മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 16,010 കോടി രൂപ വായ്പ തിരിച്ചടയ്ക്കാന് പൊതുമേഖല ബാങ്കുകള് 16 വര്ഷത്തെ അവധി നല്കി. രാഷ്ട്രീയസമ്മര്ദത്തെതുടര്ന്നാണ് കോര്പറേറ്റുഭീമന് അനര്ഹമായ ഈ ആനുകൂല്യം അനുവദിച്ചത്. വായ്പത്തിരിച്ചടവ് കുടിശ്ശികകള് പെരുകിയതിനാല് പൊതുമേഖല ബാങ്കുകള് ബുദ്ധിമുട്ട് നേരിടുകയാണെന്ന് പറയുന്നമ്പോള് തന്നെയാണ് ഈ തീരുമാനം. ഇതോടെ, അടുത്ത നാലുവര്ഷത്തിനകം കമ്പനി അടച്ചുതീര്ക്കേണ്ട 16,010 കോടി രൂപ 2031ഓടെ അടച്ചുതുടങ്ങിയാല് മതി. ഓഹരിവിപണിയില് ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനിയായ റിലയന്സ് ഗ്യാസ് ഇന്ഫ്രാസ്ട്രക്ചറിനാണ് (ആര്ജിടിഐഎല്) ബാങ്കുകളില്നിന്ന് വന് ഇളവ് ലഭിച്ചത്. … Continue reading 16,010 കോടി വായ്പ 2031ഓടെ അടച്ചുതുടങ്ങിയാല് മതി
വിഭാഗം: ഏഷ്യ
റെയില്വേയില് സമ്പൂര്ണ സ്വകാര്യവല്ക്കരണം
റെയില്വേയുടെ പ്രവര്ത്തനം പൂര്ണമായി സ്വകാര്യവല്ക്കരിക്കാനും റെയില്ബജറ്റ് തന്നെ അവസാനിപ്പിക്കാനും ബിബേക് ദേബ്റോയ് കമ്മിറ്റി ശുപാര്ശ. ഇന്ത്യന് റെയില്വേയെ ഈരംഗത്തെ പല സേവനദാതാക്കളില് ഒന്നാക്കിമാറ്റാന് റിപ്പോര്ട്ട് ആവശ്യപ്പെടുന്നു. ട്രെയിന്സര്വീസുകള്, റെയില്വേ സ്റ്റേഷനുകള്, സുരക്ഷാസംവിധാനം എന്നിവ സ്വകാര്യകമ്പനികളെ ഏല്പ്പിക്കണം. റെയില്വേ സ്കൂളുകളും ആശുപത്രികളും പൂട്ടണം. പരമാവധി വരുമാനം വര്ധിപ്പിക്കുകയെന്നതാണ് റെയില്വേയുടെ പ്രവര്ത്തനലക്ഷ്യമായി നിശ്ചയിക്കേണ്ടത്- ദേബ്റോയ്യുടെ നേതൃത്വത്തിലുള്ള എട്ടംഗസമിതി തയ്യാറാക്കിയ റിപ്പോര്ട്ടില് പറയുന്നു. റെയില്ബജറ്റും അഞ്ചു വര്ഷത്തിനകം അവസാനിപ്പിക്കണം. സര്ക്കാര് വിഹിതമെന്തെങ്കിലും നല്കുന്നുണ്ടെങ്കില് അക്കാര്യം പൊതുബജറ്റില് പരാമര്ശിച്ചാല് മതി. ചരക്കുകടത്തിനും സ്വകാര്യ … Continue reading റെയില്വേയില് സമ്പൂര്ണ സ്വകാര്യവല്ക്കരണം
വിദേശ സാങ്കേതികവിദ്യകളില് നിന്ന് തനതായവയിലേക്ക് മാറാന് ചൈന പദ്ധതിയിടുന്നു
2020 ഓടെ ബാങ്ക്, സൈന്യം, സര്ക്കാര് സ്ഥാപനങ്ങള്, സര്ക്കാര് ഏജന്സികള് എന്നിവയില് നിന്ന് വിദേശ സാങ്കേതികവിദ്യകളൊഴുവാക്കാന് ചൈന പദ്ധതിയിടുന്നു. ദൈശീയ സുരക്ഷാ വ്യാകുലതകള് കാരണം സമ്പദ്വ്യവസ്ഥയുടെ നാല് വിഭാഗങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക. Cisco Systems Inc., International Business Machines Corp.(IBM), Intel Corp., Hewlett-Packard Co.(HP) പോലുള്ള അമേരിക്കന് കമ്പനികള്ക്ക് വലിയ ആഘാതമായിരിക്കും ഇത്.
