്രധാന കരാറുകാര്‍ പ്രതിരോധ കരാറുകാരായ SAICക്ക് ന്യൂയോര്‍ക്ക് … Continue reading NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്

കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം

മൂന്നാഴ്ചത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് ശേഷം 'നടത്തേണ്ടിയിരുന്ന പ്രസംഗം' എന്നൊരു കുറിപ്പ് മുമ്പത്തെ IAS ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ എഴുതി. കോവിഡ്-19 കൂടുതല്‍ പകരാതിരിക്കാനും ശരിയായി ചികില്‍സിക്കാനും സര്‍ക്കാര്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് ആ സാങ്കല്‍പ്പിക പ്രസംഗത്തില്‍ ഗോപിനാഥന്‍ വിവരിക്കുന്നു. നഷ്ടപ്പെടുന്ന ജീവിതവൃത്തി ദരിദ്ര വിഭാഗങ്ങളെ നാടകീയമായി ബാധിക്കാതിരിക്കാനായി അവര്‍ക്ക് വരുമാനം അയച്ചുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. മോഡി ഇതൊന്നും തന്റെ പ്രസംഗത്തില്‍ പ്രതിപാതിച്ചിട്ടില്ല. അവശ്യ സേവനങ്ങള്‍ തുറന്നിരിക്കും എന്ന് … Continue reading കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം

ഉദ്യോഗസ്ഥ പിഴകള്‍ കാരണം ഇന്‍ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’

ഇന്‍ഡ്യന്‍ പൌരന്‍മാര്‍ തങ്ങളുടെ പൌരത്വം വീണ്ടും തെളിയിക്കണോ വേണ്ടയോ എന്ന വിവാദം കത്തി നില്‍ക്കുന്നതിനിടക്ക് ആസാമില്‍ രജിസ്റ്റര്‍ ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഭീമാബദ്ധം കാരണം ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ആഴ്ച NRC ഡാറ്റ പെട്ടെന്ന് ലഭ്യമല്ലാതെയായി. ഡാറ്റ പരിപാലനത്തിനുള്ള കരാറ് ഇന്‍ഡ്യന്‍ സാങ്കേതികവിദ്യാ ഭീമനായ വിപ്രോയ്ക്കായിരുന്നു കൊടുത്തിരുന്നത്. “ഡാറ്റ നഷ്ടപ്പെട്ടതിന്റെ” വാര്‍ത്ത പരന്നതോടെ ആഭ്യന്തരവകുപ്പ് “ക്ലൌഡ് ലഭ്യമാകാതിരിക്കുന്നതിന് എന്തെങ്കിലും സാങ്കേതികവിദ്യാ തകരാറുണ്ടോ” എന്ന് അന്വേഷിച്ചു. വിപ്രോയില്‍ നിന്ന് പല പ്രാവശ്യം ഓര്‍മ്മപ്പെടുത്തലുകളുണ്ടായിട്ടും ഈ പ്രൊജക്റ്റ് … Continue reading ഉദ്യോഗസ്ഥ പിഴകള്‍ കാരണം ഇന്‍ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’

സര്‍ക്കാരിന്റെ മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ACLU വിവരങ്ങള്‍ തേടി

FBI ഉം Drug Enforcement Administration (DEA) ഉം ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നടത്തുന്ന മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒക്റ്റോബര്‍ 2019, മസാച്യുസെറ്റിലെ American Civil Liberties Union ഉം ACLU ഉം കേന്ദ്ര സര്‍ക്കാരിനെതിരെ കേസ് കൊടുത്തു. ഭരണഘടനയുടെ കേന്ദ്ര മൂല്യങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ട് ആളുകളുടെ നീക്കങ്ങളും ഒത്തുചേരലും വ്യാപകമായി നിരീക്ഷിക്കാന്‍ മുഖ രഹസ്യാന്വേഷണവും മറ്റ് ബയോമെട്രിക് തിരിച്ചറിയലുകളും പിന്‍തുടരലും ചെയ്യുന്ന സാങ്കേതികവിദ്യകള്‍ സര്‍ക്കാരിനെ സഹായിക്കുന്നു എന്ന് പരാതിയില്‍ ACLU പറയുന്നു. — സ്രോതസ്സ് … Continue reading സര്‍ക്കാരിന്റെ മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ACLU വിവരങ്ങള്‍ തേടി

