ഫ്രീ ബേസികിന്റെ ഭാവി TRAI തീരുമാനിക്കുമെങ്കിലും. പരസ്യത്തിനായി മാര്ക്ക് സക്കര്ബക്ക് ₹100 കോടി രൂപാ ചിലവാക്കിയിട്ടുണ്ട്. internet.org നെ പേര് മാറ്റി അവതരിപ്പിക്കുകയാണ് ഫ്രീ ബേസിക് ചെയ്യുന്നത്. വേറൊരു രീതിയില് പറഞ്ഞാല് ഇന്റര്നെറ്റിന്റെ ഏത് ഭാഗമാണ് പ്രധാനപ്പെട്ടതെന്ന് ഫേസ്ബുക്ക് തീരുമാനിക്കും എന്ന അവസ്ഥ. ഫേസ്ബുക്കിന്റെ ഇന്ഡ്യന് പങ്കാളിയായ റിലയന്സ് ടെലികോം, ഊര്ജ്ജം, പലചരക്ക് വില്പ്പന, ഇന്ഫ്രാസ്ട്രക്ചര്, പ്രത്യേകിച്ച് ഭൂമി പോലുള്ള മേഖലയില് താല്പ്പര്യമുള്ള ഇന്ഡ്യയിലെ ഒരു മെഗാ-കോര്പ്പറേറ്റാണ്. ഗ്രാമീണ മേഖലയില് മൊബൈല് ടവറുകള് സ്ഥാപിക്കാനായി റിലയന്സിന് സര്ക്കാരില് … Continue reading ‘ഫ്രീ ബേസിക്’ ഇന്റര്നെറ്റിലേക്കുള്ള നമ്മുടെ അവകാശങ്ങളെ എടുത്തുകളയും
വിഭാഗം: ഏഷ്യ
ചൈന മരുഭൂമിയില് സൌരോര്ജ്ജ നിലയം സ്ഥാപിച്ചു
ഓഗസ്റ്റ് 2009 നാണ് ചൈനയിലെ ആദ്യത്തെ വലിയ സൌരോര്ജ്ജ നിലയത്തിന്റെ പണി തുടങ്ങിയത്. ആറ് വര്ഷത്തിന് ശേഷം ധാരാളം സൂര്യപ്രകാശം കിട്ടുന്ന Gobi മരുഭൂമിയുടെ വിസ്ത്രിതിയിലേക്ക് സോളാര് പാനലുകള് പരന്നു. Dunhuang ന് അടുത്ത് വടക്കന് ചൈനയിലെ Gansu പ്രദേശത്തെ ഈ സൌരോര്ജ്ജ പാടത്തിന്റെ ചിത്രങ്ങള് Earth Observing-1 ഉപഗ്രഹത്തിന്റെ Advanced Land Imager (ALI) എടുത്തു. മുകളിലത്തെ ചിത്രം 2012 ലേതാണ്. 2015 ലേതാണ് താഴത്തെ ചിത്രം. കൂടുതല് സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നതായി കാണാം. China Dailyയുടെ … Continue reading ചൈന മരുഭൂമിയില് സൌരോര്ജ്ജ നിലയം സ്ഥാപിച്ചു
സൈനിക കേന്ദ്രത്തെ തടയാത്തതിന് ടോക്യോക്ക് എതിരെ ഒകിനാവ കേസ് കൊടുത്തു
