"ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് സര്‍ക്കാറിന്റെ നേട്ടമെന്ന് നരേന്ദ്രമോദി. ബാങ്കുകളിലേക്ക് പാവപ്പെട്ടവരെ കൊണ്ടുവന്നതാണ് ഏഴുമാസത്തിനകം സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണക്കാര്‍ക്കായി പ്രവര്‍ത്തിക്കുകയും പാവങ്ങളെ ആട്ടിയകറ്റുകയും ചെയ്യുകയായിരുന്നു ബാങ്കുകള്‍. ബി.ജെ.പി. അധികാരത്തില്‍വന്നശേഷം 11 കോടി പേര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി." അമേരിക്കയിലെ ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് കറുത്തവര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് അമേരിക്കയില്‍ അടുത്തകാലം വരെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമായിരുന്നുല്ല. (സ്ത്രീകള്‍ക്ക് എന്തിനും സ്വാതന്ത്ര്യമുള്ള രാജ്യമായിട്ടും ബാങ്കിങ് സേവനങ്ങള്‍ക്ക് സ്വാതന്ത്ര്യം പറഞ്ഞാല്‍ ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്ക് അത്ഭുതം … Continue reading ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു
വിഭാഗം: ഏഷ്യ
ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
തങ്ങളുടെ ഗവണ്മെന്റിനെ മറിച്ചിടാനുള്ള ശ്രമങ്ങളും ഗൂഢാലോചനകളും കമ്മ്യൂണിസ്റ്റുകാരെ പരിഭ്രാന്തരാക്കിയില്ല. ജനങ്ങളുടെ പിന്തുണയില്‍ ഉറച്ച വിശ്വാസമുള്ള അവര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നിറവേറ്റാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. കേരളത്തിലെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായിട്ടുള്ള പരിപാടിയുടെ രൂപരേഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് ഉണ്ടാക്കിയത്. മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും അതിന് തുനിയുകയുണ്ടായില്ല. 1956-ല്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത കേരള കോണ്‍ഫറന്‍സും പിന്നീട് സ്റ്റേറ്റ് കമ്മറ്റി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും ഒരു കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതി വിഭവങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് അതിന്റെ … Continue reading ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
സിനിമ: അഫ്ഗാന് കൂട്ടക്കൊല
ഭൂസമരവും കമ്മ്യൂണിസ്റ്റ് അക്രമണവും
7. ഇന്ത്യയ്‌ക്കകത്തെ പ്രതികരണത്തിന്റെ രൂപങ്ങള്‍. ഒക്‌ടോബര്‍(1957) പകുതി ആയപ്പോഴേക്കും ക്രമസമാധാനത്തകര്‍ച്ചയെന്ന മുറവിളി സ്ഥാപിതതാല്‍പര്യക്കാര്‍ ഉയര്‍ത്തിയ പച്ചക്കള്ളം ആണന്ന് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വലിച്ചുതാഴത്തിടാന്‍ ആഗ്രഹിച്ചവര്‍ക്ക് ഇത് ഒരു തിരിച്ചടിയായിരുന്നു. എന്നാല്‍ ഈ പരാജയം അപവാദപ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ വീണ്ടുവിചാരത്തിലേക്കൊന്നും നയിച്ചില്ല. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ അസ്തിത്വത്തില്‍ തന്നെ സ്ഥാപിതതാല്‍പര്യക്കാര്‍ അപകടം കാണുന്നത് മനസിലാക്കാം. എങ്ങനെയെങ്കിലും അതിനെ മറിച്ചിടാന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം. എന്നാല്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും പി.എസ്.പിയും പ്രകടമാക്കുന്ന വെറുപ്പും ശത്രുതയും … Continue reading ഭൂസമരവും കമ്മ്യൂണിസ്റ്റ് അക്രമണവും
അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ
അദ്ധ്യായം 6. അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ കേരള വിദ്യാഭ്യാസ ബില്‍ സംസ്ഥാനത്തെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. വ്യവസായ തര്‍ക്കങ്ങളോടും അവയില്‍ പോലീസ് വഹിക്കുന്ന പങ്കിനോടുമുള്ള പുതിയ നയസമീപനം സ്ഥാപിത താല്‍പര്യങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. പൊലീസിന്റെ സഹായത്തോടെ കയ്യൂക്കിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അവര്‍ തൊഴിലാളികളുടെ അവകാശവാദങ്ങളെ നേരിട്ടിരുന്നത്. മാത്രമല്ല,1957-58ലെ സംസ്ഥാന ബഡ്ജറ്റ് മുന്‍വര്‍ഷത്തെ 225.24 ലക്ഷം രൂപയുടെ കമ്മിക്കു പകരം 7.38 ലക്ഷം രൂപയുടെ മിച്ചമാക്കി മാറ്റിയിരിക്കുന്നു. ഇതിനായി കാര്‍ഷിക സമ്പത്തിനുമേല്‍ നികുതി ചുമത്തുകയും അതിലൂടെ 14 … Continue reading അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ
ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആം ആദ്മിയുടെ നേതാവുമായുള്ള (പേര് മനോജ് പ്രഭാകരന്‍ എന്നാണെന്ന് തോന്നുന്നു) അഭിമുഖത്തിന്റെ കുറച്ച് ഭാഗം കാണാനിടയായി. ആം ആദ്മിയുടെ പ്രവര്‍ത്തവും ലക്ഷ്യങ്ങളും മറ്റും അദ്ദേഹം വിവരിച്ചു. സാങ്കേതിക വിദഗ്ദ്ധനായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയ ഇടപെടലാണ് ഇതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ പാര്‍ട്ടിയിലേക്ക് വരുന്ന ധാരാളുകളുടേയും അവസ്ഥ ഇതാണ്. അതില്‍ തെറ്റില്ല. ജനാധിപത്യം വിജയിക്കണമെങ്കില്‍ മുഴുവന്‍ ജനങ്ങളും അതില്‍ പങ്കാളികളായാലേ മതിയാവൂ. വോട്ട് ചെയ്യുക പിന്നീട് വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക … Continue reading ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്
തൊഴില്‍ നയവും നേട്ടങ്ങളും
വ്യവസായവികസനത്തിന്റെ കാര്യത്തില്‍ വന്‍കിട വ്യവസായങ്ങള്‍ തുലോം വിരളമായതിലാല്‍ കേരള സംസ്ഥാനം ഇന്ത്യയുടെ മറ്റേതൊരു ഭാഗത്തേക്കാളും പിറകിലാണെങ്കിലും കേരളത്തിലെ തൊഴിലാളിവര്‍ഗം സുസംഘടിതമാണ്, അത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു പ്രധാന ശക്തിയാണ്. ഇന്ന് കേരളത്തില്‍ 100 മുതല്‍ 10,000 വരെ അംഗങ്ങളുള്ള നിരവധി ട്രെയ്ഡ് യൂണിയനുകളുണ്ട്. അവയില്‍ ഭൂരിഭാഗവും എഐറ്റിയുസിയില്‍ അംഗത്വമുള്ളവയാണ്. ആര്‍എസ്‌പിയുടെ നേതൃത്വത്തിലുള്ള ചില യൂണിയനുകള്‍ യുറ്റിയുസിയിലാണ് അംഗത്വമെടുത്തിട്ടുള്ളത്. ആലപ്പുഴ ജില്ലയില്‍ പലതരം വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള 75 ട്രേയ്ഡ് യൂണിയനുകളുണ്ട്. അവയില്‍ ഏറ്റവും വലുത് കമ്മ്യൂണിസ്റ്റ് … Continue reading തൊഴില്‍ നയവും നേട്ടങ്ങളും
വിദ്യാഭ്യാസനയവും നേട്ടങ്ങളും
കേരള മന്ത്രിസഭക്കെതിരെ ശ്രീമന്‍ നാരായണ്‍ നടത്തിയ പൊട്ടിത്തെറി ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഇന്ത്യയിലെ ആഭ്യന്തര പ്രതിലോമശക്തികള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അടിച്ചമര്‍ത്താനും അട്ടിമറിക്കാനും ഉദ്ദേശിച്ച് നടത്താനിരുന്ന പ്രവര്‍ത്തനങ്ങളിലെ ആദ്യത്തെ വെടിയായിരുന്നു, അത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ആക്രമിക്കാനും വലിച്ച് താഴെയിടാനും അപ്പോള്‍ തന്നെ വട്ടം കൂട്ടിത്തുടങ്ങിയിരുന്ന സ്ഥാപിതതാല്പര്യക്കാരുടെ പരിഭ്രാന്തിയും വിറയലുമാണ് ആ പൊട്ടിത്തെറിയില്‍ പ്രതിധ്വനിച്ചത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വരുക്കൂട്ടാനും ഏകോപിപ്പിക്കാനും സഹായിക്കുക മാത്രമായിരുന്നു, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചെയ്തത്. പ്രതിലോമകാരികളുടെ, കൈ ഉയരാന്‍ തുടങ്ങിയിരുന്നു. ആദ്യപോരാട്ടം കേരള വിദ്യാഭ്യാസ ബില്ലിനെ … Continue reading വിദ്യാഭ്യാസനയവും നേട്ടങ്ങളും
വസ്ത്ര തൊഴിലാളികള്‍ വലിയ നിരാഹാര സമരം നടത്തി
നൂറുകണകക്കിന് ബംഗ്ലാദേശി വസ്ത്ര തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, വലിയ നിരാഹാര സമരം തലസ്ഥാനമായി ധാക്കയില്‍ നടത്തി. സുരക്ഷിതമായ തൊഴിലിടവും കൂടുതല്‍ ശമ്പളവും വേണമെന്നാണ് ആവരുടെ ആവശ്യം. വാള്‍മാര്‍ട്ടിന് വേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ ഒരു ഫാക്റ്ററിയിലെ തീ പിടുത്തം കുറഞ്ഞത് 111 തൊഴിലാളികളുടെ മരണത്തിന് കാരണമായി. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു അത്. National Garment Workers Federation ന്റെ നേതാവായ Amirul Haq Amin കച്ചവട ഭീമനെ അപലപിച്ചു. — സ്രോതസ്സ് democracynow.org
കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ 11-അംഗ മന്ത്രിസഭ 1957 ഏപ്രില്‍ 5 ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാചടങ്ങിനു മുമ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്തു നിന്ന് ഏകദേശം നൂറു നാഴിക ദൂരത്തുള്ള പുന്നപ്രയിലേക്ക് കാറുകളില്‍ പോവുകയും അവിടെ ലളിതമായ ഒരു ചടങ്ങില്‍ വച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, മഹാനായ പി.കൃഷ്ണപിള്ള, സര്‍പ്പദംശമേറ്റ് മരണമടഞ്ഞതിനെ തുടര്‍ന്ന് ദഹിപ്പിക്കപ്പെട്ടിടത്ത് ഉണ്ടാക്കിയിരുന്ന ഒരു താത്കാലിക സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വഴി നീളെ ഇഎംഎസിനും മറ്റ് മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും കര്‍ഷകരും മുക്കുവന്മാരും … Continue reading കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