മലിനീകരണത്തിന് ആദ്യത്തെ റെഡ് അലര്ട്ട് ബീജിങ് പ്രഖ്യാപിച്ചു. പുറത്തിറങ്ങിയാല് മനുഷ്യരെ രോഗികളാക്കുന്ന വിഷരാസവസ്തുക്കളാലും കട്ടിയേറിയ പുകമഞ്ഞിനാലും ചൈനയുടെ തലസ്ഥാന നഗരം നിറഞ്ഞിരിക്കുകയാണ്. സ്കൂളുകള് അടച്ചിടാന് സര്ക്കാര് ആവശ്യപ്പെട്ടു. പുറത്തുള്ള എല്ലാ നിര്മ്മാണ പ്രവര്ത്തനങ്ങളും നിര്ത്തിവെച്ചു. ബീജിങ്ങിലെ ചില സ്ഥലങ്ങളില് 600 അടി ദൂരം വരെയേ കാഴ്ച കിട്ടൂ. [ഗ്രോത്താ മോനേ ഗ്രോത്ത്. ഒന്നും പറയരുത്.]
വിഭാഗം: ഏഷ്യ
വീട്ടിലെ അക്രമം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു
വീട്ടിലെ അക്രമവും പ്രസവ സങ്കീര്ണ്ണതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പഠനം നടന്നു. ഉത്തര്പ്രദേശിലെ 12 ജില്ലകളിലായുള്ള 225 ഗ്രാമങ്ങളിലാണ് പഠനം നടന്നത്. ഗര്ഭിണികളായ സ്ത്രീകള്ക്ക് മേലെയുള്ള വൈകാരിക, ശാരീരിക, ലൈംഗിക ആക്രമണങ്ങള് ആണ് പഠനവിഷയം. ഡല്ഹിയിലെ Population Council എന്ന സംഘടനയാണ് പഠനം നടത്തിയത്. പഠന റിപ്പോര്ട്ട് Journal of Interpersonal Violence എന്ന ജേണലില് പ്രസിദ്ധപ്പെടുത്തി. criminologyയേയും വ്യക്തികള് തമ്മിലുള്ള അക്രമത്തേയും കുറിച്ചുള്ള പഠിക്കുന്ന ജേണലാണിത്. ഫലം 15 - 49 വയസ് വരെ പ്രായമായ … Continue reading വീട്ടിലെ അക്രമം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു
വേദങ്ങളെ 6000 BC യിലെക്ക് തള്ളാനായി ഡല്ഹി സര്വ്വകലാശാല സംസ്കൃത വകുപ്പ്
ഡല്ഹി സര്വ്വകലാശാല സംസ്കൃത വകുപ്പ് സംഘടിപ്പിച്ച പരിപാടിയില് സംസ്കൃത പണ്ഡിതന്മാര് വേദങ്ങളുടെ കാലത്തെ 6000 BC യിലെക്ക് തള്ളി നീക്കാനായ brainstorming നടത്തി. ഇതുവഴി വേദങ്ങള്ക്ക് നാം കരുതിയതിനേക്കാള് 4500 വര്ഷം പ്രായം കൂട്ടാനാകും. ഇതിന് ആഴത്തിലുള്ള രാഷ്ട്രീയ പ്രഭാവമാണുള്ളത്. വേദങ്ങള് 1500 BC യിലേതാണെന്ന നിഗമനമാണ് ഇന്ഡ്യയിലേയും യൂറോപ്പിലേയും