ജപ്പാനിലെ ദേശീയ സര്ക്കാരിനെതിരെ ഒകിനാവ ഉദ്യോഗസ്ഥര് കേസ് കൊടുത്തു. Henoko പ്രദേശത്ത് അമേരിക്കയുടെ സൈനിക കേന്ദ്രത്തിന്റെ നിര്മ്മാണം റദ്ദാക്കാന് വേണ്ടിയാണ് കേസ്. വിദേശ സൈന്യത്തിന്റെ സാന്നിദ്ധ്യത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങള്ക്കും മലിനീകരണത്തിനും എതിരെ തദ്ദേശിയര് വളരെ കാലമായി മനം മടുപ്പും അമര്ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. തെക്കന് ജപ്പാനിലെ ദ്വീപായ ഒകിനാവ ദീര്ഘകാലമായി അമേരിക്കയുടെ ഒരു സൈനിക കേന്ദ്രമാണ്. ജപ്പാനിലുള്ള 50,000 അമേരിക്കന് പട്ടാളക്കാരില് പകുതിയും ഇവിടെയാണ് പ്രവര്ത്തിക്കുന്നത്. — സ്രോതസ്സ് commondreams.org
എന്തുകൊണ്ട് ഫേസ്ബുക്കിന്റെ ഫ്രീ ബേസിക് വേണ്ട
ഫേസ്ബുക്കിന് പ്രത്യേക സൌകര്യം ചെയ്തുകൊടുക്കാതെ ജനത്തിന് സൌജന്യമായി ഇന്റര്നെറ്റ് കൊടുക്കാന് വേറെ പല മാര്ഗ്ഗങ്ങളുമുണ്ട്. അതില് ഏറ്റവും മോശമായതാണ് ഫ്രീ ബേസിക്. ഫ്രീ ബേസികിന് വേണ്ടിയുള്ള പണം ചിലവാക്കുന്നത് ഫേസ്ബുക്കല്ല, ടെലിഫോണ് കമ്പനികളാണ്. അവര്ക്ക് ആ പണം എവിടെ നിന്ന് വന്നു? ഉപഭോക്താക്കള് അടക്കുന്ന പണമാണത്. ആളുകളെ ഫ്രീ ബേസിക് ഉപയോഗിക്കാന് പ്രരിപ്പിക്കുന്നതോടെ പണം കൊടുത്ത് ഇന്റര്നെറ്റ് ഉപയോഗിക്കുന്നവരുടെ ചിലവ് കുറക്കാനുള്ള പദ്ധതികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആളുകളെ ഓണ്ലൈനില് കൊണ്ടുവരാനുള്ള പദ്ധതിയല്ല ഫ്രീ ബേസിക്. ഫേസ്ബുക്കിനേയും അവരുടെ … Continue reading എന്തുകൊണ്ട് ഫേസ്ബുക്കിന്റെ ഫ്രീ ബേസിക് വേണ്ട
ചൈനയിലെ തുറമുഖ നഗരമായ Tianjin ല് മലിനീകരണം കാരണം “Red Alert” പ്രഖ്യാപിച്ചു
ബീജിങ്ങിന് ശേഷം വായൂ മലിനീകരണം കാരണം "Red Alert" പ്രഖ്യാപിച്ച രണ്ടാമത്തെ നഗരമായി Tianjin. അതിനാല് ദശലക്ഷക്കണക്കിന് വിദ്യാര്ത്ഥികളുടെ ക്ലാസുകള് റദ്ദാക്കുകയും വാഹന നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. [ചൈനയിലങ്ങ് ഗ്രോത്താ ഗ്രോത്ത്. സമരക്കാരുമില്ലന്ന്.]