ഓ.. ഇന്ഡ്യയിലുമതെത്തി…
അമേരിക്കയിലെ വലിയ പരാജയം ഏറ്റ് വാങ്ങി ടോള്റോഡ് ഇന്റര്നെറ്റ് എന്ന ആശയം ഇന്ഡ്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. ഇനി മുതല് താങ്കള് ഉപയോഗിക്കുന്ന ഓരോ ഇന്റര്നെറ്റ് സേവനങ്ങള്ക്കും പ്രത്യേകം, പ്രത്യേകം പണം കമ്പനികള്ക്ക് കൊടുക്കേണ്ടി വരും. ഈ കൊള്ള നിയമം ഇല്ലാതാക്കുക. TRAI ഒരു കത്ത് അയക്കൂ: savetheinternet.in കൂടുതല് വിവരങ്ങള്ക്കായി: ഇന്റര്നെറ്റിലും ചുങ്കപ്പാത
തമിഴ്നാടിന്റെ പവനോര്ജ്ജ ശേഷി ഉയര്ന്നു
കഴിഞ്ഞ 12 മാസങ്ങളില് തമിഴ്നാട് 180 MW ന്റെ കാറ്റാടികള് സ്ഥാപിച്ചു. അങ്ങനെ തമിഴ്നാട് ഇപ്പോള് മൊത്തം 7,480 MW വൈദ്യുതി കാറ്റില് നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 2013-2014 കാലത്ത് അവര്ക്ക് 100 MW ല് കുറവ് കാറ്റാടി നിലയങ്ങളേ സ്ഥാപിക്കാനായുള്ളു. accelerated depreciation scheme പിന്വലിച്ചതാണ് അതിന് കാരണം. ആ പദ്ധതി ചെറിയ നിക്ഷേപകരെ പവനോര്ജ്ജ രംഗത്ത് സഹായിക്കുന്നതായിരുന്നു. ആറ് മാസം മുമ്പ് ആ പദ്ധതി തിരിച്ചു കൊണ്ടുവന്നു. ഇന്ഡ്യയില് ഏറ്റവും കൂടിതല് പവനോര്ജ്ജം ഉത്പാദിപ്പിക്കുന്നത് തമിഴ്നാടാണ്. … Continue reading തമിഴ്നാടിന്റെ പവനോര്ജ്ജ ശേഷി ഉയര്ന്നു
നികേഷിനെ പിന്തുണച്ചാല് പൊട്ടക്കിണറ്റിലെ തവളകള് ചിരിച്ച് ചാവുമോ
പ്രമുഖ മാധ്യമ പ്രവര്ത്തകനായ നികേഷിനെ നികുതി അടക്കാത്തതിന്റെ പേരില് അറസ്റ്റ് ചെയ്തു. ഞാന് ടെലിവിഷന് കാണുന്ന ആളല്ല. സീരിയലായാലും വാര്ത്തയായാലും അത് ജനദ്രോഹമാണ് ചെയ്യന്നതെന്നാണ് എന്റെ അഭിപ്രായം പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം തെറ്റെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കുക എളുപ്പമല്ലാത്തനിനാലും ഈ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാകയാലും അതിന് മുതിരുന്നില്ല. ഇപ്പോഴുള്ള പ്രശ്നം നികേഷിന്റെ അറസ്റ്റാണ്. ഈ സംഭവത്തെ പല frame ലൂടെ കാണാം. നികുതിയുടെ സാങ്കേതികത, നികേഷിന്റെ വ്യക്തിപരമായ ചരിത്രം, നികേഷ് ചെയ്യുന്ന തെറ്റും ശരിയും, റിപ്പോര്ട്ടര് … Continue reading നികേഷിനെ പിന്തുണച്ചാല് പൊട്ടക്കിണറ്റിലെ തവളകള് ചിരിച്ച് ചാവുമോ
കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ഭൂനയം
കമ്മ്യൂമിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുത്ത് ഏറെ താമസിയാതെ തന്നെ, ലഭ്യമായ സര്ക്കാര് ഭൂമി മുഴുവനും ഭൂരഹിതരായ തൊഴിലാളികള്ക്കും ദരിദ്രകര്ഷകര്ക്കും കൃഷി ചെയ്യാനായി വിട്ടുകൊടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു വശത്ത് കാര്ഷികോല്പാദനം വര്ധിപ്പിക്കാനും മറുവശത്ത് കഴിയുന്നത്ര ഭൂരഹിത കുടുംബങ്ങളെ പനരധിവസിപ്പിക്കാനും ഇതുകൊണ്ടു കഴിയും. പ്രാധമിക മതിപ്പനുസരിച്ച് വനം ഭൂമിയല്ലാത്ത 7.5ലക്ഷം ഹെക്ടര് കൃഷിയോഗ്യവും അല്ലാത്തതുമായ തരിശുനിലം വിതരണത്തിന് ലഭിക്കുമെന്നു കണ്ടു. ഭൂരഹിതര്ക്കും ആദിവാസികള്ക്കും ഗവണ്മെന്റ് ഭൂമി നല്കികൊണ്ടുള്ള വിജ്ഞാപനം സെപ്റ്റംബര് 14 ന് പുറത്തുവന്നു. ഗവണ്മെന്റിനോ പൊതുകാര്യങ്ങള്ക്കോ ആവശ്യം … Continue reading കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ഭൂനയം
ബിജെപി സര്ക്കാര് പാവങ്ങള്ക്ക് ബാങ്കുകള് ‘ആദ്യമായി’ തുറന്നുകൊടുത്തു
"ബാങ്കുകള് പാവങ്ങള്ക്ക് തുറന്നുകൊടുത്തത് സര്ക്കാറിന്റെ നേട്ടമെന്ന് നരേന്ദ്രമോദി. ബാങ്കുകളിലേക്ക് പാവപ്പെട്ടവരെ കൊണ്ടുവന്നതാണ് ഏഴുമാസത്തിനകം സര്ക്കാര് വരുത്തിയ പ്രധാന മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണക്കാര്ക്കായി പ്രവര്ത്തിക്കുകയും പാവങ്ങളെ ആട്ടിയകറ്റുകയും ചെയ്യുകയായിരുന്നു ബാങ്കുകള്. ബി.ജെ.പി. അധികാരത്തില്വന്നശേഷം 11 കോടി പേര് ബാങ്ക് അക്കൗണ്ട് തുടങ്ങി." അമേരിക്കയിലെ ബാങ്കുകള് പാവങ്ങള്ക്ക് തുറന്നുകൊടുത്തത് കറുത്തവര്, ന്യൂനപക്ഷങ്ങള്, സ്ത്രീകള് തുടങ്ങിയവര്ക്ക് അമേരിക്കയില് അടുത്തകാലം വരെ ബാങ്കിങ് സേവനങ്ങള് ലഭ്യമായിരുന്നുല്ല. (സ്ത്രീകള്ക്ക് എന്തിനും സ്വാതന്ത്ര്യമുള്ള രാജ്യമായിട്ടും ബാങ്കിങ് സേവനങ്ങള്ക്ക് സ്വാതന്ത്ര്യം പറഞ്ഞാല് ഫെമിനിസ്റ്റ് കൊച്ചമ്മമാര്ക്ക് അത്ഭുതം … Continue reading ബിജെപി സര്ക്കാര് പാവങ്ങള്ക്ക് ബാങ്കുകള് ‘ആദ്യമായി’ തുറന്നുകൊടുത്തു
ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
തങ്ങളുടെ ഗവണ്മെന്റിനെ മറിച്ചിടാനുള്ള ശ്രമങ്ങളും ഗൂഢാലോചനകളും കമ്മ്യൂണിസ്റ്റുകാരെ പരിഭ്രാന്തരാക്കിയില്ല. ജനങ്ങളുടെ പിന്തുണയില് ഉറച്ച വിശ്വാസമുള്ള അവര് ജനങ്ങള്ക്ക് നല്കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള് നിറവേറ്റാനുള്ള ശ്രമം തുടര്ന്നുകൊണ്ടിരുന്നു. കേരളത്തിലെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായിട്ടുള്ള പരിപാടിയുടെ രൂപരേഖ കമ്മ്യൂണിസ്റ്റ് പാര്ട്ടി മാത്രമാണ് ഉണ്ടാക്കിയത്. മറ്റൊരു രാഷ്ട്രീയ പാര്ട്ടിയും അതിന് തുനിയുകയുണ്ടായില്ല. 1956-ല് പാര്ട്ടി വിളിച്ചുചേര്ത്ത കേരള കോണ്ഫറന്സും പിന്നീട് സ്റ്റേറ്റ് കമ്മറ്റി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും ഒരു കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതി വിഭവങ്ങളില് പ്രഥമ സ്ഥാനത്ത് നില്ക്കുന്നത് അതിന്റെ … Continue reading ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം