സിഡ്നിയിലെ പൊടിക്കാറ്റ്

ദശലക്ഷക്കണക്കിനാളുകളെ ബാധിച്ച സിഡ്നിയിലെ പൊടിക്കാറ്റ് 70 വര്‍ഷത്തെ ഏറ്റവും മോശം വായൂ മലിനീകരണമായിരുന്നു. 10- വര്‍ഷത്തെ വരള്‍ച്ചയുടെ ഫലമായി ആസ്ട്രേലിയയുടെ അന്തര്‍ഭാഗം ഭീമന്‍ dust bowl ആയി മാറി. ശക്തമായ കാറ്റിന്റെ സ്രോതസ്സായ ഇത് ഇളകിയ മേല്‍മണ്ണിനെ ഉയര്‍ത്തി ഭൂഖണ്ഡത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ വരെയെത്തിച്ചു. അതിന് ശേഷം വടക്കന്‍ ചൈന, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍, സൌദിഅറേബ്യ, അഫ്ഗാനിസ്ഥാന്‍, കിഴക്കേ ആഫ്രിക്ക, അരിസോണ, വരണ്ട മറ്റ് പ്രദേശങ്ങളിലും പൊടിക്കാറ്റ് ഈ വര്‍ഷം അടിച്ചു. മിക്ക സ്ഥലത്തും ഈ … Continue reading സിഡ്നിയിലെ പൊടിക്കാറ്റ്

കിഴക്കേ ആസ്ട്രേലിയയുടെ Dust Bowls

NASA യുടെ Earth Observatory റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 23, 2009 ന് രാവിലെ വടക്കേ Queensland മുതല്‍ കിഴക്കേ ആസ്ട്രേലിയയുടെ തെക്കേ അറ്റം വരെ നീളുന്ന പൊടിയുടെ മതിലിന്റെ ചിത്രം NASAയുടെ Terra ഉപഗ്രഹം Moderate Resolution Imaging Spectroradiometer (MODIS) ഉപയോഗിച്ച് എടുത്തു. താഴെയുള്ള ഭൂമി കാണാനാവാത്ത വിധം പൊടിപടലം കട്ടിയുള്ളതായിരുന്നു. കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഒന്നായിരുന്ന ആ കൊടുംകാറ്റ് കാരണം ധാരാളം വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടു, ഗതാഗത തടസങ്ങളുണ്ടായി, ആരോഗ്യ പ്രശ്നങ്ങള്‍ … Continue reading കിഴക്കേ ആസ്ട്രേലിയയുടെ Dust Bowls

ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം

ജോര്‍ജ്ജിയയിലെ Douglas county യില്‍ 24 മണിക്കൂര്‍ 21 ഇഞ്ച് മഴ രേഖപ്പെടുത്തി എന്ന് NYT രേഖപ്പെടുത്തി. അറ്റ്‌ലാന്റയില്‍ 72 മണിക്കൂര്‍ നേരം 15 - 20 ഇഞ്ച് മഴയും പെയ്തു. 100 വര്‍ഷത്തിനിടക്ക് നടന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് climateprogress.org 2004 ല്‍ Journal of Hydrometeorology ല്‍ NOAA’s National Climatic Data Center നടത്തിയ “Over the contiguous United States, precipitation, temperature, streamflow, … Continue reading ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം

ജനസംഖ്യാ വര്‍ദ്ധനവ് ആഗോളതപനത്തെ എങ്ങനെ ബാധിക്കുന്നു

ജനസംഖ്യാ വര്‍ദ്ധനവ് എന്ന ആശയം ഏറ്റവും അധികം ആധിപത്യം സ്ഥാപിച്ച ആളുകള്‍ സമ്പന്നരായ വെള്ളക്കാരായ പുരുഷന്‍മാരാണെന്നത് യാദൃശ്ഛികമല്ല. അതൊരു പരിസ്ഥിതി പ്രശ്നമാണ്,അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉദാഹരണത്തിന് “ജനസംഖ്യാ വര്‍ദ്ധനവും കാലാവസ്ഥാമാറ്റവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറയുന്നവര്‍ ഒന്നുകില്‍ വിഡ്ഢികളോ അല്ലെങ്കില്‍ സത്യം മറച്ചുവെക്കുന്നവരോ ആയിരിക്കും ഈ രണ്ട് വലിയ പരിസ്ഥിതി പ്രശ്നങ്ങളും വേര്‍തിരിക്കാന്‍ പറ്റാത്തതാണ്. അതില്‍ ഒന്നിനേക്കുറിച്ച് സംസാരിക്കുകയും മറ്റേതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിരഹിതമാണ്” എന്ന് പ്രഗല്‍ഭനായ ഭൌമ ശാസ്ത്രജ്ഞനായ James Lovelock അവകാശപ്പെട്ടു.. … Continue reading ജനസംഖ്യാ വര്‍ദ്ധനവ് ആഗോളതപനത്തെ എങ്ങനെ ബാധിക്കുന്നു

രണ്ട് കോടി വര്‍ഷത്തെ CO2 ന്റെ നില കണ്ടെത്തുന്നതിനെക്കുറിച്ച്

ഇന്ന് അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഇതിന് മുമ്പ് ഭൂമിയില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ക്ക് 1.5 കോടിക്കൊല്ലങ്ങള്‍ പിറകിലേക്ക് പോകേണ്ടിവരും. ഒരു UCLA ശാസ്ത്രജ്ഞനും സഹപ്രവര്‍ത്തകരും Science ജേണലില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ റിപ്പോര്‍ട്ട്. "അന്ന് ആഗോള ശരാശരി താപനില ഇന്നത്തേതിനേക്കാള്‍ 5 - 10 ഡിഗ്രി ഫാരന്‍ഹീറ്റ് കൂടുതലും സമുദ്ര ജലനിരപ്പ് 75 - 120 അടി ഉയരത്തിലുമായിരുന്നു. ആര്‍ക്ടിക്കില്‍ സ്ഥിരമായ ഒരു മഞ്ഞ് തൊപ്പിയും ഇല്ലായിരുന്നു. അന്റാര്‍ക്ടിക്കയിലും ഗ്രീന്‍ലാന്റിലും കുറവ് മഞ്ഞ് മാത്രമേയുണ്ടായിരുന്നുള്ളു", എന്ന് … Continue reading രണ്ട് കോടി വര്‍ഷത്തെ CO2 ന്റെ നില കണ്ടെത്തുന്നതിനെക്കുറിച്ച്

പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്

മനസിലായ ഒരു പ്രത്യേക സംവിധാനമുണ്ടെങ്കില്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഒരു hypothesis മുന്നോട്ട് വെക്കുക എന്നത് ശാസ്ത്രത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. അതിന്റെ ഒന്നാം തരം ഉദാഹരണമാണ് അന്തരീക്ഷത്തിലെ ഓസോണിന്റെ നാശത്തിന് CFC കാരണമാകും എന്ന് Molina യും Rowland (1974) ഉം കണക്കാക്കിയത്. 1985 ല്‍ Farman et al അന്റാര്‍ക്ടിക്കയില്‍ ഓസോണ്‍ ദ്വാരം കണ്ടെത്തുന്നത് വരെ അവരുടെ കണ്ടെത്തലിന്റെ സത്യം പുറത്തായില്ല. അതേ കാലത്ത് നിന്നുള്ള വേറൊരു ഉദാഹരണം. … Continue reading പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്