അമേരിക്ക സര്‍ക്കാര്‍ ബാങ്കിങ്ങിലേക്ക് നീങ്ങുന്നു

California Public Banking Act ഒക്റ്റോബര്‍ 2 ന് ഗവര്‍ണ്ണര്‍ ആയ Gavin Newsom ഒപ്പ് വെച്ച് നിയമമായി മാറിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ മുന്‍സിപ്പാലിറ്റികള്‍ക്ക് സ്വന്തമായി പൊതു ബാങ്കുകള്‍ തുടങ്ങാനും പൊതുജനങ്ങളുടെ ഫണ്ട് സൂക്ഷിക്കാനും ഉപയോഗിക്കാനും ഇത് അനുമതി നല്‍കുന്നു. ഇന്നേ വരെ പൊതു ഉടമസ്ഥതയിലുള്ള അമേരിക്കയിലെ ബാങ്കുകള്‍ North Dakota ഉം American Samoa ഉം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ഘടനയായ കാലിഫോര്‍ണിയ പൊതു ബാങ്കുകള്‍ തുറന്ന് അമേരിക്കക്ക് ഒരു മാതൃകയാകുകയാണ്. ലാഭം … Continue reading അമേരിക്ക സര്‍ക്കാര്‍ ബാങ്കിങ്ങിലേക്ക് നീങ്ങുന്നു

MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

സംസ്ഥാനം തെറ്റായി പതിനായിരക്കണക്കിന് മിഷിഗണ്‍ നിവാസികളെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപിച്ചതിന് ശേഷം, ഇനി ഇത്തരം ഒരു വലിയ പരാജയം സംഭവിക്കില്ല എന്ന് രണ്ട് പാര്‍ട്ടികളിലേയും ജനപ്രതിനിധികള്‍ പറഞ്ഞു. ബിസിനസ്, തൊഴിലാളി സംഘങ്ങള്‍ ഈ നിയമങ്ങളെ അനുകൂലിച്ചു. പെട്ടെന്ന് തട്ടിപ്പ് ആരോപണം നടത്തുന്നതിനെ നിയമം തടയും എന്ന് അവര്‍ പറഞ്ഞു. അതേ സമയം വ്യക്തിത്വ മോഷണം കൊണ്ട് നടത്തുന്ന ശരിക്കുള്ള തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പിനെ നേരിടുകയും ചെയ്യും. [ആധാര്‍ എല്ലായിടത്തും കൊണ്ട് പോയി ബന്ധിപ്പിച്ചോ. വ്യക്തിത്വ മോഷണം … Continue reading MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

തൊഴിലില്ലായ്മ വേതന തട്ടിപ്പ് നടത്തി എന്ന് തെറ്റായി ആരോപിക്കപ്പെട്ട മിഷിഗണിലെ നിവാസികള്‍ കേസില്‍ ജയിച്ചു

മിഷിഗണിലെ തൊഴിലില്ലായ്മ പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ജനങ്ങള്‍ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കോടതി വിധി ഉണ്ടായി. ദുരന്തമായി മാറിയ കമ്പ്യൂട്ടര്‍ സംവിധാനവും ഉദ്യോഗസ്ഥര്‍ക്കും എതിരെ ആയിരുന്നു ജനങ്ങള്‍ കേസ് കൊടുത്തിരുന്നത്. അപ്പോഴത്തെ ഗവര്‍ണര്‍ ആയ Rick Snyder ന്റെ സര്‍ക്കാര്‍ നടത്തിയ ഒരു automated കമ്പ്യൂട്ടര്‍ സംവിധാനം വലിയ പരാജയമായിരുന്നു. കമ്പ്യൂട്ടര്‍ പറയുന്നത് മാത്രം വിശ്വസിച്ചുകൊണ്ട് ജനങ്ങളെ തൊഴിലില്ലായ്മ വേതന പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് സര്‍ക്കാര്‍ ആരോപിച്ചു. അവര്‍ക്ക് നിര്‍ബന്ധിതമായി വലിയ പിഴയോടെ … Continue reading തൊഴിലില്ലായ്മ വേതന തട്ടിപ്പ് നടത്തി എന്ന് തെറ്റായി ആരോപിക്കപ്പെട്ട മിഷിഗണിലെ നിവാസികള്‍ കേസില്‍ ജയിച്ചു

Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി

അമേരിക്കയില്‍ 2010 ലെ Dodd-Frank Wall Street Reform and Consumer Protection Act ലെ പ്രധാന നിയന്ത്രണങ്ങലില്‍ നിന്ന് ആയിരക്കണക്കിന് ബാങ്കുകളെ ഒഴുവാക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. അതിനാല്‍ സാമ്പത്തിക തകര്‍ച്ചയെ തടയുന്ന നിയന്ത്രണങ്ങള്‍ ധാരാളം ബാങ്കുകള്‍ക്ക് ഇനി പാലിക്കേണ്ടതില്ല. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പാസാക്കിയ നിയമമാണ് Dodd-Frank Act. വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ അപകടകരമായ വായ്പകൊടുക്കലില്‍ നിന്ന് പ്രകോപിതമായാണ് അന്ന് ഈ നിയമം നിര്‍മ്മിച്ചത്. അപൂര്‍വ്വമായ bipartisan ശ്രമതതില്‍ ജനപ്രതിനിധികള്‍ 159 ന് … Continue reading Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി