ലോക ചരിത്രത്തിലെ 5ആം സ്ഥാനത്തായിരുന്നു ഇന്‍ഡ്യയിലെ താപ തരംഗം

ഇന്‍ഡ്യയിലുണ്ടായ താപ തരംഗത്തില്‍ 2,300 ല്‍ അധികം ആളുകള്‍ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും അപകടകരമായ താപ തരംഗത്തില്‍ 5ആം സ്ഥാനത്ത് എത്തുന്നതാണ് ഇത്. താപനില 45.4 ഡിഗ്രി വരെ എത്തി. ദരിദ്രരെയാണ് ഈ ദുരന്തം എറ്റവും മോശമായി ബാധിച്ചത്. വീടില്ലാത്തവര്‍ക്ക് "വീടിനകത്ത് മാത്രം ഇരിക്കുക" എന്ന ഔദ്യോഗിക വിജ്ഞാപനം അനുസരിക്കാനാവില്ലല്ലോ. ശുദ്ധ ജലം അവര്‍ക്ക് കിട്ടാനുമുള്ള സാദ്ധ്യതയും വിരളം. വികസിത രാജ്യങ്ങളേക്കേക്കാള്‍ ദരിദ്ര രാജ്യങ്ങളാവും കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുക. — സ്രോതസ്സ് thinkprogress.org

ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു

5 വര്‍ഷം മുമ്പ് ജനിതകമാറ്റം വരുത്തിയ വിളടെ പാടത്തെ പരീക്ഷണത്തിന് എതിര്‍പ്പുള്ള ഒരു രാജ്യമായിരുന്നു. ജിഎം വിള വിരുദ്ധ സന്നദ്ധപ്രവര്‍ത്തരുടെ സമരം കാരണം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വാണിജ്യപരമായി പരീക്ഷിക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. അത്തരം പരീക്ഷണങ്ങളുടെ ഫലപ്രദമായ നിര്‍ത്തിവെക്കല്‍ (moratorium) ആയിരുന്നു ഫലം. എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതോടെ ഇന്‍ഡ്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണം … Continue reading ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു →

മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്കുള്ള വിമാനം കയറുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് വലിയ സൈനിക കരാറിന് അംഗീകാരം നല്‍കി. ഇത് bilateral സൈനിക ബന്ധം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. [അതായത് ഇന്‍ഡ്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും]. ലോകത്തെ ഏറ്റവും ആധുനികമായ രണ്ട് ഹെലികോപ്റ്റര്‍ $300 കോടി ഡോളറിന് വാങ്ങാനുള്ള കരാറാണിത്. വളരെ കാലമായി ഈ കരാര്‍ നടപടിയെടുക്കാതെ കിടക്കുകയായിരുന്നു. ബോയിങ്ങില്‍ നിന്ന് 22 Apache ആക്രമണ ഹെലികോപ്റ്ററും 15 Chinook heavy-lift ഹെലികോപ്റ്ററും വാങ്ങാനാണ് … Continue reading മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി →

ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം

ഫുകുഷിമയിലെ ഭൂഗര്‍ഭജലം TEPCO പസഫിക് സമുദ്രത്തിലേക്ക് തട്ടി

പരിസ്ഥിതി പ്രവര്‍ത്തകരുടേയും തദ്ദേശവാസികളുടേയും മുക്കുവരുടേയും എതിര്‍പ്പിനെ മറികടന്ന് 850 ടണ്‍ ഭൂഗര്‍ഭജലം Tokyo Electric Power Co. (TEPCO) പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി. തകര്‍ന്ന ആണവനിയത്തിന് അടിയില്‍ നിന്നുള്ളതാണ് ഈ ജലം. എന്നാല്‍ നിലയം ഉരുകിയപ്പോള്‍ തണുപ്പിക്കാനുപയോഗിച്ച 6.8 ലക്ഷം ടണ്‍ ഉയര്‍ന്ന ആണവവികിരണമുള്ള ജലത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല. അത് ഇപ്പോഴും അവിടെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org

വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ

പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചു കൊണ്ട് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ Time മാസികയില്‍ ഒരു ലേഖനമെഴുതി. കുറച്ചാളുകള്‍ക്ക് അത് സന്തോഷം നല്‍കിയ നിമിഷമായിരുന്നു. എന്നാല്‍ ഒബാമ സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വരികള്‍ക്കിടയിലൂടെ മനസിലാക്കിയ മറ്റുള്ളവര്‍ അതൊരു പേടിപ്പിക്കുന്ന സംഭവവും. ഒത്തുചേരലിന്റെ നില വേറൊരു ഉദാഹരണത്തില്‍ നിന്ന് അറിയാം. 2015 ജനുവരിയില്‍ രാജ്യത്തിന്റെ ആദ്യത്തെ National IPR (ബൌദ്ധിക സ്വത്തവകാശം) പുറത്തിറക്കിയപ്പോള്‍ അമേരിക്ക തങ്ങളുടെ അഭിപ്രായം ഇന്‍ഡ്യാ സര്‍ക്കാരിനെ അറിയിച്ചു. [സ്റ്റാള്‍മന്‍ പറയുന്നത് … Continue reading വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ →

ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു

ഇന്‍ഡ്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി GMO ലോബിയുടെ ധനസഹായം സ്വീകരിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പക്ഷത്തേക്ക് രാജ്യത്തെ കൊണ്ടുപോകുന്നത് തുടരാന്‍ പോകുന്നു എന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ അത് രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരെ പ്രതിഷേധത്തില്‍ നിന്ന് അകറ്റുന്നില്ല. അവര്‍ മൊണ്‍സാന്റോക്കും മറ്റ് ബയോടെക് cronies നുമെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് പ്രതിഷേധിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ (Bhartiya Kisan Union (BKU)) വക്താവായ ശ്രീ രാകേഷ് ടികൈട് (Rakesh Tikait) പറയുന്നു: “വ്യവസായത്തിന്റെ നിര്‍ബന്ധത്താല്‍ … Continue reading ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു →

ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും

കൂടിയ ആരോഗ്യ സംരക്ഷണവും ഗുണമേന്‍മയും കുറഞ്ഞ ചിലവും വാഗ്ദാനം ചെയ്താണ് BJP അധികാരത്തിലെത്തിയത്. എന്നാല്‍ 2014-2015 ബഡ്ജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ ചിലവില്‍ 20% കുറവ് വരുത്തി. ആരോഗ്യ രംഗത്തെ നിക്ഷേപത്തിന് 50% കുറവും. ഉദാഹരണത്തിന് National Health Mission (NHM) ന്റെ അടിസ്ഥാന സേവനം നല്‍കുന്ന accredited social health activists (ASHAs) 20% ചിലവ് ചുരുക്കലോടെ ദുരിതത്തിലാവും. സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ചിലവ് ചുരുക്കല്‍ ചെയ്യുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകആഹാര സേവനം നല്‍കുന്ന Integrated … Continue reading ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും →

പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു

ജപ്പാന്റെ പസഫിസ്റ്റ് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുമ്പത്തെ പ്രധാനമന്ത്രിയായിരുന്ന തോമിചി മുറയാമയും (Tomiichi Murayama) പ്രതിഷേധ സമരത്തില്‍ പങ്കുകൊണ്ടു. പാര്‍ളമെന്റിന്റെ lower house മുമ്പ് പാസാക്കിയ സുരക്ഷാ നിയമത്തിനെതിരെ 2,000 ല്‍ അധികം ആളുകള്‍ പാര്‍ളമന്റിന്റെ മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്തി. 91 വയസുള്ള മുറയാമയും അവരോടൊപ്പം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ സൈന്യത്തിന് രാജ്യത്തിന് പുറത്ത് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. രാജ്യത്തിന്റെ സമാധാന ഭരണഘടന സംരക്ഷിക്കണം … Continue reading പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു →

ഫുകുഷിമ നിലയത്തില്‍ നിന്ന് 750 ടണ്‍ ജലം ചോര്‍ന്നു – TEPCO

തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്ന് വീണ്ടും ഒരു വലിയ ചോര്‍ച്ച നടന്നതായി Tokyo Electric Power Co. (TEPCO) റിപ്പോര്‍ട്ട് ചെയ്തു. 750 ടണ്‍ മഴവെള്ളം ആണ് ഇപ്പോള്‍ ചോര്‍ന്നത്. നിലയത്തിലെ മഴവെള്ളത്തില്‍ ലിറ്ററിന് 8,300 becquerels എന്ന തോതില്‍ beta particle ആണവവികരണം പുറത്തുവിടുന്ന strontium-90 പോലുള്ള പദാര്‍ത്ഥങ്ങളുണ്ട്. ഭൂമിയിലേക്കെ ചോരൂ എന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയത്, എന്നാല്‍ അത് കടലിലേക്ക് പടരുമെന്ന് ഊഹിക്കാന്‍ അവര്‍ക്കായില്ല. ചോര്‍ന്ന മഴവെള്ളം രണ്ട് വ്യത്യസ്ഥ സ്ഥലത്തുള്ള മാപിനികള്‍ കണ്ടെത്തി.