ഹിമാലയത്തിലെ ഹിമാനികളെ കരിപ്പൊടി മേഘങ്ങള്‍ ബാധിക്കുന്നു

ലോകത്തിലെ പകുതിയാളുകള്‍ക്ക് വെള്ളം എത്തിക്കുന്ന നദീ ശൃംഖലയുടെ സ്രോതസ്സായ ഹിമാലയത്തിലേയും ടിബറ്റിലേയും ഹിമാനികള്‍ കരിപ്പൊടി മേഖങ്ങളുടെ സ്വാധീനത്താല്‍ കൂടുതല്‍ വേഗത്തില്‍ ഉരുകുന്നു. ഡീസല്‍, തടി എന്നിവ കത്തിക്കുന്നതിനാലാണ് കരിപ്പൊടിയുണ്ടാകുന്നത്. ആഗോളതപനത്തിന് കാര്‍ബണ്‍ഡൈഓക്സൈഡ് കാരണമാകുന്നു എന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണെങ്കിലും കരിപ്പൊടി താപനില വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. കറുത്ത കാര്‍ബണ്‍ ഹിമാനികളില്‍ എത്തിയാല്‍ അതിന്റെ നിറം കാരണം സൌരതാപത്തെ ആഗിരണം ചെയ്യുകയും സൌരോര്‍ജ്ജം പ്രതിഫലിപ്പിക്കുന്ന മഞ്ഞ് ഉരുകുന്നതിനും കാരണമാകുന്നു. ഈ വലിയ പ്രശ്നത്തെ ഇതുവരെ നാം … Continue reading ഹിമാലയത്തിലെ ഹിമാനികളെ കരിപ്പൊടി മേഘങ്ങള്‍ ബാധിക്കുന്നു

സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍

ആഗസ്റ്റില്‍ സമുദ്രോപരിതല താപനില ഏറ്റവും ഉയര്‍ന്നതായി രേഖപ്പെടുത്തി എന്ന് NOAAയുടെ Asheville, N.C യിലുള്ള National Climatic Data Center റിപ്പോര്‍ട്ട് ചെയ്തു. 1880 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് അവര്‍ ഇത് കണ്ടെത്തിയത്. കടലിന്റേയും കരയുടേയും ഉപരിതല താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്തും രേഖപ്പെടുത്തി. 1998 ലാണ് അത് ഏറ്റവും കൂടുതലായത്. മൂന്നാം സ്ഥാനം 2009 ലെ വേനല്‍കാലത്തും. ആഗോള Highlights – വേനല്‍കാലം ജൂണ്‍-ഓഗസ്റ്റ് കാലത്ത് രേഖപ്പെടുത്തയത് 17 ഡിഗ്രി സെന്റിഗ്രേഡ് ആയി. 20 ആം … Continue reading സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍

ആഗോള തപനം എവിടെ?

കഴിഞ്ഞ നാല്, അഞ്ച് ആഴ്ച്ചകളായി വടക്കന്‍ രാജ്യങ്ങള്‍ കടുത്ത തണുപ്പിനെ നേരിടുകയാണ്. ആഗോള തപനമെന്നൊക്കെപ്പറഞ്ഞ് ആളുകളെ വടിയാക്കിയെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. എവിടെ പോയി ആഗോള തപനം. ആഗോള തപനത്തിനെ ആദ്യ വാക്ക് ശ്രദ്ധിക്കുക. അത് "ആഗോളം" എന്നാണ്. അതായത് എന്റെ വീട്ടുമുറ്റത്തോ നിങ്ങളുടെ വീട്ടുമുറ്റോ നടക്കുന്ന സംഭവം മാത്രമല്ല. ഭൂമി മുഴുവന്‍ നടക്കുന്ന കാര്യമാണെന്ന് സാരം. ഉത്തരാര്‍ദ്ധ ഗോളത്തിലെ മുഴുവന്‍ കരയും അതി തീവൃ തണുപ്പിലകപ്പെട്ടാലും അത് ഭൂമിയുടെ മൊത്തം പ്രതലത്തിന്റെ 20% മേ വരുകയുള്ളു. National … Continue reading ആഗോള തപനം എവിടെ?