ചരിത്രകാരന്മാര് ഒരു നൂറ്റാണ്ടിലധികമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേ സമയം ഹാരപ്പന് സംസ്കാരത്തിന്റെ കാലം 2500 BC മുതല് 1800 BC വരെയെന്നും കണക്കാക്കിയിരിക്കുന്നു. ്തിനാല് വേദകാല ആര്യന്മാര് … Continue reading വേദങ്ങളെ 6000 BC യിലെക്ക് തള്ളാനായി ഡല്ഹി സര്വ്വകലാശാല സംസ്കൃത വകുപ്പ്
ഗ്രീന്പീസ് ഇന്ഡ്യ ഭീഷണികളനുസരിക്കാന് വിസമ്മതിക്കുന്നു
സര്ക്കാരിന്റെ അടിച്ചമര്ത്തല് കാരണം ജീവന് വേണ്ടി ഗ്രീന്പീസ് ഇന്ഡ്യ സമരം ചെയ്യുകയാണ് എന്ന് അവര് പറയുന്നു. The Times of India യുടെ റിപ്പോര്ട്ട് പ്രകാരം, "അന്വേഷണ ഉദ്യോഗസ്ഥന്മാര് രേഖമൂലമായ മറുപടി തരാന് വിസമ്മതിക്കുന്നു. സംഘടനയുടെ സാമൂഹ്യ സ്ഥിതി, ഇന്ഡ്യയില് ഗ്രീന്പീസ് പ്രവര്ത്തിക്കുന്നതിന്റെ നിയമപരമായ അടിസ്ഥാനം എന്നിവയാണ് ഉദ്യോഗസ്ഥന്മാര് അന്വേഷിക്കുന്നത് എന്ന് വാക്കാലെ പറഞ്ഞു." സര്ക്കിരിന്റെ ശത്രുതാപരമായ നയമുണ്ടായിട്ടും ഗ്രീന്പീസ് പിട്ടിച്ചുനില്ക്കുന്നതിന്റെ പ്രതികരണമായാണ് ആശ്ചര്യകരമായി അന്വേഷണം തുടങ്ങിയിരിക്കുന്നത് "ഗ്രീന്പീസ് ഇന്ഡ്യ ആഭ്യന്തരവകുപ്പ് പ്രതീക്ഷച്ചതിനേക്കാളും ശക്തമാണ്. അതിന്റെ ഫലമായി … Continue reading ഗ്രീന്പീസ് ഇന്ഡ്യ ഭീഷണികളനുസരിക്കാന് വിസമ്മതിക്കുന്നു
അമേരിക്കന് പട്ടാളക്കാര് നടത്തിയ കൂട്ടക്കൊല വിചാരണയില് അഫ്ഗാന് ഇരകള്
16 അഫ്ഗാന് പൌരന്മാരെ കശാപ്പ് ചെയ്ത U.S. Staff Sergeant Robert Bales ന്റെ വിചാരണയില് ഡസന്കണക്കിന് അഫ്ഗാന് ഇരകള് മൊഴികൊടുത്തു. Joint Base Lewis-McChord ലെ കോടതിയില് സമര്പ്പിച്ച ഒരു വീഡിയോ തെളിവില് തങ്ങളുടെ പ്രീയപ്പെട്ടവരിലേക്ക് പായിച്ച വെടിയുണ്ടകളെക്കുറിച്ച് സാക്ഷികളായ ധാരാളം കുട്ടികള് വിശദീകരിച്ചു. “ഞങ്ങള് കുട്ടികളാണ്! ഞങ്ങള് കുട്ടികളാണ്!” എന്ന് അലറി വിളിച്ചത് ഒരു കുട്ടി ഓര്ക്കുന്നതായി കോടതിയില് പറഞ്ഞു.
