ഇസ്രായേലി ഉദ്യോഗസ്ഥൻ ജർമ്മൻ സാമൂഹ്യപ്രവർത്തരെ ഭീഷണിപ്പെടുത്തുന്നു, ‘നീ ആരെന്ന് ഞങ്ങൾക്കറിയാം’

ബർലിനിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഇസ്രായേലിന്റെ പതാക കത്തിച്ചതിന് ശേഷം ഇസ്രായേലിന്റെ Ministry of Intelligence Services പറയുന്നു, ജർമ്മനിയിലെ പാലസ്ഥീൻ അനുകൂല സാമൂഹ്യ പ്രവർത്തകർ ‘ധീതിയിൽ ജീവിക്കണം’ എന്ന്. പ്രതിഷേധക്കാർക്കുള്ള ഒരു സന്ദേശമാണ് Sharuz Shalicarന്റെ സ്റ്റാറ്റസ് താളിലുള്ളത്. “പങ്കുവെക്കുക! ജർമ്മനിയിലുള്ള എല്ലാവരും അറിയാൻ. പൊതു സ്ഥലത്ത് Star of David കത്തിച്ചത് ശിക്ഷിക്കപ്പെടാതെ പോകുമെന്ന് ഒരുത്തനും കരുതേണ്ട. WE know WHO you are, WHERE you are, and HOW to bring … Continue reading ഇസ്രായേലി ഉദ്യോഗസ്ഥൻ ജർമ്മൻ സാമൂഹ്യപ്രവർത്തരെ ഭീഷണിപ്പെടുത്തുന്നു, ‘നീ ആരെന്ന് ഞങ്ങൾക്കറിയാം’

വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള രസം ആർക്ടിക്കിനെ മലിനപ്പെടുത്തുന്നു

വ്യവസായവൽക്കരിച്ചതും വികസിതവുമായ രാജ്യങ്ങൾ പ്രതിവർഷം 2,000 ടൺ രസം(മെർക്കുറി) അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ആഗോളതലത്തിൽ അതിന്റെ ഏറ്റവും വലിയ സ്രോതസ് ചെറുകിടക്കാരും കൈത്തൊഴിലുകാരും ആയ സ്വർണ്ണ ഖനനവും കൽക്കരി ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങളുമാണ്. ആർക്ടിക്കിൽ ഉയർന്ന തോതിലുള്ള രസത്തിന്റെ നില beluga തിമിംഗലങ്ങളിലും ധൃവക്കരടികളിലും, സീലുകളിലും, മീനുകളിലും, കഴുകൻമാരിലും, മറ്റ് പക്ഷികളിലും കണ്ടെത്തി. മനുഷ്യരേയും ഇത് ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് പരമ്പരാഗതമായി വേട്ടയാടലും മീൻപിടിക്കലും നടത്തി ആഹാരം കണ്ടെത്തുന്ന Inuit ജനങ്ങൾ. ദീർഘകാലും അമിതമായി രസത്തിന്റെ സമ്പർക്കമുണ്ടായാൽ അത് നാഡീവ്യൂഹത്തിനും … Continue reading വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള രസം ആർക്ടിക്കിനെ മലിനപ്പെടുത്തുന്നു

1974 ലെ വിദ്യാർത്ഥികളുടെ കാണാതാകൽ കേസിൽ വിരമിച്ച 4 സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ കോടതി വിധിച്ചു

പനോഷെയുടെ ഏകാഥിപത്യത്തിൻ കീഴിൽ സാമൂഹ്യപ്രവർത്തകയും വിദ്യാർത്ഥിനിയുമായിരുന്ന María Angélica Andreoli Bravo നെ 1974 ൽ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിൽ വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ ചിലിയൽ ഒരു കോടതി വിധിച്ചു. തട്ടിക്കൊണ്ടു പോയതിന് ശേഷം വിദ്യാർത്ഥിനിയെ വിവിധ രഹസ്യ തടവറകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു. നാല് സൈനിക ഉദ്യോഗസ്ഥരെ 10 മുതൽ 13 വർഷം വരെ തടവ് ശിക്ഷയാണ് വിധിച്ചത്. — സ്രോതസ്സ് democracynow.org

‘പുതിയ’ ഭീമൻ ഒക്റ്റോപ്പസിനെ പസഫിക്കിൽ കണ്ടെത്തി

ലോകത്തെ ഏറ്റവും വലിയ ഒക്റ്റോപ്പസ് — ഭീമൻ പസഫിക് ഒക്റ്റോപ്പസ് — യഥാർത്ഥത്തിൽ രണ്ട് സ്പീഷീസുകളാണ്. പുതിയ പഠനം അനുസരിച്ച് പരമ്പരാഗതമായി ഭീമൻ പസഫിക് ഒക്റ്റോപ്പസ് എന്ന് വിളിച്ചിരുന്ന ഒക്റ്റോപ്പസ് രണ്ട് സ്പീഷീസുകളാണെന്ന് കണ്ടെത്തി. പുതിയ സ്പീഷീസിനെ frilled ഭീമൻ പസഫിക് ഒക്റ്റോപ്പസ് എന്നാണ് വിളിക്കുന്നത്. ഭീമൻ പസഫിക് ഒക്റ്റോപ്പസിന് 70 കിലോഗ്രാം ഭാരം വരെ വരും. — സ്രോതസ്സ് news.mongabay.com

ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ

നികുതി വെട്ടിപ്പ് നടത്താനായി ഇൻഡോനേഷ്യയിലെ രണ്ടാമത്തെ വലിയ പൾപ്പ്, പേപ്പർ സ്ഥാപനം ശതകോടിക്കണക്കിന് ഡോളർ കള്ള കമ്പനികളെ ഉപയോഗിച്ച് തിരിച്ചുവിട്ടു. കാർബൺ സമ്പന്നമായ peatland വറ്റിച്ച് വലിയ തടി എസ്റ്റേറ്റ് നിർമ്മിക്കുന്നവരാണ് ഈ കമ്പനി. 2011 ൽ പ്രധാന ബാങ്കുകളിൽ നിന്ന് $60 കോടി ഡോളർ വായ്പ നേടിയപ്പോൾ അതിൽ നിന്ന് പാരിസ്ഥിതിക അവസ്ഥകളെ APRIL നീക്കം ചെയ്തിരുന്നു. ലോകത്തെ അതി സമ്പന്നരായ വ്യക്തികളും കോർപ്പറേറ്റുകളും അവരുടെ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന, 1.34 കോടി … Continue reading ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