ദാദ്രി സംഭവത്തിന്റെ പാപക്കറ കഴുകാന് RSS ശ്രമിക്കുന്നു
മുഹമ്മദ് അഖ്ലാഫിന്റെ കൊലപാതകത്തെ ന്യായീകരിച്ചു എന്ന ആരോപണത്തെ Rashtriya Swayamsewak Sangh തള്ളിക്കളയുന്നതായി അവര് പറഞ്ഞുവെങ്കിലും പശുക്കളെ കൊല്ലുന്നവരെ കൊല്ലാന് വേദങ്ങളില് പറയുന്നുണ്ടെന്ന് വേദങ്ങളെ ഉദ്ധരിച്ച സംഘത്തിന്റെ മുഖപത്രമായ പഞ്ചജന്യത്തില് വന്ന ലേഖനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. “ദാദ്രി സംഭവമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും കള്ളവുമാണ്. RSS ഒരിക്കലും അക്രമത്തെ അനുകൂലിക്കുന്നില്ല” എന്ന് RSS prachar pramukh ആയ Manmohan Vaidya അഭിപ്രായപ്പെട്ടു. പശുക്കളെ കൊല്ലുന്നവരെ കൊല്ലണമെന്നാണ് വേദങ്ങള് അനുശാസിക്കുന്നത് എന്ന് ഈ ആഴ്ചയിലെ പഞ്ചജന്യത്തിലും ഒരു ലേഖനത്തിലും … Continue reading ദാദ്രി സംഭവത്തിന്റെ പാപക്കറ കഴുകാന് RSS ശ്രമിക്കുന്നു
ഫേസ്ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാന് ശ്രമിക്കുന്നു
“Act Now to Save Free Basics in India” എന്ന പേരില് ഫേസ്ബുക്ക് ഉപയോക്താക്കള്ക്ക് സന്ദേശം ലഭിക്കുന്നതായി Fight for the Future ന് ധാരാളം റിപ്പോര്ട്ട് ലഭിച്ചു. ഫേസ്ബുക് ഉപയോഗിക്കാന് ഇന്റര്നെറ്റ് ഉപയോക്കാക്കള്ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള “zero rating” എന്ന് വിളിക്കുന്ന ഒരു പദ്ധതിയാണ് Free Basics. ഫേസ്ബുകിനോടൊപ്പം മറ്റുചില വെബ് സൈറ്റുകളും ഉള്പ്പെടുത്തിയിട്ടുണ്ട്. എന്നാല് മൊത്തം ഇന്റര്നെറ്റിനെ ഇതില് ഉള്പ്പെടുത്തിയിട്ടില്ല. ഫേസ്ബുകിന് ഗുണം ചെയ്യുന്ന രീതില് digital divide ഇല്ലാതാക്കാനെന്ന മുഖംമൂടി വെച്ച് … Continue reading ഫേസ്ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാന് ശ്രമിക്കുന്നു
നിര്മ്മാണ മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണതിനെ തുടര്ന്ന് 91 പേരെ കാണാതെയായി
ചൈനയിലെ Shenzhen നഗരത്തില് നിര്മ്മാണ മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണതിനെ(landslide) തുടര്ന്ന് കുറഞ്ഞത് 91 പേരെ കാണാതെയായി. മനുഷ്യ നിര്മ്മിതമായ ഒരു ഭീമന് നിര്മ്മാണ മാലിന്യകൂമ്പാരമാണ് ഇടിഞ്ഞി വീണത്. 33 കെട്ടിടങ്ങള് അതിനകത്ത് മുങ്ങി പോയി. [കഷ്ടം. മുമ്പൊരിക്കല് ചൈനയിലെ രാസവളനിര്മ്മാണത്തിന്റെ അവശിഷ്ടങ്ങള് ഇതുപോലെ കൂട്ടിവെച്ചതിന്റെ ഒരു വീഡിയോ സാരോപദേശം നല്കുന്ന സാമൂഹ്യപ്രവര്ത്തകര് എന്ന ലേഖനത്തില് കൊടുത്തിരുന്നു. അത് ഇടിഞ്ഞ് വീഴുകയായിരുന്നില്ല, പകരം ഒലിച്ചിറങ്ങുകയായിരുന്നു.]
വിഷപ്പുകമഞ്ഞ് കാരണം ബീജിങ് രണ്ടാമതും “Red Alert” പ്രഖ്യാപിച്ചു
ചൈനയിലെ ബീജിങ്ങില് രണ്ടാമത്തെ പ്രാവശ്യമാണ് വായൂ മലിനീകരണം കാരണം "Red Alert" പ്രഖ്യാപിക്കുന്നത്. അടുത്ത നാല് ദിവസം അത് നിലനില്ക്കും എന്ന് ഉദ്യോഗസ്ഥര് അറിയിച്ചു. ഏതാനും ആഴ്ചകള്ക്ക് മുമ്പാണ് ബീജിങ് ആദ്യമായി "Red Alert" പ്രഖ്യാപിച്ചുത്. അന്ന് 3,000 സ്കൂളുകളും ഫാക്റ്ററികളും നിര്മ്മാണ പ്രവര്ത്തനങ്ങള്ക്കുമെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു.