പദ്ധതി ഉപേക്ഷിക്കാന് സര്ക്കാരിനോട് മീന്പിടുത്തക്കാര് ആവശ്യപ്പെടുന്നു
Yettinahole പ്രോജക്റ്റ് ഉപേക്ഷിക്കാന് സംസ്ഥാന സര്ക്കാരിനോട് Coastal Karnataka Fishermen Action Committee ആവശ്യപ്പെടുന്നു. നേത്രാവതിയുടെ ഒരു പോഷകനദിയില് നിന്നുള്ള ജലം ഗതിമാറ്റി ഒഴുക്കുന്നത് മല്സ്യബന്ധന വിഭാഗത്തെ സാരമായി ബാധിക്കും എന്ന് സംഘത്തിന്റെ സെക്രട്ടറിയായ Vasudeva Boloor പറയുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ മീന്പിടുത്തക്കാരുടെ 62 സംഘങ്ങള് ഈ ആക്ഷന് കമ്മറ്റിയെ പദ്ധതിക്കെതിരായ സമരത്തിന് പിന്താങ്ങിയിട്ടുണ്ട്. നദികള് മഴവെള്ളം കടിലിലേക്കെത്തിക്കുന്നു. ആ വെള്ളത്തിന്റെ കൂടെ മീനിന് വേണ്ട ധാരാളം ആഹാരവും ഉണ്ട്. ആഴക്കടിലില് … Continue reading പദ്ധതി ഉപേക്ഷിക്കാന് സര്ക്കാരിനോട് മീന്പിടുത്തക്കാര് ആവശ്യപ്പെടുന്നു
പോലീസ് തങ്ങളെ ‘ഹിന്ദു മൂല്യങ്ങള് പഠിപ്പിച്ചു’ എന്ന് ആസ്ട്രേലിയക്കാരായ ദമ്പതികള്
തൊലിയില് ഹിന്ദു ദൈവങ്ങളുടെ ചിത്രം പച്ചകുത്തിയത് കണ്ടതിനാല് Matthew Gordon (21), നേയും അയാളുടെ കൂട്ടുകാരി Emily Kassianou (20) നേയും ഒരു ഹോട്ടലില് വെച്ച് ഒരു കൂട്ടം ആളുകള് വളഞ്ഞു. മെല്ബണ്കാരായ ഇവരേയും ഇവരുടെ നാട്ടുകാരനായ കൂട്ടുകാരന് അഭിഷേകിനേയും അശോക് നഗര് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എതിര്പ്പ് പ്രകടിപ്പിച്ച ഈ ആള്ക്കാരുടെ മുമ്പില് വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് ഇവര്ക്ക് ‘ഹിന്ദു മൂല്യങ്ങള് പഠിപ്പിച്ചു’. “പോലീസ് മാത്യൂവിനെക്കൊണ്ട് നിര്ബന്ധിപ്പിച്ച് മാപ്പ് അപേക്ഷ എഴുതി വാങ്ങിപ്പിച്ചു. അത് … Continue reading പോലീസ് തങ്ങളെ ‘ഹിന്ദു മൂല്യങ്ങള് പഠിപ്പിച്ചു’ എന്ന് ആസ്ട്രേലിയക്കാരായ ദമ്പതികള്
IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്വെയറിനെ പേറ്റന്റുകള് നേടി ആക്രമിക്കുന്നു
ഇന്ഡ്യയില് സോഫ്റ്റ്വെയര് പേറ്റന്റു് നിയമം കൊണ്ടുവരാനായി IBM ന്റെ Chief Patent Counsel ആയ Manny Schecter സ്വാധീനം ചെലുത്തുന്നു. ലോകം മൊത്തം സോഫ്റ്റ്വെയര് പേറ്റന്റു് നിയമം നടപ്പാക്കണം എന്നാണ് IBM ന്റെ ആഗ്രഹം. യൂറോപ്പിലും ന്യീസിലാന്റിലും അവര് അത് ചെയ്തു. IBM ന്റെ വിരൂപമായ വശം സ്വതന്ത്ര സോഫ്റ്റ്വെയറുകള്ക്ക് വിരുദ്ധമായതാണ്. സ്വതന്ത്ര സോഫ്റ്റ്വെയറിനെ പൂര്ണ്ണമായും ഇല്ലാതാക്കുകയോ വളരെ ദുഷ്കരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആണ് ഈ നിയമങ്ങള് ചെയ്യുക. മുംബയ് ആസ്ഥാനമായ cloud technology യില് പ്രവര്ത്തിക്കുന്ന … Continue reading IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്വെയറിനെ പേറ്റന്റുകള് നേടി ആക്രമിക്കുന്നു
കൊല്ലാന് വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്ട്ട്
അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില് അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര് 3 നടന്ന ആക്രമണത്തില് 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്പ്പടെ 30 പേര് മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള് തങ്ങളുടെ കിടക്കയില് വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില് നിന്ന് പുറത്ത് പോകാന് ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന് സൈന്യത്തിനും അഫ്ഗാന് സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന് വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്ട്ട്
